VOL 04 |
 Flip Pacha Online

വിജയ രഹസ്യം

By: സി.എൻ അഹമ്മദ് മൗലവി

വിജയ രഹസ്യം
വിശുദ്ധ ഖുർആന് മലയാള പരിഭാഷ ഒരുക്കിയ പണ്ഡിതൻ. 1905-ൽ ചേറൂരിൽ ജനനം. മൂന്നാം ക്ലാസുവരെ ഔപചാരിക വിദ്യാഭ്യാസം. പിന്നീട് സഹോദരൻ കുഞ്ഞാലൻ മുസ്ല്യാർക്കു കീഴിൽ ദർസ് പഠനം. മദിരാശിയിലെ ജമാലിയ അറബിക് കോളജിലും ബോംബെയിലും വെല്ലൂർബാഖിയാത്തുസ്സാലിഹാത്തിലും ഉന്നത പഠനം. മലപ്പുറം ട്രെയിനിംഗ് സ്കൂ‌കൂളിൽ റിലീജിയസ് ഇൻസ്ട്രക്‌ടർ ആയി ജോലിയിൽ പ്രവേശിച്ചു. 1936-ൽ ഹൈസ്‌കൂളിൽ അറബി അധ്യാപകനായി. സാമൂഹിക പരിഷ്‌കരണം ലക്ഷ്യമിട്ട് അൻസാരി എന്ന പ്രസിദ്ധീകരണം തുടങ്ങി. കോഴിക്കോട് മിഠായിത്തെരുവിൽ 'കൗസർ' തുണിക്കച്ചവടം നടത്തിയിരുന്നു. അറബി, ഉർദു, ഇംഗ്ലീഷ്, പേർഷ്യൻ, തമിഴ് ഭാഷകളിൽ പരിജ്ഞാനം. മമ്പാട് എം.ഇ.എസ്. കോളജിൻ് സ്ഥാപസത്തിൽ നിർണായക പങ്കുവഹിച്ചു. 'ഇസ്‌ലാം ഒരു സമഗ്രപഠനം, 'ഖുർആൻ എന്ത്? എന്തിന്?', മനുഷ്യൻ അനശ്വരൻ, യസ്സർനൽ ഖുർആൻ എന്നിവ പ്രധാന കൃതികൾ. കേരളസാഹിത്യ അക്കാദമി വിശിഷ്‌ടാംഗത്വം നൽകി ആദരിച്ചു.1993 ഏപ്രിൽ 27-ന് അന്തരിച്ചു.


സി.എച്ച്‌ മുഹമ്മദ്കോയ സാഹിബിന്റെ ജീവിതം എത്ര കണ്ട്‌ വിജയകരമായിരുന്നു എന്നതിന്‌ അനിഷേധ്യ ദൃഷ്ടാന്തം സെപ്‌തംബര്‍ 259- ന്‌ കോഴിക്കോട്‌ പട്ടണത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്‌ ഓടിയെത്തിയ ആ ജനമഹാസമുദ്രം തന്നെയാണ്‌. കേരളം മുമ്പ്‌ കണ്ടിട്ടില്ലാത്ത ഒരു ദൃശ്യം. പക്ഷേ ഇത്‌ കേരജനതയുടെ ഹൃദയങ്ങളില്‍ മാത്രം ഉടലെടുത്ത രക്തിബഹുമാനങ്ങളായിരിക്കുമെന്നു പലരും ധരിച്ചിട്ടുണ്ടായിരിക്കാം. അവര്‍ യഥാര്‍ത്ഥത്തില്‍ സി.എച്ചിന്റെ മഹത്വം ഗ്രഹിച്ചിട്ടില്ല. കേരളീയരുടെ അറിവിനുവേണ്ടി ഒന്നുരണ്ട്‌ അനുഭവങ്ങള്‍ ഉണര്‍ത്തിക്കൊള്ളട്ടെ.

