ധീരനായ ചാക്കീരി
By: എൻ.കെ അഫ്സൽ റഹ് മാൻ
വേങ്ങരക്കടുത്ത് ചരിത്രപ്രസിദ്ധമായ ചേറൂരിലെ ചാക്കീരി തറവാട്ടിൽ മാപ്പിള കവിയും ഗ്രന്ഥകാരനും പണ്ഡിതനുമായ ചാക്കീരി മൊയ്തീൻ കുട്ടിയുടെയും പള്ളിയാളി വിരിയത്തിന്റെയും മകനായി 1912- ലാണ് അഹമ്മദ് കുട്ടി സാഹിബിന്റെ ജനനം. ബ്രിട്ടിഷുകാരിൽ നിന്നുള്ള മോചന തൃഷ്ണയാൽ മാപ്പിള നാട്ടിലെ സ്വാതന്ത്യസമര പ്രസ്ഥാനങ്ങളോട് ചേർന്ന് നിന്നാണ് ചാക്കീരി അഹമ്മദ് കുട്ടി സാഹിബ് മുന്നോട്ടുപോയത്. 1932ൽ തന്റെ 20-മത്തെ വയസ്സിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലൂടെ രാഷ്ട്രിയ പ്രവർത്തനം സജീവമാക്കിയ ചാക്കീരി അന്നത്തെ യുവജന നേതാക്കളിൽ ശ്രദ്ധേയനായി മാറി.
1939 മുതൽ ചാക്കീരി മുസ്‌ലിംലീഗ് പ്രസ്ഥാനത്തോട് ചേർന്നുനിന്ന് പ്രവർത്തിക്കാൻ തുടങ്ങി. സർവ്വേന്ത്യാ മുസ്‌ലിം ലീഗിന്റെ പ്രവർത്തനങ്ങൾ മലബാറിൽ സജീവമായി വരുന്ന കാലമായിരുന്നു അത്. ആർക്ക് മുമ്പിലും വഴങ്ങിക്കൊടുക്കാത്ത എന്തിനെയും ചങ്കുറ്റത്തോടെ നേരിടാനുള്ള മനക്കരുത്തായിരുന്നു ആ വ്യക്തി ത്വത്തിന്റെ മുതൽക്കൂട്ട്.
പാണക്കാട് പൂക്കോയ തങ്ങളും ചാക്കീരി അഹമ്മദ് കുട്ടി സാഹിബും തമ്മിലുള്ള ബന്ധത്തിന്റെ ആഴം അളന്ന് തിട്ടപ്പെടുത്താവുന്നതിലുമപ്പറുമായിരുന്നു. ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന പൂക്കോ യതങ്ങളെ മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിലേക്ക് കൊണ്ടുവരുന്നതിൽ ചാക്കീരി വലിയ പങ്കുവഹിച്ചു. പൂക്കോയതങ്ങളുടെ ദൈനംദിന കാര്യങ്ങളിൽപോലും ചാക്കീരിയുടെ അഭിപ്രായത്തിന് ഒരു സ്ഥാനമുണ്ടായിരുന്നു. പൂക്കോയതങ്ങൾ ഇടപെട്ട് തീർപ്പാക്കുന്ന പല കേസുകളിലും ചാക്കീരിയുടെ അഭിപ്രായം ആരായുമായിരുന്നു. പൂക്കോയതങ്ങൾ ചിലത് ചാക്കീരിയെ ഏൽപ്പിക്കുകയും ചെയ്യുമായിരുന്നു. കോടതികളേക്കാൾ കേസുകൾ കൈകാര്യം ചെയ്യുന്ന ഇടങ്ങളായി പാണക്കാട് തറവാടും ചാക്കീരിയുടെ വീടും മാറി. നാട്ടിലെ പല കേസുകളും ആദ്യമെത്തുക ചാക്കീരിയുടെ മുമ്പിലാകും. അഴിക്കുന്തോറും മുറുകുന്ന പല കുരുക്കുകളും ചാക്കീരിയുടെ നയതന്ത്ര പാടവത്തിലൂടെ സുഗമമായി കൈകാര്യം ചെയ്തു.
