ഗാന്ധിയും ജിന്നയും : മറവിയിൽപ്പെട്ട ചില സംഭവങ്ങൾ
By: കെ.എം അല്‍ത്താഫ്, ആലുവ
സ്വാതന്ത്ര്യസമരത്തിൽ മുന്നിൽ നിന്ന മൂന്നു അതികായന്മാരിൽ മഹാത്മാ ഗാന്ധിയെ പിതൃസ്ഥാനത്ത് ഇന്ത്യൻ ജനത ആദരിക്കുന്നു. മറ്റു രണ്ടുപേർ - പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, എന്നും വിവാദപുരുഷനായ മുഹമ്മദ് അലി ജിന്ന.
സ്വന്തം നേട്ടങ്ങൾക്കല്ല, സംശുദ്ധമായ രാഷ്ട്രീയത്തിനാണ് ഗാന്ധിജി ജീവിതം സമര്‍പ്പിച്ചത്. അദ്ദേഹത്തിന്‍റെ ജീവിതത്തിലെ - പൊതുവേ മറവിയിൽപ്പെട്ട ചരിത്രത്തിൽ വഴിത്തിരിവാകാമായിരുന്ന സംഭവമാണ് ഇവിടെ ഓർക്കുന്നത്.
കോൺഗ്രസ്സിലെ ജിന്നയുടെ ഇമേജ്:
1906 മുതൽ കോൺഗ്രസ്സിൽ സജീവമായിരുന്ന ജിന്നാ സാഹിബിനെ ഹിന്ദു-മുസ്‌ലിം ഐക്യത്തിന്‍റെ അംബാസഡർ എന്നു സരോജനി നായിഡു വിളിക്കപ്പെട്ടിരുന്നു. 1905ലെ ബംഗാൾ വിഭജനത്തെയും 1909ലെ കമ്മ്യൂണൽ ഇലക്ടറേറ്റിനെയും അദ്ദേഹം കടുത്ത വാക്കുകളിൽ എതിർത്തു. 1914-ൽ കോൺഗ്രസ് പ്രതിനിധിസംഘത്തെ നയിച്ച് ഇംഗ്ലണ്ടിലേക്ക് പോയതും, അവിടെ ഗാന്ധിയെ നേരിൽ കാണുന്നതുമാണ് അദ്ദേഹത്തെ ദേശിയ രാഷ്ട്രീയത്തിൽ വലിയ പ്രതിഛായയോടെ ഉയർത്തിയത്.
1914: ലണ്ടനിലെ ആദ്യ കണ്ടുമുട്ടൽ:
ഒന്നാം ലോകമഹായുദ്ധം തുടങ്ങിയ ശേഷം, 1914-ൽ ലണ്ടനിൽ ഗാന്ധിജിക്കു നൽകിയ സ്വീകരണത്തിൽ ജിന്ന പങ്കെടുത്തു. അവിടെ ഗാന്ധിജി, ഇന്ത്യക്കാർ ബ്രിട്ടീഷുകാരുടെ യുദ്ധശ്രമങ്ങളിൽ പങ്കാളികളാകണമെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ ജിന്ന അതിനെ തുറന്നെതിർത്തു. അവരുടെ ആദ്യ മുഖാമുഖം തന്നെ വ്യത്യസ്ത രാഷ്ട്രീയവീക്ഷണങ്ങളുടെ സൂചനയായി.
1915: ഗാന്ധിജിയുടെ ഇന്ത്യയിലെ സ്വീകരണവും പരാമർശ വിവാദവും:
ദക്ഷിണാഫ്രിക്കയിൽ സത്യാഗ്രഹത്തിലൂടെ അന്യായനിയമങ്ങളെ വെല്ലുവിളിച്ച ശേഷം ഗാന്ധിജി 1915-ൽ ഇന്ത്യയിലേക്ക് മടങ്ങി. ഗുജറാത്ത് സൊസൈറ്റി (ഗുർജർസഭ) നടത്തിയ സ്വീകരണ സമിതിയുടെ അധ്യക്ഷനായിരുന്നു ജിന്ന. അദ്ദേഹം ഗാന്ധിജിയെ ഊഷ്മളമായി സ്വീകരിച്ചു.