ഏതാനും വര്‍ഷംമുമ്പ്‌, ദുബൈ സന്ദര്‍ശനവേള. ചില മലയാളി പ്രധാനികളുമായി പരിചയപ്പെട്ടു. അവര്‍ക്കൊരു വലിയ പ്ലാന്‍ - കേരള മുസ്‌ലിംകളുടെ പുരോഗതിക്കും അവശതകള്‍ പരിഹരിക്കുന്നതിനും ഒരു ദിനപത്രം കേരളത്തില്‍ ആരംഭിക്കണമെന്ന്‌. ആ സംരംഭത്തിന്‌ ശക്തിയാര്‍ജ്ജിക്കാന്‍ അവര്‍ പുറത്തിറങ്ങിയിട്ടില്ല. ഒരുങ്ങിക്കൊണ്ടിരിക്കയാണ്‌. മൗലവി സാഹിബിന്‌ ഇത്തരം പരിപാടികളൊന്നും ഇല്ലല്ലോ. ഞങ്ങളുടെ കുടെ ഒന്നു രണ്ടു സ്ഥലത്തേക്ക്‌ ഒന്നുവന്നുകൂടെ? - എന്നോടു ചോദിച്ചു, ഞാനത്‌ സമ്മതിച്ചു പോയി. ഒന്നാമതായി ചെന്നു കയറിയത്‌ ഒരു കോടീശ്വരന്റെ ഓഫീസില്‍. കുശല പ്രശ്‌നങ്ങള്‍ക്കുശേഷം സംഘം നേതാവ്‌ പ്രശ്നം അവതരിപ്പിച്ചു. രണ്ടുനാലു വാക്കുകളേ പറഞ്ഞു കുളു, കോടീശ്വരന്‍ ഒരൊറ്റ ബോംബ്‌: കോട്ട അപ്പടി അതാ നിലംപതിക്കുന്നു: സി.എച്ച്‌. മുഹമ്മദ്കോയ ഇല്ലേ അവിടെ? പിന്നീ എന്തുണ്ട്‌ അവി ടത്തെ മുസ്‌ലിംകൾക്കു ഭയപ്പെടാന്‍? സംഘം ആകെ ഇടിമിന്നലേറ്റപോലെ സ്തംഭിച്ചുപോയി. ഒരക്ഷരവും ഉരിയാടാന്‍ ധൈര്യമില്ല. അവസാനം മെല്ലെ തടിതപ്പി. ഇന്ത്യ ഭരിച്ച രാഷ്ട്രചതിമാരുടെയോ, പ്രധാനമന്ത്രിമാരുടെയോ പേരുകൾപോലും പറയാന്‍ അറിവില്ലാത്ത ഒരറബിപ്രഭുവാണ്‌ സി.എച്ചിനെ ഇത്രയും സൂ ക്ഷ്മമായി പഠിച്ചുവെച്ചിടിക്കുന്നതെന്ന്‌ നാം ഓര്‍ക്കണം. തിരിച്ചുപോരുമ്പോള്‍ കറാച്ചി സന്ദർശിക്കുവാന്‍ അവിടത്തെ ചില കേരള മുസ്‌ലിം പ്രധാനികള്‍ എന്നെ ക്ഷണിച്ചു. അതനുസരിച്ച്‌ അവിടെ ചെന്ന്‌ അല്‍പദിവസം താമസിച്ചു. പലതുംക ണ്ടു. ഇന്ത്യയിലേക്കു മടങ്ങി. ബോംബെ വിമാന താവളത്തില്‍ രാത്രി വന്നിറങ്ങി. ഒരു ടാക്‌സിയില്‍ സിറ്റിയിലേക്കുള്ള യാത്ര. അത്തരം അവസങ്ങളില്‍ അവിടങ്ങളില്‍ പലതും സംഭവിക്കാറുണ്ടെന്ന ചിന്ത മനസ്സിനെ അലട്ടുന്നുണ്ട്‌. മെല്ലെ ഡ്രൈവറുമായി സൗഹൃദം കൂടാന്‍ ശ്രമിച്ചു. അല്ലാഹു അനുഗ്രഹിച്ചു. അതു തികച്ചും ഫലിച്ചു, താങ്കളുടെ സ്വദേശമേത്‌? ഡല്‍ഹി. നിങ്ങളുടേതോ? കേരളം. ഈ ശബ്ദം കേൾക്കേണ്ട താമസം, കാര്‍ പെട്ടെന്ന്‌ അങ്ങ്‌ നിര്‍ത്തി. അടക്കവയ്യാത്ത ആവേശത്തോടെ എന്നോട്‌ ഒരു ചോദ്യം: സി.എച്ച്‌ മുഹമ്മദ്‌കോയ സാഹിബിന്റെനാടോ? അതെ, അദ്ദേഹത്തെ അറിയുമോ? അറിയും ഞ ങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ്‌.

