വഴിത്തിരിവിന്റെ കഥ, വഴികാട്ടിയുടെയും
By: യു.എ ബീരാൻ
1925 മാർച്ച് ഒമ്പതിന് മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ ജനനം. 1943-ൽ സായുധസേനയിൽ നോൺ കമ്മീഷൻഡ് ക്ലാർക്ക് ആയി ഔദ്യോഗിക ജീവിതം. 1950 വരെ ഈ പദവിയിൽ തുടർന്നു. ബ്രിട്ടീഷ് മിലിട്ടറി അഡ്‌മിനിസ്ട്രേഷനു കീഴിൽ ഇന്തോനേഷ്യയിലും മലേഷ്യയിലും ജോലി നോക്കി. ബോംബെയിലെ ബ്രിട്ടീഷ് എഞ്ചിനീയറിംഗ് സ്ഥാപനത്തിലും ജോലി ചെയ്‌തു. പിന്നീട് ജോലി ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ എത്തി. ചന്ദ്രിക സഹ പത്രാധിപരായും അസിസ്റ്റന്റ് എഡിറ്ററായും പ്രവർത്തിച്ചു. മുസ്‌ലിം ലീഗിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറിയും സംസ്ഥാന ജനറൽ സെക്രട്ടറിയും ആയി. 1970, 77, 80, 82, 91 വർഷങ്ങളിൽ മലപ്പുറം, താശൂർ, തിരൂർ, തിരൂരങ്ങാടി മണ്‌ഡലങ്ങളിൽ നിന്ന് നിയമസഭയിലെത്തി. തെരഞ്ഞെടുപ്പ് കേസിലെ വിധിയെ തുടർന്ന് 1978-ൽ സി.എച്ച്. മുഹമ്മദ്കോയ രാജിവെച്ചപ്പോൾ വിദ്യാഭ്യാസ മന്ത്രിസ്ഥാനം ഏറ്റെടുത്തു. 1982-87 കാലയളവിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി. 'അറബ് ലോകവും യൂറോപ്പും' അടക്കം കുറേ ഗ്രന്ഥങ്ങളുടെ രചയിതാവ്. 2001 മെയ് 31-ന് അന്തരിച്ചു.
ഒരു വഴിത്തിരിവിന്റെ കഥ തുടങ്ങുന്നതിവിടെയാണ്.
അമ്പതുകളുടെ ആദ്യത്തിൽ ബോംബെ നഗരത്തിൽ ആംസ്ട്രോങ് കമ്പനിയിൽ ജോലിയും കുറേയേറെ സാമുഹിക സാമുദായിക പ്രവർത്തനങ്ങളുമായി വ്യക്തമായ ലക്ഷ്യബോധമില്ലാതെ അലഞ്ഞുനടന്ന എന്റെ ജീവിതത്തിലെ നിർണായകമായ വഴിത്തിരിവിന്റെ കഥ.
1949-ലാണ് ഞാൻ 'ചന്ദ്രിക'യിൽ എഴുതാൻ തുടങ്ങിയത്. സ്വന്തമായ കഥകളും ലേഖനങ്ങളും ഇംഗ്ലീഷ് കഥകളുടെ പരിഭാഷകളും. 1950- നുശേഷം ബോംബെയിൽനിന്ന് ആ എഴുത്ത് അനുസ്യൂതം തുടർന്നു. ഒപ്പം സി.എച്ച് എന്ന പത്രാധിപരുമായുള്ള എഴുത്തുകുത്തുകളും. ക്രമേണ ഞാൻ ചന്ദ്രിക ദിനപത്രത്തിന്റെ ബോംബെയിലെ ലേഖകനായി 1954-ലാണെന്നു തോന്നുന്നു, ബോംബെ ഖുദ്ദാമുൽ ഇസ്‌ലാം ജമാഅത്തിന്റെ വാർഷികത്തിന് കോൺഗ്രസ് നേതാവും മദിരാശി എം.എൽ.സിയുമായ പി.പി ഉമ്മർകോയെ അതിന്റെ ഭാരവാഹികൾ ക്ഷണിക്കുകയു ണ്ടായി. പകരം ഞാൻ ജനറൽ സെക്രട്ടറിയായിരുന്ന ബോംബെ കേരള മുസ്‌ലിം ജമാഅത്തിന്റെ വാർഷികസമ്മേളനത്തിലേക്ക് അടുത്ത വർഷം ഞങ്ങൾ ക്ഷണിച്ചത് സി.എച്ചിനെയായിരുന്നു. 27-കാരനായ, ഊർജസ്വലനും സാഹിത്യകാരനും വാഗ്മിയുമായ സി.എച്ചിനെ.
