മാപ്പിള മനസ്സുകളുടെ മാസ്മര ശക്തി
By: റഹീം മേച്ചേരി
ചന്ദ്രിക മുൻ പത്രാധിപർ. 1947 മെയ് 10-ന് ഏറനാട് താലൂക്കിലെ ഒളവട്ടൂരിൽ ജനനം. വാഴക്കാട് ഹൈസ്‌കൂൾ, മമ്പാട് എം.ഇ.എസ് കോളജ്, ഫാറൂഖ് കോളജ് എന്നിവിടങ്ങളിൽ പഠനം. 1972-ൽ ചന്ദ്രിക പത്രാധിപസമിതിയിൽ അംഗമായി. 1984-ൽ ചന്ദ്രിക അസിസ്റ്റന്റ് എഡിറ്ററും 2003 ജൂലൈയിൽ എഡിറ്ററുമായി. മുസ്‌ലിംലീഗിനെതിരെ ഉയർന്നുവന്ന വിമർശങ്ങളെ ശക്തമായ പ്രയോഗങ്ങൾ കൊണ്ട് പ്രതിരോധിച്ചത് ഒരു കാലത്ത് മേച്ചേരിയുടെ തൂലികയിൽ നിന്നുതിർന്ന ലേഖനങ്ങളായിരുന്നു. 'മുസ്‌ലിംലീഗ് വിമർശനങ്ങൾക്ക് മറുപടി', 'ഖാഇദേ മില്ലത്തിന്റെ പാത', തുടങ്ങിയ ഗ്രന്ഥങ്ങൾ രചിച്ചു. അൽ-ഐൻ കൾച്ചറൽ സെൻ്റർ അവാർഡ്, അബൂദാബി മുസ്‌ലിം വെൽഫെയർ അസോസിയേഷൻ അവാർഡ്, കൊല്ലം സി.എ. വാഹിദ് സ്‌മാരക അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ തേടിയെത്തി പാതിരവരെ നീളുന്ന ജോലി കഴിഞ്ഞ് പത്രം കയറ്റിയ വണ്ടിയിൽത്തന്നെ വീടണയുന്ന പ്രത്രാധിപർ. 2004 ഓഗസ്റ്റ് 21ന് അതുപോലൊരു യാത്രക്കിടെ അപ്രതീക്ഷിതമായുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു.
നടക്കാവിലെ ജുമാമസ്‌ജിദിന്റെ അങ്കണത്തിൽ ആത്മനിദ്രയിലാണ്ട സി.എച്ചിന്റെ ഖബറിടം സന്ദർശിക്കുമ്പോൾ എത്രയെത്ര സ്മരണകളാണ് ഓടിയെത്തുക. ഓർമകളുടെ ചില്ലകളിൽ കാന്തിപരത്തി നിന്ന ഒരു മഹൽവ്യക്തിത്വം ഇതാ ആറടി മണ്ണിലുറങ്ങുന്നു എന്ന ദുഃഖസത്യം ഒരു വേദനയായി, തേങ്ങലായി മനസ്സിന്റെ ദർപ്പണത്തിൽ തങ്ങിനിന്നപ്പോൾ കണ്ണുകളിൽ അശ്രുകണങ്ങൾ ഉരുണ്ടുകൂടുകയായിരുന്നു. ആ അശ്രുബിന്ദുക്കളുടെ സ്ഫടിക ജാലകത്തിലൂടെ മനസ്സിൽ മങ്ങാതെ, മായാതെ കിടക്കുന്ന നേതാവിന്റെ അജയ്യമായ വ്യക്തിത്വം നോക്കിക്കാണാൻ ശ്രമിക്കുകയാണ്. ഏറനാടൻ മണ്ണിന്റെ ഹൃത്തട സ്പന്ദങ്ങൾ ഉൾക്കൊണ്ട കേരള രാഷ്ട്രീയത്തിലെ ആ ഭീഷ്‌മാചാര്യൻ എന്റെ നാടിന്റെ ശബ്‌ദമായിരുന്നു, ശക്തിയായിരുന്നു, ആവേശത്തിന്റെ ഉറവിടമായിരുന്നു. പിന്നാക്ക പ്രദേശങ്ങളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും പടനായകനായി കേരള രാഷ്ട്രീയത്തിലാകെ പ്രകാശം പരത്തി ജ്വലിച്ചുനിന്ന ആ വ്യക്തിത്വം, ആസേതു ഹിമാചലമാകെ നിറഞ്ഞുനിന്ന ഒരു മർദ്ദിത സമുഹത്തിന്റെ വിശ്വാസപരവും സാംസ്കാരിക വുമായ അഭിമാനാർഹമാ യ അസ്തിത്വത്തിന്റെ അ ജയ്യനായ വക്താവായിരുന്നു. കേരള രാഷ്ട്രീയത്തിൽ അനർഗളം നിർഗളിച്ച വാക്ധോരണിയുടെ അനൽപമായ അനുഗ്രഹം കൊണ്ട് ഒരു മാർക്ക് ആൻ്റണിയായി മാറാൻ കഴിഞ്ഞ ആ മാപ്പിളപോരാളിയുടെ പേര് ഏറനാട്ടിലെയും വള്ളുവനാട്ടിലെയും പുൽക്കൊടികളെപോലും ആവേശകഞ്ചുകമണിയിക്കുന്നു.
സി.എച്ചിനെ സി.എച്ചാക്കി മാറ്റിയതിൽ അപ്രധാനമല്ലാത്ത പങ്ക് മാപ്പിളനാടിനുണ്ട്. നൂറ്റാണ്ടുകളുടെ വീര പാരമ്പര്യത്തിന്റെ ഉജ്ജ്വല സ്മരണ കൾ നിറഞ്ഞുനിൽക്കുന്ന ഈനാട് സി എച്ച് മുഹമ്മദ്കോയ സാഹിബിനും എന്നും ഒരു ഹരമായിരുന്നു. സി.എച്ചാവട്ടെ ഇപ്രദേശത്തിന്റെ ആ വേശവും. രാഷ്ട്രീയത്തിന്റെ ഔന്നത്യത്തിലേക്ക് കോയസാഹിബിനെ കൈപിടിച്ചുയർത്തിയത് മാപ്പിളനാ ട്ടിലെ നിഷ്കളങ്കരും നിസ്വാർത്ഥരും ഭക്തരും സമുദായാഭിമാനികളുമായ സാധാരണക്കാരായിരുന്നു. നിയമസഭയിലേക്കും പാർലമെന്റിലേക്കും തങ്ങളുടെ സമുഹത്തിന്റെ പ്രാതിനിധ്യം വഹിക്കാൻ അദ്ദേഹത്തെ അവർ തെരഞ്ഞെടുത്തു. സ്പീക്കറായും സംസ്ഥാന വിദ്യാഭ്യാസ - ആഭ്യന്തര മന്ത്രിയായും മുഖ്യമന്ത്രിയായുമൊക്കെ കോയസാഹിബ് വിളങ്ങിയത് നിഷ്‌കളങ്കതയുടെയുംസമുദായ സ്നേഹത്തിന്റെയും നിറകുടങ്ങളായ ആ ജനവിഭാഗത്തിന്റെ അകളങ്കമായ പിന്തുണകൊണ്ടായിരുന്നു.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മി നാടുവാഴിത്വത്തിനും എതിരെ ആയുധമെടുത്തു പോരാടിയ ധിര പൈതൃകമുള്ള അവരുടെ ഹൃദയങ്ങളെ ജയിച്ചടക്കാൻ ബാഫഖിതങ്ങൾക്കും ഖാഇദെമില്ലത്തി നും സീതിസാഹിബിനും സി.എച്ചിനും പാണക്കാട് തങ്ങൾക്കും മാത്രമേ കഴിഞ്ഞുള്ളു. സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരെ പോരാടിയതിനാൽ ഉദ്യോഗ, വിദ്യാഭ്യാസ രംഗങ്ങളിൽ പുറം തള്ളപ്പെട്ടുപോയ ഈ ജനതയുടെ മുമ്പിൽ വികസനത്തിന്റെ എല്ലാ വാതിലുകളും അധികൃതർ ക്രൂരമായി