VOL 04 |
 Flip Pacha Online

മഹാനായ മനുഷ്യൻ

By: വൈക്കം മുഹമ്മദ് ബഷീർ

മഹാനായ മനുഷ്യൻ
ആഖ്യയും ആഖ്യാതവുമില്ലാത്ത രചനകളിലൂടെ മലയാളിയുടെ മനസ്സിൽ ഇടം പിടിച്ച എഴുത്തുകാരൻ, സ്വാതന്ത്ര്യ സമര സേനാനി, മാനവികതാ വാദി, അനുഭവങ്ങളെ തേടിച്ചെന്ന കഥാകാരൻ, സ്വസമുദായത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ തൂലിക ചലിപ്പിച്ച എഴുത്തുകാരൻ എന്നീ നിലകളിലെല്ലാം ശ്രദ്ധേയൻ. 1908 ജനുവരി 21ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് തലയോലപ്പറമ്പിൽ ജനനം. കോഴിക്കോട് ബേപ്പൂരിലെ വൈലാലിൽ വീട്ടിലേക്ക് താമസം മാറ്റിയതോടെ ബഷീർ 'ബേപ്പൂർ സുൽത്താനായി.' നോവലുകൾ, ചെറുകഥകൾ, ലേഖനങ്ങൾ, ഓർമ്മക്കുറിപ്പുകൾ തുടങ്ങി മിക്ക സാഹിത്യ ശാഖകളിലും ബഷീർ കൈയൊപ്പ് പതിപ്പിച്ചു. സി.എച്ചിന്റെ ആത്മസുഹൃത്ത്. പത്മശ്രീ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങളും ബഷീറിനെ തേടിയെത്തി. 1994 ജൂലൈ അഞ്ചിന് കോഴിക്കോട്ടായിരുന്നു അന്ത്യം.


സി എച്ച്. മുഹമ്മദ് കോയ മഹാനായ മനുഷ്യനായിരുന്നു. എനിക്കദ്ദേഹത്തെ ഒരുപാടു കാലമായി അറിയാം. ഞങ്ങൾ തമ്മിൽഒരുപാട് കത്തിടപാടുകൾ നടത്തിയിട്ടുണ്ട്. ഇടക്കിടയ്ക്ക് കാണുമായിരുന്നു. അദ്ദേഹത്തെപ്പോലുള്ള ഒരു മനുഷ്യൻ അദ്ദേഹം മാത്രമായിരുന്നു. മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് ഞാൻ സി.എച്ചിനെ കണ്ടതാണ്. അദ്ദേഹം ആരോഗ്യം തീരെ ശ്രദ്ധിച്ചിരുന്നില്ല. ആരോഗ്യത്തെ പ്പറ്റി ഞാൻ ഓർമപ്പെടുത്തിയപ്പോൾ അദ്ദേഹം പറഞ്ഞു: സാരമില്ല ബഷീറേ, സാരമില്ല. എല്ലാം അല്ലാഹുവിന്റെ ഹിതം. സൂക്ഷിച്ചാലും സൂക്ഷിച്ചില്ലെങ്കിലും മരിക്കും.”

അദ്ദേഹം പോയി. അദ്ദേഹത്തെപ്പോലുള്ള ഒരാൾ വേറെ ഇല്ല. അദ്ദേഹം പോയി. അദ്ദേഹത്തിന്റെ ആത്മാവിനു കരുണാമയനായ അല്ലാഹു നിത്യശാന്തി നൽകട്ടെ.