VOL 04 |
 Flip Pacha Online

ചരിത്രം സൃഷ്ടിച്ച വ്യക്തിപ്രഭാവം

By: മുഹമ്മദ് റസാഖാൻ, മദിരാശി

ചരിത്രം സൃഷ്ടിച്ച വ്യക്തിപ്രഭാവം
റിട്ട. സിവിൽ സർവീസ് ഉദ്യോഗസ്ഥൻ. എഴുത്തുകാരൻ. ബ്രിട്ടീഷ് ആധിപത്യത്തിൽനിന്ന് സ്വാതന്ത്ര്യത്തിലേക്കും പാക് വിഭജനത്തിലേക്കും നയിച്ച രാഷ്ട്രീയസംഭവ വികാസങ്ങളെ ആഴത്തിൽ വിലയിരുത്തുന്ന 'വാട്ട് പ്രൈസ് ഫ്രീഡം' എന്നഗ്രന്ഥത്തിന്റെ രചയിതാവ്. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയുടെ ഭാഗമായചെങ്കൽപേട്ടിന്റെ ആക്‌ടിംഗ് സബ്‌ കലക്‌ടറും ജോയിന്റ് മജിസ്ട്രേറ്റുമായിരുന്നു. ജീവിച്ചിരിപ്പില്ല.


ഇന്ത്യയിലെ മുസ്‌ലിംകളിൽ പൊതുവിലും അത്യന്തം മനോവേദന ഉളവാക്കി ജീവിതത്തിന്റെ ഉച്ചഘട്ടത്തിൽതന്നെ നമ്മെ വിട്ടുപിരിഞ്ഞ എന്റെ അഭിവന്ദ്യസുഹൃത്തും എന്നെക്കാൾ പ്രായംകുറഞ്ഞ സഹോദരനുമായ സി.എച്ച് മുഹമ്മദ് കോയെപ്പറ്റി ഒരു ലേഖനമെഴുതാൻ വൃദ്ധനായ എന്നോട് ആവശ്യപ്പെട്ടിരിക്കുന്നു. ഇങ്ങനെയൊരു ലേഖനം എഴുതേണ്ടിവന്ന സാഹചര്യത്തിൽ എനിക്ക് വല്ലാത്ത ഖേദമുണ്ട്. അദ്ദേഹത്തിന്റെ ആകസ്മികവും ദുഃഖകരവും അകാലികവുമായവിയോഗം ഇന്ത്യയിലെ മുസ്‌ലിംകൾക്കേറ്റ ഏറ്റവും വലിയ ഒരാഘാതമാണ്. ജീവിതത്തിന്റെ വിവിധ മേഖലകളിൽ, പ്രത്യേകിച്ച് രാഷ്ട്രീയത്തിൽ, ഇത്രയും പ്രധാനപ്പെട്ട ഒരു പങ്ക് കുറഞ്ഞ കാലയളവിനുള്ളിൽ നിർവഹിച്ച ഒരു ചെറുപ്പക്കാരൻ മുസ്‌ലിം സമുദായത്തിൽ ഉണ്ടായിട്ടില്ല. സ്ഥാപനങ്ങളും പദവികളും അവസരങ്ങളും, പേരും പെരുമയും എല്ലാം സി.എച്ചിന് കരഗതമായി. അദ്ദേഹം രാഷ്ട്രീയമായ സ്ഥാനങ്ങൾ ആഗ്രഹിക്കുകയോ അവ തേടിപ്പോവുകയോ ചെയ്‌തതല്ല. തനിക്കുവേണ്ടി അദ്ദേഹം ഒന്നും നേടിപ്പോയില്ലെങ്കിലും അവ അദ്ദേഹത്തിന് ലഭിക്കണമെന്നത് ദൈവഹിതമായിരുന്നു. തന്മൂലം ശോഭനമായ ഒരുരാ

