പ്രിയപ്പെട്ട സഹപ്രവർത്തകൻ
By: ഇബ്രാഹിം സുലൈമാൻ സേട്ട് എം.പി. മൊഴിമാറ്റം: എം.പി. അബ്ദുസ്സമദ് സമദാനി
മുസ്‌ലിംലീഗ് മുൻ ദേശീയ പ്രസിഡന്റ്, 1922 നവംബർ മൂന്നിന് മുഹമ്മദ് സുലൈമാൻ സേട്ടിന്റെയും തലശ്ശേരി സ്വദേശിനി സൈനബ് ഭായിയുടെയും മകനായി ജനനം. മുഹമ്മദലി ജിന്ന, ലിയാഖത്ത് അലി ഖാൻ, ഫസലുൽ ഹഖ് എന്നിവർക്കൊപ്പം സർവേന്ത്യാ മുസ്‌ലിംലീഗിന്റെ വേദികളിൽ സജീവം. വിഭജനാനന്തരം ഖാഇദെമില്ലത്തിന്റെ നേതൃത്വത്തിൽ രൂപം നൽകിയ ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗിൽ പൊന്നാനി, മഞ്ചേരി, കോഴിക്കോട് ലോക്സഭാ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് 35 വർഷം പാർലമെൻ്റിൽ അംഗം. മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് സഹസ്ഥാപകൻ, ആൾ ഇന്ത്യാ മില്ലി കൗൺസിൽ പ്രഥമപ്രസിഡന്റ്, ആൾ ഇന്ത്യാ മുസ്‌ലിം മജ്ലിസെ മുശാവറ സ്ഥാപകൻ, ആൾഇന്ത്യാ ഫലസ്തീൻ കോൺഫറൻസ് സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ദേശീയോദ്ഗ്രഥന സമിതിയിലും കേന്ദ്ര വഖഫ് കൗൺസിലിലും അംഗം. അഭിപ്രായ ഭിന്നതയെതുടർന്ന് 1994ൽ ഇന്ത്യൻ നാഷണൽ ലീഗിന് രൂപം നൽകി. 2005 ഏപ്രിൽ 27ന് ബംഗളൂരുവിൽ അന്തരിച്ചു.
ആയിരത്തിതൊള്ളായിരത്തി എൺപത്തി ആമൂന്നാം ആണ്ടിലെ സെപ്തംബർ 28, എന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിനമായിരുന്നു. അന്ന് ഉച്ചയോടടുത്ത് 11 മണിക്കാണ് സി.എച്ച് മുഹമ്മദ്കോയാ സാഹിബ് ഗുരുതരാവസ്ഥയിൽ ഹൈദരാബാദിലെ ആസ്‌പത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിവരം ഞാനറിയുന്നത്. ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പുമന്ത്രി യു.എ ബീരാൻ സാഹിബാണ് തിരുവനന്തപുരത്തുനിന്ന് ഞെട്ടിക്കുന്ന ആ വിവരം എന്നെ അറിയിച്ചത്. ബാംഗ്ലൂരിൽ വെച്ച് വാർത്ത കേട്ട എന്റെ ഉള്ളിൽ കൊള്ളി മീനുകൾ പായുകയായിരുന്നു.
ഏതാനും ദിവസങ്ങൾക്കുമുമ്പ്, സെപ്തംബർ 22ന്, ബാംഗ്ലൂരിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് ഞാൻ കോയാസാഹിബിനെ കണ്ടത്. അന് പല കാര്യങ്ങളെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു. ഇന്ത്യയിൽ പൊതുവിലും കേരളത്തിൽ പ്രത്യേകിച്ചും നില
നിൽക്കുന്ന പ്രശ്നങ്ങളെക്കുറിച്ച്... മുസ്‌ലിം സമൂഹം രാജ്യത്താകമാനവും സംസ്ഥാനത്തും അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെക്കുറിച്ച്... അങ്ങനെ പലതും ഞങ്ങൾ ചർച്ച ചെയ്തു. ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത ആ ധന്യ മുഹൂർത്തങ്ങൾ കോയാ സാഹിബിനോടൊത്ത് ചെലവഴിച്ച നിമിഷങ്ങളുടെ ഒടുക്കമായിരുന്നു എന്ന് ഒരിക്കലും അപ്പോൾ ആലോചിച്ചിരുന്നില്ല.