മുജാഹിദ് പ്രസ്ഥാനവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ചാക്കീരിക്ക് പൂക്കോയതങ്ങൾ എല്ലാമായിരുന്നു. രാഷ്ട്രീയ കാര്യങ്ങളിലെന്ന പോലെ മതകാര്യങ്ങളിലും ചാക്കീരിയുടെ അഭിപ്രായമാരാഞ്ഞിരുന്നത് പൂക്കോയ തങ്ങളോടായിരുന്നു. ഇവർ തമ്മിലുള്ള ബന്ധത്തിന്റെ ഗാഢതയയുടെ തെളിവാണ് വേങ്ങര എട്ടാംകല്ലിലെ മന്ദാർപള്ളി. മുജാഹിദ് പള്ളിക്ക് തറക്കല്ലിടാൻ ആരെ ക്ഷണിക്കണമെന്ന ചർച്ച വന്നപ്പോൾ പൂക്കോയയങ്ങളെ വിളിക്കണമെന്നും തങ്ങൾ ഈ സമുദായത്തിന്റെ മൊത്തം നേതാവാണെന്നുമാണ് ചാക്കീരി പറഞ്ഞത്. എന്നാൽ അന്നേദിവസം തങ്ങൾക്ക് വരാൻ സാധിക്കാത്തതിനാൽ മകൻ മുഹമ്മദലി ശിഹാബ് തങ്ങളെയാണ് പറഞ്ഞയച്ചത്.
സമ്പന്നനും പ്രതാപിയുമായിരുന്നെങ്കിലും എപ്പോഴും സാധാരണക്കാരുടെ വികാര വിചാരങ്ങൾക്കൊപ്പമാണ് അദ്ദേഹം നിലകൊണ്ടത്. നെഹ്റുവും പട്ടേലും ലീഗിനെ വെല്ലുവിളിക്കുന്ന കാലത്തും നെഞ്ചുറപ്പോടെ പച്ചക്കൊടി ഉയർത്താൻ പ്രവർത്തകർക്ക് ധൈര്യം പകർന്ന് പ്രതിരോധം തീർത്തു അദ്ദേഹം. മുസ്‌ലിംലീഗിന്റെ കൊടി ഉയർത്താൻ ആളുകൾ ഭയപ്പെട്ടിരുന്ന കാലത്ത് ധൈര്യപൂർവ്വം മുന്നിൽ നിന്ന് പടനയിച്ച നേതാവ് കൂടിയാണ് ചാക്കീരി. മദ്രാസ് അസംബ്ലിയിലെ മുസ്‌ലിംലീഗ് എം.എൽ.എയായിരുന്ന കൊയപ്പത്തൊടി അഹമ്മദ്കുട്ടി ഹാജി മരണപ്പെട്ട ഒഴിവിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മുസ്‌ലിംലീഗ് പാർട്ടിക്ക് വേണ്ടി മത്സരിക്കാൻ ആരും മുന്നോട്ട് വരുന്നില്ല. മത്സരിക്കാൻ സ്ഥാനാർത്ഥിയേയും കിട്ടാനില്ല. സ്ഥാനാർത്ഥിയാകാൻ സീതിസാഹിബ് അയച്ച കത്തുകൾക്ക് ആരും മറുപടിയും കൊടുത്തില്ല. സയ്യിദ് ഉമർ ബാഫഖി തങ്ങൾ ഒരു പദ്ധതി തയ്യാറാക്കി അലിക്കുഞ്ഞി സാഹിബിനെ തെക്കേ മലബാറിലേക്കയച്ചു. മൂന്നുദിവസത്തെ ആ പര്യടനം നിരാശാജനകമായിരുന്നു. സീതി സാഹിബ് തന്നെ നേരിട്ട് മഞ്ചേരിയിൽ വന്ന് കുരിക്കൾ കുടുംബത്തിൽ നിന്ന് ഒരാളെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങിനെ എം.പി.