പിന്നത്തെ കഥയൊന്നും ഇവിടെ വിവരിക്കുക സാദ്ധ്യമല്ല. ചുരുക്കത്തില്‍ ആ മനുഷ്യന്‍ അഭിമാനത്തോടെ പറഞ്ഞു: സി.എച്ച്‌ ബോംബെയില്‍ വരുന്നുണ്ടെന്നു കേട്ടാൽ ഞാന്‍ എന്റെ ടാക്സി കൊണ്ടുപോയി ഒരു മൂലയില്‍ അങ്ങിടും. എന്നിട്ട്‌ സി.എച്ചിന്റെ പരിപാടികളില്‍ പങ്കെടുത്ത്‌ പിന്നാലെ ഓടുകയായിരിക്കും എന്റെ ജോലി.

സി.എച്ചിന്റെ വ്യക്തിത്വം കേരളത്തിനും ഇന്ത്യക്കും പുറത്തുള്ള ജനഹൃദയങ്ങളില്‍ എത്ര കണ്ട്‌ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന്‌ ഇതില്‍ നിന്നെല്ലാം മനസ്തിലാകമാമല്ലോ. ശരി, ജനഹ്യദയങ്ങളളെ ഇത്രയും ആകര്‍ഷിക്കത്തക്ക ആ മഹോല്‍കൃഷ്ട ഗുണമെന്തായിരുന്നു സി.എച്ചില്‍? മികച്ച പത്രാധിപർ, കിടയറ്റ പ്രസംഗകന്‍, പ്രാപ്തനായൊരു ഭരണാധികാരി ഇതിലേതെങ്കിലുമൊന്നായിരുന്നോ അനിതര സാധാരണമായ ഈ ഭക്തിബഹഃ:മാനങ്ങള്‍ക്കു കാരണം? ഒരിക്കലുമല്ല. ഇവിടെ ഒന്നാംകിട പത്രാധിപന്മാരും ഭരണവിദഗ്ധരും മികച്ചു വാഗ്മികളും ഒയുപാടു ണ്ട്‌. അവര്‍ക്കൊന്നും ഈ മഹോന്നത പദവി ആരും വകവെച്ചുകൊടുത്തിട്ടില്ല. യാഥാര്‍ത്ഥ്യം മറ്റൊന്നാണ്‌.