മുസ്‌ലിം സമുദായത്തിന്റെ അഭിമാന ഭാജനമായ സി.എച്ച്, ആസ്‌പത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നുവെന്ന വാർത്ത കേട്ട നടുക്കത്തിൽ നിമിഷങ്ങളോളം തരിച്ചിരുന്നുപോയി. ദുഃഖിച്ചിരിക്കേ ണ്ട സന്ദർഭമല്ലല്ലോ അത്. അടുത്ത നിമിഷം എന്ത് ചെയ്യണമെന്നായി എന്റെ ചിന്ത വിവരം വിശദമായി അറിയാനായി മന്ത്രി ബീരാൻ സാഹിബിനും ചന്ദ്രിക പത്രാധിപർ സി.കെ താനൂരിനും എന്റെ മകൻ ഖാലിദിനും ഫോൺ ചെയ്തു. ബീരാൻ സാഹിബ് ഹൈദരാബാദിലേക്ക് സ്ഥലം വിട്ടു എന്ന വിവരമാണ് ലഭിച്ചത്. ചന്ദ്രികയിൽ രോഗം സ്ഥിരീകരിച്ചതല്ലാതെ വിവരങ്ങളൊന്നും എത്തിച്ചേർന്നിട്ടില്ലായിരുന്നു. ഖാലിദാകട്ടെ, തത്സംബന്ധമായി ഒരു വിവരവും അറിഞ്ഞ് കഴിഞ്ഞിരുന്നുമില്ല. കഴിയുന്നത്ര വേഗത്തിൽ ഹൈദരാബാദിലേക്ക് പുറപ്പെടാൻ തീരുമാനിച്ച് ഞാൻ എയർപോർട്ടിലേക്ക് പോയി.
വൈകുന്നേരം മാത്രമേ ഹൈദരാബാദിലേക്ക് ഫ്ളൈറ്റ് ഉണ്ടായിരുന്നുള്ളൂ. അതുവരെയും ദുഃഖംകൊണ്ട് കനത്ത ഹൃദയവും താങ്ങി ഞാൻ എയർപോർട്ടിൽ കഴിച്ചുകൂട്ടി. എയർപോർട്ടിലെ തിരക്കുപിടിച്ച ബഹളത്തിലും ദുഃഖത്തിലും ദുഃഖജനകമായ ഏകാന്തത എന്നെ അലട്ടുകയായിരുന്നു.
അജ്ഞാതമായ ഒരു ഭീതി ഉള്ളിൽ നൊമ്പരമുണ്ടാക്കി. ഇടക്കിടക്ക് മുഴങ്ങിക്കേട്ട വിമാനങ്ങളുടെ ഇരമ്പലിൽ ഏതോ ശോക ഗീതിയുടെ മർമ്മരം ഞാൻഅനുഭവിച്ചു. വിഷാദത്തിൽനിന്നുത്ഭുതമാകുന്ന ഭയത്തോടെ ഹൃദയം അല്ലാഹുവിനോട് കേണുപറഞ്ഞു: നീ നോക്കേണമേ നാഥാ!