എം ഹസ്സൻകുട്ടികുരിക്കളെ മത്സരിപ്പിക്കാൻ തീരുമാനിച്ചു. നോമിനേഷൻ കൊടുക്കാൻ കോഴിക്കോട് കലക്ട്രേറ്റിലെത്തണം. പച്ചപ്പതാക തെരുവിലെവിടെയും കാണാൻ പാടില്ലാത്ത കാലമാണത്. കുരിക്കളുടെ കൂടെ കോഴിക്കോട് പോകാൻ അധികമാർക്കും ധൈര്യം വന്നില്ല. ചാക്കീരി തന്റെ കാറിൽ ഡ്രൈവറെയും കൂട്ടി കുരിക്കളുടെ അടുത്തെത്തി. അങ്ങിനെ ലീഗിന്റെ കൊടി കെട്ടിയ കാർ മലപ്പുറത്തുനിന്നും കോഴിക്കോട് ലക്ഷ്യമാക്കി പാഞ്ഞു. ഈ വിവരമറി ഞ്ഞവരൊക്കെ റോഡിന്റെ ഇരുവശങ്ങളിലും കാഴ്ചക്കാരായി നിന്നു പച്ചക്കൊടി കെട്ടിയ കാറിൽ ചാക്കീരിയുടെ ആ പോക്ക് കാണാൻ. കാർ ഫറോക്ക് എത്തിയപ്പോൾ ഡ്രൈവർക്കൊരു ഭയം. ഇതറിഞ്ഞ ചാക്കീരി കാർ നിർത്താനാവശ്യപ്പെട്ടു. ഡ്രൈവറെ ഇറക്കിവിട്ട് സ്വയം കാറോടിച്ച് കോഴിക്കോട് കലക്ട്രേറ്റിലെത്തി. ഗേറ്റ് തള്ളിത്തുറന്ന് പച്ചപ്പതാക കെട്ടിയ ഒരു കാർ കടന്നുവരുന്നത് കാണാൻ ജീവനക്കാരും പൊതുജനങ്ങളും കാത്ത് നിൽക്കുകയായിരുന്നു. ചാക്കീരി സധൈര്യം അകത്ത് കടന്ന് കുരിക്കളുടെ നാമനിർദ്ദേശപത്രിക നൽകി. വോട്ട് പിടിക്കാൻ ഇസ്മായിൽ സാഹിബ്, സീതി സാഹിബ്, ഉപ്പി സാഹിബ് എന്നിവരുടെ നേത്യത്വത്തിൽ ഒരു പര്യടനം നടന്നു. 1950 ഒക്ടോബർ 28-ാം തിയ്യതി വോട്ടെടുപ്പ് നടന്നു. ഹസ്സൻകുട്ടി കുരിക്കൾ വിജയിച്ചു. ഈ വിജയം മുസ്‌ലിംലീഗിനെ സംബന്ധിച്ചിട ത്തോളം അതിജീവനത്തിന്റെ ഭാവിയും വർത്തമാനവുമെല്ലാം തീരുമാനിക്കുന്ന പരീക്ഷണം തന്നെയായിരുന്നു.
സ്വതന്ത്ര ഇന്ത്യയിൽ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് നടന്നത് 1951-52ലാണ്. അതിൽ കോട്ടക്കൽ മണ്ഡലത്തിൽ നിന്നും വിജയിച്ചത് ചാക്കീരിയായിരുന്നു. ഏറെ വെല്ലുവിളികൾ നേരിട്ട ആ തെരഞ്ഞെടുപ്പിൽ ചാക്കീരിയ കൂടാതെ മദ്രാസ് അസംബ്ലിയിലേക്ക് മുസ്‌ലിംലീഗിന് നാലുപേരെ കൂടി തെരഞ്ഞെടുക്കാൻ സാധിച്ചു. കെ.എം. സീതി സാഹിബ്, എം ചടയൻ എന്നിവർ മലപ്പുറത്ത് നിന്നും കെ. ഉപ്പി സാഹിബ് തിരൂരിൽ നിന്നും കെ.കെ മുഹമ്മദ് ഷാഫി സാഹിബ് പെരിന്തൽമണ്ണയിൽ നിന്നും എം.എൽ.എമാരായി. കമ്മ്യൂണിസ്റ്റുകൾ അധികാരത്തിൽ വരാതിരിക്കാൻ രാജഗോപാലാചാരിയുടെ നേത്യത്വത്തിലുള്ള കോൺഗ്രസ് സർക്കാർ വരുന്നതിന് ലീഗ് പിന്തുണ നൽകി.