ഗാന്ധിജി പ്രസംഗത്തിൽ പറഞ്ഞു: “സ്വന്തം പ്രദേശത്തെ സഭയിൽ മാത്രമല്ല, യോഗത്തിന്‍റെ അധ്യക്ഷനായും ഒരു ‘മുഹമ്മദീയ’നെ കണ്ടതിൽ സന്തോഷമുണ്ട്” (Stanley Wolpert, Jinnah of Pakistan, 1993, p. 38).
ജീവചരിത്രകാരൻ രാജ്‌മോഹൻ ഗാന്ധിയുടെ അഭിപ്രായത്തിൽ, ഇത് ഹിന്ദു-മുസ്‌ലിം ഐക്യത്തെപ്പറ്റിയുള്ള അഭിമാനത്തിന്‍റെ പ്രകടനമായിരുന്നു. എന്നാൽ സ്റ്റാൻലി വോൾപർട്ട് പറയുന്നത്, മതപരമായ തിരിച്ചറിയലിന് രാഷ്ട്രീയത്തിൽ സ്ഥാനമില്ലെന്ന് കരുതിയ ജിന്നയെ അത് അന്ന് വ്രണപ്പെടുത്തിയെന്നായിരുന്നു.
1940: ഗാന്ധിയുടെ സൗഹൃദകത്ത്:
1935ലെ ഭരണഘടനാനുസൃത തെരഞ്ഞെടുപ്പുകൾക്കുശേഷം, കോൺഗ്രസ്–മുസ്‌ലിം ലീഗ് ബന്ധം വിദ്വേഷത്തിലേക്കു നീങ്ങിയിരുന്നു. ആ ചരിത്രം ഇവിടെ കുറിക്കുന്നില്ല. 1940-ൽ ലാഹോർ പ്രമേയം (ദ്വിരാഷ്ട്ര സിദ്ധാന്തം) അംഗീകരിക്കുന്നതിന് മുമ്പായി, ഗാന്ധിജി ജിന്നയ്ക്ക് 16 ജനുവരി 1940-ന് ഒരു സൗഹൃദകത്ത് എഴുതി (Collected Works of Mahatma Gandhi, Vol. 77, Navajeevan Publishing House, 1979, pp. 230–31) :
“ DEAR QUAID-E-AZAM,
ഏതു ഇന്ത്യൻ പേരിനും മുമ്പിൽ ‘Mr.’ എന്ന് എഴുതുന്നത് എനിക്ക് വെറുപ്പാണ്. അത് അസ്വാഭാവികമാണെന്ന് തോന്നുന്നു. അതുകൊണ്ടാണ് പരേതനായ ഹക്കിം അജ്മൽ ഖാൻ എന്നെ പഠിപ്പിച്ച രീതിപ്രകാരം നിങ്ങളെ ‘ജനാബ് ജിന്ന സാഹിബ്’ എന്ന് വിളിക്കുന്നത്. എന്നാൽ അംതുൽ സലാം (എന്‍റെ അടുത്ത അനുയായിയായ ഭക്ത മുസ്‌ലിം സ്ത്രീ) പറയുന്നത്, ലീഗ് സർക്കിളുകളിൽ നിങ്ങളെ എപ്പോഴും ‘ക്വയ്ദ്-ഇ-ആസം’ എന്ന് വിളിക്കാറുണ്ടെന്നാണ്.
നിങ്ങളുടെ സമീപകാല സന്ദേശങ്ങളിലും പ്രവർത്തനങ്ങളിലും ഞാൻ വായിച്ചറിഞ്ഞത്, കോൺഗ്രസിനെ എതിർക്കുന്ന ഇന്ത്യക്കാരുടെ ഒരു മുന്നണി രൂപപ്പെടുത്താൻ നിങ്ങൾ ശ്രമിക്കുന്നുവെന്നാണ്. ആ ഉന്നതമായ ലക്ഷ്യം കൈവരിക്കാൻ നിങ്ങൾക്ക് കഴിവുണ്ടെന്ന് എനിക്ക് വിശ്വാസമുണ്ട്. കോൺഗ്രസിനെ എതിർക്കുന്നത് നിങ്ങളുടെ അവകാശമാണ്. അത് പ്രശ്നമല്ല. എന്നാൽ, കോൺഗ്രസിനെ എതിർക്കുന്ന എല്ലാ പാർട്ടികളെയും ഒരുമിച്ച് കൂട്ടാനുള്ള നിങ്ങളുടെ പദ്ധതി, നിങ്ങളുടെ പ്രസ്ഥാനത്തിന് ഒരു ദേശീയ സ്വഭാവം നൽകും.
