അകക്കാഴ്ചയുള്ള സാഹിത്യ പ്രേമി
By: ഡി.സി കിഴക്കേമുറി
ഡി.സി. ബുക്സ‌് സ്ഥാപകൻ, എഴുത്തുകാരൻ, സ്വാതന്ത്ര്യസമര പോരാളി. 1914 ജനുവരി 12-ന് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ ജനറം. ഡൊമിനിക് ചാക്കോ കിഴക്കേമുറി എന്ന് മുഴുവൻ പേര്. മെത്രാനും കൊതുകും, ചെറിയ കാര്യങ്ങൾ തൊട്ട് സി. കേശവൻ വരെ തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ്. 1997-ൽ രാജ്യം പദ്‌മ ഭൂഷൺ നൽകി ആദരിച്ചു. 1999 ജനുവരി 26-ന് അന്തരിച്ചു.
സി എച്ച് അന്തരിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞാണ് ഞാനിതെഴുതുന്നത്. നമ്മുടെ പത്രങ്ങളെല്ലാം അദ്ദേഹത്തെപ്പറ്റി മുഖപ്രസംഗങ്ങൾ എഴുതി. രാഷ്ട്രീയ നേതാക്കളും അല്ലാത്തവരുമെല്ലാം ഓർമകൾ പങ്കുവച്ചു. അച്യുതമേനോന്റെ ലേഖനത്തിലെ ഒരു ഭാഗം വായിച്ചപ്പോൾ ഒന്നു രണ്ടു കാര്യങ്ങൾ രേഖപ്പെടുത്താൻ എനിക്കും സ്വൽപം എഴുതണമെന്നു തോന്നി. അച്യുതമേനോന്റെ ലേഖനത്തിലെ ആ ഭാഗം ഇതാണ്: കലാസാഹിത്യാദി രംഗങ്ങളിൽ 1970- 77 കാലത്ത് ഭരിച്ച ഗവൺമെന്റിന് എന്തെങ്കിലും ചെയ്യാൻ സാധിച്ചിട്ടുണ്ടെങ്കിൽ അത്, സി.എച്ച് മുഹമ്മദ്കോയയുടെ സമ്പൂർണ സഹകരണം ഒന്നുകൊണ്ടുമാത്രമാണെന്നു തുറന്നുപറയാൻ ഞാൻ ആഗ്രഹിക്കുന്നു. സി.എച്ചിനെപ്പറ്റി ലേഖനമെഴുതിയ മറ്റാരും തന്നെ കലാസാഹിത്യരംഗങ്ങളിൽ അദ്ദേഹം ചെയ്ത കാര്യങ്ങളെപ്പറ്റി ഇത്രയും ഊന്നിപ്പറഞ്ഞിട്ടില്ല അല്ലെങ്കിൽ മറ്റാർക്കാണതിനു കഴിയുക?
സാഹിത്യപ്രവർത്തക സഹകരണ സംഘം വിശ്വവിജ്ഞാനകോശം എന്ന പത്തു വാല്യമുള്ള ഒരു എൻസൈക്ലോപീഡിയ പ്രസിദ്ധപ്പെടുത്തിയ കാലം (1972 - ഡിസംബർ 31-നാണ് 10-ാം വാല്യം പുറത്ത് വന്നത്). ഞാനന്ന് സംഘത്തിന്റെ സെക്രട്ടറിയാണ്. വിജ്ഞാനകോശത്തിന്റെ ആയിരം സെറ്റ് സർക്കാറിൽനിന്ന് വിലക്കുവാങ്ങി സംഘത്തെ സഹായിക്കണമെന്നു കാണിച്ച് നിവേദനം നൽകിയിരുന്നു. മുഖ്യമന്ത്രി അച്യുതമേനോനെ യും വിദ്യാഭ്യാസമന്ത്രി മുഹമ്മദ്കോയയേയും കണ്ടു കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. തികച്ചും അനുകൂലമായിരുന്നു ഇരുവ രുടെയും നിലപാട്. ക്യാബിനറ്റിന്റെ തീരുമാനം വേണ മെന്നും അതിന് അത്ര വിഷമം വരില്ലെന്നും ഞാൻ മനസ്സിലാക്കി.
