മരിക്കാത്ത ഓർമ്മകൾ (പി അമ്മദ് മാസ്റ്റർ അനുസ്മരണം)
By: അബ്ദുൽ റഷീദ് കെ.എൻ
പി അമ്മദ് മാസ്റ്റർ ..... ലോകത്തിനു മുന്നിലേക്ക് ഈ നാടിനെ കൈപ്പിടിച്ചു നടത്തിയ കർമ്മയോഗി, നരിക്കാട്ടേരി പൂവുള്ളതിൽ വീട്ടിൽ ആണ് ജനിച്ചു വളർന്നത്. പിന്നീട് കുന്നുമ്മലേക്ക് താമസം മാറ്റുകയായിരുന്നു. പിതാവ് കുഞ്ഞബ്ദുള്ള നല്ല കളരി അഭ്യാസിയും സാമൂഹ്യ പ്രതിബദ്ധതയോടെ സേവനം ചെയ്തിരുന്ന ആയുർവ്വേദ വൈദ്യരും (സാധാരണ അസുഖങ്ങൾക്കൊക്കെ നാട്ടുകാർ സമീപിച്ചിരുന്ന അന്നത്തെ ഡോക്ടർ തന്നെ) ആയിരുന്നു. എന്റെ അകന്ന കുടുംബത്തിൽ പെട്ട പെരുണ്ടശ്ശേരിയിലെ വാണിയം വീട്ടിൽ ഖദീജ ആണ് മാഷുടെ മാതാവ്. നാട്ടിൽ പൊതുവേ വിദ്യാഭ്യാസ പുരോഗതി ഒന്നുമില്ലാതിരുന്ന ആ കാലഘട്ടത്തിൽ മകനെ പഠിപ്പിച്ച് ഒരു അധ്യാപകനാക്കി.
ചെറിയ പ്രായത്തിൽ തന്നെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിൽ നിറഞ്ഞു പ്രവർത്തിച്ച് തുടങ്ങിയ അമ്മദ് മാസ്റ്റർ ആ കാലത്ത് നാട്ടിലെ പൊതു കാര്യങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന നാട്ടുകാരണവൻമാരുടെ അനുഗ്രഹാശിസ്സുകളോടെയാണ് വളന്നു വന്നത്. അക്കാലത്ത് തന്നെ മികച്ച ഒരു പ്രാസംഗികൻ ആയിരുന്ന മാഷ് ചെറിയ പ്രായത്തിൽ തന്നെ പൊതുരംഗത്ത് ഏറെ പ്രസക്തനായിരുന്നു. ഉദാഹരണമായി പറയുകയാണെങ്കിൽ നാട്ടിൽ ഒരു വയള് പരമ്പര നടക്കുന്ന സമയത്ത് അമ്മദ് മാഷ് സ്ഥലത്തില്ലാതിരുന്ന ഒരു ദിവസം സംഭാവനയുടെ കണക്ക് സദസ്സിനു മുന്നിൽ വായിച്ചിട്ടില്ല എന്നും, കാരണം അതിന് കഴിയുന്ന മറ്റാരും അന്ന് ഇല്ലായിരുന്നു എന്നും പഴയകാലത്തുള്ള ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട്. അന്നു മുതൽ ഇന്നുവരെയും ഈ പ്രദേശത്ത് പകരം വെക്കാനില്ലാത്ത നേതാവ് തന്നെയായിരുന്നു അദ്ദേഹം.
ഏതെങ്കിലും വിഷയത്തിൽ എതിരഭിപ്രായങ്ങളോ വിയോജിപ്പുകളൊ ഉള്ളവർ പോലും അദ്ധേഹത്തിന്റെ മുഖത്ത് നോക്കി അത് പ്രകടിപ്പിക്കാൻ തയാറാവാതെ അദ്ദേഹത്തെ അങ്ങ് അനുസരിക്കുകയാണ് ചെയ്യാറുള്ളത് എന്നത് തന്നെ ആ വ്യക്തിത്വത്തിന്റെ മഹാത്മ്യത്തെ ആണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു കാലത്തും എന്തെങ്കിലും ശത്രുതയുള്ളവരോ എതിരാളിയോ ഇല്ലാതെ എല്ലാവരും സ്നേഹിക്കുകയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടുള്ള ഒരു നേതാവ് ഒരു പക്ഷേ ചരിത്രത്തിൽ അദ്ദേഹം മാത്രമായിരിക്കും.