തന്റെ അടുത്ത സുഹൃത്തായിരുന്ന മമ്മുത്തുവും ഒന്നിച്ചാണ് സി.എച്ച് ബോംബെയിൽ എത്തിയത്. കേരളം വിട്ട് പുറത്തേക്കുള്ള സി.എച്ചിന്റെ ആദ്യത്തെ യാത്രയായിരുന്നു അത്.
സി.എച്ച് ആദ്യമായി ഇംഗ്ലീഷിൽ പ്രസംഗിച്ചതും ബോംബെയിൽ വച്ച് അവിടെവെച്ചായിരുന്നു. ഞാൻ സി. എച്ചിനെ ടൈ കെട്ടാൻ പഠിപ്പിച്ച രസകരമായ മുഹൂർത്തങ്ങൾ ഇ ന്നും ഓർക്കുന്നു. തിരക്കു പിടിച്ച രാഷ്ട്രീയ പ്രവർത്തകനായ ആ ചെറുപ്പക്കാരന് അടിയന്തരമായി കേരളത്തിലേക്ക് മടങ്ങേണ്ടതുണ്ടായിരുന്നു. ഞങ്ങൾ വിമാനത്തിലാണ് അദ്ദേഹത്തെ നാട്ടിലേക്ക് തിരിച്ചയച്ചത്. സി.എച്ചിന്റെ ആദ്യത്തെ വിമാനയാത്രയും അതായിരുന്നു. അങ്ങനെ പലതുകൊണ്ടും സി.എച്ചിന്റെ ആദ്യത്തെ അനുഭവങ്ങൾ.
ബോംബെയിൽവച്ച് സി.എച്ച് എ ന്നെ നാട്ടിലേ ക്ക് ക്ഷണിച്ചിരുന്നു. ചന്ദ്രികയിൽ സ്ഥിരമായി ജോലി ചെയ്യാൻ. നാട്ടിൽ തിരിച്ചെത്തിയ ശേഷവും സി.എച്ച് കത്തുകളിലൂടെ നിർദേശം വീണ്ടും മുന്നോട്ടുവച്ചു. ആയിടെ ബോംബൈ സന്ദർശിച്ച ബാഫഖി തങ്ങളും സി.എച്ചിന്റെ ഈ നിർദേശം എന്നോട് ആവർത്തിച്ചു. അങ്ങനെ 1956 ആദ്യത്തിൽ, ബോംബെയിലെ ജോലിയും ബോംബെ കേരള മുസ്‌ലിം ജമാഅത്തിന്റെ സെക്രട്ടറി സ്ഥാനവും രാജിവച്ചു ഞാൻ നാട്ടിലെത്തി. പാണക്കാട്ടുചെന്ന് പൂക്കോയതങ്ങളുടെ അനുഗ്രഹം വാങ്ങി സി.എച്ചിന്റെ കീഴിൽ ചന്ദ്രികയിൽ സബ് എഡിറ്ററായി ജോലിയിൽ ചേർന്നു.
ഇതാണ് ആ വഴിത്തിരിവിന്റെ കഥ. പക്ഷേ, ആ വഴികാട്ടി ഇന്ന് എന്നോടൊപ്പമില്ല. അന്ന് ബോംബെയിൽനിന്ന് എന്നെ കൈപിടിച്ച് ആദ്യം ചന്ദ്രികയിലേക്കും പിന്നെ രാഷ്ട്രീയത്തിലേക്കും കൊണ്ടുവന്ന സി.എച്ചിനെപറ്റിയുള്ള ഓർമ നേർത്ത നൊമ്പരമായി നസ്സിലെവിടെയോ അവശേഷിക്കുന്നു.