ഒരു ദിവസം ക്യാബിനറ്റ് യോഗം കഴിഞ്ഞ ഉടനെ മുഖ്യമന്ത്രി തന്നെ (കോട്ടയത്തേക്ക്) വിളിച്ച് ആ സന്തോഷ വർത്തമാനം അറിയിച്ചു. വിശ്വ വിജ്ഞാന കോശത്തിന്റെ 500 പ്രതി സർക്കാർ എടുക്കുമെന്നും മൂന്നുലക്ഷം രൂപ സംഘത്തിനു കിട്ടുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഞാൻ തിരിച്ചും മറിച്ചുമൊക്കെ അ ങ്ങോട്ടു പലതും ചോദിച്ചെങ്കിലും വ്യക്തമായ രൂപം പിടികിട്ടിയില്ല.
(600 രൂപയാണ് ഒരു സെറ്റിനു വില. 100 പ്രതി എടുത്താൽ 300 രൂപ പ്രകാരം നൽകാമെന്നാണ് സർക്കാറിനെ അറിയിച്ചിരുന്നത്)
അപ്പോൾ 1000 പ്രതി എടുത്താലേ മൂന്നുലക്ഷം രൂപയാകൂ. 500 ആണെങ്കിൽ ഒന്നര ലക്ഷവും. പിറ്റേന്നു . രാവിലെ ഞാൻ തിരുവനന്തപുരത്തെത്തി. അച്യുതമേനോനെയും സി.എച്ചിനെയും കണ്ടു. 500 പ്രതി എടുക്കാനാണ് ക്യാബിനറ്റ് തീരുമാനം. അതുകൊണ്ട് മൂന്നുലക്ഷം രൂപ സംഘത്തിനു കിട്ടുമെന്ന് ചീഫ് സെക്രട്ടറിയോ ധനകാര്യമന്ത്രിയോ ആരെങ്കിലും മുഖ്യമന്ത്രിയെ ധരിപ്പിച്ചതാണ്. പല മന്ത്രിമാർക്കും ഇങ്ങനെ പുസ്തകം എടുക്കുന്നതിൽ താൽപര്യമില്ലായിരുന്നുവെന്നുകൂടി മനസ്സിലാക്കാൻ കഴിഞ്ഞു. കിട്ടണമെന്നു ഞാൻ വാദിച്ചു. കച്ചവട ഭാഷ സി.എച്ചിനും എളുപ്പം മനസ്സിലാകുമായിരുന്നു. ഒടുവിൽ 360 രൂപ വ്യവസ്ഥ അദ്ദേഹം സമ്മതിച്ചു. പക്ഷേ 300 രൂപ പ്രകാരമുള്ള തുകയേ ആദ്യം കിട്ടൂ. ബാക്കി പിന്നീടു കിട്ടും. ഒന്നരലക്ഷം രൂപ താമസിയാതെ കിട്ടി.
ഇനി 30,000 രൂപയാണുള്ളത്. ഇതിനിടെ ഒരു സംഭവവികാസം! സി.എച്ച് മുഹമ്മദ്കോയയെ വിദ്യാഭ്യാസമന്ത്രി സ്ഥാനത്തുനിന്നു മാറ്റി ഡൽഹിക്കു വിടാൻ മുസ്‌ലിംലീഗിന്റെ തീരുമാനം. ഞാൻ ഉടനെ സി.എച്ചിനെ കണ്ടു. സംഘത്തിനു കിട്ടുമെന്നു വെച്ചിരുന്ന 30,000 രൂപ ഒരുപക്ഷേ കിട്ടീയില്ലെന്നു വരാം. സാരമില്ല. എന്നാൽ വിദ്യാഭ്യാസമന്ത്രിസ്ഥാനത്ത് സി.എച്ച് ഇല്ലാതെ വരുന്ന അവസ്ഥ കേരളത്തിനു വലിയ ക്ഷിണമുണ്ടാക്കുമെന്നതോന്നലായിരുന്നു എനിക്ക്.
പലതും പറഞ്ഞിട്ട് ഒടുവിൽ ഞാനിങ്ങനെ അവസാനിപ്പിച്ചു: പോയേ മതിയാവു എങ്കിൽ സംഘത്തിന്റെ ആ തുക ശരിയാക്കിയിട്ടേ പോകാവൂ.”
പത്തോ പതിനഞ്ചോ ദിവസം കഴിഞ്ഞിരിക്കും. വിദ്യാഭ്യാസമന്ത്രിയുടെ ഒരു ഫോൺ സന്ദേശം.