അധ്യാപന യോഗ്യത നേടിയ അമ്മദ് മാസ്റ്റർ ആദ്യം കുറ്റ്യാടി എം. ഐ യു.പി. സ്കൂളിലും പിന്നീട് (അരൂർ യു.പി സ്കൂൾ അധികൃതരുടെ സ്നേഹോഷ്മളമായ ക്ഷണം കിട്ടിയപ്പോൾ സ്വന്തം നാടിന് വേണ്ടി സേവനം ചെയ്യാനുള്ള ഒരവസരമായി കണ്ടു കൊണ്ട്) അരൂർ യു.പി സ്കൂളിലും അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം നയിച്ചു. ഇന്നത്തെ പോലെ പി.ടി.എ കമ്മിറ്റി ഒന്നും ഇല്ലാതിരുന്ന ആ കാലത്ത് താൻ പഠിപ്പിക്കുന്ന ഓരോ കുട്ടികളെയും വ്യക്തിപരമായി അറിയുകയും മനസിലാക്കുകയും ചെയ്തിരുന്ന അദ്ധേഹം അവരുടെ ഒക്കെ രക്ഷിതാക്കളുമായും ഊഷ്മളമായ ബന്ധം നിലനിർത്തി പോന്നിരുന്ന മാതൃകാ അധ്യാപകൻ ആയിരുന്നു. ആറാം ക്ലാസിൽ എന്നെയും ഇംഗ്ലീഷ് പഠിപ്പിച്ചിട്ടുണ്ട്. ആദ്യ ക്ലാസിൽ അദ്ദേഹം പഠിപിച്ച......
At the top of
In the middle of
At the bottom of...
ഇന്നും മറക്കാത്ത ഓർമ്മയായി മനസിലുണ്ട്.
തുടക്കക്കാർ വരെ വലിയ സാമ്പത്തിക സൗഭാഗ്യങ്ങൾ കെട്ടിപ്പൊക്കുന്ന വർത്തമാനകാല രാഷ്ട്രീയ സാഹചര്യത്തിൽ അമ്മദ് മാഷുടെ ദീർഘകാല പ്രവർത്തന മേഖലയും രീതിയും തികച്ചും വ്യത്യസ്തമായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനം ദൈവപ്രീതി ഉദ്ദേശിച്ചുള്ള ഒരു സാമൂഹ്യ പ്രവർത്തനമായിട്ടാണ് അദ്ദേഹം കണ്ടിരുന്നത് എന്ന് മനസിലാക്കാം. മുൻപ് ഒരു കേസിൽ സാക്ഷിയായി കോടതിയിൽ ഹാജറായ മാഷെ പറ്റി "ആദരണീയനായ ഒന്നാം സാക്ഷി" എന്നാണ് അന്നത്തെ ജഡ്ജ് വിധിന്യായത്തിൽ പരാമർശിച്ചത്. ഏതാനും നിമിഷം മാത്രം കോടതിയിൽ സംവദിച്ച അമ്മദ് മാഷുടെ വ്യക്തി പ്രഭാവത്തിന്റെ ഔന്നിത്യം മനസിലാക്കാൻ ബുദ്ധിമാനായ ആ ജഡ്ജിക്ക് അത്രയും നിമിഷങ്ങളെ വേണ്ടി വന്നുള്ളു എന്നുള്ളത് നമ്മുടെ ഊഹങ്ങൾക്കും അപ്പുറത്തുള്ള കാര്യമാണ്.
ഇടപെടുന്ന വിഷയങ്ങളിൽ 100% ആത്മാർത്ഥത പുലർത്തിയിരുന്നതു കൊണ്ട് തന്നെ അദ്ദേഹം ഇടപെടുന്ന പല വിഷയങ്ങളെയും വളരെ വൈകാരികമായി കാണുകയും അതിനനുസരിച്ച് ഇടപെടുകയും സംസാരിക്കുകയും ചെയ്യും. ഇതൊക്ക ആണ് ഇടപെടുന്ന വിഷയങ്ങളോട് നീതി പുലർത്താതെ യാന്ത്രികമായി സംസാരിക്കുകയും അനീതികളോട് രാജിയാവുകയും ചെയ്യുന്ന മധ്യസ്ഥൻമാരിൽ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.