അതിൽ നിങ്ങൾ വിജയിച്ചാൽ, രാജ്യത്തെ വർഗീയ വിദ്വേഷത്തിൽ നിന്ന് മോചിപ്പിക്കാനും, മുസ്‌ലിംകൾക്കും മറ്റുള്ളവർക്കും വഴികാട്ടിയാകാനും കഴിയും. അങ്ങനെ ആയാൽ, മുസ്‌ലിംകളും മറ്റു സമൂഹങ്ങളും നിങ്ങളോട് കടപ്പെട്ടിരിക്കും. എന്‍റെ വ്യാഖ്യാനം ശരിയാണെന്ന് പ്രതീക്ഷിക്കുന്നു. തെറ്റാണെങ്കിൽ ദയവായി തിരുത്തുക.
ഇത് വ്യക്തിപരവും സൗഹൃദപരവുമായ കത്താണ്. പക്ഷേ ആവശ്യമെങ്കിൽ എന്‍റെ അഭിപ്രായം പൊതുജനങ്ങളെ അറിയിക്കാനും നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്.”
ഈ കത്തിൽ ഗാന്ധിജിയുടെ വരികളിലെ ബഹുമാനവും പ്രത്യാശയും വ്യക്തമാണ്.
ജിന്നയുടെ മറുവീക്ഷണം:
എന്നാൽ, ഗാന്ധിയുടെ പ്രതീക്ഷകൾക്കു വിരുദ്ധമായി, ജിന്നയുടെ നിലപാട് വ്യക്തമായിരുന്നു: “India is not a nation. It is a subcontinent composed of nationalities.” അദ്ദേഹം ആവർത്തിച്ച് പറഞ്ഞിരുന്ന ഈ വിശ്വാസത്തിൽ നിന്ന് ഒരിക്കലും പിന്മാറിയില്ല. ഈ വികാരത്തെ മാനിക്കുന്ന കോണ്‍ഗ്രസ്സുകാര്‍ മാത്രമല്ല കമ്മ്യൂനിസ്റ്റ് പ്രസ്ഥാനം പോലും ഔദ്യോഗികമായി അതിനായി നിലകൊണ്ടു. അവര്‍ പില്‍ക്കാലത്ത് പ്രമേയങ്ങള്‍ പാസ്സാക്കിയത് ചരിത്രം. ജിന്ന ആ നിലപാടിന്‍റെ അടിസ്ഥാനത്തിൽ, ഡ്രാവിഡ നേതാക്കളെ “Dravidistan” ആവശ്യപ്പെടാൻ പ്രോത്സാഹിപ്പിക്കുകയും, അംബേദ്കറോട് സഹതാപം പ്രകടിപ്പിച്ചെങ്കിലും യാതൊരു ഗുണകരമായ പിന്തുണയും നൽകാതിരിക്കുകയുമായിരുന്നു (Ishtiaq Ahmed, Jinnah: His successes, failures, and role in history, Penguin Viking, 2020).
1914-ലെ ആദ്യ കണ്ടുമുട്ടലിൽ നിന്ന് 1940-ലെ ഗാന്ധിജിയുടെ സൗഹൃദകത്തുവരെയായി, ഗാന്ധിയുടെയും ജിന്നയുടെയും വഴികൾ ഇടയ്ക്കൊന്ന് മുട്ടി വേർപെട്ടുപോന്നു. ഗാന്ധിജി ഇന്ത്യയുടെ ഏകീകരണത്തെ ജനാധിപത്യ മാർഗ്ഗത്തിലൂടെ നിലനിർത്താൻ ശ്രമിച്ചപ്പോൾ, ജിന്ന “ഇന്ത്യ ഒരു രാഷ്ട്രമല്ല” എന്ന തന്‍റെ വിശ്വാസത്തിൽ നിന്ന് പിന്മാറിയില്ല.
വിഭജനത്തിന്‍റെ വേദനാജനകമായ യാഥാർത്ഥ്യത്തിലേക്ക് ഇന്ത്യയെ നയിച്ച ആ വഴിത്തിരിവുകൾ ഇന്നും ചരിത്രത്തെ ചിന്തിപ്പിക്കുന്നു.