അന്ത്യക്കാഴ്ചകൾ
By: എ.എം. കുഞ്ഞിബാവ
മാധ്യമ പ്രവർത്തകൻ, എഴുത്തുകാരൻ, ഗ്രന്ഥകാരൻ. 1935 ജൂലൈ ഒന്നിന് മലപ്പുറം ജില്ലയിലെ താനൂരിൽ ജനനം. ചന്ദ്രിക ആഴ്‌ചപതിപ്പിന്റെ പത്രാധിപ ചുമതല നിർവഹിച്ചു. എം.എസ്.എഫ് പ്രഥമ സംസ്ഥാന കമ്മിറ്റിയിൽ ജോയിന്റ് സെക്രട്ടറി, മുസ്‌ലിംലീഗ് സംസ്ഥാന കൗൺസിൽ അംഗം എന്നീ പദവികളും വഹിച്ചു. ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതി. ഖാഇദെ അഅ്‌സം മുഹമ്മദലി ജിന്ന, ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്‌മാഈൽ സാഹിബ്, ത്യാഗത്തിന്റെ തീച്ചൂളയിലുടെ, സീതിസാഹിബ് തുടങ്ങിയ ഗ്രന്ഥങ്ങൾ രചിച്ചു. 2013 ഫിബ്രവരി 11ന് അന്തരിച്ചു.
കരഞ്ഞിട്ട് ഇനിയെന്തുകാര്യം? കണ്ണീർ തുടച്ചു സ്വയം നിയന്ത്രിക്കാൻ നോക്കി. പരാജയപ്പെടുന്നു. ഹൃദയം തേങ്ങുകയാണ്. നൊമ്പരം ആത്മാവിലുടനീളം പടർന്നു കയറുന്നു.
ഒരു നിമിഷം, ചലനമറ്റ ആ മുഖത്തേക്കൊന്ന് സൂക്ഷിച്ചുനോക്കി. വയ്യ - ഇനിയും നോക്കിനിൽക്കാൻ വയ്യ. ഒരായുഷ്കാലം മുഴുവൻ, ജനിച്ചു വളർന്ന നാട്ടിന്റെയും ജന്മം നൽകിയ സമുദായത്തിന്റെയും ബഹുമുഖമായ പുരോഗതിക്കുവേണ്ടി അവിശ്രമം അടരാടി, അവസാനം മരണത്തിന്റെ അടിയേറ്റുമാത്രം അടിതെറ്റിവീണ അജയ്യനായ പടനായകനാണ് കൺമുന്നിൽ നിശ്ചലനായി കണ്ണടച്ചു കിടക്കുന്ന കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ. അമ്പും വില്ലും വകവെക്കാതെ കുതിച്ചുപാഞ്ഞ് വിജയത്തിൽനിന്ന് വിജയത്തിലേക്ക് ചാടിക്കയറിയ സമുദായത്തിന്റെ പടക്കുതിരയാണ് ഓർക്കാപ്പുറത്ത് മരണമേൽപിച്ച മുറിവേറ്റ്, രണഭൂമിയിൽ മുട്ടുകുത്തിവീണിരിക്കുന്നത്.
അവസാനമായി ആ മുഖം ഒരു നോക്ക് കാന്നാൻ കോഴിക്കോട് ടൗൺഹാളിന് പുറത്ത് ജന മഹാസമുദ്രം ആർത്തിരമ്പി നിൽക്കുകയാണ്. ജാതി-മത ചിന്തയില്ല. കക്ഷി രാഷ്ട്രീയകാലുഷ്യമില്ല. ശാഖാപരമായ ഭിന്നതയില്ല. വൃദ്ധരും യുവാക്കളും സ്ത്രീകളും കുട്ടികളും... ഉൽക്കടമായ ഹൃദയവേദനയോടെ കൂട്ടം കൂട്ടമായൊഴുകുന്നു. നാലുഭാഗത്തുനിന്നും ചാലിട്ടൊഴുകി വരുന്ന അണികൾ പ്രധാനകവാടത്തിലെത്തുമ്പോൾ പൊട്ടിച്ചിതറി ഒന്നിക്കുന്നു. ജനാസ, ദർശനത്തിനുവെച്ച മെയിൻ ഹാളിലെ മണ്ഡപത്തിനടുത്തേക്ക് പിന്നെ തള്ളിക്കയറ്റമാണ്. ആ തിരതള്ളലിലൊരു തരിയായി ഞാനുമവിടെയെത്തി. താമസിയാ ഒരു പൊങ്ങുതടിപോലെ ഒഴുകി പുറത്ത് റോഡിലുമെത്തി.