കൊട്ടിയടക്കുകയുണ്ടായി. ബ്രിട്ടീഷുകാരെ തുടർന്നുവന്ന കോൺഗ്രസ് ഭരണത്തിലും അവഗണനയുടെ ചാട്ടവാർ പ്രഹരങ്ങളേൽക്കാനെ ഈ ഹത ഭാഗ്യർക്കവസരമുണ്ടായുള്ളൂ. പ്രൈമറി വിദ്യാലയങ്ങൾ പോലും തുറക്കാതെ അധികാരിവർഗം വെളിച്ചത്തിന്റെ ഒരു തുള്ളിക്കുവേണ്ടി ദാഹിച്ചുനിന്ന ഈ ജനതയെ ചരിത്രത്തിൽ തുല്യതയി ല്ലാത്ത നിലയിൽ അവഗണിച്ചു. റോഡുകളില്ലാത്തതുകൊണ്ട് ഗർഭിണികൾപോലും വൈദ്യസഹായം ലഭിക്കാതെ പിടഞ്ഞുമരിക്കേണ്ടിവന്നു. ആതുരാലയങ്ങൾക്കുവേണ്ടി വേദനകൊണ്ട് പിടയുന്ന ഇവിടത്തെ മനുഷ്യപുത്രന്മാർ ഉയർത്തിയ ആർത്തനാദം ണങ്ങളിൽ തട്ടി നിഷ്‌ഫലമായതേയുള്ളൂ.
അധികാരിവർഗത്തിന്റെ ബധിരകർ ക്രൂരമായ ഈ അവഗണനയുടെ ചാട്ടുളി പ്രയോഗത്തിനെതിരേ, ആലി മുസ്ല്യാരുടെയും അലവിക്കുട്ടിയുടെയും കുഞ്ഞലവിയുടെയും കുഞ്ഞിമരക്കാരുടെയും കുഞ്ഞഹമ്മദ് ഹാജിയുടെയും പിൻമുറക്കാർ നടത്തിയ വീരോജ്വലമായ പോരാട്ടം മാപ്പിളനാടിന്റെ ഇന്നിന്റെ ചരിത്രത്തിലെ ആവേശദായകമായ ഒരധ്യായമാണ്. 'അടരിൽ പിടഞ്ഞു വീണിട്ടും പുനർജ്ജനിച്ചലറുന്ന' മാപ്പിള പൗരുഷാ ആവേശത്തിന്റെ വീരഗാഥയായി ഇന്നാടിന്റെ ഞരമ്പുകളിൽ അഗ്നി നിറച്ചപ്പോൾ ആ മുന്നേറ്റത്തെ തടുത്തുനിർത്താൻ അധികാരി- നാടുവാഴി ശക്തികളൊരുക്കിയ ഭിത്തികൾ തകർന്നിടിഞ്ഞു നിലംപതിച്ചു. മാപ്പിള നാടിന്റെ ഞരമ്പുകളിൽ ആവേശത്തിന്റെ അഗ്നി ജ്വാല പടർത്തിയത് സി.എച്ചിന്റെ തീപ്പൊരി ചിതറുന്ന തുലികയും തിയുണ്ടകളുതിർക്കുന്ന നാവുമായിരുന്നു. അവസരസമത്വമെന്ന ഭരണഘടനയുടെ മൗലികതത്വം മറന്നുപോയ അധികാരിവർഗത്തിന്റെ നേർക്ക് സി.എച്ച് ഒരു അഗ്നിനാളമായി ആളിക്കത്തിയപ്പോൾ, ആ അജയ്യ നേതൃത്വത്തിൽ ഒരു പുതിയ പ്രതീക്ഷയുടെ നാമ്പുകൾ കണ്ടു മാപ്പിളമക്കൾ. ദിഗന്തങ്ങൾ പൊട്ടുമാറുച്ചത്തിൽ അവർ വിളിച്ചാർത്തു: സി.എച്ച്.എം കോയ സിന്ദാബാദ്.' മാനുക്കുരിക്കളും പെരുർ സാഹിബും പി.ടി ബീരാൻകുട്ടി മൗലവിയും പൂക്കോയ തങ്ങളും തീർത്ത ശക്തിയുടെ ഉരുക്കുകോട്ടക്ക് പോറലേൽപിക്കാൻ മാപ്പിളനാടിന്റെ ധീരമക്കൾ ആരെയും അനുവദിക്കില്ലെന്ന് ഒട്ടേറെ പരീക്ഷണങ്ങളിലൂടെ അവർ തെളിയിക്കുകയും ചെയ്തു.