ഷ്ട്രീയ ജീവിതം അദ്ദേഹത്തിനു ക രഗതമായി. മുഹമ്മദ്കോയെപ്പറ്റിയുള്ള എഴുത്ത് എവിടെനിന്നാരംഭിക്കണ മെന്നോ എവിടെ അവസാനിപ്പിക്കണമെന്നോ എനിക്ക് മനസ്സിലാവുന്നില്ല. വിദ്യാർത്ഥിനേതാ വായി ഉയർന്നുവന്ന കാലഘട്ടത്തിൽ, 1946-ൽ, ചാവക്കാട്ടുവച്ചാണ് ഞാൻ സി.എച്ചിനെ ആദ്യമായി കണ്ടത്. അക്കാലത്തു തന്നെ സ്വതസിദ്ധമായ തന്റെ വാഗ്വൈഭവംമുലം അദ്ദേഹം മലയാളി സഹോദരന്മാരുടെ മനംകവർന്നിരുന്നു. ശോഭനമായ ഭാവിയുള്ള ഒരു ചെറുപ്പക്കാരനാണ് ഇതെന്നും ഇസ്ല്‌ലാമിനെയും മുസലിംകളെയും സേവിക്കാൻ ദൈവം അദ്ദേഹത്തിനു പദവികൾ നൽകുമെന്നും അന്നേ ഞാൻ മനസ്സിലാക്കിയിരുന്നു. നേതാക്കളുടെ കൂടിയാലോചനാ സദസ്സുകളിൽ അദ്ദേഹം പെയ്തിരുന്ന ഇംഗ്ലീഷ് പ്രസംഗതനതായ സ്വഭാവമുള്ളവയായിരുന്നു. രാഷ്ട്രീയാശയങ്ങൾ സമർത്ഥിക്കുവാൻ ഉതകുന്ന സുപ്രധാനമായ ഭാഷാസ്വാധീനം സി എച്ചിന് സ്വായത്തമായിരുന്നു.

കേരള മന്ത്രിസഭയിൽ എം.പി.എ അഹമ്മദ് കുരിക്കളോടൊപ്പംചേർന്ന് ആദ്യത്തെ മുസ്‌ലിം ലീഗ് മന്ത്രിയെന്ന നിലയിൽ മുഹമ്മദ്കോയ ഒരുചരിത്രംതന്നെ സൃഷ്ടിച്ചു. ഞാൻ 1969-ൽ രചിച്ച 'വാട്ട് പ്രൈസ് ഫ്രീഡം' എന്ന പുസ്ത‌കത്തിൽ മുസ്‌ലിംലീഗിനും കോയക്കും തന്മൂലമുണ്ടായ നേട്ടത്തെപ്പറ്റി പരാമർശിച്ച ഭാഗം ഇവിടെ ഉദ്ധരിക്കട്ടെ: സ്വതഃസിദ്ധമായ അവകാശത്തിന്റെയും കേരള മുസ്‌ലിംകളുടെ ഐക്യത്തിന്റെയും ഫലമായി നേടിയ അംഗീകാരമെന്ന നിലയിൽ മുസ്‌ലിം ലീഗിന് ഗവൺമെൻ്റിൽ പങ്കാളിത്തം ലഭിച്ചത് രാഷ്ട്രിയ പ്രാധാന്യമുള്ള കാര്യമാണ്. മുസ്‌ലിം ലീഗിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ടിവന്നതിനുപിന്നിലും ഒരു ചരിത്രമുണ്ട്. 1937-ൽ യു.പിയിൽ കോൺഗ്രസ് രൂപീകരിച്ച മന്ത്രിസഭയിൽനിന്ന് മുസ്‌ലിംലീഗിനെ ഒഴിച്ചുനിർത്തിയതിനെ തുടർന്ന ആരംഭിച്ചതും, നാടിന്റെ വിഭജനംവരെ എത്തിച്ചതുമായ സംഭവ വികാസങ്ങളുടെ മറ്റൊരു ഭാഗമാണ് തിരുവനന്തപുരത്ത് നടന്നത്. ലക്നോവിൽ ലീഗിനു നിഷേധിക്കപ്പെട്ടത് തിരുവനന്തപുരത്ത് ലീഗ് കൈയാക്കി.” "ചന്ദ്രിക യിലൂടെ പത്രപ്രവർത്തകനായാണ് സി.എച്ച് രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്നത്. മുസ്‌ലിംലീഗ് നേതൃത്വത്തിന്, പ്രത്യേകിച്ച് കേരളമുസ്‌ലിംകളുടെ അനിഷേധ്യ നേതാവായ ബാഫഖി തങ്ങൾക്ക് മുഹമ്മദ്‌കോയയിൽ അവിതർക്കിതമായ വിശ്വാസമുണ്ടായിരുന്നു. 1957ൽ അദ്ദേഹം ആദ്യമായി കേരള നിയമസഭയിലേക്ക് സ്വാഭാവികമായും തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം പാർട്ടി ലീഡറാവുകയും ചെയ്തു. സീതിസാഹിബിന്റെ ആകസ്‌മികവും ദുഃഖകരവുമായ നിര്യാണത്തെതുടർന്ന് കോയ സ്പീക്കറായി. ഒര ഭിഭാഷകനായിരുന്നില്ലെങ്കിലും സ്പീക്കറെന്ന നിലയിൽ അദ്ദേഹം നല്ല നിയമ പ്രാവീണ്യം പ്രകടിപ്പിച്ചു. നിയമസഭയിൽ സി.എച്ച് നൽകിയ റൂളിംഗുകൾ ശ്രദ്ധേയമായിരുന്നു. അദ്ദേഹം നിയമസഭയെ നിയന്ത്രിച്ച രീതി മറ്റുള്ളവരുടെ പ്രശംസക്കു കാരണമായി. ചെറുപ്പക്കാരനും അസംബ്ലിയിൽ പുതുമുഖവുമായിരുന്നുവെങ്കിലും മാത്യകാപരമായ നിലയിൽ സഭയെ നിയന്ത്രിച്ചു.