കേരളപ്പിറവിക്ക് ശേഷം നടന്ന ആദ്യതെരഞ്ഞെടുപ്പിൽ 1957-ൽ കുറ്റിപ്പുറം മണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ച ചാക്കീരി ആദ്യ കേരള നിയമനിർമ്മാണ സഭയിലും അംഗമായി. വിമോചന സമരത്തെ തുടർന്ന് ഇ.എം.എസ് സർക്കാരിനെ കേന്ദ്രസർക്കാർ പിരിച്ചുവിട്ടതി ന് ശേഷം നടന്ന തെരഞ്ഞെടുപ്പി ൽ കുറ്റിപ്പുറത്തുനിന്നും മത്സരിക്കാൻ കെ.എം. സീതി സാഹിബിന് അവസരം നൽകുകയായിരുന്നു. മത്സരരംഗത്തു നിന്ന് മാറി നിന്നെങ്കിലും മുസ്‌ലിംലീഗിന്റെ ഓരോ രാഷ്ട്രീയ തീരുമാനങ്ങളിലും ചാക്കീരിയുണ്ടായിരുന്നു.
1963ൽ വേങ്ങര ഗ്രാമപഞ്ചായത്തിൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ബോർഡിൽ പ്രഥമ പ്രസിഡണ്ടും ചാക്കീരിയായിരുന്നു. എം.എൽ.എയായപ്പോഴും പ്രസിഡന്റായി തുടർന്നു. കോട്ടക്കൽ പി.സി.സിയുടെയും പ്രസിഡന്റായിരുന്നു. 1967ലെ സപ്തകക്ഷി മുന്നണിയിലെ പഞ്ചായത്ത്-ഫിഷറീസ് വകുപ്പ് മന്ത്രിയും മലപ്പുറം മണ്ഡലത്തിലെ എം.എൽ.എയുമായ എം.പി.എം അഹമ്മദ് കുരിക്കളെന്ന ബാപ്പു കുരിക്കൾ മരണപ്പെട്ടതിനെ തുടർന്ന് നടന്ന 1969ലെ ഉപതെരഞ്ഞെടുപ്പിൽ ചാക്കീരി അഹമ്മദ്കുട്ടി സാഹിബ് മത്സരിക്കുകയും എം.എൽ.എ ആവുകയും ചെയ്തു. 1970-ലെ തെരഞ്ഞെടുപ്പിൽ തന്റെ പഴയ മണ്ഡലമായ കുറ്റിപ്പുറത്തു നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗിന്റെ സ്ഥാപക നേതാവും പാർലമെൻ്റ് മെമ്പറുമായ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മഈൽ സാഹിബ് 1972 ഏപ്രിൽ 4ന് മരണപ്പെട്ടു. മഞ്ചേരി പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഖാഇദെ മില്ലത്തിന്റെ പിൻഗാമിയായി മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചത് സി.എച്ച് മുഹമ്മദ് കോയ സാഹിബിനെയായിരുന്നു. സി.എച്ച് അന്ന് അച്യുതമേനോൻ മന്ത്രിസഭയിലെ വിദ്യഭ്യാസ മന്ത്രിയായിരുന്നു. സി എച്ചിന് പകരം മന്ത്രി പദവി ലഭിച്ചത് ചാക്കീരിക്കാണ്. 1973 മാർച്ച് 2ന് അദ്ദേഹം കേരളത്തിന്റെ വിദ്യഭ്യാസ മന്ത്രിയായി. മന്ത്രിയായതിനെ തുടർന്ന് അദ്ദേഹത്തിന്റെ ഒഴിവിലേക്ക് വേങ്ങര ബി.ഡി.സി ചെയർമാനായി മറ്റത്തൂരിലെ കടമ്പോട്ട് ബാപ്പു സാഹിബിനെ നിയമിച്ചു. ഈ കാലയളവിലാണ് കേരളത്തിൽ ആദ്യമായി വേങ്ങര വികസന ബ്ലോക്കിൽ മാത്രമായി നൂറ് അംഗനവാടി സെന്ററുകൾ ആരംഭിച്ചത്. 