ഹൈദരാബാദിൽ വിമാനമിറങ്ങിയപ്പോൾ ആസ്പത്രിയിലെത്താനുള്ള തിടുക്കമായിരുന്നു. അപ്പോഴാണ് ദുഃഖം കടിച്ചമർത്തി നിൽക്കുന്ന സീതി ഹാജിയെ കണ്ടത്. ശോകാന്തമായ ആ മുഖം വരാൻ പോകുന്ന ദുഃഖക്കൊടുങ്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പുമായി നിൽക്കുയായിരുന്നുവെന്ന് നിനച്ചിരുന്നില്ല. എന്നാൽ അല്ലാഹു വിധിച്ചത് സംഭവിച്ചു കഴിഞ്ഞിരുന്നതിനാൽ ആ വിവരം അറിയാൻ ഞാനും വിധിക്കപ്പെട്ടിരുന്നു. സിതിഹാജി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു: സീയെച്ച് നമ്മെ വിട്ടുപിരിഞ്ഞു പോയി!' എന്റെ കണ്ണിൽനിന്ന് കണ്ണിർ മണികൾ അടർന്നുവീണു. ദുഃഖസാഗരം അണപൊട്ടി. ഒരു യുഗം അസ്‌തമിച്ച വിവരം ഹൈദരാബാദിലെ വിമാനത്താവളത്തിൽവെച്ച് ഞാനറിഞ്ഞു. ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ! പിന്നി', ഞങ്ങളെല്ലാവരുംകൂടി സി.എച്ചിന്റെമൃതദേഹം തിരുവനന്തപുരം വഴി കോഴിക്കോട്ടേക്ക് കൊണ്ടുവന്നു. എല്ലാ അന്ത്യകർമങ്ങൾക്കും ശേഷം നടക്കാവ് ജുമുഅത്ത് പള്ളിയുടെ മുറ്റത്ത് ദേഹി പിരിഞ്ഞുപോയ ദേഹം അടക്കം ചെയ്. ചലനമറ്റ് കിടന്നിരുന്ന സി.എച്ചിന്റെ മുഖത്ത് കളിയാടിയിരുന്ന ശാന്തിയും നിർവൃതിയും ഞാനിപ്പോഴും കണ്ണുനിറഞ്ഞു കാണുകയാണ്. ആ വദന കുസുമത്തിൽ ഒരു പുഞ്ചിരി പൂത്തുനിന്നിരുന്നു. അല്ലാമാ ഇഖ്ബാൽ പറഞ്ഞതുപോലെ ഒരു മുഅ്മിനിന്റെ ചിഹ്നമായിരുന്നു അത്. ഇസ്ലാമിക കവി പാടിയിട്ടുണ്ടായിരുന്നു: ഒരു മുഅ്മിനിന്റെ അടയാളമെന്താണെന്ന് നിങ്ങൾക്ക് ഞാൻ പറഞ്ഞു തരട്ടെയോ? മരണ വേളയിൽ ആ ചുണ്ടുകളിൽ പുഞ്ചിരി പരിലസിച്ചു നിൽക്കും.
ആരാണ് നമ്മെ ഇവിടെ വിട്ടേച്ചുപോയത്? രണ്ട് ദശാബ്ദക്കാലത്തിലധികം കേരള രാഷ്ട്രീയരംഗം അടക്കിവാണ ഉന്നതശീർഷനായ രാഷ്ട്രീയ നയജ്ഞൻ (ആ പേര് ഒഴിച്ചുനിർത്തി ആധുനിക കേരളത്തിന്റെ ചരിത്രം എഴുതാനാവില്ല തന്നെ). മുസ്‌ലിം യുവാക്കളും ബഹുജനങ്ങളും തങ്ങളു ടെ കണ്ണിലുണ്ണി എന്ന് വിളിച്ചോമനിച്ച അവരുടെ ഹീറോ, അത്ഭുതങ്ങൾ ഒളിഞ്ഞിരുന്ന തന്റെ നാവുകൊണ്ട് ജനസഞ്ചയത്തെ അഭൗമമായ അവസ്ഥയിലേക്കുയർത്തിയ ഉജ്ജ്വലമായ വാഗ്വിലാസത്തിന്റെ ഉടമ, അസൂയാർഹമായ ഭരണശേഷി പുലർത്തിക്കൊണ്ട് വിവിധ വകുപ്പുകൾ സമർത്ഥമായി കൈകാര്യം ചെയ്‌ത പ്രഗത്ഭനായ ഭരണകർത്താവ്, വാ മൊഴികൊണ്ടും വര മൊഴികൊണ്ടും മാത്യഭാഷയെ പുളകമണിയിച്ച പ്രതിഭാധനനായ സാഹിത്യകാരൻ, ധൈര്യവും ദൃഢനിശ്ചയവും നർമ്മവും തുളുമ്പിനിന്ന സംഭാവനകളിലൂടെ ഇതി. സപാത്രമായിത്തിർന്ന കഴിവുറ്റ പത്രപ്രവർത്തകൻ... അങ്ങനെ ആ വ്യക്തിത്വത്തിന് എത്രയെത്ര മുഖങ്ങൾ! ഇപ്പറഞ്ഞ മേഖലകളിൽ അദ്ദേഹത്തെപോലെ ഒരാളെ തിരയുന്നത് കൈയിൽ ചന്ദ്രനെ വെച്ചു തരണം എന്ന് പറയുംപോലെയാണ്. കാലത്തിന്റെ മണൽപരപ്പിൽ പാദങ്ങളുന്നി പാടുകൾ വരച്ച് മാഞ്ഞുപോയ സി.എച്ചിനെപോലെയുള്ള നേതാക്കൾ യഥാർത്ഥത്തിൽ അനേകം നൂറ്റാണ്ടിനിടക്കൊരിക്കൽ മാത്രം ഉദയം കൊള്ളുന്നവരാണ്. അതുകൊണ്ടുതന്നെ സി.എച്ചിന്റെ അഭാവം നമുക്ക് തീരാ നഷ്ടമാണ് വരുത്തിവെച്ചിരിക്കുന്നത്.