1967ന് മുമ്പ് ഏറനാട്- വള്ളുവനാട് പ്രദേശങ്ങളിലുണ്ടായിരുന്ന വിദ്യാലയങ്ങളുടെ എത്രയോ ഇരട്ടി അതിനുശേഷം ഈ പ്രദേശത്തുണ്ടായി. ഹൈസ്‌കൂളുകളില്ലാത്ത ഒരൊറ്റ പഞ്ചായത്തും ഇന്നിവിടെ ഇല്ല. രണ്ടും നാലും ഹൈസ്‌കൂളുകൾ ഗ്രാമപ്രദേശങ്ങളിൽവരെ ഉണ്ട്. 1967 നുശേഷം മാത്രം ഉയർന്നുവന്ന അനാഥാലയങ്ങളും മറ്റും സർക്കാർ സഹായത്തിന്റെ തണലിൽ വളർന്നുവന്നു. 1965ൽ ഈ പ്രദേശത്ത് ഒരു ജൂനിയർ കോളജുപോലും ഉണ്ടായിരുന്നില്ല. അന്നു തൊട്ടിങ്ങോട്ട് വിദ്യാഭ്യാസ രംഗത്ത് നടന്നത് ഏറ്റവുംവലിയ നിശ്ശബ്ദ വിപ്ലവമാണ്. മുസ്‌ലിം ലീഗിലേക്ക് കടന്നുവന്ന നാൾ തൊട്ടേ സി.എച്ചിന്റെ ശബ്ദം മുഴങ്ങിയ എല്ലാ വേ
ദികളിലും മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയുടെ വേദനിപ്പിക്കുന്ന ചിത്രം വികാരഭരിതമായി അദ്ദേഹം വരച്ചുകാണിച്ചിരുന്നു. തീ നാമ്പുകൾ വിരിയിച്ച ആ തൂലിക സമുദായത്തിന്റെ നേർക്ക് ഒരായിരം വട്ടമെങ്കിലും ആ ചോദ്യം എടുത്തിട്ടു: ഇനിയുമെത്രനാൾ ഈ പിന്നാക്കത്തിന്റെ ഭാണ്ഡം നാം പേറും?”വിറകുവെട്ടികളും വെള്ളംകോരികളുമാവാതെ സ്വന്തം കാലിൽനിന്നു കരുത്തു നേടാൻ വിദ്യാഭ്യാസപരമായ വിപ്ലവം തന്നെ നമുക്കിടയിൽ വേണമെന്നു പറഞ്ഞ സി.എച്ചിൽ ഒരു സമുദായ പരിഷ്കർത്താവിനെ ദർശിക്കുന്നു. അർഹതയുടെ അംഗീകാരമായി മാത്രം കിട്ടിയ മന്ത്രിസ്ഥാനം ആഡംബരത്തിന്റെ്റെ ആലസ്യത്തിൽ മയങ്ങാനല്ല, തന്റെ സമൂഹത്തിന്റെ ദുഃഖമകറ്റാനുള്ള യത്നങ്ങൾക്കായി അദ്ദേഹം വിനിയോഗിച്ചു. മറ്റുള്ളവരുടെ വിറകു