"ഡീസീ, ഞാൻ ഇന്നു രാജി സമർപ്പിക്കുകയാണ്. നിങ്ങളുടെ ആ 30,000 രൂപ നൽകാനുള്ളഉത്തരവിൽ ഒപ്പുവെച്ചു കഴിഞ്ഞിട്ടാണ് ഇപ്പോൾഞാൻ വിളിക്കുന്നത്”.
ഡി.സി ബുക്സ‌് സംക്ഷേപ വേദാർത്ഥത്തിന്റെ ഒരു പുതിയ പതിപ്പ് പ്രസിദ്ധപ്പെടുത്താൻ തിരുമാനിച്ചത് 1978-ലാണ്. 72 മുതൽ അതിനുള്ള ശ്രമം പലരും നടത്തിയിരുന്നു. ഒന്നും വിജയിച്ചില്ല. (1772-ലാണ് ഈ പുസ്‌തകം ആദ്യം അച്ചടിച്ചത്. അതും റോമിൽ മലയാളത്തിൽ അച്ചടിച്ച ആദ്യത്തെ പുസ്‌തകം).
റോമിൽ ഇരുനൂറ് വർഷങ്ങൾക്കപ്പുറം അച്ചടിച്ച പേജുകളുടെ മുഴുവൻ ഫോട്ടോസ്റ്റാറ്റ് എടുക്കുക, ട്രാൻസ്‌ലേഷനും പരാവർത്തനവും പഠനവുമൊക്കെച്ചേർത്ത് ഓഫ്സെറ്റിൽ അച്ചടിക്കുക, ആകെക്കൂടി നോക്കിയാൽ ഭീമമായ ഒരു തുക നഷ്ടപ്പെടാതെ പറ്റില്ല.
സാധാരണക്കാർക്ക് വിലകൊടുത്തുവാങ്ങാൻ എളുപ്പമുള്ള ഒരു പുസ്‌തകമല്ല ഇത്. സ്വാഭാവികമായും മെത്രാന്മാർക്ക് ഇതിൽ താൽപര്യമുണ്ടാവേണ്ടതാണ്. ആ വഴിക്ക് കുറേയേറെ ശ്രമിച്ചു. അവരിൽ ആർക്കുംതന്നെ ഇങ്ങനെയൊരു പുസ്തകം പുനഃപ്രസിദ്ധപ്പെടുത്തുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ കഴിഞ്ഞില്ല.
ഒടുവിൽ സി.എച്ചിനെ കണ്ടു. പത്തോ പതിനഞ്ചോ മിനുട്ടിൽ കാര്യങ്ങൾ വിശദീകരിച്ചു. അദ്ദേഹത്തിനു സംക്ഷേപ വേദാർത്ഥത്തിന്റെ പ്രാധാന്യം ശരിക്കും മനസ്സിലായി. എന്നിട്ടു പറഞ്ഞു: ഇത്തരം പ്രസിദ്ധീകരണങ്ങൾ ഒരു പ്രസാധകൻ തന്നെ വിചാരിച്ചാൽ പുറത്തുകൊണ്ടുവരാനാവില്ല. സർക്കാറിന്റെ സഹായം കൂടിയേ കഴിയൂ. 2000 പ്രതി സർക്കാർ വിലക്കെടുക്കാം. അതിനു പുറമെ കുറേ പണംകൂടി തരേണ്ടതാണ്. പക്ഷേ, ഡീസിക്കറിയില്ലേ, ഫിനാൻസിൽ കൂടി... ശരിപ്പെടാൻ വിഷമം വരും. അതുകൊണ്ട് 2000 കോപ്പി എടുക്കുന്നതു മതിയെന്നു വെക്കുക” അപ്പോൾ തന്നെ എന്റെ അപേക്ഷയിൽ 2000 പ്രതി വിലക്കു വാങ്ങണമെന്ന നോട്ടും എഴുതി. (മറ്റു ചില കടമ്പകൾ കൂടി കടന്നുവന്നപ്പോൾ അതു 1000 ആയി മാറിപ്പോയ കഥ മറ്റൊന്നാണ്.) അങ്ങനെ 60,000 രൂപർനഷ്ടത്തിൽ സംക്ഷേപവേദാർത്ഥം പുറത്തുകൊണ്ടുവന്നു.