മാഷ് കേവലം മുസ്‌ലിം ലീഗ് നേതാവ് മാത്രമായിരുന്നില്ല എല്ലാ വിഭാഗം ജനങ്ങളുടെയും നേതാവും സ്വന്തക്കാരനുമായിരുന്നു.പല കുടുംബങ്ങളിലെയും, നാട്ടിലെ മാത്രമല്ല അയൽ പ്രദേശങ്ങളിലെയും സ്വന്തം സമുദായത്തിലെ മാത്രമല്ല ഇതര സമുദായങ്ങളിലെയും, പാർട്ടിയിലെയും മഹല്ലുകളിലെയും പ്രശ്നങ്ങളും ചേരിതിരിവുകളും മറ്റ് എല്ലാ പ്രശ്നങ്ങളും വിഷയങ്ങളും സങ്കടങ്ങളും ഒക്കെ ഇടപെട്ട് പരിഹരിക്കുന്നതിന് എല്ലാവരുടെയും ഒരു ആശ്രയമായിരുന്നു. കുറ്റ്യാടി പഞ്ചായത്ത് ലീഗിൽ ഉണ്ടായ പ്രശ്നങ്ങൾ... കുന്നുമ്മൽ, നരിക്കാട്ടേരി, ചേലക്കാട് എളയടം.... തുടങ്ങിയ മഹല്ലുകളിലെ പ്രശ്നപരിഹാരങ്ങൾ ഒക്കെ അദ്ദേഹത്തിന്റെ നയതന്ത്ര ശ്രേണിയിലെ പൊൻതൂവലുകൾ ആണ്.
ചെറുപ്പം മുതലേ മുസ്‌ലിം ലീഗ് പാർട്ടിയിൽ സജീവമായി പ്രവർത്തിച്ചിരുന്ന മാഷ് ദീർഘ കാലം കുന്നമ്മൽ പഞ്ചായത്ത് ലീഗിന്റെ നേതൃസ്ഥാനത്ത് തുടർന്നു. പിന്നീട് മേപ്പയ്യൂർ മണ്ഡലം കമ്മിറ്റിയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുകയും നിയോജക മണ്ഡലം മുസ്‌ലിം ലീഗിന്റെ പ്രസിഡണ്ട് പദവി അലങ്കരിക്കുകയും ചെയ്തു. മേപ്പയ്യൂർ മണ്ഡലം പിന്നീട് കുറ്റ്യാടി മണ്ഡലമായി മാറി. അതിനു ശേഷം തുടർച്ചയായി കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റിയിൽ നേതൃസ്ഥാനം അലങ്കരിക്കുന്ന അമ്മദ് മാഷ് നിലവിൽ ജില്ലാ മുസ്‌ലിം ലീഗിന്റെ സീനിയർ ഉപാദ്ധ്യക്ഷൻ ആണ്.
എന്നും അധികാര രാഷ്ട്രീയത്തിൽ നിന്ന് അകലം പാലിച്ചിരുന്നുവെങ്കിലും പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും സ്നേഹത്തിൽ പൊതിഞ്ഞ നിർബന്ധങ്ങൾക്കും സമ്മർദ്ധങ്ങൾക്കും വഴങ്ങി ഒരു പ്രാവശ്യം കുന്നുമ്മൽ പഞ്ചായത്ത് മെമ്പറും പിന്നീട് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ആയിട്ടുണ്ട്. കൂടാതെ പാർട്ടിയുടെ പ്രതിനിധിയായി കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ ഡയറക്ടർ ബോർഡിലും അംഗമായിട്ടുണ്ട്. നേതാക്കളുടെയും അണികളുടെയും കണ്ണിലുണ്ണിയായ അമ്മദ് മാസ്റ്ററെ മുസ്‌ലിം ലീഗ് പാർട്ടി എല്ലാ കാലത്തും എല്ലാ നിലക്കും ആദരവോടെ കാണുകയും പരിഗണിക്കുകയും ചെയ്തിരുന്നു.