1977 വരെ ചാക്കീരി കേരളത്തിന്റെ വിദ്യഭ്യാസ വകുപ്പ് കൈകാര്യം ചെയ്തു.പൂക്കോയതങ്ങളുടെ ആത്മമിത്രമായിരുന്ന ചാക്കീരി പെരിന്തൽമണ്ണയിൽ പുക്കോയതങ്ങളുടെ പേരിൽ സ്ഥാപിച്ച ഗവൺമെന്റ് കോളേജ് അടക്കം നിരവധി കോളേജുകൾ യാഥാർത്ഥ്യമാക്കി. ഹൈസ്‌കൂളുകളില്ലാത്ത മുഴുവൻ പഞ്ചായത്തുകളിലും ഹൈസ്കൂൾ അനുവദിക്കാൻ തിരുമാനമെടുത്തതിന്റെ ഫലമായി നമ്മുടെ നാട്ടിൽ 1975ന് ശേഷം ധാരാളം ഹൈസ്കൂളുകൾ നിലവിൽവന്നു. അറബിക് കോളേജ് അധ്യാപകർക്ക് ഡയറക്ട് പേയ്മെന്റ് സംവിധാനം നടപ്പിൽ വരുത്തിയതും വിവിധ വകുപ്പുകൾ സംയോജിപ്പിച്ച് കൊണ്ട് സോഷ്യൽ വെൽഫെയർ എന്ന പുതിയ വകുപ്പ് രൂപികരിച്ചതും അദ്ദേഹം തന്നെ.
കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന് അംഗീകാരം നൽകിയത് ചാക്കിരിയുടെ കാലത്താണ്. ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ എല്ലാവരെയും വിജയിപ്പിക്കുന്ന ഓൾപ്രമോഷൻ സമ്പ്രദായം പൂർണ്ണമായി നടപ്പിലാക്കിയ വിദ്യഭ്യാസ മന്ത്രിയാണ് ചാക്കീരി. വിമർശകർ ഈ തീരുമാനത്തെ പരിഹസിക്കുകയും 'ചാക്കീരിപാസ്' എന്ന് വിളിക്കുകയും ചെയ്തു. വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്നെങ്കിലും നയപരമായ ഒരു കാര്യം പോലും ചാക്കീരി പ്രഖ്യാപിക്കുമായിരുന്നില്ല. അതെല്ലാം മുഖ്യമന്ത്രിയെക്കൊണ്ട് പറയിപ്പിക്കലായിരുന്നു അദ്ദേഹത്തിന്റെ രീതി. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി അച്യുതമേനോന് ചാക്കീരിയോട് വലിയ താൽപര്യമായിരുന്നു. എല്ലാവരെയും പരസ്പര വിശ്വാസത്തിലെടുത്തും ചർച്ച ചെയ്തും തിരുമാനങ്ങളെടുത്ത് മുന്നോട്ടുപോയതിനാൽ ആർക്കുമുമ്പിലും ഒരു തീരുമാനവും തിരുത്തേണ്ടി വന്നില്ല.
അടിയന്തിരാവസ്ഥക്ക് ശേഷം 1977-ൽ നടന്ന തെരഞ്ഞെടുപ്പിൽ ചാക്കീരി വീണ്ടും കുറ്റിപ്പുറത്തുനിന്നും എംഎൽഎയായി. 1977 മാർച്ച് മാസത്തിൽ കെ. കരുണാകരൻ മന്ത്രിസഭ അധികാരമേറ്റപ്പോൾ മാർച്ച് 28ന് ചാക്കീരിയെ സ്പീക്കറായി തെരഞ്ഞെടുത്തു. ഇതേ കാലയളവിൽ മുഖ്യമന്ത്രിമാരായ എ കെ ആൻറണി, പി.കെ വാസുദേവൻ നായർ മന്ത്രിസഭകളിലും ചാക്കീരി തന്നെയായിരുന്നു സ്പീക്കർ.
