ചന്ദ്രികയും സി.എച്ചും
By: വി.സി അബൂബക്കർ
1902-ല്‍ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയില്‍ ജനനം. സെക്കണ്ടറി വിദ്യാഭ്യാസത്തിനു ശേഷം തലശ്ശേരി ഗവ.ബ്രണ്ണൻ കോളജില്‍ ഉന്നത പഠനം. അധികം താമസിയാതെ ജീവിതം കോഴിക്കോട്ടേക്ക് പറിച്ചുനട്ടു. നര്‍മ്മം ചാലിച്ച വാക്കുകളിലൂടെ സമകാലിക സംഭവങ്ങളെ അപഗ്രഥനം ചെയ്യുന്ന ലേഖനങ്ങള്‍ എഴുതി. സി എച്ചും വി സിയും ചേര്‍ന്ന് നര്‍മോക്തിയുടെ സദ്യ തന്നെയായിരുന്നു ചന്ദ്രികയിലൂടെ വായനക്കാരില്‍ എത്തിച്ചത്. “വികടന്‍” എന്ന തൂലികാ നാമത്തില്‍ ചന്ദ്രികയില്‍ സ്ഥിരം കോളം എഴുതിയിരുന്നു. 1942-ല്‍ ചന്ദ്രി പ്ര്രതാധിപരായി ചുമതലയേറ്റു.നാലു പതിറ്റാണ്ടോളം ചന്ദ്രികയുടെ എഡിറ്ററും പ്രിന്ററും പബ്ലിഷറും.
എന്റെ ചിരകാല സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന സി.എച്ച്, ഹൈദരാബാദിൽവെച്ച് തിരക്കിട്ട ചില പരിപാടികൾക്കിടയിൽ പെട്ടെന്ന് നിര്യാതനായ വാർത്ത റേഡിയോവഴി കേട്ടപ്പോൾ 'ഞെട്ടിത്തെറിച്ചു' എന്നൊന്നും ഞാൻ പറയില്ല; അത് ഒരാത്മവഞ്ചനയാവുമെന്നതുകൊണ്ടുതന്നെ. രണ്ടുവർഷമായി അദ്ദേഹത്തിന്റെ ആരോഗ്യം അത്രക്ക് തകർന്നുകഴിഞ്ഞിട്ടുണ്ടെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. ആ കാലഘട്ടത്തിൽ അദ്ദഹം പിന്നിട്ട ഓരോ ദിവസവും മരണത്തോടുള്ള ധീരമായ വെല്ലുവിളിയായിട്ടാണ് എനിക്ക് തോന്നിയത്. അദ്ദേഹത്തിന്റെ അജയ്യമായ ആത്മബലത്തിന് മുമ്പിൽ മരണം തന്നെ അറച്ചുമാറി നിൽക്കുകയായിരുന്നില്ലേ? അല്ലെങ്കിൽ, രാത്രി ഹൈദരാബാദിലെ അതിഥി മന്ദിരത്തിൽ അദ്ദേഹം ഗാഢനിദ്രയിൽ ലയിച്ചു കഴിയുന്നതുവരെ അത് പതിയിരിക്കുമായിരുന്നില്ലല്ലോ. സദാ ഷുഗറിന്റെയും പ്രഷറിന്റെയും ഭാരവും പേറി നടക്കേണ്ടിവന്ന അദ്ദേഹത്തിന് സമ തലത്തിൽനിന്ന് ഏതാനും ഇഞ്ചുകൾ മാത്രം ഉയർന്നു നിൽക്കുന്ന വീട്ടുപടികൾ കവച്ചു കടക്കാൻപോലും അന്യ കരങ്ങളുടെ താങ്ങ് ആവശ്യമായിത്തീർന്നതോർക്കുമ്പോൾ, അത്രയും ദുർബലനും രോഗഗ്രസ്‌തനുമായ ആ മനുഷ്യൻ ഊണും ഉറക്കുമൊഴിഞ്ഞ് രാവും പകലുമെന്നില്ലാതെ വിശ്രമമെന്യ നാടുനീളെ ഓടിനടന്ന് എണ്ണമറ്റ പൊതു പരിപാടികളിൽ പങ്കെടുത്ത് ദിഗ്വിജയം വരിച്ചത് അവിശ്വസനീയമായി തോന്നുന്നില്ലേ?