കോട്ടയത്ത് ബഷീർ കൃതികളുടെ പ്രകാശനം, സി.എച്ചാണ് മുഖ്യാതിഥി. ചങ്ങനാശേരിയിലാണ് അദ്ദേഹമുള്ളത്. അതിനു മുമ്പുള്ള പരിപാടികൾ അന്വേഷിച്ചപ്പോൾ, താമസിച്ചേ മന്ത്രിക്ക് എത്താനാവൂ എന്നാണ് വിവരം കിട്ടിയത്. ഞാൻ വിഷമിച്ചു. യോഗം തുടങ്ങുന്നതിന് അഞ്ചുമിനിട്ടു മുമ്പ് സി.എച്ചിന്റെ കാർ യോഗസ്ഥലത്തെത്തി. “ഡീസി നടത്തുന്ന മീറ്റിംഗല്ലേ സമയം തെറ്റിക്കരുതെന്ന് എനിക്കു നിർബന്ധമുണ്ട്”- ഇങ്ങനെ പറഞ്ഞുകൊണ്ടാണ് അദ്ദേഹം കാറിൽനിന്നിറങ്ങിയത്.
ദിവംഗതനായ സി.എച്ച് മുഹമ്മദ്കോയ സാഹിബിന്റെ പേരിൽ ആദ്യത്തെ ഗവൺമെന്റ് സ്ഥാപനം തിരുവനന്തപുരത്തു നിലവിൽവന്നു. സാമൂഹിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പാങ്ങപ്പാറയിൽ സ്ഥാപിച്ച മാനസിക വളർച്ചയെ കുട്ടികളുടെ സ്ഥാപനത്തിനാണ് സി.എച്ചിന്റെ പേരു നൽകിയത്. ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ സഹപ്രവർത്തകന്റെ നാമം ഈ സ്ഥാപനത്തിനു നൽകി. 12 ലക്ഷം രൂപ ചെലവിൽ പണിത കെട്ടിടത്തിന്റെ ശിലാസ്ഥാപനകർമ്മം നിർവഹിച്ചത് സി.എച്ച് ആയിരുന്നു. സാമൂഹ്യക്ഷേമവകുപ്പിനുവേണ്ടി പൊതുമരാമത്ത് വകുപ്പായിരുന്നു കെട്ടിടം നിർമ്മിച്ചുകൊടുത്തത്. അശരണരുടെയും അനാഥകളുടെയും എപ്പോഴും സംരക്ഷണക്കാര്യത്തിൽ തൽപരനായിരുന്ന സി.എച്ചിന്റെ പേരിൽ ഈ സ്മാരകം ഉയരുന്നത് അദ്ദേഹത്തോട് കാട്ടുന്ന നീതി മാത്രമാണെന്ന് ഉദ്ഘാടനച്ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി എം. കമലം പറഞ്ഞു.
നൂറു കുട്ടികൾക്കാണ് ഈ മനോഹരമായ മന്ദിരത്തിൽ താമസസൗകര്യമുളളത്.
അന്ന് സി.എച്ച് ആഭ്യന്തരമന്ത്രിയാണ്. തെരഞെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന കാലം. ഒരുദിവസം രാവിലെ എന്നെ വിളിച്ചു. എന്നിട്ടിങ്ങനെ തുടങ്ങി: ഡീസീ, നിങ്ങളൊക്കെ ഞങ്ങളെ, മന്ത്രിമാരെ കണ്ടു നിവേദനം നടത്താറില്ലേ?"
ഉണ്ടാവും. വില്ലപ്പോഴുമൊക്കെ എന്നു ഞാൻപറഞ്ഞു.
സി.എച്ച് തുടർന്നു: “എന്നാൽ, മന്ത്രി വല്ലപ്പോഴുമൊക്കെ നിങ്ങളുടെ അടുക്കലും നിവേദനവുമായിവരും. വോട്ടേഴ്സ് ലിസ്റ്റ് അച്ചടിക്കാൻ പ്രസ്കിട്ടാതെ വിഷമിക്കുകയാണ്. കോട്ടയത്ത് എങ്ങനെയെങ്കിലും കുറെ പേജ് അച്ചടിക്കണം. ഞാൻ അങ്ങോട്ടു വരുമായിരുന്നു, വിവരം നേരിട്ടു പറയാൻ. പക്ഷേ, ഇന്നു തീരെ സമയമില്ല. ഹോം സെക്രട്ടറിയെ ഞാനങ്ങോട്ടയക്കുകയാണിപ്പോൾത്തന്നെ....”