അച്ചടക്കത്തിന്റെ ആൽമരം
By: കെ. അവുക്കാദർ കുട്ടി നഹ
1920 ഫെബ്രുവരി അഞ്ചിന് മലപ്പുറം ജില്ലയിലെ തിരൂരിൽ ജനനം. മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡണ്ട്, സ്വതന്ത്ര തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എന്നീ നിലകളിൽ സേവനമനുഷ്‌ഠിച്ചു. 1354-ൽ മലബാർ ഡിസ്ട്രിക്‌ട് ബോർഡ് അംഗമായിരുന്നു. 1968-69 കാലയളവിൽ പഞ്ചായത്ത് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി. 1970-77 കാലയളവിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി. പൊതുമരാമത്ത് വകുപ്പ് മന്ത്രി. 1983ൽ സി.എച്ചിന്റെ നിര്യാണത്തെ തുടർന്ന് ഉപമുഖ്യമന്ത്രിയായും പൊതുമരാമത്ത് മന്ത്രിയായും പ്രവർത്തിച്ചു. 1988 ഓഗസ്റ്റ് 11 ന് അന്തരിച്ചു.
സി.എച്ചിന്റെ മരണശേഷം ഇന്ത്യയിലെ പത്രങ്ങളും ബഹുജന സംഘടനാ നേതാക്കളും ബഹുമുഖമായ ആ വ്യക്തിത്വത്തെക്കുറിച്ച് നടത്തിയ അഭിപ്രായങ്ങൾക്കും പ്രകീർത്തനങ്ങൾക്കുമെല്ലാം അദ്ദേഹം തീർത്തും അർഹനായിരുന്നുവെസ് 1947 മുതൽ അദ്ദേഹവുമായി ഒന്നിച്ച് പ്രവർത്തി
ക്കാൻ ഭാഗ്യം സിദ്ധിച്ച ഒരാളെന്ന നിലക്ക് നിശ്ചയമായും എനിക്ക് പറയാനാവും. ഏത് വിശേഷണങ്ങൾക്കും ചേർന്നതായിരുന്നു കോയാ സാഹിബിന്റെ പ്രതിഭ.
അത്തോളിയിലെ സാധാരണ കുടുംബത്തിൽ ജനിച്ച സി.എച്ച്, സ്വപ്രയത്നംകൊണ്ട് രാജ്യം വെട്ടിപ്പിടിച്ച അതികായനായിരുന്നു. അതുകൊണ്ടുതന്നെയാണ് സാധാരണക്കാർക്ക് അപ്രാപ്യമെന്ന് തോന്നുന്ന, കേരളത്തിലെ ഒരു പൊതു പ്രവർത്തകന് വഹിക്കാൻ കഴിയുന്ന ഏറ്റവും വലിയ സ്ഥാനമായ മുഖ്യമന്ത്രി പദംവരെ അലങ്കരിക്കാൻ സി.എച്ചിന് കഴിഞ്ഞത്.
മുസ്‌ലിം വിദ്യാർത്ഥി ഫെഡറേഷന്റെ പ്രവർത്തകനായി രംഗത്തുവന്ന സി.എച്ച് പിന്നീട് അതിന്റെ നേതാവായി തന്നെ ഉയർന്നു. എം.എസ്.എഫ് പ്രവർത്തനത്തോടൊപ്പം മുസ്‌ലിംലീഗ് പ്രവർത്തനത്തിലും സജീവമായി പങ്കുവഹിച്ചു. അതിനിടയിൽ കോളജ് വിദ്യാഭ്യാസം പൂർത്തീകരിക്കാനൊത്തില്ല.