നിശബ്ദമായ നൊമ്പരത്തിന്റെ ഗദ്ഗദങ്ങൾ ഉള്ളിലൊതുക്കി ടൗൺഹാൾ വിതുമ്പി നിൽക്കുമ്പോൾ, വിഷാദാത്മകമായൊരു വിലാപഗാനത്തി ന്റെ ഈരടികൾപോലെ അതിനുള്ളിൽനിന്ന് പൊങ്ങിവരുന്ന ഖുർആൻ സൂക്തങ്ങൾ മാത്രം ചുറ്റും മുഴങ്ങി കേൾക്കുന്നു. ക്ഷണഭംഗുരമെങ്കിലും അനന്തമായ ജീവിതത്തിന്റെ അജ്ഞാതമായ അന്തർമണ്ഡലങ്ങൾ അനാവരണം ചെയ്യുന്ന ദിവ്യമന്ത്രങ്ങൾ.
കണ്ണീർകണങ്ങളുടെ മൂടൽമഞ്ഞിലൂടെ ചുറ്റുപാടുമൊന്ന് കണ്ണോടിച്ചു. ദുഃഖത്തിന്റെ കാർമേഘപടലങ്ങൾ ഉരുണ്ടുകൂടി മുടിക്കെട്ടിയ, വെളിച്ചം മങ്ങിയ അന്തരീക്ഷം. ഇടവിട്ടുപെയ്യുന്ന ചാറ്റൽമഴ.നിശ്ചലമായ പ്രകൃതിയും ദുഃഖാർത്ഥയായി കണ്ണീർപൊഴിക്കുകയാണോ?
ദുഃഖമുകരായ ജനാവലിയുടെ അവസാനിക്കാത്ത, അറ്റമില്ലാത്ത പ്രവാഹം. അത് നിയന്ത്രിക്കുവാൻ ആർക്കും സാധിക്കുന്നില്ല. പൊലീസും വളണ്ടിയർമാരും നിസ്സഹായരായി നോക്കിനിൽക്കുന്നു.
ജയഭേരിയില്ല. പൊട്ടിച്ചിരിയില്ല. മുദ്രാവാക്യമില്ല. നിശ്ശബ്ദമായ ഗദ്ഗദങ്ങളും നീറിപ്പുകയുന്ന നെടുവീർപ്പുകളും മാത്രം.
ഇന്ത്യൻ മുസൽമാൻമാരുടെ അന്തരാത്മാവ് പിടയുകയാണോ?