മുപ്പത്തിമൂന്ന് കൊല്ലക്കാലത്തെ നിതാന്തമായ സമ്പർക്കം 1983 സെപ്തംബർ 28-നു എന്റെ വന്ദ്യനേതാവ് അന്ത്യശ്വാസം വലിക്കുന്നത് വരെ ഞങ്ങൾ തുടർന്നുപോന്നു. നാനാ പ്രശ്നങ്ങളിലും ഇഴുകിച്ചേർന്ന് ഞങ്ങളുടെ സ്നേഹബന്ധം വളർന്നു പന്തലിച്ചു നിന്നു.
1983 സെപ്തംബർ 28-ന് ഞങ്ങളാദ്യമായി ബന്ധപ്പെട്ട അതേ ബോംബെ നഗരത്തിന്റെ വിരിമാറിലുടെ പറന്നുയർന്ന വിമാനത്തിൽ ഞാൻ സഞ്ചരിച്ചത് എന്റെ പ്രിയങ്കരനായ നേതാവും വഴികാട്ടിയുമായിരുന്ന സി.എച്ചിന്റെ മൃതദേഹം അതിന്റെ ഒരവകാശി എന്ന നിലക്ക് ഏറ്റുവാങ്ങാനായിരിക്കുമെന്ന് സ്വപ്നേപി ഓർത്തതല്ല. അല്ലാഹുവിന്റെ അലംഘനീയമായ വിധി. ഇന്ത്യൻ എയർലൈൻസിന്റെ ബോയിംഗ് വിമാനത്തിൽ ഹൈദരാബാദിൽനിന്ന് ഞങ്ങൾ കൊണ്ടുവന്നത് ഞങ്ങളുടെ നേതാവിന്റെ ചേതനയറ്റ ശരീരമായിരുന്നു എന്ന് വിശ്വസിക്കുവാൻ ഗദ്ഗദത്തോടുകൂടി ശ്രമിക്കുകയാണ്; അനാഥത്വബോധം ശൂന്യത സൃഷ്‌ടിച്ച ഒരന്തരീക്ഷത്തിൽനിന്നുകൊണ്ട്.
ദുഃഖം തളംകെട്ടിനിൽക്കുന്ന മനസ്സിൽ ഒരായിരം വർണപ്പൊലിമയുള്ള ഓർമകൾ മിന്നിപ്പൊലിയുമ്പോൾ കണ്ണുകൾ നിറഞ്ഞു വഴിയുന്നു. കോട്ടക്കലുള്ള എന്റെ വീട്ടിൽ വന്നു പോത്തിറച്ചിക്കു ശാഠ്യം പിടിക്കുന്ന സുഹൃത്ത്, കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് എനിക്ക് ഹൃദ്രോഗബാധയുണ്ടന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ അവരെ അനുസ
രിക്കാതെ നാട്ടിലേക്ക് മടങ്ങാൻ നിർബന്ധംപിടിച്ച എന്നെ ശാസിച്ച് ഇന്റൻസീവ് കെയർ യൂണിറ്റിൽ അഡ്മിറ്റ് ചെയ്യിപ്പിച്ച രക്ഷിതാവ്, ഒഴിവു കിട്ടുമ്പോഴെല്ലാം രാഷ്ട്രീയവും ഭൂമിശാസ്ത്രവും സാഹിത്യവും പഠിപ്പിച്ചു തരുമായിരുന്ന അധ്യാപകൻ! അങ്ങനെ എത്രയെത്ര ഓർമകൾ.