ഈയവസരത്തിൽ കോൺഗ്രസ് പതിവുപോലെ വാക്ക് പാലിക്കാതിരിക്കുകയും വാഗ്ദാനങ്ങൾ കാറ്റിൽ പറത്തുകയും ചെയ്തു. തന്മൂലം സ്പീക്കറായി തുടരുന്നതിൽ കോയ അസ്വാസ്ഥ്യം പ്രകടിപ്പിച്ചു. അന്ന് കെ.പി.സി.സി പ്രസിഡണ്ടായിരുന്ന സി.കെ ഗോവിന്ദൻനായർ ലീഗിനെതിരെ വിവേകരഹിതമായ നിലയിൽ ആക്രോശിച്ചുകൊണ്ടിരുന്നു. പാർട്ടി നിർദേശിച്ചപ്പോൾ സ്പീക്കർ സ്ഥാനം രാജിവെക്കാൻ ഒരു മിനുട്ടുപോലും കോയക്ക് വേണ്ടിവന്നില്ല. ഡെപ്യൂട്ടി സ്പീക്കർക്ക് രാജി സമർപ്പിച്ചു അദ്ദേഹം തന്റെ സാധന സാമഗ്രികളുമായി കോഴിക്കോട്ടേക്കു പുറപ്പെടുകയാണുണ്ടായത്. 1962-ൽ കോഴിക്കോട് മണ്ഡലത്തിൽനിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മുസ്‌ലിംലീഗ് സ്ഥാനാർത്ഥി എന്നതിലുപരി, വാഗ്ധോരണിയും സ്നേഹമസ്യണമായ പെരുമാറ്റവും യൗവനവും സ്‌പീക്കർസ്ഥാനം വലിച്ചെറിഞ്ഞതിലൂടെ നേടിയ പ്രതിച്ഛായയും വോട്ടർമാരെ ആകർഷിച്ചതിന്റെറെ ഫലമായി വിജയ സാദ്ധ്യതസംശയിക്കപ്പെട്ടിരുന്ന ആ സീറ്റ് സി.എച്ച് പിടിച്ചെടുത്തു. ഈ വിജയത്തിൽ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനും സുപ്രധാനമായ പങ്കുണ്ടായിരുന്നു. മുസ്‌ലിംകളുടെ പ്രശ്‌നങ്ങളെപ്പറ്റി, പ്രത്യേകിച്ച് ഉത്തരേന്ത്യയിലെ മുസ്‌ലിംകളുടെ കാര്യത്തെപ്പറ്റി നല്ല അഭിപ്രായം സൃഷ്‌ടിക്കാൻ പര്യാപ്തമായിരുന്നു കോയുടെ പാർലമെന്ററി പ്രസംഗങ്ങൾ. ഭരണപക്ഷത്തുപോലും അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ മതിപ്പുളവാക്കി. മുസ്‌ലിംകളെ ബാധിക്കുന്ന പ്രശ്‌നങ്ങൾക്കുവേണ്ടി ശബ്ദം ഉയർത്താൻ മുസ്‌ലിംകളുടെ യഥാർത്ഥ പ്രതിനിധികളായി ഒന്നോ രണ്ടോ പേരുണ്ടായാലും സാധിക്കുമെന്ന അഭിപ്രായഗതി ആ പ്രസംഗങ്ങൾ ഉത്തരേന്ത്യയിൽ ഉണ്ടാക്കി. എം.പി എന്ന നിലയിൽ അദ്ദേഹം ഇന്ത്യയിലെ പല ഭാഗങ്ങളിലും സഞ്ചരിച്ചു മുസ്‌ലിംലീഗിന്റെ സന്ദേശങ്ങൾ പ്രചരിപ്പിച്ചു.