സാമ്രാജ്യം നഷ്ടടപ്പെട്ട, ഹ്യദയവ്യഥ സഹിക്കാൻ സാധിക്കാതെ തലയിട്ടുതല്ലി വാവിട്ടുകരഞ്ഞ രാജകുമാരന്റെ കഥ, പുരാണങ്ങളിൽ വായിച്ചിട്ടുണ്ട്. എന്നാൽ, രാജകുമാരൻ നഷ്ടപ്പെട്ട മനോവേദന താങ്ങാനാവാതെ അലമുറയിട്ട് കരയുന്നൊരു സാമ്രാജ്യത്തിന്റെ കഥയാണ് ഇവിടെ ചരിത്രം കുറിച്ചിട്ടിരിക്കുന്നത്. അനേകലക്ഷം ആളുകളുടെ ഹൃദയ സാമ്രാജ്യത്തിലെ സ്നേഹാദരങ്ങളുടെ സിംഹാസനത്തിൽ സ്ഥാനം പിടിച്ചൊരു രാജകുമാരനായിരുന്നു സി.എച്ച്. ഇന്നവർക്ക് ആ രാജകുമാരൻ നഷ്‌ടപ്പെട്ടിരിക്കുന്നു. ആ നഷ്ടബോധം സൃഷ്ടിച്ച ആഘാതം താങ്ങാനാവാതെ വിങ്ങിപ്പൊട്ടിവിലപിക്കുകയാണ് അവർ.
അല്ലെങ്കിൽ, മണ്ണ് മണ്ണിലും വായു വായുവിലും അലിഞ്ഞു ചേർന്നാൽ അവസാനം അവശേഷിക്കുന്നതെന്താണ്? മുറിച്ചാലും മുറിയാത്ത ബന്ധങ്ങളുടെ കാലടിപ്പാടുകളിൽ കുമിഞ്ഞുകൂടുന്ന മരിച്ചാലും മരിക്കാത്ത ഓർമകളുടെ ഒരുപിടി ബാഷ്‌പങ്ങൾ മാത്രം! സാമാന്യ ഗുണങ്ങളുള്ള ഒരു ശരാശരി മനുഷ്യനെ സംബന്ധിച്ചിടത്തോളം അത്രയും ശരിയാണെങ്കിൽ, അസാമാന്യ ഗുണങ്ങളുള്ള ഒരസാധാരണ വ്യക്തിത്വ ത്തെ സംബന്ധിച്ചിടത്തോളം അതവിടംകൊണ്ടവസാനിക്കുന്നില്ല. കാലത്തിന്റെ പ്രവാഹം മാറ്റിയെടുക്കുകയും ചരിത്രത്തിന്റെഗതി തിരുത്തിക്കുറിക്കുകയും ചെയ്ത മഹാപുരുഷൻമാർ കൂരിരുട്ടിലുംവെട്ടിത്തിളങ്ങുന്ന വെള്ളിനക്ഷത്രങ്ങളത്രെ!
ഖാഇദേ അഅ്സമിന്റെ വാചാലമായ നാവും ഖാഇദെ മില്ലത്തിന്റെ പരിപക്വമായ ഹൃദയവും മഹാകവി ഇക്ബാലിന്റെ കത്തിജ്ജ്വലിക്കുന്ന കർമ്മചൈതന്യവും കൈയിലൊതുങ്ങാവുന്നതിലധികം കൈവശമാക്കിയ സി.എച്ച്, ചരിത്രത്തിന്റെ നാൽക്കവലയിൽ കൊളുത്തിത്തുക്കിയ വർണോജ്ജ്വലമാറയാരു വഴിവിളക്കായിരുന്നു.
നിനച്ചിരിക്കാത്തൊരു നിമിഷത്തിൽ വിധി അത് ഊതിക്കെടുത്തി. പക്ഷേ, ആ പ്രകാശബിന്ദുക്കൾ പ്രത്യാശാ നിർഭരമായൊരു പുത്തൻ പ്രഭാത ത്തിന്റെ പൊൻകിരണങ്ങൾപോലെ കാലത്തിന്റെ കൈവഴികളിലും ചരിത്രത്തിന്റെ വഴിത്തിരിവുകളിലും മങ്ങാതെ, മറയാതെ എന്നും അവശേഷിക്കും. ആൾക്കൂട്ടത്തിൽ നിന്നൊഴിഞ്ഞുമാറി കനത്ത മനസ്സും കുനിഞ്ഞ ശിരസുമായി പതുക്കെ നടന്നു നീങ്ങി. എത്തപ്പെട്ടത് ചന്ദ്രിക യിലാണ്. മുസ്‌ലിം സമുദായത്തിന്റെ ശക്തിയുടെയും ശബ്ദത്തിന്റെയും ഉറവിടം. അതിന്റെ സിരാകൂടത്തിലൊഴുകുന്ന ചോരയുടെ രയുടെ ചൂടായിരുന ചൂടായിരുന്നു സി.എച്ച്. വിരഹത്തിന്റെ വേദനയും ശോകത്തിന്റെ മ്ലാനതയുമല്ലേ അവിടെ യും തളംകെട്ടി നിൽക്കുന്നത്?