പാർട്ടി പിളർന്നപ്പോൾ ഞാൻ അദ്ദേഹത്തിന്റെയും പൂക്കോയ തങ്ങളുടെയും കൂടെ നിന്നു. പാർട്ടി തീരുമാനങ്ങളെ യഥാവിധി അനുസരിച്ചുകൊണ്ടാണ് ഞങ്ങളെ അനുസരിക്കാൻ പഠിപ്പിച്ചത്. സ്പീക്കർ സ്ഥാനത്തുനിന്നും മന്ത്രിസ്ഥാനത്ത് നിന്നും പാർട്ടി നേതൃത്വം തിരിച്ചു വിളിച്ചപ്പോൾ “നേതൃത്വം (ആജ്ഞാപിക്കുന്നു; ഞാനഗുസരിക്കുന്നു, ഞാനനുസരിച്ചിട്ടേയുള്ളൂ” എന്ന് പ്രതികരിച്ച് സ്ഥാനമാനങ്ങൾ വലിച്ചെറിഞ്ഞുപോന്ന അനുസരണ ശീലനായ പാർട്ടി പ്രവർത്തകൻ, അദ്ദേഹത്തിന് താഴെ നിൽക്കുന്ന ഞങ്ങളെയെല്ലാം പരോക്ഷമായി അനുസരണത്തിന്റെ ബാല പാഠങ്ങൾ പഠിപ്പിക്കുകയായിരുന്നു.
പ്രലോഭനങ്ങൾക്ക് സ്വാധീനിക്കാനാ വാത്ത, ഭീഷണികളെ നിർഭയം അതിജീവിക്കാൻ കരുത്താർജ്ജിച്ചിട്ടുള്ള സമാകർഷകമായ, ആദർശ നിഷ്ഠമായ ആ വ്യക്തിത്വം ആദരണീയമായിരുന്നു. സി.എച്ചിനെ സഊദി അറേബ്യയിൽ അംബാസഡറാക്കുമെന്നും ഉത്തർപ്രദേശിൽ ഗവർണറാക്കുമെന്നും പ്രവചിച്ചവരെ സമുദായത്തെവിട്ട് എവിടെയും പോകാൻ തയാറല്ലാതിരുന്ന സി.എച്ച് നിരാശരാക്കുകയാണ് ചെയ്തത്. അദ്ദേഹം കോൺഗ്രസിലേക്ക് പോകുന്നുവെന്ന് ഒരിക്കൽ ഇ.എം.എസ് പ്രചരിപ്പിച്ചപ്പോൾ “കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്, ജോത്സ്യം നടത്തുന്നതായി എനിക്കറിയാം. ഏലം കുളത്ത് മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് കവടി നിരത്താൻ തുടങ്ങിയത് ഞാനറിഞ്ഞില്ല” എന്നു പറഞ്ഞുകൊണ്ടാണ് ആ ആദർശശാലി കണക്കിനു കളിയാക്കിവിട്ടത്.
ഇന്ത്യ മുഴുവൻ നിറഞ്ഞുനിന്ന സി.എച്ചിന് വേണമെങ്കിൽ ഇന്ത്യയിലെ എത്രയോ സമുന്നത പദവികളിലെത്തിച്ചേരാമായിരുന്നു. എന്നാൽ അധികാരത്തിന്റെ സുവർണ സോപാനങ്ങളെക്കാൾ ജനഹൃദയങ്ങളിലെ സ്ഥിരപ്രതിഷ്ഠായാണ് തനിക്കഭികാമ്യമെന്ന് ആദർശനിഷ്‌ഠമായ ജീവിതംകൊണ്ട് തുറന്നുകാട്ടുകയായിരുന്നു ആ ത്യാഗിവര്യൻ. താൻ വളർത്തിയെടുത്തതും തന്നെ വളർത്തിയെടുത്തതുമായ സമുദായത്തെ വിട്ടുപോകാൻ അദ്ദേഹം തയാറായിരുന്നില്ല. ഒരേ ഒരു പാർട്ടിയിൽ ആദ്യംമുതൽ അന്ത്യംവരെ ഉറച്ചുനിന്ന അസുലഭം രാഷ്ട്രീയനേതാക്കളിൽ ഒരാളായിരുന്നു സി.എച്ച്. ഇതര രാഷ്ട്രീയ ആചാര്യന്മാരിൽനിന്ന് സി.എച്ചിനെ വേർതിരിക്കുന്ന വ്യക്തി വൈശിഷ്ട‌്യവും ഇതുതന്നെയായിരുന്നു.