വെട്ടികളാവാതിരിക്കാൻ ആധുനിക വിദ്യാഭ്യാസ മേഖലയിലേക്ക് സമൂഹത്തെ കൈപിടിച്ചാനയിക്കാൻ അദ്ദേഹം തയാറായപ്പോൾ, ചരിത്രത്തിൽ ആദ്യമായി മലബാറിലെ പിന്നാക്ക പ്രദേശങ്ങളിൽ നൂറുകണക്കിന് വിദ്യാലയങ്ങളുയർന്നു വന്നു. പിന്നാക്ക പ്രദേശങ്ങളോട് നീതികാണിച്ച സി.എച്ചിന്റെ സ്കൂൾ ലിസ്റ്റ് പുരോഗമനത്തിന്റെ മൊത്തക്കച്ചവടക്കാരായ മാർക്‌സിസ്റ്റുകളെപ്പോലും ചൊടിപ്പിക്കുകയുണ്ടായി. പിന്നാക്ക പ്രദോശങ്ങളിൽ വിദ്യാഭ്യാസ പ്രചാരണത്തിനായി ഒരു പൈലറ്റ് സ്കീം അദ്ദേഹം ആവിഷ്‌കരിച്ചു നടപ്പാക്കി. മുസ്‌ലിം പെൺകുട്ടികളെ സ്കോളർഷിപ്പിലുടെ വിദ്യാഭ്യാസ രംഗത്തേക്കാകർഷിച്ചു. അറബി-ഉർദു വിദ്യാഭ്യാസത്തിന് നൽകിയ പ്രോത്സാഹനം ശ്രദ്ധേയമായ വസ്‌തുതയാണ്. അറബിക് കോദൃജ് അധ്യാപകർക്കും ആർട്സ് - സയൻസ് കോളജ അധ്യാപകർക്കും നേരിട്ട് ശമ്പളം നൽകി അസ്വാതന്ത്ര്യത്തിന്റെ ചങ്ങലകളിൽ നിന്നവരെ മോചിപ്പിക്കുകയും ഇന്ത്യയിൽ ആദ്യമായി വിദ്യാർത്ഥികൾക്ക് യൂണിവേഴ്‌സിറ്റി സമിതികളിൽ പ്രാതിനിധ്യം നൽകുകയും ചെയ്‌തു. ഹൈസ്‌കൂൾവിദ്യാഭ്യാസം പൂർണമായി സൗജന്യമാക്കുകയും രണ്ടു സർവകലാശാലകൾ ഉണ്ടാക്കുകയും ചെയ്ത സി.എച്ചിനെ അവഗണിച്ച് നമ്മുടെ വിദ്യാഭ്യാസ ചരിത്രം എഴുതുക സാധ്യമല്ല. സി.എച്ച് എന്നും വെളിച്ചത്തിന്റെ വക്താവായിരുന്നു. തമസിന്റെ കരിമ്പടക്കെട്ടുകളിൽ സുഖസുപതിയിലാണ്ടുനിന്ന സമുഹത്തെ തട്ടിയുണർത്തി ആധുനിക യുഗത്തിന്റെ പ്രകാശധാരയിലേക്കാ നയിച്ച വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം.