അവിടെയും ആൾക്കൂട്ടം തന്നെ. തലയെടുപ്പുള്ളവരാണ് അധികവും. സാമൂഹിക - സാംസ്കാരിക പ്രവർത്തകരും രാഷ്ട്രീയ - സാമുദായിക നേതാക്കളും ഒരുപാടുണ്ടവിടെ. ശാന്തശീലനായ ശിഹാബ് തങ്ങളും പക്വമതിയായ നഹാസാഹിബും പരിചയ സമ്പന്നനായ പാണക്കാട് അഹമ്മദ് ഹാജിയും കർമ്മകുശലനായ കുഞ്ഞാലിക്കുട്ടിക്കേയിയുമെല്ലാം ശൂന്യതയിലേക്ക് കണ്ണും നട്ട് നിശബ്ദരായി ഇരിക്കുകയാണ്; ഡയരക്‌ടർമാരുടെ മുറിയിൽ. ശരമാരിക്ക് നടുവിലും തേര് തെളിക്കാൻ രണപാടവം നേടിയ ആരുണ്ടിനി സേനാ നായകരിൽ? അതായിരിക്കുമോ അവരെ അലട്ടുന്ന പ്രധാന പ്രശ്അതിനിടയിൽ സർക്കുലേഷൻ മാനേജരുടെ മുറിയിൽനിന്നൊരു വിളി: 'കുഞ്ഞിബാവാ, ഇങ്ങോട്ട് വാ..
-കരുത്തനായ സീതിഹാജിയാണത്. പത്രാധിപർ കുഞ്ഞുട്ടിയോടും സഹപത്രാധിപൻമാരോടും ന്യൂസ് കൊടുക്കുന്നതിനെപ്പറ്റി ചർച്ച നടത്തുകയാ യിരുന്നു അദ്ദേഹം. ശക്തമായ ആ സ്വരവും തളർന്നിരിക്കുന്നുവോ?
അടുത്തുചെന്നപ്പോൾ നിർബന്ധപൂർവമായ ഒരാജ്ഞ: മുകളിൽ പോയിരുന്ന് വല്ലതുമെഴുത്...' ഒഴിഞ്ഞുമാറാൻ കഴിയാതെ നേരെ മുകളിലേക്ക് കയറി.