കോയാസാഹിബുമായുള്ള എന്റെ ബന്ധത്തിന് 10 വർഷത്തെ പഴക്കമുണ്ടായിരുന്നു. തലശേരിയിലെ പാക്കിസ്താൻ ബിൽഡിംഗിൽ വെച്ചാണ് ഞങ്ങൾ ആദ്യം കണ്ടുമുട്ടുന്നത്. മലബാർ ജില്ലാ മുസ്‌ലിം ലീഗിന്റെ സ്ഥാപക നേതാവ് ഹാജി അബ്‌ദുൽ സത്താർ സേട്ട് സാഹിബിന്റെ വാസസ്ഥലമായിരുന്നു അത്. വിഭജനത്തിന് മുമ്പായിരുന്നുആ ആദ്യ സമാഗമം. സി.എച്ചും ഞാനും സത്താർസേട്ട് സാഹിബിന്റെ രണ്ട് മരുമക്കളുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. യഥാക്രമം കോഴിക്കോട്ടുനിന്നും ബാംഗ്ലൂരിൽ നിന്നുമായി. ഞാൻ സംസ്ഥാന മുസ്‌ലിംലീഗുമായും സി.എച്ച് മുസ്‌ലിം വിദ്യാർത്ഥി ഫെഡറേഷനുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നു അക്കാലത്ത്.
'വളർന്നു വരുന്ന ഒരു നേതാവും പ്രൗഢോജ്ജ്വല പ്രസംഗങ്ങൾ ചെയ്യുന്ന വാഗ്മിയുമായ ഒരാളെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോവുകയാണ്' -സത്താർ സേട്ട് സാഹിബ് പറഞ്ഞു. 'വെടിപ്പെട്ടിക്കോയ' എന്ന് വിശേഷിപ്പിച്ചു കൊണ്ട് അദ്ദേഹം സി.എച്ചിനെ എനിക്ക് പരിചയപ്പെടുത്തി. ഞങ്ങൾ ആദ്യ കൂടിക്കാഴ്ചയിൽതന്നെ വളരെ അടുത്ത് ബന്ധപ്പെട്ടു. കുറെ സമയം ഒന്നിച്ച് വെടിപറഞ്ഞിരുന്നു. വർഷങ്ങൾ നീണ്ടുനിന്ന ആത്മബന്ധത്തിന്റെ ആരംഭമായിരുന്നു തലശ്ശേരിയിലെ കല്യാണ വിട്ടിലെ ആ കണ്ടുമുട്ടൽ.