അങ്ങനെ പൊതു പരിപാടികളിൽ അതീവ തൽപരനും ബദ്ധശ്രദ്ധനുമായിരുന്ന സി.എച്ച്, ആരോഗ്യ സംരക്ഷണംപോലുള്ള സ്വന്തം കാര്യങ്ങളിൽ ശ്രദ്ധയില്ലാത്തവനായിരുന്നു വെന്നത് ഒരു സത്യമാണ്. 'ലഡു പ ഞ്ചസാരയിൽ മുക്കിത്തിന്നുന്നവനാണ്, വീസി' എന്ന് എന്റെ മധുരക്കമ്പത്തെ സ്നേഹിതൻമാരുടെ മുമ്പിൽ പരിഹസിച്ചു പറയാറുള്ള സി.എച്ച്, മധുരത്തോടുള്ള മമതയിൽ എന്നെ തോൽപിക്കുകയില്ലെങ്കിലും വലിയ മോശക്കാരനായിരുന്നില്ല. വിരുന്ന് മേശക്ക് മുമ്പിൽ നിരന്നു കാണുന്ന വിഭവങ്ങളിൽ അദ്ദേഹത്തിന്റെ കൈ ആദ്യമായി നീളുന്നത് അത്തരം ഏതെങ്കിലും 'വിലക്കപ്പെട്ട കനിയു ടെ നേരെയായിരുന്നു. അടുത്തിരിക്കുന്നവരാരും തടഞ്ഞില്ലെങ്കിൽ, മധുര പലഹാരങ്ങൾ ആവോളം എടുത്തു തിന്ന് ഉള്ളിൽ ശേഖരിച്ചുവെച്ച ഷുഗറിനു മുതൽ കൂട്ടാൻ അദ്ദേഹം മടിച്ചിരുന്നില്ല.
സി.എച്ച് പ്രഗത്ഭനും പ്രതിഭാശാലിയും പ്രയത്നശീലനുമൊക്കെയാണെങ്കിലും അതിലെല്ലാമുപരി അദ്ദേഹത്തിന്റെ അസൂയാർഹമായ ഉയർച്ചക്ക് കാരണമായി ഞാൻ കാണുന്നത് അദ്ദേഹത്തിന്റെ മനഃശുദ്ധിയേയാണ്. മറ്റു പല സുഹൃത്തുക്കളേയും സഹപ്രവർത്തകരേയും അപേക്ഷിച്ച് സി.എച്ചിനെ വളരെ അടുത്ത് പരിചയപ്പെടാനും പഠിക്കുവാനും എനിക്കവസരമുണ്ടായിട്ടുണ്ട്. ആരോടും അസൂയയോ പകയോ വിദ്വേഷമോ ഇല്ലാത്ത, മറ്റുള്ളവരുടെ നന്മയ്ക്കു വേണ്ടി ആത്മാർത്ഥമായി ആഗ്രഹിക്കുകയും ആവുന്നത് പ്രവർത്തിക്കുകയും അതിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന, നിർമ്മലവും നിഷ്കളങ്കവുമായ ഹൃദയം നൽകി അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിച്ചിരുന്നു.