സംസ്ഥാന നേതാക്കൾ വരെ നിയമസഭാ സീറ്റിന് വേണ്ടി പരക്കം പായുന്ന വർത്തമാന കാല രാഷ്ട്രിയ സാഹചര്യത്തിൽ മേപ്പയ്യൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫിന് വേണ്ടി മൽസരിക്കാൻ അവസരം വന്നപ്പോൾ വിമുഖതയോടെയാണ് തയാറായത് എങ്കിലും നേരിയ വോട്ടിന് മാത്രമാണ് അദ്ദേഹം പരാജയപ്പെട്ടത്.
ഇത്രയും കാലത്തെ രാഷ്ട്രീയ പ്രാർത്തനം കൊണ്ട് എന്ത് നേടി എന്ന് ചോദിക്കുന്നവരുണ്ടാവാം. അഴിമതിയുടെ കറ പുരളാത്ത കൈകളും ശുദ്ധമനസിന്റെ ഉടമയുമായ അദ്ദേഹം സ്വന്തം കുടുംബത്തിന് വേണ്ടി പാർട്ടി സ്വാധിനം ഉപയോഗിച്ച് ഒന്നും നേടാൻ ശ്രമിച്ചിട്ടില്ലെങ്കിലും പൊതു പ്രവർത്തനത്തിലൂടെ ദൈവപ്രീതിയും പൊതുജനത്തിന്റെ സ്നേഹവും ബഹുമാനവും പ്രാർത്ഥനകളും ഇത്രത്തോളം ലഭിച്ച ഒരു ജനനേതാവ് വേറെ ഉണ്ടാവില്ല. സ്വന്തം മക്കളുടെ വീടിന് വേണ്ടി കരുതി വച്ച പണം പോലും കുറ്റ്യാടി യതിംഖാനക്ക് വേണ്ടി ചിലവഴിച്ച മഹാമനസിന്റെ ഉടമ... പടച്ചവൻ അദ്ദേഹത്തിന് അനുഗ്രഹിച്ച് നൽകിയ ഗാംഭീര്യമുള്ള ശബ്ദം ഉയർത്തി സ്വന്തമായൊ, കുടുംബത്തിനു വേണ്ടിയൊ ഒന്നും നേടാൻ ശ്രമിക്കാത്ത മാഷ്, ആ മനോഹരമായ ശബ്ദത്തെ പാവപ്പെട്ടവരുടെയും അഗതികളുടെയും കണ്ണീരൊപ്പാൻ ജീവിതകാലം മുഴുവനും ഉപയോഗപ്പെടുത്തി. അത്ര മഹത്തായ ഒരു വ്യക്തിത്വത്തിനുടമ ഈ കാലത്ത് ഉണ്ടാവുക എന്നത് തന്നെ അവിശ്വസനീയമാണ്.
കഴിഞ്ഞ കാലഘട്ടത്തിൽ പലപ്പോഴായി നാട്ടിൽ ഉണ്ടായ ചില പ്രശ്നങ്ങളിലൊക്കെ അദ്ദേഹം മാനസികമായി ക്ഷീണിച്ചത് തന്റെ നേതൃസ്ഥാനങ്ങൾക്ക് വല്ല ക്ഷതവും സംഭവിക്കുമോ എന്നോർത്തല്ല, മറിച്ച് നാടിന്റെ ഭാവി ഓർത്താണ്. വീട്ടുകാര്യങ്ങൾ ഓർത്തല്ല നാട് ഭിന്നിച്ചു പോകുമോ എന്ന ആധിയായിരുന്നു മനസ്സിൽ.
മുസ്‌ലിം ലീഗിൽ മുൻപ് ഉണ്ടായിരുന്ന ദൗർഭാഗ്യകരമായ പിളർപിന്റെ സമയത്ത് ഭൂരിപക്ഷം നേതാക്കളും (എ.വി. അബ്ദുറഹിമാൻ ഹാജിയടക്കമുള്ള തന്റെ സഹപ്രവർത്തകരിൽ പലരും) അഖിലേന്ത്യാ ലീഗിൽ നിലയുറപ്പിച്ചപ്പോൾ പാണക്കാട്ട് കുടുംബത്തിനൊപ്പം ചേർന്നു നിൽക്കുക എന്നതായിരുന്നു സയ്യിദൻമാരെയും സാദാത്തുക്കളെയും എന്നും ഹൃദയത്തിൽ ചേർത്തു പിടിച്ച അദ്ദേഹത്തിന്റെ നിലപാട്. മറ്റു പ്രസ്ഥങ്ങളിലേക്ക് ആകർഷിക്കപ്പെടാൻ ഏറെ സാഹചര്യങ്ങൾ ഉണ്ടായിട്ടും സമസ്ത കേരളയിൽ സേവനം അർപ്പിച്ച് സ്വന്തം സമുദായത്തിന്റെ, ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയുടെ ചട്ടക്കൂടിൽ നിന്നും വ്യതിചലിക്കാതെ നാടിനെ നയിച്ച നേതാവായിരുന്നു.