ഭംഗിയില്ലാത്ത, അടുക്കുംചിട്ടയുമില്ലാത്ത കൈപ്പടയായിരുന്നു സി.എച്ചിന്റേത്. കൃത്യമായി കുപ്പായക്കുടുക്കുപോലും ഇടുവാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. ശ്രദ്ധ മറ്റെവിടെയോ ആണെന്ന് സാരം. പലപ്പോഴും അദ്ദേഹം ആബ്‌സന്റ് മൈന്റഡ് ആയിരുന്നു. തൊപ്പിയും കണ്ണടയും പേനയും എവിടെയും വെച്ചു മറക്കുന്ന പ്രകൃതം. അപൂർവം പ്രതി ഭാശാലികളിൽ പലരിലും കണ്ടുവരാറുണ്ടായിരുന്ന സവിശേഷതയായിരുന്നു ഇത്.
ഐൻസ്റ്റെയ്ൻ കെയ്ക്കാണെന്നു കരുതി ഷേവിംഗ് സോപ്പ് ഭക്ഷിച്ച രസകരമായ കഥയുണ്ട്. ഡോ. ജോൺസൺ, വർഷങ്ങളോളം അലക്കാത്ത കോട്ടു ധരിച്ചിരുന്നുവത്രെ. ഡോ. സ്പൂണർ വാക്കുകൾ തെറ്റിച്ചാണ് പറഞ്ഞിരുന്നത്. "Conquering Kings' എന്നതിനുപകരം സ്‌പൂണർ Kinquering congs എന്നു പറയാറുണ്ടായിരുന്നു. 'സ്പൂണറിസം' എന്ന വാക്കിന്റെ ഉൽപത്തിതന്നെ ഇങ്ങനെയാണ്.
Genius is akin to Madness എന്ന് ഓസ്കാർ വൈൽഡ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭാവനാശാലികളായ അപൂർവം പ്രതിഭാശാലികളെയും ഭ്രാന്തന്മാരെയും വേർതിരിച്ചുനിർത്തുന്ന അതിർ വരമ്പുകൾ അതിലോലമാണുപോലും. വളരെ വലിയ കാര്യങ്ങളുടെ സങ്കൽപ ലോകത്ത് ജീവിച്ചിരുന്ന സി.എച്ച്, പലപ്പോഴും ആബ്സന്റ് മൈന്റഡ് ആയിരുന്നു. സി.എച്ച് മുണ്ടുടുത്താൽ ഒരറ്റം താഴെയും ഒരറ്റം വലിഞ്ഞുകയറി മീതെയുമായിരിക്കും ഉണ്ടാവുക.
എന്നാൽ കൊച്ചു കൊച്ചു കാര്യങ്ങൾ മറന്നു പോകുന്ന സി.എച്ച് എന്ന ജീനിയസ്- അപൂർവ ബുദ്ധിശാലി -ഭരണ കാര്യങ്ങളിലെ ഓരോ മർമങ്ങളും ഓർമ്മയുടെ അറകളിൽ കരിങ്കല്ലിലെന്ന പോലെ കൊത്തിവെച്ചിരിക്കും. കവിതാ ശകലങ്ങളും ആപ്തവാക്യങ്ങളും സഭാ നടപടികളും ഓരോ പാർട്ടിയുടെയും കാലാകാലങ്ങളിലുള്ള നയങ്ങളും നയവൈകല്യങ്ങളും ഓരോ നേതാക്കളുടെയും അഭിപ്രായങ്ങളും നടപടികളും കൃത്യമായി ഒതുക്കി മനസ്സിന്റെ അറകളിൽനിരത്തി സൂക്ഷിച്ചിട്ടുള്ള ഒരു 'റെഡി റെക്കനർ' ആയിരുന്നു അദ്ദേഹം. ആവശ്യം വരുമ്പോൾ ഒരു കമ്പ്യൂട്ടറിൽനിന്നെന്നപോലെ ആവശ്യമായവ പ്രവഹിച്ചുകൊള്ളും. അസാധാരണ വൈഭവമുള്ള ഒരു ഭരണാധികാരിയായി സി.എച്ചിനെ ഉയർത്തിയത് അനിതര സാധാരണമായ ഈ ഓർമശക്തിയാണെന്നു പറഞ്ഞാൽ തെറ്റില്ല.