1979 ഒക്ടോബർ 12-ാം തിയ്യതി സി.എച്ചിനെ കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്കെത്തിക്കുന്നതിൽ ചാക്കീരിയെന്ന സ്പീക്കർക്ക് വലിയ പങ്കുണ്ടായിരുന്നു. 1979 ഒക്ടോബർ 7 നാണ് മുഖ്യമന്ത്രിയായിരുന്ന സി.പി.ഐ നേതാവ് പി.കെ വാസുദേവൻ നായർ സ്ഥാനം രാജിവെക്കുന്നത്. കമ്മ്യൂണിസ്റ്റ് ഐക്യം എന്ന മോഹവലയത്തിൽപ്പെട്ട് സ്ഥാനത്യാഗം ചെയ്യുകയായിരുന്നു പി.കെ.വി. നിയമസഭകഴിഞ്ഞാൽ കോട്ടക്കൽ ആര്യവൈദ്യശാലയിൽ ചികിത്സക്ക് പോകാൻ സ്പീക്കറായ ചാക്കീരി ഒരുങ്ങി നിൽക്കുകയായിരുന്നു. പി.കെ വാസുദേവൻ നായർ ചാക്കീരിയോട് ചോദിച്ചു അങ്ങെന്നാണ് ചികിത്സക്ക് പോകുന്നത്. ചാക്കീരി പറഞ്ഞു. ചികിത്സയൊക്കെ പിന്നിടാകാം, താങ്കൾ ഇട്ടേച്ച് പോയ മന്ത്രിസഭയൊന്ന് പുനരുജ്ജീവിപ്പിക്കാൻ പറ്റുമോ എന്ന് നോക്കട്ടെ. കെ. കരുണാകരൻ, എ.കെ. ആൻ്റണി, പി.കെ.വി. കെ.എം മാണി തുടങ്ങിയ തലമുതിർന്ന നേതാക്കൻമാർ നിറഞ്ഞ് നിൽക്കുന്ന നിയമസഭയാണ് അന്ന്. സ്പീക്കറായ ചാക്കീരി അഹമ്മദ്‌കുട്ടി സാഹിബിന്റെ ഔദ്യോഗിക വസതിയായ സാനഡുവിൽ വെച്ചാണ് ചർച്ചകൾക്ക് നേതൃത്വം കൊടുക്കുന്നത്. അനന്യസാധാരണമായ നയതന്ത്ര വൈഭവത്തോടെ ചാക്കീരി തിരുവനന്തപുരം ആർച്ച് ബിഷപ്പ് ബെനഡിക്ട് മാർഗ്രിഗോറിയസ് തിരുമേനിയുമായി സഹകരിച്ച് നടത്തിയ നീക്കങ്ങൾ ഫലം ചെയ്യുകയായിരുന്നു. വ്യത്യസ്ത ചേരികളിലായി വാശിയോടെ നിലയുറപ്പിച്ചിരുന്ന രാഷ്ട്രീയ പാർട്ടികളെ ഒരു പൊതുലക്ഷ്യത്തിന് വേണ്ടി ഒന്നിച്ച് നിർത്തിയതും അങ്ങിനെ സി.എച്ച് മുഹമ്മദ്‌കോയ സാഹിബിനെ മുഖ്യമന്ത്രിയാക്കിയതും ചാക്കീരിയായിരുന്നു. ഒടുവിൽ 1979 ഒക്ടോബർ 12ന് ഗവർണർ ജ്യോതി വെങ്കിടാചെല്ലത്തിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായി സി.എച്ച്. അധികാരമേറ്റു.