പത്തു ലക്ഷത്തില്‍ ഒരാൾക്കെങ്കിലും നേടാന്‍ കഴിയാത്ത ഒരു മഹോല്‍കൃഷ്‌ടഗുണം സി. എച്ച്‌ നേടി. അതാണ്‌ അദ്ദേഹം കരസ്ഥമാക്കിയ വിജയത്തിന്റെ ഏറ്റവും അടിയില്‍ ഒളിഞ്ഞുകിടക്കുന്ന രഹസ്യം. അതെന്തെന്നല്ലേ? മനുഷ്യനെ മനുഷ്യനായിക്കാണാന്‍ കഴിഞ്ഞു. ഓ, ഇതാണോ ഇത്രയും വലിയ മഹത്വം. ഇതാര്‍ക്കാണ്‌ കഴിയാത്തതെന്ന്‌ ചിലര്‍ക്ക്‌ തോന്നിയേക്കാം. അവര്‍ അല്‍പ ബുദ്ധികളാണ്‌. സംശയമില്ല. അതിനു സാക്ഷി ഖുര്‍ആന്‍ തന്നെ. ഖുര്‍ആനില്‍ വളരെ വിലപ്പെട്ട ഒരു സിദ്ധാന്തമുണ്ട്‌. സി.എച്ച് മുഹമ്മദ്‌കോയ സാഹിബ്‌ അത്‌ നന്നായി ഗ്രഹിച്ചു. അതനുസരിച്ചു പ്രവര്‍ത്തിച്ചു. അ തായിരുന്നു യഥാര്‍ത്ഥത്തില്‍ സി.എച്ചിന്റെ വിജയരഹസ്യം. നല്ലതും ചീത്തയും ഒരിക്കലും തുല്യമായി രിക്കയില എന്നുണര്‍ത്തിക്കൊണ്ടാണ്‌ ആ സിദ്ധാന്തം ഖുർആന്‍ (41: 34) വിവരിക്കാനാരംഭിക്കുനത്‌. എന്നിട്ട്‌ ഖുര്‍ആന്‍ മനുഷ്യനെ ഉണര്‍ത്തുന്നു: ഏറ്റവും നല്ല നടപടി മുഖേന തിന്മയെ തടഞ്ഞുകൊള്ളുക. അങ്ങനെ നീ ചെയ്യുമ്പോള്‍ നിനക്കും മറ്റാര്‍ക്കുമിടയില്‍ ശത്രുതധുണ്ടോ, അവ ആത്മമിത്രമായി മാറിവരുന്നത്‌ നിനക്കു കാണാം.” സാരം സ്പഷ്ടമാണ്‌. ഇങ്ങോട്ട്‌ ശത്രുത കാണിക്കാന്‍ തുനിഞ്ഞു നടക്കുന്നവന്‌ അങ്ങോട്ട, മികച്ച ഔദാര്യങ്ങള്‍ ചെയ്തുകൊടുക്കുക. പ്പോള്‍ അവര്‍ ശത്രതുത മറന്നു നിങ്ങളുടെ ആത്മമിത്രമായി മാറിവരുന്നത്‌ കാണാം. സി.എച്ച്‌ മുഹമ്മദ്‌കോയ സാഹിബിന്റെ മുഴുവന്‍ ജീവിതവും ഇതിന്‌ ഉത്തമോദാഹരണമാണ്‌. ആദര്‍ശത്തില്‍ അദ്ദേഹത്തോട്‌ എതിര്‍പ്പുള്ള എത്രയോ പാര്‍ട്ടികള്‍ കേരളത്തിലുണ്ട്‌. പ ക്ഷേ അവര്‍ക്കൊന്നും അദ്ദേഹത്തോട്‌ ശത്രുതയില്ല. സ്‌നേഹവും ബഹുമാനവും മാത്രമാണുള്ളത്‌. കാരണം, അദ്ദേഹം മനുഷ്യത്വം അശേഷം കൈവിടാത്ത മഹോന്നത പുരുഷനാണെന്ന് അവര്‍ക്കെല്ലാം അനുഭവങ്ങളിലൂടെതന്നെ ബോധ്യമായിട്ടുണ്ട്‌. അസംബ്ലിയില്‍ അദ്ദേഹ ത്തെ നിശിതമായി വിമര്‍ശിച്ച ഒരു നേതാവ്‌, വൈകുന്നേരം ബംഗ്ലാവില്‍ ചെന്നിട്ട്‌, എങ്ങാണ്ടെവിടെയോ കിടക്കുന്ന ഒരു സ്ഥാപനത്തില്‍ തന്റെ മരുമകന്‌ ജോലി കരസ്ഥമാക്കുവാന്‍ സഹായം തേടുന്നു. നേതാവ്‌ ആവശ്യം ഉന്നയിച്ചു കഴിഞ്ഞില്ല. അപ്പോഴേക്കും കോയസാഹിബ്‌  ലെറ്റർപാഡെടുത്ത്‌ കത്തെഴുതാന്‍ തുടങ്ങിക്കഴിഞ്ഞു. അല്ലെങ്കില്‍ ഫോണ്‍. ഇത്‌ ഒരാളോടല്ല, ഒരിടത്തല്ല, എവിടെയും എപ്പോഴും ഇതുതന്നെ യായിരുന്നു നയം.

കോയാസാഹിബിന്റേതിരിക്കട്ടെ, ഇവിടെ സര്‍വാദരണീയനായിക്കൊണ്ട്‌ പാണക്കാട്ട്‌ പൂക്കോയ തങ്ങള്‍ അവര്‍കള്‍ ജീവിച്ചല്ലോ. ഇപ്പറഞ്ഞത്‌ തന്നെയായിരുന്നു അദ്ദേഹത്തിന്റെയും മഹത്വം. എല്ലാ ജാതി മതസ്ഥരെയും എല്ലാ വിഭാഗക്കാരെയും മനുഷ്യരെന്ന നിലയിൽ കാണാൻ അദ്ദേഹത്തിനു കഴിഞ്ഞു.