ഓർമശക്തിയുടെ ഈ ആവനാഴിയിൽനിന്ന് ക്ഷണ നേരംകൊണ്ട് ചികഞ്ഞെടുക്കുന്ന അസ്ത്രങ്ങൾ തന്റെ സ്വതസിദ്ധമായ നർമ്മബോധം കൊണ്ട് മൂർച്ചകൂട്ടി എയ്‌തുവിട്ടാൽ അത് ശത്രുനിരയുടെ ആസ്ഥാനങ്ങളിൽ അതിവേഗം തുളച്ചുകയറും. ആക്ഷേപ ഹാസ്യങ്ങളുടെ ആ കൂരമ്പുകളേൽക്കാത്തവർ കേരള രാഷ്ട്രീയത്തിലില്ലതന്നെ.
"ഒരവിശ്വാസപ്രമേയം കൊണ്ടുവന്ന് ഈ മന്ത്രി സഭയെ ഒന്നു കൊന്നുതരൂ എന്നു വാദിക്കുന്ന അല്ലയോ മുഖ്യമന്ത്രീ, അങ്ങയുടെ ഈ വാദം പനമ്പിള്ളിയുടെ ഐവർ ജന്നിംഗ്‌സ് വാദത്തെ നിഷ്പ്രഭമാക്കിയിരിക്കുന്നു. അങ്ങ് ഇരുമ്പുലക്ക വിഴുങ്ങി ചുക്കുവെള്ളം കുടിക്കുകയാണോ?”
1969-ൽ മന്ത്രിസഭ വിട്ടപ്പോൾ അന്നത്തെ മുഖ്യമന്ത്രിയോട് നിയമസഭയിൽവെച്ചു സി.എച്ച് ചോദിച്ചതാണിത്. "പനമ്പിള്ളി ഐവർജന്നിംഗ്‌സ് എന്ന വക്കീലിനെപ്പോലെയാണ്” എന്ന് പണ്ടൊരിക്കൽ ഇ.എം.എസ് തന്നെയാണ് പറഞ്ഞത്. ആ പ്രസ്താവന ഓർമയുടെ ആവനാഴിയിൽനിന്നെടുത്ത് ഇ.എം.എസിനുതന്നെ തിരിച്ചുനൽകിയതാണ് സി.എച്ചിന്റെ മാസ്മരികമായ കഴിവ്. തന്റെ മറുപടിപ്രസംഗത്തിൽ എത്ര സീരിയസായിട്ടുപോലും സി.എച്ചിനെ ഇ.എം.എസിന് ഭംഗ്യന്തരേണ അഭിനന്ദിക്കേണ്ടിവന്നു എന്നതാണ് വസ്‌തുത. ഇ.എം.എസ് പ്രസംഗിക്കവെ “സി.എച്ചിനെപ്പോലെ വാചാലമായിപ്രസംഗിക്കുവാൻ കഴിവുള്ളവർ എന്റെ പാർട്ടിയിലില്ലെങ്കിലും....” എന്നുപറഞ്ഞത് തികഞ്ഞ സ്പോർട് സ്മെൻ സ്പിരിറ്റോടു കൂടിയ ഒരംഗികാരമായിരുന്നു.
മറ്റൊരവസരത്തിൽ സി.എച്ച് ആഭ്യന്തര മന്ത്രിയായിരിക്കെ ക്രൂരത കാണിച്ചുവെന്നാരോപിക്കപ്പെട്ടപ്പോൾ 1957-ലെ മന്ത്രിസഭ ഫ്ളോറയെ വെടിവെച്ച സംഭവം സൂചിപ്പിച്ച് സി.എച്ച് ചോദിച്ചു: അന്ന് രജസ്വലയായ പാഞ്ചാലിയെ സഭാമദ്ധ്യത്തിൽവെച്ചു വസ്ത്രാക്ഷേപം ചെയ്‌തപ്പോൾ, ഹേ ധർമ്മപുത്രരേ അങ്ങയുടെ നിതിശാസ്ത്രം എവിടെയായിരുനിന്നു.