മമ്പാട് കോളജിനുവേണ്ടി പുറത്തുപോയി ലക്ഷക്കണക്കിന് രൂപ ശേഖരിച്ചു. കോളജ് ലൈബ്രറിയിലേക്ക് പുസ്‌തകങ്ങൾ ലഭിക്കാൻ ഒരഭ്യർത്ഥന പുറപ്പെടുവിച്ചു: “എല്ലാ ഗ്രന്ഥങ്ങളും മമ്പാട്ടേക്ക്”. അടുക്കളകളിലെ അകത്തളങ്ങളിൽ തമസിന്റെ ലോകത്ത് കാളക്കൊമ്പിൽ കുടുങ്ങിയ ഭൂലോകത്തെയും ഒരായിരം ഭൂതപ്രേതപിശാചുക്കളെയും കുറിച്ച് ചിന്തിച്ച് സമയം നഷ്‌ടപ്പെടുത്തുന്നസഹോദരിമാർക്കായി സമൂഹം തീർത്ത ഇരുട്ടിന്റെ തടവറ അദ്ദേഹത്തെ വേദനിപ്പിച്ചപ്പോൾ അതു രോഷമായി ആ തൂലികയിലൂടെയും നാവിലുടെയും പ്രവഹിച്ചു. നൂറുനുറു സാമൂഹിക ദുരാചാരങ്ങൾമൂലം സ്വയം നശിക്കുന്ന സമുദായത്തിന്റെ സാമ്പത്തിക സ്ഥിതി ആ ഹൃദയത്തെ വേദനയിലാഴ്ത്തി. കണ്ണൂരിൽ വെച്ചൊരിക്കൽ അദ്ദേഹം ആഡംബര ഭ്രമത്തിന്റെ അനാശാസ്യതയിലേക്ക്വിരൽ ചൂണ്ടികൊണ്ടു പറഞ്ഞു: സഹോദരിമാരെ, നിങ്ങളീ ആഭരണങ്ങളഴിക്കു-ദാരിദ്ര്യമില്ലാത്ത ഒരു സമൂഹത്തെ നമുക്ക് സൃഷ്ടിക്കാം'
കല്ല്യാണങ്ങൾക്കായി ധൂർത്തടിക്കുന്ന കാശ്, വരന്റെയും വധുവിന്റെയും പേരിൽ ഒരു വ്യവസായ സ്ഥാപനത്തിലെ ഷെയറുകളാക്കി മാറ്റുന്നതിന് സഹായകമായ വ്യവസായ സംരംഭത്തെക്കുറിച്ച് ചിന്തിക്കാൻ അദ്ദേഹം സമുദായത്തെ ആഹ്വാനംചെയ്തു. ഫാറൂഖ് കോളജിന്റെ ജൂബിലിചടങ്ങിൽവെച്ച് അഭ്യസ്‌തവിദ്യകളായ സഹോദരിമാരോട് അദ്ദേഹം ചോദിച്ചു: സഹോദരിമാരെ, പഠിച്ച നിങ്ങളെ കല്യാണം കഴിച്ചതുകൊണ്ട് ബ്ലൗസിന്റെ തുണിയുടെ ലാഭമല്ലാതെ മറ്റു വല്ലതും നിങ്ങളുടെആണുങ്ങൾക്കുണ്ടോ?”
'ചന്ദ്രിക' സി.എച്ചിന്റെ സങ്കൽപത്തി ൽ സമുദായത്തിന് വെളിച്ചംനൽകുന്ന ഒരു ലൈറ്റ്ഹൗസാണ്. സമുദായത്തെ ചിന്തിപ്പിക്കാൻ പഠിപ്പിക്കേണ്ട ബാധ്യതകൂടി "ചന്ദ്രിക'ക്കുണ്ട് എന്നദ്ദേഹം പറയു മായിരുന്നു. സമൂഹമനഃസ്സാക്ഷിയിൽ ഒരു ചിന്താവിപ്ലവത്തിന്റെ ബീജങ്ങൾ കുത്തിവെക്കാൻ 'ചന്ദ്രിക'യുടെ കോളങ്ങൾ അദ്ദേഹം ഉപയോഗിച്ചു. "ചന്ദ്രിക' സി.എച്ചിന് സ്വന്തം വീടുതന്നെയായിരുന്നു. മുഖ്യമന്ത്രിയായി മുൻകൂട്ടി വിവരംതരാതെ 'ചന്ദ്രിക'യിലേക്ക് വന്നപ്പോൾ ഞങ്ങൾ പരിഭവം പറ ഞ്ഞു. മറുപടി വളരെ പെട്ടെന്നായിരുന്നു: എന്റെവീട്ടിലേക്കു ഞാൻ ചെല്ലുന്നത് ഉമ്മയെയും അറിയിച്ചിട്ടില്ല.”