ഇത്‌ അത്ര വലിയൊരു നേട്ടമാണോ എന്ന്‌ സംശയംതോന്നിയേക്കാം. ഒരു ദിവസം വാതിലടച്ചിരുന്നിട്ട്‌ ഞാന്‍ നാളെ മുതൽ പാര്‍ട്ടി പരിഗണനകളെളെല്ലാം മാറ്റിനിര്‍ത്തി മനുഷ്യരോട്‌ മാനുഷിക പരിഗണന മാത്രം മനസ്സില്‍വെച്ച്‌ പെരുമാറുമെന്ന്‌ സ്വയം ഒരു ദൃഢ പ്രതിജ്ഞയെടുക്കാന്‍ നിങ്ങള്‍ക്ക്‌ കഴിയുമോ എന്നു നോക്കൂ. കഴിയുന്നില്ലെങ്കില്‍ അവിടെത്തന്നെയാണ്‌ ഇത്തരം മഹാന്മാരുടെ വിജയമെന്ന്‌ ഗ്രഹിച്ചുകൊള്ളുക.

പക പോക്കാനോ പകരം വീട്ടാനോ കഴിവില്ലാത്തവരുടേതാണ്‌ ഈ നയമെന്ന്‌ തെറ്റിദ്ധരിച്ച പില ശുദ്ധഹൃദയരുണ്ടാകാം. നമുക്കാര്‍ക്കും അത്തരം ധാരണകള്‍ ദൈവാനുഗ്രഹത്തോടെ ഒരിക്കലുമില്ല.

സി.എച്ച്‌ പൊലിസ്‌ വകുപ്പ്‌ കൈകാര്യം ചെയ്തിരുന്ന കാലം. ഇവനെ ഒന്ന്‌ മറിച്ചിടണമെന്ന്, എതിര്‍ കക്ഷികള്‍ ഗൂഡമായി പ്ലാനിട്ടു. കോഴിക്കോട്ടെ മിഠായിത്തെരുവിന്റെ വടക്കുഭാഗം ഒരു യുദ്ധക്കളുമായി രൂപം പ്രാപി വച്ചു. അനര്‍ത്ഥം ഭയന്ന്‌ ഞങ്ങള്‍ കടകളുടെ നിരപ്പലകയിട്ടു. ഭയവിഹ്വലരായിക്കൊണ്ട്‌ നിരപ്പലകകള്‍ക്കിടയിലുടെ രംഗം വീക്ഷിച്ചുകൊണ്ടിരുന്നു. കണ്ട കാഴ്ച അവര്‍ണനീയംതന്നെ. പൊലീസുമായിട്ടായിരുന്നു പോരാട്ടം.

അവസാനം രംഗം ക്ലിയറായിക്കഴി ഞ്ഞപ്പോള്‍ നിരപ്പലകയെടുത്ത്‌ മെല്ലെ എത്തിനോക്കി. കൂറച്ചുകുടി കഴിഞ്ഞപ്പോള്‍ പീടിക തുറന്ന്‌ മെല്ലെ പുറത്തിറങ്ങി. നോക്കുമ്പോള്‍ യുദ്ധക്കളത്തില്‍ ഏതാണ്ട്‌ 500 ജോഡി ചെരിപ്പ്‌. മറ്റു പല സാധനങ്ങളും. അതൊന്നുമല്ല എന്റെ ശ്രദ്ധയെ ആകര്‍ഷിച്ചത്‌. ഒരു പത്തിരുപത്തഞ്ച്‌ ഉടുതുണികള്‍. അര്‍ത്ഥം മനസ്സിലായല്ലോ. അങ്ങനെയാണ്‌ മുട്ടു കുത്തിക്കാനുളള പോരാട്ടം പര്യവസാനിച്ചത്‌. ഉടനെ കേരളം സര്‍ട്ടിഫിക്കറ്റെഴുതി. ധീരനും പ്രാപ്തനുമായ പൊലീസ്‌ മന്ത്രിയെന്ന്‌.

ലോകത്ത്‌ മനുഷ്യന്‍ ജീവിച്ചെങ്കില്‍ അവനില്‍ എന്തെങ്കിലും ചില ദയര്‍ബല്യങ്ങള്‍ കാണാതിരിക്കയില്ല. അതുകൊണ്ട്‌ പല ഉല്‍കൃഷ്ട ഗുണങ്ങളുടെയും ഉടമയായ സി.എച്ചിന്റെ ദൗർബല്യങ്ങള്‍ അല്ലാഹു ക്ഷമിച്ചുകൊടുക്കുകയും ആദരപൂര്‍വം അദ്ദേഹത്തെ സ്വീകരിക്കുകയും ചെയ്യട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു.