നിറപ്പകിട്ടാർന്ന വ്യക്തിത്വം
By: ഇ.ക നായനാർ
മുൻ മുഖ്യമന്ത്രി. 1918 ഡിസംബർ ഒമ്പതിന് കണ്ണൂർ ജില്ലയിലെ കല്ല്യാശേരിയിൽ ജനനം. വിദ്യാർത്ഥിയായിരിക്കെ ദേശീയ പ്രസ്ഥാനത്തിൽ ആകൃഷ്‌ടനായി. 1939-ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. സി.പി.എം. സംസ്ഥാന സെക്രട്ടറി, പൊളിറ്റ് ബ്യൂറോ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. മലമ്പുഴ, തൃക്കരിപ്പൂർ, തലശ്ശേരി എന്നിവിടങ്ങളിൽ നിന്നായി അഞ്ചുതവണ നിയമസഭയിലെത്തി. ഒരു തവണ ലോക്‌സഭാംഗമായി. 1980, 1987, 1996 വർ.പ്പങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രി. നിരവധി ഗ്രന്ഥങ്ങൾ രചിച്ചു. 2004 മെയ് 19ന് അന്തരിച്ചു.
രൂപത്തിലും ഭാവത്തിലും സുന്ദരനായിരുന്നു സി.എച്ച് മുഹമ്മദ്കോയ. 30 വർഷക്കാരൂ സി.എച്ച് ലത്തെ പരിചയത്തിനിടയിൽ ഞങ്ങൾ തമ്മിൽ രാഷ്ട്രീയ രംഗത്ത് ഇണങ്ങിയും പിണങ്ങിയും പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട് മുനിസിപ്പൽ കൗൺസിൽ അംഗം, ചന്ദ്രിക പത്രാധിപർ എന്നീ നിലകളിൽ സി.എച്ച് പ്രവർത്തിച്ചിരുന്ന നാൾ മുതൽ പിന്നീട് എം.എൽ.എ, എം.പി. സ്പീക്കർ, മന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി എന്നീ നിലകളിൽ എത്തിച്ചേർന്ന കാലംവരെ അദ്ദേഹവുമായി അടുത്തിടപഴകാൻ എനിക്കു സന്ദർഭം കിട്ടിയിട്ടുണ്ട്.
നിറപ്പകിട്ടാർന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു സി.എച്ച്. സ്വതഃസിദ്ധമായ നർമ്മബോധത്തോടെ വിവിധ രംഗങ്ങളിൽ പരിലസിച്ചു. നമ്മുടെ രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക മേഖലകളിൽ തന്റേതായ സംഭാവനകൾ ചെയ്തു. സ്വസമുദായത്തിന്റെ ഉന്നമനമായിരുന്നു സി.എച്ചിന്റെ മുഖ്യലക്ഷ്യം. അതിനുവേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുകയും തന്റെ സമുദായത്തിന് അഭിമാനാർഹമായ നേട്ടങ്ങൾ നേടിക്കൊടുക്കുകയും ചെയ്തു. ഞങ്ങൾ തമ്മിൽ മറ്റെന്തിലുമുപരി ഉറച്ച സൗഹൃദബന്ധം പുലർത്തിയിരുന്നു. പ്രതിപക്ഷ നേതാവെന്ന നിലയിൽ ഞാൻ വിവിധ മന്ത്രിമാർക്ക് കത്തുകളയക്കും; എനിക്ക് ലഭിക്കുന്ന ഹർജികളും പരാതികളും അയക്കും. ബഹുജന പ്രശ്‌നങ്ങൾ പരിഹരിക്കാനാവശ്യപ്പെട്ടനൂറുകണക്കിന് കത്തുകൾ പല മന്ത്രിമാർക്കും അധികാരപ്പെട്ടവർക്കും അയച്ചുകൊടുക്കാറുണ്ട്. അക്കൂട്ടത്തിൽ സി.എച്ചിനും. സി.എച്ച് മറുപടി തരുമ്പോൾ അതു വെറുമൊരു ഔദ്യോഗിക കത്ത് മാത്രമായിരിക്കുകയില്ല. പലപ്പോഴും ടൈപ്പ് ചെയ്ത വരികൾക്കൊപ്പം ക്ഷേമം നേർന്നുകൊണ്ട് സ്വന്തം കൈപ്പടയിൽ ചില വാക്കുകൾ ആ മറുപടികളിൽകാണും. സൗഹൃദത്തിന്റെ പ്രകാശ രേണുക്കൾ വിതറുന്ന ചില വാക്കുകൾ, ആ സൗഹൃദത്തിന്റെ സ്മരണ എന്റെ മനസ്സിൽ ഇപ്പോഴും കുളിർമ പകരുന്നു.