പിന്നെ കുറച്ചു കാലത്തേക്ക് ഞങ്ങ ൾക്ക് അടുത്ത് ബന്ധപ്പെടാൻ കഴിഞ്ഞില്ല. വെവ്വേറെ സംസ്ഥാനങ്ങളിലായിരുന്നു ഇരുവരുടെയും പ്രവർത്തനരംഗം എന്നുതുകൊണ്ട്. എന്നാൽ 1952ൽ ഞാൻ കേരളത്തിലേക്ക് താമസം മാറിയപ്പോൾ വീ ണ്ടും ഞങ്ങൾ ഒന്നിച്ചായി. ഞങ്ങൾ സഖാക്കളും സഹപ്രവർത്തകരുമായി. കേരള നിയമസഭയുടെ സ്പീക്കർ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടതിനെത്തുടർന്ന് സി.എച്ച്, സംസ്ഥാന മുസ്‌ലിംലീഗിന്റെ സെക്രട്ടറിപദം ഒഴിഞ്ഞപ്പോൾ ആ സ്ഥാനത്തേക്ക് ഞാൻ നിയോഗിക്കപ്പെടുകയുണ്ടായി. പിന്നിട് ജ. സയ്യിദ് അബ് ദുൽ റഹ്മാൻ ബാഫഖി തങ്ങൾ ഏവരെയും ദുഃഖത്തിലാഴ്ത്തി യാത്ര പറഞ്ഞു പോയപ്പോൾ ഇന്ത്യൻ യൂനിയൻ മുസ്‌ലിംലീഗിന്റെ പ്രസിഡണ്ട്പദം ഞാൻ ഏറ്റെടുക്കേണ്ടിവന്നു. കോയാ സാഹിബ് സെക്രട്ടറിയുമായി. അങ്ങനെ സംഘടനാ രംഗത്ത് ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ച എത്രയെത്ര സന്ദർഭങ്ങൾ! ഇന്ന് പ്രിയപ്പെട്ട സി.എച്ച് എന്റെ കൂടെ ഇല്ലെന്നറിഞ്ഞുമ്പോൾ എനിക്കെന്റെ വലതുകൈ നഷ്ടപ്പെട്ട പോലെ.
എനിക്ക് സുഹൃത്തും മാർഗദർശിയുമായിരുന്നു സി.എച്ച്. ഞാൻ ഉള്ളുതുറന്ന് ബന്ധപ്പെട്ടിരുന്ന ഒരാളുമായിരുന്നു അദ്ദേഹം. ഞങ്ങൾ ഒന്നിച്ച് പാർലമെന്റിലുണ്ടായിരുന്നു. ഒന്നിച്ച് ഹജ്ജിന് പോവുകയുണ്ടായി. ഒന്നിച്ചുതന്നെ കുവൈത്ത്, ബഹ്റൈൻ, ഖത്തർ, മസ്‌കത്ത്, യു.എ.ഇ എന്നിരാഷ്ട്രങ്ങൾ സന്ദർശിച്ചു.
ഇന്ന് ഈ വിരഹദുഃഖം എന്നെ തളർത്തുമ്പോഴും മനസ്സിൽ കഴിഞ്ഞ കാലത്ത് ഞങ്ങൾ ഒന്നിച്ച് ജീവിച്ച മനോഹര മുഹൂർത്തങ്ങളുടെ ചിത്രങ്ങൾ നിറഞ്ഞ് നിൽക്കുകയാണ്. മഹാനായൊരു ഗുരുവിന്റെ മുഖത്ത് കണ്ണുംനട്ട് അവിടുത്തെ അധരങ്ങളിൽനിന്ന് അടർന്നുവീഴുന്ന മണിമുത്തുകൾ ശേഖരിക്കാൻ ആർത്തിയോടെ കാത്തിരിക്കുന്ന ശിഷ്യൻമാരായി ജ. ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബിന്റെ മുമ്പിൽ ഞങ്ങളൊന്നിച്ച് ചമ്രം പടിഞ്ഞിരിക്കാറുണ്ടായിരുന്നു, നാല് കൊല്ലക്കാലത്തോളം. 1962 മുതൽ 67 വരെ ഞങ്ങൾ മുവരും ഒരുമിച്ചാണ് പാർലമെന്റ് അംഗങ്ങൾക്കുളള താമസസ്ഥലമായ വെസ്റ്റേൺ കോർട്ടിൽ ഒരേ മേൽക്കൂരക്ക് കിഴിൽ താമസിച്ചിരുന്നത്. ഒരുമിച്ചാണ് പാർലമെന്റിലേക്ക് പോയിരുന്നത്. ഞാനന്ന് രാജ്യസഭയിലായിരുന്നു. ഖാഇദെ മില്ലത്തും സി.എച്ചും ലോക്സഭയിലും. യഥാക്രമം മഞ്ചേരി, കോഴിക്കോട് സീറ്റുകളെയാണ് അവർ പ്രതിനിധികരിച്ചിരുന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ ഗുരുവിന്റെ കൂടെ ചെലവഴിച്ച ആ കാലഘട്ടം ഒരു പരിശീലന കാലഘട്ടമായിരുന്നു.