അശാന്തി പുകഞ്ഞ കഴിഞ്ഞ കാലഘട്ടങ്ങളിൽ നമ്മുടെ സമീപ പ്രദേശങ്ങളിൽ പലയിടത്തും വലിയ പ്രശ്നങ്ങളും, കൊലപാതക പരമ്പരകൾ വരെ ഉണ്ടായപ്പോഴും നമ്മുടെ നാട് ശാന്തമായി നിലകൊണ്ടത് നമ്മളെ പോലെ തന്നെ എല്ലാവരും സ്നേഹിക്കുകയും എതിർ പാർട്ടിക്കാർ പോലും ബഹുമാനിക്കുകയും ചെയ്യുന്ന മാഷുടെ നേതൃത്വം ഇവിടെ ഉണ്ടായത് കൊണ്ട് മാത്രമാണ്. രാഷ്ട്രിയ സ്വാധീനത്തെ സ്വന്തം കാര്യങ്ങൾക്ക് വേണ്ടി അണുവിടപോലും ഉപയോഗപ്പെടുത്തിയിട്ടില്ലാത്തതിന്റെ ശൂന്യത കുടുംബത്തിൽ അനുഭവവേദ്യമായിട്ടു പോലും അദ്ദേഹം തന്റെ സമയവും, സമ്പത്തും, ശബ്ദവും, ഊർജ്ജവും, സ്വാധീനവും എല്ലാം ചെലവഴിച്ചത് സമൂഹത്തിനും സമുദായത്തിനും വേണ്ടിയായിരുന്നു. കടമേരി റഹ് മാനിയ അറബി കോളജിന്റെ കാര്യദർശിയും കുറ്റ്യാടി യതീംഖാനയുടെ മുഖ്യ ചുമതലക്കാരനുമായിരുന്ന മാഷുടെ ചിന്തകളിൽ നിറഞ്ഞു നിന്നിരുന്നത് ഒരു പക്ഷെ ആ കുഞ്ഞുമക്കളുടെ ഒരു നേരത്തെ ആഹാരത്തെ പറ്റിയുള്ള ആധിയായിരിക്കാം... കാരണം എപ്പഴും എവിടെയും അത് പറയാറുണ്ടായിരുന്നു.
പിടി കൂടിയ രോഗത്തെ പറ്റി നല്ല ധാരണയുണ്ടായിരുന്ന മാഷ് ചികിൽസ കൊണ്ട് തളർന്ന് പൊതുരംഗത്ത് നിന്ന് മാറിനിൽക്കുവാൻ തയാറല്ലായിരുന്നു. അത് കൊണ്ട് തന്നെ അതിനു പറ്റിയ ചികിൽസാ രീതികൾ ആയിരുന്നു പിന്തുടർന്നത്. ഒപ്പം കുടുംബത്തിന്റെ പിന്തുണയും കണ്ണ് ഇമവെട്ടാതെയുള്ള സ്നേഹപരിചരണവും അവസാന നിമിഷം വരെ ലഭിച്ചത് കൊണ്ടാണ് യുവത്വത്തിന്റെ പ്രസരിപ്പോടെ ഇത്രയും കാലം പൊതുരംഗത്ത് തലയുയർത്തി നിൽക്കാൻ കഴിഞ്ഞത്.