1980ന് ശേഷം ഇദ്ദേഹം സജീവ രാഷ്ട്രീയത്തോട് വിടപറഞ്ഞു. രാഷ്ട്രീയത്തിനപ്പുറം ചാക്കീരിക്ക് ഒഴിച്ച് കൂടാനാവാത്ത രണ്ട് മേഖലകളായിരുന്നു സാഹിത്യവും ചെസ്സ് കളിയും. ചതുരംഗം തന്റെ കുടുംബത്തിന്റെ പാരമ്പര്യമായ ഇഷ്ടവിനോദമായിരുന്നു. അതോടൊപ്പം തന്നെ നല്ല സംഗീതാസ്വാദകനും കൂടിയായിരുന്നു അദ്ദേഹം. പിതാവ് രചിച്ച ചാക്കീരി ബദർ 1965ൽ ആകാശവാണിയിൽ സംഗീതശിൽപമായി അവതരിപ്പിച്ചതിന് പിന്നിൽ അദ്ദേഹത്തിന്റെ കഠിനാധ്വാനമായിരുന്നു. വി.എം കുട്ടിയുടെ സ്വരമാധുരി തീർത്ത ബദർപാട്ടുകളോടൊത്ത് മനോഹരമായ ലഘുവിവരണവും അന്ന് ഏറെ ശ്രദ്ധേയമായിരുന്നു. പിന്നീട് ഇതേ ബദർപടപ്പാട്ടിലെ നാല് പടപ്പാട്ടുകൾ 1968ൽ മദ്രാസിൽ വെച്ച് ഗ്രാമഫോൺ റെക്കോർഡ് ചെയ്യിക്കാനും അദ്ദേഹം മുൻകയ്യെടുത്തുവെന്ന് മാത്രമല്ല ഇതിലൊരുപാട്ട് വി.എം കുട്ടിയോടൊത്ത് ചാക്കീരി ആലപിക്കുകയും ചെയ്തു. തന്റെ കാലഘട്ടത്തിലെ സാഹിത്യകാരന്മാരുമായും കലാകാരന്മാരുമായും നല്ല സൗഹൃദബന്ധമായിരുന്ന ചാക്കീരിക്ക് വൈക്കം മുഹമ്മദ് ബഷീർ, ടി ഉബൈദ്, പി എ. സെയ്ത് മുഹമ്മദ് തുടങ്ങിയവരോട് വളരെ അടുപ്പമായിരുന്നു. ചാക്കീരി ബദർ എന്ന കാവ്യം 1971ൽ ടി. ഉബൈദ്, പി.എ. സൈത് മുഹമ്മദ്, ഡോ. സി.കെ. കരീം, വി.എം. കുട്ടി എന്നിവരുടെ സഹായത്തോടെ മൊഴിമാറ്റം നടത്തിയിട്ടുണ്ട്.
മഹാകവി മോയിൻകുട്ടിവൈദ്യരുടെ നാമധേയത്തിൽ ഒരു സ്മാരക കമ്മിറ്റി രൂപീകരിക്കാനുള്ള ആദ്യകാല യോഗങ്ങളിൽ ചാക്കീരിയും പങ്കെടുത്തിരുന്നു. പിന്നീട് 1987ൽ ഇതേ കമ്മിറ്റിയുടെ പ്രസിഡന്റായി. അഭിശപ്തമായ ഒരു കാലഘട്ടത്തിൽ ഹരിതരാഷ്ട്രീയ പ്രസ്ഥാനത്തിന് താങ്ങും തണലുമായി നിന്ന ചാക്കീരി 1992 ഒക്ടോബർ 1ന് ഈ ലോകത്തോട് വിടപറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പൂർണബഹുമതികളോടെ ചേറൂർ വലിയ ജുമഅത്ത് പള്ളിയിൽ ഒക്ടോബർ 2-ാം തിയ്യതി ഖബറടക്കി. ചാക്കിരിയുടെ വേർപാടിലൂടെ തന്റേടത്തിന്റെയും ധീരതയുടെയും കഥകൾ പറയാനുണ്ടായിരുന്ന സംഭവബഹുലമായ ഒരു യുഗത്തിന് പരിസമാപ്തി കുറിച്ചു.