1967ലെ ഇ.എം.എസ് ഭരണകാലത്തു പ്രതിപക്ഷത്തായിരുന്ന കോൺഗ്രസ് പാർട്ടിക്ക് ഒമ്പതു നിയമസഭാംഗങ്ങളേ ഉണ്ടായിരുന്നുള്ളു. ഒരിക്കൽ ചർച്ച കാടുകയറി രാഷ്ട്രീയത്തിലെത്തിയപ്പോൾ കോൺഗ്രസ് പാർട്ടി നേതാവ് കെ. കരുണാകരൻ സഭയിൽ പറഞ്ഞു: എന്റെ പാർട്ടിയെ ഒറ്റക്ക് ക്കാൻ കഴിവുള്ള പാർട്ടി കേരളത്തിലുണ്ടോ എന്ന് ഞാൻ വെല്ലുവിളിക്കുന്നു.” ഉടനെ സി.എച്ചിന്റെ പ്രതികരണം വരികയായി: മി. കരുണാകരൻ, ഇങ്ങനെ വെല്ലുവിളിക്കരുത്. 23 കൊല്ലക്കാലം നിങ്ങൾ വെല്ലുവിളിച്ചതിന്റെ ഫലമായിട്ടാണ് ഇന്ന് ആ ബെ ഞ്ചിലിരിക്കേണ്ടിവന്നത്.”
സി.എച്ച് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ സംഗിതവിദ്യാർത്ഥികൾ സമരം ചെയ്തു. ഈ സമരത്തെ പരാമർശിച്ച് ജനസംഘത്തിന്റെ അഖിലേന്ത്യാ സെക്രട്ടറിയായിരുന്ന പരമേശ്വരൻ 'സംഗീതത്തേയും കലകളേയും പ്രോത്സാഹിപ്പിക്കാത്ത ഔറംഗസിബാണ് മന്ത്രിയെന്ന്' പ്രസ്താവിച്ചത് പത്രക്കാർ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ സി.എച്ച് പ്രതിവചിച്ചു: ഭക്ഷ്യക്ഷാമം കൊടുമ്പിരിക്കൊള്ളുന്ന ഈയവസരത്തിൽ ഞാൻ സംഗിതത്തെ പ്രോത്സാഹിപ്പിക്കാൻ പോയാൽ എന്നെ നിറോ ചക്രവർത്തിയെന്ന് വിളിക്കാനും ആളുകളുണ്ടാവും.”
മൊത്തത്തിൽ കേരള രാഷ്ട്രിയചരിത്രം നോക്കിയാൽ "അമ്പു കൊള്ളാത്തവരില്ല കുരുക്കളിൽ” എന്നായിരുന്നു സ്ഥിതി.
ആപാദ മധുരവും ആലോചനാമൃതവുമായ എത്രയെത്ര നർമ്മോക്തികളാണ് അദ്ദേഹം കേരള രാഷ്ട്രീയാന്തരീക്ഷത്തിൽ ഇട്ടേച്ചുപോയത്. യഥാർത്ഥത്തിൽ നമ്മെ ഊറിച്ചിരിപ്പിക്കുന്ന ഫലിതങ്ങളുടെ ജലധാരാ യന്ത്രമായിരുന്നു സി.എച്ച്.
ഒരിക്കൽ എം.ഇ.എസ്സും മുസ്‌ലിം ലീഗുമായി ഇടഞ്ഞ് വെല്ലുവിളിയായി. എം.ഇ.എസ്സിന്റെ വെല്ലുവിളികളെ സി.എച്ച് തള്ളിക്കളഞ്ഞത് 'സാനിറ്റോറിയത്തിലെ ക്ഷയരോഗി ഗാമയെ ഗുസ്തിക്കു വെല്ലുവിളിക്കുന്നതുപോലെയാണെന്ന്' ഉപമിച്ചുകൊണ്ടാണ്.
പി.കെ കുഞ്ഞു മന്ത്രിസഭയിൽനിന്ന് പിണങ്ങിപ്പിരിഞ്ഞപ്പോൾ പത്രക്കാരോട് സി.എച്ച് പറഞ്ഞു:“ചുംബനത്തിനെന്താസ്വാദ്യ മാധുര്യംചുണ്ടൽപമൊന്നു മുറിഞ്ഞിടായ്‌കിൽ” കരുത്തുള്ള ഒരു പേനയുടെ ഉടമ കൂടിയായിരുന്നു കോയ സാഹിബ്. സഞ്ചാര സാഹിത്യകാരനെന്ന നിലയിൽ ലോകത്തിന്റെ ഏതു കോണിലും മലയാളിയുടെ മണം പിടിച്ചെടുക്കുന്ന നാസാരന്ധ്രങ്ങളായിരുന്നു അദ്ദേഹത്തിന്റേത്.
അലക്സാണ്ട്രിയയിലെ കാർഷികാഭിവൃദ്ധിയെക്കുറിച്ച് പറയുന്ന സി.എച്ചിന്റെ വരികൾ ശ്രദ്ധിക്കൂ.“ഇങ്ങനെ നിർമ്മാണപരമായ പ്രവർത്തനങ്ങളിലുടെ സമ്പന്നത കൈവരിക്കാമെന്നല്ലാതെ എല്ലാ പ്രശ്നങ്ങളും ലുപ്പിട്ടു പരിഹരിക്കാമെന്ന് വിചാരിക്കുന്നത് എത്ര മൗഢ്യമാണ്.” ഇന്ത്യയുടെ ആസൂത്രണത്തിന്റെ വൈകല്യങ്ങൾ അലക്സാണ്ട്രിയയിൽനിന്ന് ചൂണ്ടിക്കാണിക്കുകയാണ് ആ സാഹിത്യകാരൻ. (പുസ്തകം - ലോകം ചുറ്റിക്കണ്ടു) മറ്റൊരിടത്ത് - “മാഞ്ചസ്റ്ററിലെ പശുക്കൾ അക്ഷരാർത്ഥത്തിൽ കാമധേനുക്കളാണ്. അല്ലെങ്കിൽ നമുക്കെന്തറിയാം? പശുക്കളെ പൂജിക്കാനല്ലാതെ പോറ്റാനറിയുമോ?"
വിനോദത്തിന്റെ മേമ്പൊടി ചേർത്ത് സി.എച്ച് തന്റെ അഭിപ്രായങ്ങളെല്ലാം വെട്ടിത്തുറന്നു പറയുമായിരുന്നു.
ഞങ്ങളെ സംബന്ധിച്ചിടത്തോളം സി.എച്ച് ഒരുരക്ഷാധികാരിയും കർക്കശനായ പാർട്ടി ലീഡറുമായിരുന്നു. പാർട്ടിയുടെ നേരെയുള്ള ആക്രമണങ്ങളെ ചെറുത്തുനിൽക്കുന്ന ഡിഫന്റൊയിട്ടാണ് പൊതുജനം സി.എച്ചിനെ കണ്ടിരുന്നതെങ്കിൽ ദാക്ഷിണ്യം കാണിക്കാത്ത കോച്ചായിരുന്നു പാർട്ടി പ്രവർത്തകരെ സംബന്ധിച്ചിടത്തോളം സി.എച്ച്. എന്തു ചെയ്യണം, എങ്ങനെ നീങ്ങണം എന്ന കാര്യത്തിൽ യഥാസമയം ഉത്തരവുകൾ നൽകുന്ന പാർട്ടി ലീഡർ. ഇന്ത്യ മുഴുവൻ നിറഞ്ഞുനിന്ന ആ വ്യക്തിത്വത്തിന്റെ മാസ്മരിക വലയത്തിനു കീഴിൽ ഞങ്ങൾ സുരക്ഷിതരായിരുന്നു.
പാർട്ടി തീരുമാനങ്ങളെടുക്കുന്ന പാണക്കാട് തങ്ങൾക്കും സേട്ടു സാഹിബിനും പയറ്റിത്തെളിഞ്ഞ സി.എച്ചിന്റെ വിദഗ്ദ്ധോപദേശങ്ങൾ ഏതവസരത്തിലും ലഭ്യമായിരുന്നു.ആ ജീനിയസിന്റെ-അല്ല, ആ ലെജന്റിന്റെ വിയോഗം അതിജീവിക്കാൻ സർവശക്തൻ ഞങ്ങൾക്കു കരുത്തുനൽകട്ടെ.