ഉർദു ഭാഷാ പരിജ്ഞാനം കുറവായിരുന്നുവെങ്കിലും വടക്കെ ഇന്ത്യയിലെ മുസ്‌ലിംകളുടെ സ്നേഹാദരവുകൾ നേടാൻ സി.എച്ചിന് സാധിച്ചു. മർദ്ദിതരും അടിച്ചമർത്തപ്പെട്ടവരും അപകർഷബോധത്തിൽ ആണ്ടുകിടന്നിരുന്നവരുമായ ഉത്തരേന്ത്യൻ മുസ്‌ലിംകൾ ആ പ്രസംഗങ്ങളിൽ ആവേശഭരിതരാവുകയും ആശയുടെ കിരണം അവർക്കതിൽ ദർശിക്കാൻ സാധിക്കുകയും ചെയ്തു. തങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടിട്ടില്ലെന്നബോധം തന്മൂലം അവരിൽ ഉളവായി.

1967ൽ സി.എച്ച് വീണ്ടും കേരള അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ഇ.എം.എസ് മന്ത്രിസഭയിലൂടെ ആദ്യമായി മന്ത്രിയാവുകയും ചെയ്തു. വിദ്യാഭ്യാസ വകുപ്പിന് പുറമെ ആഭ്യന്തരവകുപ്പുകൂടി പിന്നീട് ഏറ്റെടുത്തു. മുസ്‌ലിം സമുദായത്തിൽനിന്ന് ആദ്യമായി ആഭ്യന്തര മന്ത്രിയായ വ്യക്തിയായിരുന്നു സി.എച്ച്. വകുപ്പ് സമർത്ഥമായി കൈകാര്യം ചെയ്തതിന്റെ ഫലമായി ഒരു ദശവൽസരക്കാലമായി നഷ്ട്ടപ്പെട്ടിരുന്ന ക്രമസമാധാനം വീണ്ടെടുക്കാൻ സി.എച്ചിന് സാധിച്ചു. കേരളത്തിൽ ശാന്തിയും സൗഹൃദവും നിലവിൽവന്നു. മുൻഗാമികളായ ആഭ്യന്തരമന്ത്രിമാർക്ക് വിജയിക്കാൻ സാധിക്കാത്തിടത്ത് കോയ വിജയിച്ചു. അദ്ദേഹം ആ വകുപ്പ് കൈകാര്യംചെയ്ത രീതിയെപ്പറ്റി ഹൈന്ദവ സഹോദരൻമാർപോലും പ്രശംസിക്കുകയും അനുമോദിക്കുകയും ചെയ്തു‌തു. സത്യസന്ധരും നിസ്വാർത്ഥരുമായ മുസ്‌ലിംലീഗ് മന്ത്രിമാർക്ക് നേട്ടങ്ങൾകൈവരിക്കാൻ സാധിക്കുമെന്ന് ലോകംമുമ്പാകെതെളിയിക്കാൻ ഇതിലൂടെ കഴിഞ്ഞു. ഇത് അദ്ദേഹത്തിന് മാത്രമല്ല, മാപ്പിള സമുദായത്തിനൊട്ടാകെഅഭിമാനം ഉണ്ടാക്കി. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തതിനെപ്പറ്റി 1963 നവംബർ 15ന് എനിക്കയച്ച കത്തിൽ സി.എച്ച് ഇപ്രകാരം എഴുതുകയുണ്ടായി: മന്ത്രിസഭയിൽ ഞാൻ പ്രദർശിപ്പിച്ച കഴിവിനെപ്പറ്റി താങ്കൾ പ്രകടിപ്പിച്ച വികാ രവും എനിക്കുവേണ്ടിയും എന്റെ സഹപ്രവർത്തകനായ നഹക്കുവേണ്ടിയും താങ്കൾ നടത്തിയ ആത്മാർത്ഥമായ പ്രാർത്ഥനയും എന്നെ അത്യന്തം വികാരഭരിതനാക്കിയിരിക്കുന്നു. എന്റെ ചുമതല നിഷ്പക്ഷമായും കാര്യക്ഷമമായും സത്യസന്ധമായും നിർവഹിക്കാൻ കഴിയുമെന്ന് ഞാൻ ആശിക്കുകയും നീതിപൂർവകവും വർഗീയേതരവുമായ നിലയിൽ മുസ്‌ലിംകൾക്ക് എങ്ങനെ പ്രവർത്തിക്കാൻ സാധിക്കുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാൻ ശ്രമിക്കുമെന്ന് ഞാൻ ഉറപ്പുനൽകുകയും ചെയ്യുന്നു. മുസ്‌ലിംകൾ ഹോം ഗാർഡിൽ ചേരുന്നതിനെ വിലക്കിയ നടപടിയും അന്യായമായ ആ നടപടിക്കെതിരെ താങ്കൾ നടത്തിയ ധീരമായ പോരാട്ടവും ഞാൻ ഈ അവസരത്തിൽ അനുസ്മ‌രിക്കുകയാണ്. നീതിയും ദയയും വിശാല മനഃസ്ഥിതിയും കൊണ്ട് ഇതിന് പ്രതികാരം ചെയ്യാൻ അവസരം നൽകിയ അല്ലാഹുവി ന്റെ മുന്നിൽ ഞാൻ തലകുനിക്കട്ടെ.

'സ്വജനപക്ഷപാതം, ബന്ധുജനപക്ഷപാതം, അഴിമതി, കാര്യക്ഷമതാരാഹിത്യം എന്നിത്യാദി ആരോപണങ്ങൾ ശത്രുക്കൾപോലും കോയക്കെതിരെ ഉന്നയിച്ചിരുന്നില്ലെന്ന വസ്‌തുത സന്തോസാവഹമാണ്.

ഉപമുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊ ണ്ട് നല്ല പ്രകടനമാണ് മുഹമ്മദ്കോയ കാഴ്ചവെച്ചത്. വിവിധ കക്ഷി നേതാക്കൾ തമ്മിൽ അഭിപ്രായ സംഘട്ടനങ്ങളും രാഷ്ട്രീയമായ വഞ്ചനയും നടക്കുന്ന കേരള മന്ത്രിസഭയിൽ സി.എച്ച് കാണിച്ച രാജ്യതന്ത്രജ്ഞത സർവരാലും ആദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്തു. മാർഗ ദർശനത്തിനും സഹായത്തിനും എല്ലാവരും അദ്ദേഹത്തെയാണ് ആശ്രയിച്ചിരുന്നത്. തന്റെവ്യക്തിപ്രഭാവംകൊണ്ട് ഘട്ടങ്ങളിലും അദ്ദേഹം മന്ത്രിസഭയെ രക്ഷപ്പെടുത്തിയിട്ടുണ്ട്. സത്യസന്ധതയും പൊതുജന പിന്തുണയും ജനങ്ങൾക്കുള്ള ആദരവും മാത്രമാണ് ഈ നിലകൈവരിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത്.