ചന്ദ്രിക സഹ പത്രാധിപരായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം പിന്നീട് അതിന്റെ മുഖ്യ പത്രാധിപർവരെയായി. പൊതു ജീവിതത്തിൽ അപ്രാപ്യമായ ഒരുകാര്യവും അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നതാണ് സത്യം. കോഴിക്കോട് മുനിസിപ്പൽ കൗൺസിലറായിപൊതുരംഗത്തേക്ക് വന്ന സി.എച്ച്, നിയമസഭാ അംഗം, ലോക്സഭാ അംഗം, നിയമസഭാ സ്പീക്കർ, മന്ത്രി, ഉപ മുഖ്യമന്ത്രി, മുഖ്യമന്ത്രി എന്നീ സ്ഥാനങ്ങളെല്ലാം വഹിച്ചത് പടിപടിയായ പ്രവർത്തനങ്ങളിലൂടെയാണ്. സംസ്ഥാനത്ത് കോയാസാഹിബ് കൈയാളാത്ത വകുപ്പുകളില്ലെന്നതാണ് നേര്. വിവിധ മണ്ഡലങ്ങളിൽനിന്ന് ജനവിധി നേടിയ സി.എച്ച് ആ നിയോജക മണ്‌ഡലങ്ങളിലെല്ലാം അഭൂതപൂർവമായ വികസന പ്രവർത്തനങ്ങൾ കൊണ്ട് മാറ്റങ്ങൾ വരുത്തുകയുണ്ടായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി, കോഴിക്കോട് ലോ കോളജ്, കരിപ്പൂർ വിമാനത്താവളം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങൾ സംസ്ഥാനത്തിന് അദ്ദേഹം സംഭാവന ചെയ്തു.
സി.എച്ചിനെ പഠിക്കാൻ ശ്രമിച്ച ഒരു പൊതു പ്രവർത്തകന് പെട്ടെന്ന് ശ്രദ്ധയിൽവരുന്ന കാര്യം പാർട്ടി രംഗത്ത് അദ്ദേഹം കാണിച്ച അച്ചടക്കമാണ്. സ്വന്തം കാര്യ ലബ്ധിക്കായി ഗ്രൂപ്പുണ്ടാക്കലും ഗുപ്പിലൂടെ പാർട്ടി പിളർത്തലും സ്വഭാവമാക്കിയ ചിലരാഷ്ട്രീയക്കാരിൽനിന്ന് എത്രയോ വ്യത്യസ്തനായിരുന്നു അദ്ദേഹം. പാർട്ടി നേതൃത്വം തന്നോട് എന്ത് കൽപിക്കുന്നുവോ അതപ്പടി സ്വീകരിച്ച് നടപ്പാക്കുക എന്നത് സി.എച്ചിന്റെ സ്വഭാവമായിരുന്നു. അതൊരാദർശനിഷ്ഠയായാണ് അദ്ദേഹം സ്വീകരിച്ചത്
ഖാഇദെമില്ലത്ത് ഇസ്‌മാഈൽ സാഹിബും ബാഫഖിതങ്ങളും ജീവിച്ചിരിക്കെ സീതിസാഹിബിന്റെ മരണത്തെതുടർന്ന് കോൺഗ്രസ്സിന്റെ നിർബന്ധത്തിന് വഴങ്ങി പാർട്ടി അംഗത്വം രാജിവെച്ച് സ്പീക്കറാകാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ട സന്ദർഭം. സി.എച്ച് തന്നെ പലപ്പോഴും ഈ സംഭവം അനുസ് മരിക്കാറ്, താൻ പൊതുജീവിതത്തിൽ ഏറ്റവും ദുഃഖിച്ച നേരം എന്ന നിലയിലായിരുന്നു. മനസ്സില്ലാമനസ്സോടെയാണ് ആ സ്ഥാനം അദ്ദേഹം ഏറ്റെടുത്തത്. മാസങ്ങൾക്കുശേഷം ബാഫഖിതങ്ങൾ ടെലഫോണിലൂടെ സ്‌പീക്കർസ്ഥാനം രാജിവെക്കണമെന്നാണ് പാർട്ടി തീരുമാനം എന്നറിയിച്ചപ്പോൾ 'ഞാനിതാ രാജിവെച്ചിരിക്കുന്നു' എന്നായിരുന്നു സി.എച്ചിന്റെ മറുപടി. പിന്നീട് ലോക്സഭയിലേക്കും അതിനുശേഷം നിയമസഭയിലേക്കും മത്സരിക്കാനാവശ്യപ്പെട്ടപ്പോഴും താൻ അനുസരണയുള്ള പാർട്ടി പ്രവർത്തകനാണെന്ന് സി.എച്ച് തെളിയിച്ചു.
വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ആ സ്ഥാനം രാജിവെച്ച് ലോക്സഭയിലേക്ക് മത്സരിക്കണമെന്നും ഇന്ത്യൻ യുണിയൻ മുസ്‌ലിംലീഗിന്റെ ജനറൽ സെക്രട്ടറി എന്ന നിലക്ക് പാർട്ടി പ്രവർത്തനം നടത്തണമെന്നും നേത്യത്വത്തിൽനിന്ന് ആജ്ഞം) ഉണ്ടായപ്പോഴും കീഴ്മേൽ നോക്കാതെ അദ്ദേഹം അത് അനുസരിച്ചു. കേരള മന്ത്രിസഭയിൽ സി.എച്ചിന്റെ സാന്നിധ്യം അത്യാവശ്യമായിരുന്ന ഘട്ടത്തിലായിരുന്നു അദ്ദേഹം മന്ത്രിസഭയിൽനിന്ന് രാജിവെച്ചത്. രാജിയെത്തുടർന്ന് തന്നെ വളഞ്ഞ പത്രക്കാരോട് കോയാസാഹിബിന് പറഞ്ഞത് താൻ അനുസരിച്ചേപഠിച്ചിട്ടുള്ളൂ എന്നായിരുന്നു.
ഒരു കോടതിവിധിയെ തുടർന്ന് സി.എച്ചിന്റെ തെരഞ്ഞെടുപ്പ അസാധുവായി പ്രഖ്യാപിച്ച സന്ദർഭം. അദ്ദേഹം അപ്പോൾ എറണാകുളത്തായിരുന്നു. കോടതിവിധി അറിഞ്ഞ ഉടനെ ആകാശവാണി സ്റ്റേഷൻ ഡയരക്ടറെ വിളിച്ചു പറഞ്ഞത് താൻ മന്ത്രിസ്ഥാനം രാജിവെച്ചിരിക്കുന്നു എന്നാണ്. റേഡിയോ പ്രഖ്യാപനത്തിനുശേഷം തിരുവനന്തപുരത്ത് എതി മുഖ്യമന്ത്രിക്ക് രാജിക്കത്ത് സമർപ്പിച്ചു. മുഖ്യമന്ത്രിയായിരിക്കെ തനിക്ക് പിന്തുണ നൽകിയ ഒരു ഘടക കക്ഷി പിന്തുണ പിൻവലിക്കുമെന്ന സുചന ലഭിച്ചപ്പോൾ നിയമസഭ പിരിച്ചുവിടാൻ ഗവർണറോട് ശിപാർശ ചെയ്യുകയും ഉടനടി തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികൾ പൂർത്തിയാക്കി തൽക്ഷണം മന്ത്രിസഭയുടെ രാജി സമർപ്പിക്കുകയും ചെയ്തു അദ്ദേഹം. വേണമെങ്കിൽ അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് കഴിയുംവരെ മുഖ്യമന്ത്രി പദവിയിൽ തുടരാമായിരുന്നു. പാർട്ടിയുടെ ഉയർന്ന സ്ഥാനങ്ങൾ അദ്ദേഹം വഹിക്കുകയും വഹിക്കാതിരി ക്കുകയും ചെയ്തിട്ടുണ്ട്. നേതൃത്വത്തിന്റെ ആജ്ഞക്കനുസൃതമായിരുന്നു എല്ലാ പ്രവർത്തനങ്ങളും.