ഓർക്കുമ്പോൾ സി.എച്ചിന്റെ എത്രയെത്ര മുഖങ്ങളാണ് ഓർമയിൽ തെളിഞ്ഞുവരുന്നത്. നിലമ്പൂരിലോ കാളികാവിലോ മഞ്ചേരിയിലോ യോഗ
ങ്ങൾ കഴിഞ്ഞു മടങ്ങുമ്പോൾ, തേക്കിൻ കാടുക ക്യമായിരുന്നു എന്നും സി.എച്ചിന്റെ സ്വപ്നം. ശിഥിലീകരണ പ്രവണതകളെ അദ്ദേഹം എതിർത്തു. ശാഖാപരമായ ഭിന്നതകൾക്കതീതമായ സമുദായത്തിന്റെ ഐക്യമെന്ന വലിയ സ്വപ്നം എന്നും ആ ഹൃദയത്തിൽ മഥിച്ചുനിന്നു.
മതപണ്‌ഡിതന്മാരെ ഏതു വിഭാഗത്തിൽപെട്ടവരെയും അദ്ദേഹം ആദരിച്ചു. ശൈഖുനാ കണ്ണിയത്ത് അഹമ്മദ് മുസ്‌ല്യാരെയും ചാപ്പനങ്ങാടി ബാപ്പു മുസ്ല്യാരെയും മർഹൂം കെ.എം മൗലവി, ഇ.കെ മൗലവി, എം.സി.സി തുടങ്ങിയവരെയും ഒരുപോലെ സ്നേഹിക്കുകയും ബഹുമാനിക്കുക യും ചെയ്ത് സി.എച്ചിന്റെ മതബോധം സ്ഫടിക സമാനം ശുദ്ധമായിരുന്നു. വിദ്വേഷത്തിന്റെ നേരിയ ബിന്ദുവിനുപോലും അവിടെ സ്ഥാനമില്ലായിരുന്നു.
എൻ.വി അബ്‌ദുസ്സലാം മൗലവിയുടെ ഒരു പ്രസംഗം ഒരിക്കലദ്ദേഹം സ്വന്തമായി എഴുതി പ്രസ്സിൽ കൊടുത്തത് ഓർത്തുപോവുന്നു. ഇവിടെ വഹാബിയുണ്ട് സുന്നിയുണ്ട് മൗദൂദിയുണ്ട്, പക്ഷേ ഒരു മുസ്ലിമെവിടെ എന്ന് ഹൃദയംപൊട്ടി ചോദിച്ച സി.എച്ചിന്റെ വീക്ഷണങ്ങളും ദർശനങ്ങളും നമ്മുടെ വർത്തമാനകാല സാമൂഹികാന്തരീക്ഷത്തിൽ നിത്യപ്രസക്തങ്ങളാണെന്ന വസ്‌തുതക്ക് അടിവരചേർക്കാൻ ഞാൻ ശ്രമിക്കുന്നു. അല്ലാഹു ആ കർമ്മയോഗിയുടെ അനുഗൃഹീതമായ വീക്ഷണമുൾക്കൊള്ളാൻ വിഭാഗീയതയുടെ ചിതലരിച്ച തത്വശാസ്ത്രങ്ങളും പേറി, മരവിച്ച മനസ്സുകളുമായി കഴിയുന്ന, പ്രതികരണശേഷി ചോർന്നുപോയ നമ്മുടെ സമൂഹത്തിന് അവസരമുണ്ടാക്കട്ടെ. ആമീൻ.