രണ്ട് ആൺമക്കളും മൂന്ന് പെൺമക്കളും ഉള്ളതിൽ മകൾ ശറഫുന്നിസ ടീച്ചർ കുറ്റ്യാടി മണ്ഡലം വനിതാ ലീഗ് സെക്രട്ടറിയായും മകനും യുവസംരംഭകനുമായ (IRIS അക്കാഡമി കുറ്റ്യാടി ) സാബിർ യൂത്ത് ലീഗ് നേതൃരംഗത്തും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാതയിൽ സാമൂഹ്യ,പൊതു പ്രവർത്തന രംഗത്ത് നിറഞ്ഞു നിൽക്കുന്ന യുവ നക്ഷത്രങ്ങളാണ്.
കുന്നുമ്മൽ മഹല്ല് കമ്മിറ്റി നിലവിൽ വന്നത് മുതൽ പതിറ്റാണ്ടുകകളായി അമ്മദ് മാസ്റ്റർ അതിന്റെ ജനറൽ സെക്രട്ടറിയായി തുടരുകയാണ്. ഇന്നിവിടെ ഉയർന്ന് കാണുന്ന പള്ളിയും മദ്രസയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ പ്രതീകമാണ്. കമ്മിറ്റി നിലവിൽ വന്നിട്ട് 36 വർഷത്തോളമായിട്ടും മറ്റു മഹല്ലുകളെ അപേക്ഷിച്ച് നമ്മുടെ മഹല്ല് കമ്മിറ്റിക്ക് ദൈനംദിന കാര്യങ്ങൾ നടത്തി കൊണ്ടു പോകാൻ സ്ഥിരമായ വരുമാന മാർഗ്ഗങ്ങൾ ഒന്നും ഇതുവരെ ഉണ്ടായില്ല എങ്കിലും ഒരു കാര്യത്തിനും ഒരു ബുദ്ധിമുട്ടും അനുഭവപ്പെടാതെ നടത്തി കൊണ്ടുപോകാൻ കഴിയുന്നത് അദ്ദേഹത്തിന്റെ കഴിവും നേതൃ ഗുണവും കൊണ്ട് മാത്രമാണ്. കൈ വച്ച മേഖലകളിലൊന്നും പകരക്കാരനില്ലാത്ത മാഷ് തന്റെ കുന്നുമ്മൽ പ്രദേശത്തും പരിസര പ്രദേശങ്ങളിൽ വരെ പ്രഭ പരത്തിക്കൊണ്ട് യാതൊരു ലാഭേഛയും സ്വാർത്ഥതയും ഇല്ലാതെ നിറഞ്ഞു പ്രകാശിക്കുകയായിരുന്നു. ആ വെളിച്ചമാണ് അണഞ്ഞത്.
അദ്ദേഹത്തിന്റെ ശ്രമഫലമായി ഉയർന്നു വന്ന കുന്നുമ്മൽ ലീഗ് ഓഫിസ് കെട്ടിടം അമ്മദ് മാഷുടെ രാഷ്ട്രീയ സാമുഹ്യ ജീവിതത്തിന്റെ അടയാളവും അദ്ദേഹത്തിന്റെ നിത്യസ്മാരകവും ആണ്. ആ ഓഫീസിന് അമ്മദ് മാഷുടെ പേരിടണം, അദ്ധേഹത്തിന്റെ പേരിൽ അത് അറിയപ്പെടണം എന്ന ഒരു നിർദ്ദേശവും കൂടി പാർട്ടി നേതൃത്വത്തിന്റെ ശ്രദ്ധയിലേക്ക് ഇവിടെ രേഖപ്പെടുത്തുകയാണ്.
ഇന്ന് മേഘാവൃതമായ അന്തരീക്ഷം സൂചിപ്പിക്കുന്നത് ഇന്നത്തെ ദിവസം നമ്മുടെ സാമൂഹ്യ അന്തരീക്ഷത്തിൽ ഇരുണ്ടു കൂടി നമ്മെ പൊതിഞ്ഞു നിൽക്കുന്ന കാർമേഘത്തെ തന്നെയാണ് .
ഭിന്നിക്കാതെ ഐക്യത്തോടെ നിൽക്കുക എന്നത് തന്നെയാണ് അമ്മദ് മാഷെ ഇഷ്ടപ്പെടുന്ന, നമ്മൾക്ക് അദ്ദേഹത്തിന്റെ ആഗ്രഹത്തിനൊത്ത് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം...
അദ്ദേഹത്തെയും നമ്മളെയും പടച്ചവൻ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടിത്തരട്ടെ.