മതകാര്യങ്ങളിൽ സി.എച്ചിനുള്ള കൃത്യനിഷ്ഠ എടുത്തു പറയേണ്ടതാണ്. രോഗമോ ഉറക്കമൊഴിച്ചിക്കോ ഭക്ഷണമോ ഒന്നുംതന്നെ നമസ്കാരം, നോമ്പ് തുടങ്ങിയ കാര്യങ്ങളെ തെല്ലും ബാധിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് കാലങ്ങളിൽ എത്ര വൈകി കിടന്നാലും സുബ്ഹി നമസ്‌കാരത്തിന് കൃത്യമായി അദ്ദേഹം എഴുന്നേൽക്കും.
ശരിയാണെന്ന് തനിക്ക് തോന്നുന്ന കാര്യങ്ങൾ ആരുടെ മുഖത്ത് നോക്കിയും വെട്ടിത്തുറന്ന് പറയാൻ സി.എച്ചിന് തെല്ലും കൂസലുണ്ടായിരുന്നില്ല. എന്ത് ചെയ്യുമ്പോഴും സത്യത്തിനും ന്യായത്തിനും മുൻതൂക്കം കൽപിച്ചിരുന്നു. അതുകൊണ്ടുതന്നെ എതിരാളികൾപോലും അദ്ദേഹത്തെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തു. സമസ്ത കേരള നായർ സമ്മേളനത്തിൽ അദ്ദേഹം ചെയ്ത പ്രസംഗം ഇപ്പോഴും സ്‌മ്യതിപഥത്തിൽനിന്നു മാഞ്ഞുപോയിട്ടില്ല.
മുസ്‌ലിംലീഗുകാരനെന്ന് പറയാൻപോലും പലരും ഭയപ്പെട്ടിരുന്ന കാലത്ത്, ആ പ്രസ്ഥാനത്തിന്റെ സന്ദേശവുമായി മുഴുവൻ പ്രതിബന്ധങ്ങളെയും തട്ടിമാറ്റി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ചുറ്റിസഞ്ചരിച്ച കോയാസാഹിബിന്റെ ധീരോദാത്ത നേതൃത്വവും പ്രവർത്തനവുമാണ് നമുക്ക് ഇന്ന് ലഭിച്ചിട്ടുള്ള അന്തസ്സും പദവിയുമെല്ലാം നേടിത്തന്നത്. 56-ാം വയസ്സിൽതന്നെ അദ്ദേഹം നമ്മോട് വിടപറയേണ്ടിവന്നതും സ്വന്തത്തെ മറന്നുകൊണ്ടുള്ള ആ പ്രവർത്തനംകൊണ്ടായിരുന്നു. ഈ കാരണങ്ങൾകൊണ്ടെല്ലാംതന്നെ ഇന്ത്യയിലെ മുസ്‌ലിം സമുദായം
എന്നും സി.എച്ചിനെ നെഞ്ചേറ്റി നിൽക്കും.