കോയാ സാഹിബ് വീണ്ടും കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നു. 1973ൽ പാർലമെന്റ് അംഗങ്ങളെന്ന നിലക്ക് ഞങ്ങൾ വീണ്ടും ഒരുമിച്ചായിത്തീർന്നു. ഇത്തവണ ഖാഇദെ മില്ലത്തിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന സ്ഥാനത്താണ് സി.എച്ച് പാർലമെൻ്റിലേത്തിയത്. 1977 വരെ പാർലമെന്റ് അംഗമായി സി.എച്ച് തുടർന്നു. അടിയന്തരാവസ്ഥ കാലഘട്ടമായിരുന്നു അത്. തലക്കുമീതെ തുങ്ങിക്കിടക്കുന്ന 'മിസ യെ വകവെക്കാതെ ഇന്ത്യയിലെ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി ഞങ്ങളിരു വരും ഒരുമിച്ചടരാടി. മുസ്‌ലിംകൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരെ നിരവധി നിയമ നിർമ്മാണങ്ങൾ കൊണ്ടുവന്നിരുന്ന കാലമായിരുന്നു അത്. കുപ്രസിദ്ധമായ 42-ാം ഭരണഘടനാ ഭേദഗതി അടക്കമുള്ള അത്തരം കരിനിയമങ്ങളെ ഞങ്ങൾ പാർലമെന്റിൽ അതി ശക്തമായ ഭാഷയിൽ എതിർത്തുകൊണ്ടിരുന്നു.
അല്ലാഹുവിന്റെ വഴികൾ എത്ര വി ചിത്രം! രണ്ടു തവണ സി.എച്ചും ഞാനും ഒരുമിച്ച് പാർലമെന്റിൽ വന്നു. നീണ്ട എട്ട് കൊല്ലക്കാലം ഞങ്ങൾ ഒന്നിച്ച് കഴിഞ്ഞുകൂടി. എന്നാൽ ഓരോ തവണ ഞങ്ങൾ പാർലമെൻ്റിൽ ഒരുമിച്ചതിന്റെ പിന്നിലും വിചിത്രമായ ഓരോ സാഹചര്യങ്ങളാണുള്ളത്.
1959ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസും ഇന്ത്യൻ യൂനിയൻ മുസ്‌ലിംലീഗും പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയും ഒരു മുന്നണിയായി ഒത്തുചേർന്നു. സയ്യിദ് അബ്ദുർറഹ്‌മാൻ ബാഫഖി തങ്ങളും ആർ. ശങ്കറും പട്ടംതാണുപിള്ളയും മന്നത്ത് പത്മനാഭനും ഒരേ സ്റ്റേജിൽ ഒന്നിച്ചിരുന്ന വിമോചന സമരകാലമായിരുന്നു അത്. അലയടിച്ചുയർന്ന ബഹുജന സമര മുന്നേറ്റത്തിൽ ന്യൂനപക്ഷാവകാശങ്ങൾ ചവിട്ടിമെതിച്ച കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് കടപുഴകി വീണു. അതേതുടർന്ന് വീണ്ടും തെരഞ്ഞെടുപ്പ് വന്നു. കേരളത്തിൽ മുസ്‌ലിംലീഗ് ഒരജയ്യ ശക്തിയായി വളർന്നു കഴിഞ്ഞിരിക്കുന്നു വെന്നും മുസ്‌ലിംലീഗിനെ കൂടാതെ തെരഞ്ഞെടുപ്പിൽ വിജയിക്കാനാവുകയില്ലെന്നും മനസ്സിലാക്കിയവർ മുസ്‌ലിംലീഗുമായി പി.എസ്.പിയുടെകൂടെ തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കി. തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-പി.എസ്.പി-മുസ്‌ലിം ലീഗ് മുന്നണി വൻ വിജയം കൊയ്തെടുത്തു. എന്നാൽ 'ഞങ്ങൽ ഒരുമിച്ച് മത്സരിക്കും ഒരുമിച്ച് വിജയിക്കും ഒരുമിച്ച് ഭരിക്കും എന്ന് തെരഞ്ഞെടുപ്പ് കാലത്ത് ആണയിട്ട് പറഞ്ഞ കോൺഗ്രസ് അത് തെറ്റിച്ചു. മുസ്‌ലിം ലീഗിന് സ്പീക്കർ സ്ഥാനവും ഒരു രാജ്യസഭാ സീറ്റും നൽകി പി.