'ചന്ദ്രിക'യിൽ ദീർഘകാലം സഹപ്രവർത്തകരായി കഴിഞ്ഞുപോന്ന ഞങ്ങൾ തമ്മിൽ ഒരിക്കൽ പോലും വെറുത്തൊരുവാക്ക് പറയേണ്ടിവന്നതായി ഓർക്കുന്നില്ല. അദ്ദേഹം അത്രക്ക് അക്ഷോഭ്യനും സ്നേഹ സമ്പന്നനുമായിരുന്നു. ചന്ദ്രികയെ അദ്ദേഹം ജീവനുതുല്യം സ്നേഹിക്കുകയും അതിന്റെ ഉന്നതിക്കുവേണ്ടി ശക്തമായ തൂലികകൊണ്ടും അതിലും ശക്തമായ നാവുകൊണ്ടും നിസ്വാർത്ഥമായി പരിശ്രമിക്കുകയും ചെയ്തു. സി.എച്ചിന്റെ ഉയർച്ചക്ക് പത്രം സ്വാഭാവികമായും സഹായകമായിട്ടുണ്ടെങ്കിൽ, അതി ലേറെ അദ്ദേഹത്തിന്റെ സേവനം പത്രത്തിന്റെ പുരോഗതിക്ക് ഉതകിയിട്ടുമുണ്ട് എന്നതില്‍ സംശയമില്ല. ചന്ദ്രികക്ക് ലേഖനങ്ങളാവശ്യപ്പെട്ട് ഞങ്ങളൊരുമിച്ച് വൈക്കം മുഹമ്മദ് ബഷീറിനെയും പൊറ്റെക്കാട്ടിനെയും മറ്റും പോയി കണ്ട സന്ദര്‍ഭങ്ങള്‍ ഞാനോര്‍ക്കുന്നു. എന്റെ മുടിഞ്ഞ മടിയെക്കുറിച്ച് മറ്റാരേക്കാളുമധികം അറിയാമായിരുന്ന സി.എച്ച്. ചന്ദ്രികയില്‍ കുറിപ്പുകളും മുഖപ്രസംഗങ്ങളുമെഴുതുന്നതിന് നിരന്തരം പ്രേരിപ്പിക്കുകയും പ്രശംസാരൂപത്തില്‍ പ്രാത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു, പത്രത്തില്‍ ഇടക്കൊക്കെ പ്രത്യക്ഷപ്പുടാറുള്ള 'എന്റെ ലഘുചിന്തകളു'ടെയും മറ്റും പിന്നില്‍ അദ്ദേഹത്തിന്റെ സ്നേഹമസൃണമായ പ്രേരണയുണ്ടായികുന്നു. പത്രാധിപസ്ഥാനത്തുനിന്ന് ഞാന്‍ പിരിഞ്ഞതിനു ശേഷവുവും ചന്ദ്രികക്ക് കുറിപ്പുകള്‍ എഴുതി അയക്കുന്നതിനെ സംബന്ധിച്ച് കണ്ടുമുട്ടുമ്പോഴും കത്തുകളിലൂടെയും അദ്ദേഹം ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു. ഹൈദരാബാദിലേക്കുള്ള മാരകമായ അന്ത്യയാത്ര പുറപ്പെടുന്നതിന് രണ്ടോ മൂന്നോ ആഴ്ച മുമ്പുപോലും ഒട്ടും നിരാശനായിട്ടില്ലെന്നപോലെ അദ്ദേഹം എഴുതി: നിങ്ങള്‍ ഒന്നും എഴുതുന്നില്ലല്ലൊ. എഴുതാതിരുന്നാല്‍, നിങ്ങളുടേതായ ആപ്രത്യേക ശൈലി നിങ്ങള്‍ മറന്നുപോകും” - ശരിയാണ്; ശൈലിയൊക്കെ ഞാന്‍ മറന്നിരിക്കുന്നു.
മുസ്‌ലിംലീഗിലുണ്ടായ ദയര്‍ഭാഗ്യകരമായ പിളര്‍പ്പിനെത്തുടര്‍ന്ന് അല്‍പനാളത്തെ ഇടവേളയിൽ പത്രത്തിന്റെ നിയന്ത്രണം മറുപക്ഷത്തിന്റെ കൈെയിലായിരുന്നപ്പോള്‍ അരോചകവും വേദനാജനകവും വിരോധാഭാസവുമായ സ്ഥിതിവിശേഷമാ യിറുന്നു ചന്ദ്രികയിൽ സി.എച്ചിന് നേരിടേണ്ടിവന്നത്. പത്രലോകത്തിനാകെത്തന്നെ അതൊരു പുത്തനു അനുഭവമായിരുന്നിരിക്കണം. ഒന്നാമത്തെ പേജില്‍ ചീഫ് എഡിറ്ററെന്ന നിലയില്‍ തെളിഞ്ഞ അക്ഷരത്തില്‍ അദ്ദേഹത്തിന്റെ പേര് അച്ചടിച്ചു വന്നതിന്റെ നേരെ ചുവട്ടിലായിതന്നെ അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ലേഖനങ്ങള്‍ തുടരെ ചസിദ്ധീകരിക്കപ്പെട്ടു. അതെല്ലാം അന്യരെ പോലെ അദ്ദേഹവും അക്ഷോഭ്യനായി വായിച്ച് രസിക്കുകയോ വേദനിക്കുകയോ ചെയ്തു. പ്രതിഷേധിച്ച് ആരോടും ഒരക്ഷരംപോലും പറഞ്ഞില്ല. അന്തരീക്ഷം കലുഷിതമാകരുതെന്നും അത് പത്രത്തിന്റെ സുസ്ഥിതിയെ ബാധിക്കരുതെന്നും അദ്ദേഹം ആഗ്രഹിച്ചു. അതിനാല്‍ എല്ലാ അവഹേളനങ്ങളും നിശ്ശബ്ദം സഹിച്ചു; എല്ലാ വേദനകളും കടിച്ചിറക്കി. എതിര്‍പക്ഷത്തിന്റെ ജീവനാഡി സി.എച്ചാണെന്നും അത് അറ്റുകഴിഞ്ഞാല്‍ പിന്നെ അങ്ങനെ ഒരുപക്ഷംതന്നെ ഉണ്ടാവുകയില്ലെന്നും മനസ്സിലാക്കി അദ്ദേഹത്തെ തേജോവധം ചെയ്ത് അവസാനിപ്പിക്കുകയായിരുന്നു ലഭ്യമെ ന്ന് തോന്നി. പക്ഷേ, ദൈവഹിതം മ റിച്ചായിരുന്നു.
ചന്ദ്രികയുടെ നിലനിൽപ്പിലും പുരോഗതിയിലും സി.എച്ചിനുണ്ടായി രുന്ന അത്യുല്‍ക്കട താല്‍പര്യത്തെ കുറിക്കുന്ന ഒരു സംഭവം കൂടി അനുസ്മരിച്ചുകൊണ്ട് ഞാന്‍ ഇതവസാനി ക്കാം.
മുസ്‌ലിംലീഗിലെ പിളർപ്പിന്റെ തുടക്കത്തിൽ ഒരു വിഭാഗം യൂത്തീഗുകാരുടെ സമ്മേളനം കോഴിക്കോട്ട് വിളിച്ചുകൂട്ടാൻ നിശ്ചയിച്ചു. തലേദിവസം സി.എച്ച് ആപ്പീസിൽവന്ന് അന്നത്തെ സ്റ്റേറ്റ് മുസ്‌ലിം ലീഗ് പ്രസിഡണ്ടായിരുന്ന പാണക്കാട് പൂക്കോയതങ്ങളുടേതായി ഏതാനും വരികളിലെതുങ്ങുന്ന ചെറിയൊരു പ്രസ്‌താവന എഴുതി പിറ്റെ ദിവസത്തെ പത്രത്തിൽ ചേർക്കുന്നതിന് പ്രസ്സിലേക്ക് കമ്പോസ് ചെയ്യാൻ കൊടുത്തു. അന്നത്തെ ചുറ്റുപാടുകളിൽ അങ്ങനെ ഒരു സമ്മേളനം നടത്തുന്നത് വിഭാഗീയ ചിന്താഗതികൾ വളർത്താനും പിളർപ്പ് രൂക്ഷമാക്കാനുമേ ഉപകരിക്കുകയുള്ളൂവെന്നും അതുകൊണ്ട് അത് തൽക്കാലം മാറ്റിവെക്കാൻ ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കുന്നുവെന്നുമായിരുന്നു പ്രസ്താവന യുടെ ചുരുക്കം. സമ്മേളനത്തിന്റെ സംഘാടകരിൽ പെട്ട ചിലസബ് എഡിറ്റർമാർ പ്രസ് റൂമിൽവെച്ച് മാറ്റർകണ്ടു; അവർക്ക് വെപ്രാളമായി. സമ്മേളനം പരാജയപ്പെടുത്താനുള്ള അടവാണെന്ന് ധരിച്ചോ എന്തോ പ്രസ്താവന ഏതുവിധവും വെളിച്ചം കാണാൻ ഇടയാവരുതെന്ന പിടിവാശിയോടെ അവർ ധൃതിപ്പെട്ട് കോഴിക്കോട്ടും പുറത്തുമുള്ള തങ്ങളുടെ ചില നേതാക്കളുമായി ഫോൺവഴി ബന്ധപ്പെട്ടു. രാത്രി എന്റെ പഴയ സുഹൃത്തും ബന്ധുവുമായ ഒരു ഡയരക്‌ടർ എന്നെ ഫോണിൽ വിളിച്ചു. പ്രസ്താവന പ്രസിദ്ധപ്പെടുത്തരുതെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അപ്പോൾ ഭാഗ്യത്തിന് സി.എച്ചും മുറിയിലുണ്ടായിരുന്നു. പ്രസ്താവന ചീഫ് എഡിറ്റർ എഴുതിക്കൊടുത്തതാണെന്നും അദ്ദേഹത്തിന്റെ സമ്മതമില്ലാതെ എനിക്ക് അതെടുത്തുമാറ്റാൻ പറ്റില്ലെന്നും അദ്ദേഹം അടുത്തു തന്നെ ഇരിക്കുന്നുണ്ടെന്നും പറഞ്ഞ് ഞാൻ ഫോൺ സി.എച്ചിന് കൊടുത്തു. അപ്പോഴേക്കും മറ്റേ അറ്റത്ത് ഫോൺ ഡിസ്കണക്ട് ചെയ്യുകയോ കട്ടായിപ്പോവുകയോ ചെയ്തു. സ്നേഹിതൻ ഫോൺ വെച്ചുകളഞ്ഞതാണെന്നുള്ള ധാരണയുമായി റൂമിൽനിന്ന് ഇറങ്ങിപ്പോകുമ്പോൾ സി.എച്ച് പറഞ്ഞു: നിങ്ങൾ ആ കമ്പോസ് മാറ്റിവെച്ചേക്കൂ. ഒരു ഡയരക്ടർ പറഞ്ഞിട്ടാണ് (പാണക്കാട് തങ്ങളും അന്ന് ചന്ദ്രികാ ഡയരക്ടർമാരിൽ ഒരാളായിരുന്നു) ഞാൻ അതെഴുതി കൊടുത്തത്. മറ്റൊരു ഡയരക്ടർക്ക് അത് വേണ്ടെന്നാണെങ്കിൽ വേണ്ട. ഈ വടംവലി പത്രത്തെ ദോഷകരമായി ബാധിക്കാനിടവരരുത്. തങ്ങളോട് ഞാൻ പറഞ്ഞുകൊള്ളാം.”
അൽപം മനോവേദനയോടെ സി.എച്ചിന്റെ ഈ പ്രതികരണം ഞാൻ തീരെ പ്രതിക്ഷിക്കാത്തതായിരുന്നു. പ്രസ്താവന പ്രസിദ്ധപ്പെടുത്തിയേ മതിയാവൂ എന്ന് അഭിമാനത്തിന്റെ പേരിലെങ്കിലും അദ്ദേഹം ശഠിക്കാതിരി ക്കില്ല എന്നായിരുന്നു ഞാൻ ധരിച്ചത്. അങ്ങനെയാണെങ്കിൽ ഭവിഷ്യത്ത് എന്തുതന്നെയായാലും ആ പ്രസ്താവന പ്രസിദ്ധീകരിക്കാൻ ഞാൻ ഉറച്ചു കഴിഞ്ഞതായിരുന്നു. പക്ഷേ, സി.എച്ചിന് സ്വന്തം അഭിമാനത്തേ ക്കാൾ ചന്ദ്രികയുടെ സുസ്ഥിതിയാ യിരുന്നു വലുത്.