നീണ്ട മുപ്പതിലേറെ വർഷത്തെ ഉലയാത്ത സുഹൃദ്ബന്ധമാണ് സി.എച്ചുമായുള്ളത്. പന്തീരാണ്ടുകാലം ഞാനദ്ദേഹത്തിനു കീഴിൽ 'ചന്ദ്രികയിൽ ജോലിചെയ്‌തിട്ടുണ്ട്. ഫാറൂഖ് കോളജിന്റെ കവാടത്തോട് യാത്രപറഞ്ഞ് ജീവിതത്തിന്റെ ശൂന്യമായ വഴിത്താരയിലേക്ക് കാലെടുത്ത് വെച്ചപ്പോൾ 'ചന്ദ്രിക' പത്രാധിപ സമിതിയിലേക്ക് എന്നെ കൈപിടിച്ച് കയറ്റിയത് സി.എച്ചാണ്. ആ നീണ്ട വർഷങ്ങളിലെ ഒരായിരം ഓർമകൾ ഒന്നിച്ചൊരലകടൽപോലെ ഹൃദയത്തിന്റെ ലോല ഭിത്തിയിലേക്ക് ആഞ്ഞടിക്കുന്നു. അന്തരീക്ഷത്തിൽ ഇടിനാദംപോലെ മുഴങ്ങിക്കേട്ട സിംഹഗർജ്ജനങ്ങൾ. അതിൽ ആവേശവും ആത്മഹർഷവും കൊണ്ട് സടകുടഞ്ഞെഴുന്നേറ്റ ഒരനാഥ സമുദായത്തിന്റെ ഊർജ്ജസ്വലമായ ഉയിർത്തെഴുന്നേൽപ്പ്. പടിപടിയായ മുന്നേറ്റം; പിൻമാറ്റമില്ലാത്ത പടയോട്ടം. പലരംഗങ്ങളിലും ആ മഹാപുരുഷനോടടുത്തിടപഴകാൻ ലഭിച്ച അവസരങ്ങളുടെ അനേകം അനശ്വര സ്‌മരണകൾ അബോധമണ്‌ഡലത്തിലുറങ്ങിക്കിടക്കുകയാണ്.
കഴിഞ്ഞ ജൂൺ മാസത്തിലൊരു ദിവസം. യാദ്യച്ഛികമായി തിരുവനന്തപുരത്ത് പോയതായിരുന്നു. മന്ത്രി യു.എ ബീരാൻ സാഹിബിനെ കണ്ടപ്പോൾ ഉദ്വേഗപൂർവം അദ്ദേഹമാരാഞ്ഞു: 'സി.എച്ചിനെ കണ്ടോ?'
'സുഖമില്ല. മെഡിക്കൽ കോളജിൽ അഡ്‌മിറ്റ് ചെയ്തിരിക്കയാണ്.' - ഉൽക്കണ്ായുടെ നിമിഷങ്ങൾ!
'സാരമില്ല - പേടിക്കാനൊന്നുമില്ല'സമാശ്വാസത്തിന്റെ നെടുവീർപ്പ്.
ഉടൻ, ഓടിക്കിതച്ച് മെഡിക്കൽ കോളജിലെത്തി. അദ്ദേഹം കിടക്കുന്ന മുറിയുടെ മുന്നിലെത്തുമ്പോഴേക്കും പേഴ്സണൽ സ്റ്റാഫിലെ സുപരിചിതരായ ഉദ്യോഗസ്ഥരുടെ സ്നേഹപൂർവമായ താക്കീത്: 'അധികം സംസാരിക്കരുത്. ഡോക്ടർ വിശ്രമം വേണമെന്ന് പറഞ്ഞിരിക്കുന്നു...'
കണ്ണിൽ കാണേണ്ട താമസം, സ്നേഹധനനായ ആ വലിയ മനുഷ്യൻ കൈ പിടിച്ച് കിടക്കയിൽ തന്നെ ഇരുത്തി. സമീപത്ത്, സർവീസ് കമ്മീഷൻചെയർമാനായിരുന്ന ടി.എം സാവാൻകുട്ടി സാഹിബ്.
പിന്നെ, തുടങ്ങി സംസാരം. ഡോക്ടർമാർ ഉപദേശിച്ച വിശ്രമമെവിടെ? ഉദ്യോഗസ്ഥർ നിർദ്ദേശിച്ചനിയന്ത്രണമെവിടെ?
താനൂരിലെ പഴയ സുഹൃത്തുക്കളെ സംബന്ധിച്ച കുശലാന്വേഷണങ്ങൾ, 'ചന്ദ്രിക'യുടെ എറണാകുളം എഡിഷൻ, സഞ്ചാരസാഹിത്യം, വാരാന്തപ്പതിപ്പിലെ ഗ്രന്ഥാവലോകനം, വാരികയിലെ തുടർക്കഥ
അതങ്ങനെ നീണ്ടുനീണ്ട് പോവുമെന്ന് ഭയം തോന്നിയപ്പോൾ ബോധപൂർവം യാത്ര പറയാൻതുടങ്ങുകയായിരുന്നു.