എസ്.പിയുടെ കൂടെ ദരിക്കാനാണ് കോൺഗ്രസ് തീരുമാനിച്ചത്. മുസ്‌ലിംലീഗ് ആ ഓഫർ സ്വീകരിച്ചു. സീതിസാഹിബ് സ്പീക്കറായി. ഞാൻ രാജ്യസഭാംഗവുമായി. അങ്ങനെയിരിക്കെയാണ് പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് വന്നത്. കോൺഗ്രസ് ഒരിക്കൽകൂടി മുസ്‌ലിംലീഗ് ആ പാർട്ടിയുമായി സഹകരിച്ചതെല്ലാം മറന്നു മുസ്‌ലിംലീഗുമായി പാർലമെന്റ് തെരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കുന്ന പ്രശമില്ലെന്നും തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ലീഗിനെതിരെ മത്സരിക്കുമെന്നും കോൺഗ്രസ് പറഞ്ഞു. മുസ്‌ലിംലീഗിന് സ്‌പീക്കർ സ്ഥാനം നൽകിയ ലീഗ് കുടി അടങ്ങുന്ന മുന്നണിയിലിരുന്നുകൊണ്ടാണ് ഈ സമിപനം കോൺഗ്രസ് സ്വീകരിച്ചത്. (അപ്പോഴേക്കും 1961ൽ സീതി സാഹിബ് നിര്യാതനാവുകയും സി.എച്ച് സ്‌പിക്കറാവുകയും ചെയ് തിരുന്നു) ഈ സാഹചര്യത്തിൽ മുസ്‌ലിം ലീഗ് എന്ത് നിലപാട് സ്വീകരിക്കണ മെന്നത് ഒരു ചിന്താവിഷയമായിത്തീർന്നു. സി.എച്ച് സ്പീക്കർ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഖാഇദെമില്ലത്തിന്റെ സാന്നിധ്യത്തിൽ ചേർന്ന മുസ്‌ലിംലീഗ് നേതാക്കളുടെ സുപ്രധാന യോഗത്തിൽ ഞാൻ മുന്നോട്ടുവെച്ചു. എല്ലാവരുടെയും അഭിപ്രായങ്ങൾ ശ്രദ്ധാപൂർവം കേട്ടശേഷം ഖാഇദെമില്ലത്ത് അതിനോട് പൂർണമായും യോജിച്ചു. സി.എച്ച് സ്പീക്കർ സ്ഥാനം രാജിവെച്ച് ഒഴിയണമെന്ന് യോഗത്തിൽ തീരുമാനിക്കുകയും ചെയ്തു. വൈകുന്നേരം 7 മണിക്കെടുത്ത തീരുമാനം 8 മണിയോടെ സി.എച്ചിനെ അറിയിച്ചു. ഒരു മണിക്കൂർ കഴിഞ്ഞു കാണും, ആകാശവാണിയിലൂടെ വാർത്ത വന്നു. സി.എച്ച് സ്പീക്കർ സ്ഥാനം രാജിവെച്ചു എന്ന്. അന്ന് രാത്രിതന്നെ കുറ്റിച്ചിറയിൽ ചേർന്ന മുസ്‌ലിം ലീഗ് പൊതുയോഗം പലതുകൊണ്ടും ശ്രദ്ധേയമായിരുന്നു. സി.എച്ചിലെ അനുസരണ ശീലമുള്ള യുവ നേതാവിന്റേതായിരുന്നു എല്ലാം ഞൊടിയിടക്കുള്ളിൽ സമാപിച്ച ആ രാത്രി.
സംഭവം കേരളത്തിൽ മുസ്‌ലിംലീഗിന്റെ യശസ്സ് ഒന്നുകൂടി വർധിപ്പിച്ചു. സമുദായത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിവന്നാൽ അധികാര സോപാനങ്ങൾ വിട്ടൊഴിഞ്ഞു പോരാൻ ഒരു മടിയുമില്ലാത്തവരാണ് മുസ്‌ലിംലീഗിന്റെ നേതാക്കളെന്ന് ആ സംഭവം വ്യക്തമായി പ്രഖ്യാപിച്ചു. സ്പീക്കർ സ്ഥാനം രാജിവെച്ച സി.എച്ച്, കോഴിക്കോട്ടുനിന്ന് പാർലമെന്റിലേക്ക് മത്സരിച്ച് വിജയിക്കുകയും ചെയ്തു. സ്‌പീക്കർ സ്ഥാനം ഒഴിയാനുള്ള തീരുമാനം മുസ്‌ലിംലീഗിനെ വിജയത്തിലെത്തിച്ചു. അങ്ങനെ 1962ൽ സി.എച്ച് വീണ്ടും പാർലമെന്റംഗമായി.