സി.എച്ചിലെ നർമ്മരസം ഒരിക്കലും മറക്കാൻ കഴിയുകയില്ല. എന്തുപറയുമ്പോഴും അതിലടങ്ങിയ ഫലിതരസം നമ്മെ ചിരിപ്പിക്കും. 1957 കാലഘട്ടം. തൈക്കാട് റസ്റ്റ് ഹൗസിലായിരുന്നു മുസ്‌ലിംലീഗിന്റെ എം.എൽ.എമാരായ ഞങ്ങൾ താമസിച്ചിരുന്നത്. സി.എച്ച് ഞങ്ങളുടെ അസംബ്ലി പാർട്ടി ലീഡറും. ഭക്ഷണം റെഡിയായിട്ടുണ്ടെന്ന് വെയ്റ്റർ അറിയിച്ചു. ഉടനെ ബിഷപ്പ് തിരുമേനി സി.എച്ചിനെ കാണാൻ വന്നിരിക്കുന്നുവെന്ന് മറ്റൊരാളും അറിയിച്ചു. 'വിശപ്പിന്റെ വിളിയും ഒപ്പം ബിഷപ്പിന്റെ വിളിയും. ആദ്യം ബിഷപ്പിന്റെ വിളിക്ക് ഉത്തരം നൽകാമെന്നായിരുന്നു സി എച്ചിന്റെ പ്രതികരണം. 'കാക്കയില്ലാത്ത നാട്ടിൽ ഞാൻ പോയിട്ടുണ്ട്. പക്ഷേ, കാക്കാമാരില്ലാത്ത നാട് ഞാൻ കണ്ടിട്ടില്ല' തുടങ്ങിയ പ്രയോഗങ്ങളെല്ലാം സി.എച്ച് സ്റ്റൈൽ തന്നെയായിരുന്നു. ഏറ്റവും ഒടുവിൽ എന്റെ നിയോജക മണ്ഡലത്തിലെ പാലത്തിങ്ങൽ പള്ളിക്കടവിൽ പാലത്തിന് തറക്കല്ലിടാനെത്തിയ സന്ദർഭം. യോഗാധ്യക്ഷനായിരുന്ന ഞാൻ എന്റെ നിയോജക മണ്ലത്തിൽ അനുവദിച്ചുകിട്ടേണ്ട ചില പാലങ്ങളെക്കുറിച്ച് പ്രസംഗമധ്യേ സൂചിപ്പിച്ചു.
സി.എച്ചിന്റെ മറുപടിപ്രസംഗം ഇങ്ങനെയായിരുന്നു: നഹ സാഹിബ് പറഞ്ഞ പാലങ്ങൾ പണിയുന്നതിലേറെ ലാഭകരം, പാലം പണിയാനുദ്ദേശിക്കുന്ന പുഴകൾ തൂർക്കുന്നതായിരിക്കും. നഹ സാഹിബ് വളരെ കാലം മന്ത്രിയായിട്ടുണ്ട്. അദ്ദേഹം പറയുന്ന കാര്യങ്ങളൊക്കെ എഞ്ചിനീയർമാർ കഴിവതും ചെയ്തുകൊടുക്കും. ഒടുവിൽ ശൈഖിന്റെ പള്ളിക്കലെ മൊല്ലാക്ക വേലികെട്ടി അകത്ത് പെട്ടതുപോലെ എഞ്ചിനീയർമാർ സർവീസിൽനിന് പിരിയുമ്പോൾ അവരുടെ പെൻഷനും മറ്റാനുകൂല്യങ്ങളും കിട്ടാത്ത അവസ്ഥ ഉണ്ടാക്കരുത്.'
അദ്ദേഹവുമൊന്നിച്ചുള്ള ദീർഘകാല പ്രവർത്തനത്തിനിടയിൽ കൂടുതൽ അടുക്കുകയല്ലാതെ അകലേണ്ടിവന്നിട്ടില്ല. പുതിയ പുതിയ പ്രതിഭകളെ കണ്ടെത്തി അവരെ പാർട്ടിതലത്തിൽ ഉയർത്തിക്കൊണ്ടുവരാൻ സി.എച്ച് ശ്രമിച്ചിരുന്നു. കോയാസാഹിബിനെ അനുസ്മരിക്കുമ്പോൾ അദ്ദേഹത്തിന്റെ ജീവിതം കടലാസിൽ പകർത്തുക എന്നത് അസാധ്യമാണ്. അത്രക്ക് കാര്യങ്ങൾ നിരത്താനുണ്ടാവും. എന്റെ നേതാവും വഴികാട്ടിയുമായ കോയാസാഹിബിന് പരലോകമോക്ഷം നൽകണമേ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുക മാത്രമേ ഇനി വഴിയുള്ളു. അദ്ദേഹം വെട്ടിത്തെളിയിച്ച പാതയിലൂടെ നമുക്ക് മുന്നോട്ട് കുതിക്കാം.