മന്ത്രിസഭാംഗങ്ങളിൽതന്നെ അഭിപ്രായ ഐക്യം ഇല്ലാത്ത വസരത്തിലാണ് സി.എച്ച് ഏകകണ്ഠമായി കുറച്ച് കാലത്തേക്കാണെങ്കിലും മുഖ്യമന്ത്രിപദത്തിലെത്തിയത്. അതിലുംഅദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. കേരളത്തിലെ ജനങ്ങളുടെ വിശ്വാസം പൊതുവിലും മുസ്‌ലിംകളുടെ പിന്തുണ പ്രത്യേകിച്ചും ഈ സന്ദർഭതത്തിലും അദ്ദേഹം ആർജിച്ചു. ഈ സ്ഥാനത്തിനു വേണ്ടി അദ്ദേഹം വിലപേശിയില്ല. അത് അദ്ദേഹത്തിന്റെ മേൽ അടിച്ചേൽപിച്ചതായിരുന്നു. കേരളത്തിലെ ഈ സംഭവവികാസങ്ങളും സി.എച്ച് അതിൽ വഹിച്ച പങ്കും വടക്കെ ഇന്ത്യയിലെ മുസ്‌ലിംകളിൽ വലിയ ആശ്വാസത്തിനിടയാക്കി. മർദ്ദനങ്ങളും അടിച്ചമർത്തലും ഉദ്യോഗങ്ങളിൽ പ്രാതിനിധ്യം നിഷേധിക്കലും ആവർത്തിച്ചുകൊണ്ടിരിക്കുന്ന, ഗുരുതരമായ വർഗീയ കലാപങ്ങൾ കാരണം നിത്യവേദന അനുഭവിക്കുന്ന ഉത്തരേന്ത്യൻ മുസ്‌ലിംകൾക്ക് കേരളത്തിലെ സ്ഥിതിഗതികൾ സ്വൽപം ആശ്വാസം അരുളി. ഒരു ദിവസം ദൈവം തങ്ങളെ വേദനയിൽനിന്നും യാതന യിൽനിന്നും മോചിപ്പിക്കുമെന്നും സംഘടിച്ചാൽ കേരളത്തിലെസഹോദരൻമാരെപ്പോലെ തങ്ങൾക്കും ചിലത് നേടാൻ സാധിക്കുമെന്നും ഉത്തരേന്ത്യൻ മുസ്‌ലിംകൾക്ക് ആത്മവിശ്വാസമുണ്ടായി. അതുകൊണ്ടുതന്നെ അവർ സി.എച്ചിനെ ആദരിക്കുകയും അദ്ദേഹത്തിൽനിന്ന് പ്രചോദനം ഉൾക്കൊള്ളുകയും ചെയ്തു.

മുമ്പുപോലും സ്വാതന്ത്ര്യത്തിന് എനിക്ക് കാണാൻ സാധിക്കാത്ത അത്രയും വമ്പിച്ച ഒരു മുസ്‌ലിംലീഗ് സമ്മേളനം നടന്ന വേളയിൽ, കോഴിക്കോട് ചന്ദ്രികാ ഓഫീസിൽവെച്ചാണ് സി.എച്ചിനെ ഞാൻ അവസാനമായി കണ്ടത്. വിശ്രമിക്കാനും ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധാലുവാകാനും ഞാൻ അദ്ദേഹത്തോട് ഉപദേശിച്ചു. ദൈവം സദാ കാരുണ്യവാനാണെന്നും തന്റെ എളിയ ചുമതലയും സേവനവും ഇസ്ല്‌ലാമിനുവേണ്ടി ചെയ്യുകയാണെന്നുമാണ് അതിന് അദ്ദേഹം വികാരഭരിതനായിപറഞ്ഞ മറുപടി. ഇന്ന് മുഹമ്മദ്കോയ നമ്മോടൊപ്പമില്ല. പക്ഷേ അദ്ദേഹം എന്നെന്നും സ്മരിക്കപ്പെടു കതന്നെ ചെയ്യും.

'ഐക്യം, വിശ്വാസം, അച്ചടക്കം' രുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം. അല്ലാമാമുഹമ്മദ് ഇഖ്ബാൽ ഉറുദുവിൽ രചിച്ച ഒരു ഈരടി ഉദ്ധരിച്ചുകൊണ്ട് ഈ ലേഖനം ഉപസംഹരിക്കട്ടെ

ഔന്നത്യത്തിന്റെറെ ശിഖരങ്ങളിലേക്കു നീ ഉയർന്നു പോവുക.
നിന്റെ ഭാഗധേയം ഞാൻ എങ്ങനെ
നിർണയിക്കേണ്ടു എന്നു
വിധി നിർണയത്തിന്റെ
ഓരോ ഘട്ടത്തിലും
ദൈവം നിന്നോട്
ചോദിക്കത്തക്ക അത്ര ഉയരത്തിൽ"