കോയാ സാഹിബ് വീണ്ടും 1973ൽ പാർലമെന്റംഗമാകാൻ ഇടയായ സാഹചര്യവും വളരെ വിചിത്രമാണ്. 1972ൽ ഖാഇദെ മില്ലത്തിന്റെ നിര്യാണത്തെ തുടർന്ന് മഞ്ചേരി ലോക്സഭാ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടു. അന്ന് സി.എച്ച് കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. എന്നാൽ കോയാ സാഹിബ് മന്ത്രിസ്ഥാനം രാജിവെച്ച് മഞ്ചേരിയിൽ മത്സരിക്കണമെന്നാണ് സയ്യിദ് അബ്‌ദുർ റഹ്‌മാൻ ബാഫഖി തങ്ങൾ തീരുമാനിച്ചത്. സി.എച്ച് സന്ദർഭത്തിനൊത്തുയർന്നു. നേതൃത്വത്തിന്റെ ആജ്ഞക്ക് വഴങ്ങി മന്ത്രിസ്ഥാനം രാജിവെച്ച് മഞ്ചേരിയിൽ നോമിനേഷൻ നൽകി മുസ്‌ലിം ലീഗിന്റെ അനുസരണയുള്ള ചുണക്കുട്ടിയായി. പാർലമെന്റ് അംഗമെന്ന സ്ഥാനം മാന്യതയുള്ളതും ഉന്നതവുമായ പദവിയാണെന്നതും പല സൗകര്യങ്ങളും അത് ലഭ്യമാക്കുമെന്നതും ശരിതന്നെ. എന്നാൽ മന്ത്രിസ്ഥാനം ഭരണാധികാരമാണ്. കൊട്ടാര തുല്യമായ വീടും സ്റ്റേറ്റ് കാറും സ്റ്റാഫും എല്ലാംകൂടി അതിന് ഒരു ആകർഷണീയത സമ്മാനിക്കുകയും ചെയ്തിരിക്കുന്നു. പക്ഷേ, ഈ പദവിയും പ്രതാപവുമൊന്നും സി.എച്ചിന് പാർട്ടിയോടും സമുദായത്തോടും താരതമ്യം ചെയ്യുമ്പോൾ ഒന്നുമായിരുന്നില്ല. മുസ്‌ലിം സംഘടിത ശക്തിയുടെ പൊതു നന്മക്ക് മുന്നിൽ തന്റെ ഇഷ്ടാനിഷ്ടങ്ങൾ ഒരു തടസ്സമായി നിൽക്കാന്റേയാഗിയായ ആ നേതാവ് അനുവദിച്ചില്ല.
1973ൽ മഞ്ചേരിയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട സി.എച്ച്, ഒരിക്കൽകൂടി പാർലെന്റിൽ എത്തി.അടുത്ത നാല് വർഷത്തേക്കുകൂടി ആ അനുഗഹീത ബന്ധത്തിൽ കഴിയാൻ അല്ലാഹു എനിക്ക് അവസരം നൽകി.
സി.എച്ച്, അനുസരിക്കാനറിയുന്ന നേതാവായിരുന്നു. പാർട്ടിയുടെ അച്ചടക്കമുള്ള യോദ്ധാവായിരുന്നു. എല്ലാ അർത്ഥത്തിലും മഹാനായിരുന്നു. സമുദായത്തിന്റെയും രാജ്യത്തിന്റെയും സേവകർക്ക് പിന്തുടരാനായി നിരവധി നന്മകളും മേന്മകളും ഇവിടെ വിട്ടേച്ചു പോയിരിക്കുന്നു അദ്ദേഹം.
അല്ലാഹു ആ ഇസ്‌ലാം സേവകനു ജന്നത്തുൽഫിർദൗസിൽ ഉന്നതസ്ഥാനം നൽകുമാറാകട്ടെ, ആമീൻ.