'ഈ പുസ്‌തകം കുഞ്ഞുട്ടിക്ക് കൊടുക്കണം. തർജ്ജമ ചെയ്‌ത് പ്രസിദ്ധീകരിക്കാൻ പറയണം...'
ഖാഇദെമില്ലത്തിനെക്കുറിച്ച് എം.എ ആരിഫ പുതുതായെഴുതിയ തമിഴ് പുസ്‌തകത്തിന്റെ ഒരു കോപ്പി കിടന്ന കിടപ്പിൽനിന്ന് കൈനീട്ടി എടുത്തുതന്ന് വീണ്ടും സംസാരിക്കാനുള്ള ഭാവമാണ്. “കുഞ്ഞിബാവ എഴുതിയ 'ഖാഇദെ മില്ലത്ത്' വായിച്ചിട്ടുണ്ടോ?” - സാവാൻകുട്ടി സാഹിബിനോടാണ് ചോദ്യം.
'വായിച്ചിട്ടുണ്ട് - ഞാനത് സൂക്ഷിച്ച് വെച്ചിട്ടുമുണ്ട്-' അദ്ദേഹത്തിന്റെ മറുപടി. വിണ്ടും സംസാരം നീളുന്നു. അത് മനസ്സിലാക്കിക്കൊണ്ടുതന്നെ സലാം പറഞ്ഞ് കൈപിടിച്ച് കുലുക്കി പുറത്തേക്ക് നിങ്ങിയപ്പോൾ മനസ്സ് മന്ത്രിച്ചു:'ഇല്ല, സാരമില്ല, പേടിക്കാനൊന്നുമില്ല.'
അന്നാരറിഞ്ഞു, അതവസാനത്തെ കൂടിക്കാഴ്ചയായിരിക്കുമെന്ന്? ഭാവിയുടെ ഗർഭഗൃഹത്തിൽ എന്തൊക്കെയാണൊളിഞ്ഞിരിക്കുന്നതെന്ന് അല്ലെങ്കിലാർക്ക് പ്രവചിക്കാൻ കഴിയും? വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞതുപോലെ: 'സുന്ദരമായെരു കൊടുങ്കാറ്റ്!' സമുദായത്തിന്റെ മരവിച്ച മനകാക്ഷിയുടെ കടൽപ്പരപ്പിൽ കോളിളക്കം സൃഷ്ടിക്കുകയും എതിർപ്പുകളുടെ കൊടുംകാടുകൾതകർത്ത് തരിശാക്കുകയും ചെയ്‌തുകൊണ്ട് അനുസ്യൂതം ആഞ്ഞടിച്ച ശക്തമായൊരു കൊടുങ്കാ
റ്റ്! - അതൊരൊറ്റ നിമിഷംകൊണ്ട് ഒരു ചുറുനിശ്വാസംപോലെ വായുവിൽ വിലയം പ്രാപിക്കുമെന്ന് ആർക്കാണ് അനുമാനിക്കാൻ കഴിയുക? അല്ലെങ്കിൽ, ജനനത്തോടൊപ്പം മറ്റൊരു മറുപിള്ളപോലെ പിറന്നുവീഴുന്ന മരണത്തെ അപ്രതിക്ഷിതമെന്ന് വിശേഷിപ്പിക്കുന്നതല്ലേ മഠയത്തം? തലശ്ശേരിയിലെ ടൂറിസ്റ്റ് ബംഗ്ലാവിൽവെച്ച് മാരാർ ആ മുഖത്തേക്ക് ആസിഡ് ബൾബെറിഞ്ഞപ്പോഴും മദിരാശി നഗരത്തിന്റെ പ്രാന്തപ്രദേശത്തുവെച്ച് ചിലർ ആ കാറിന്ന് തീ കൊടുത്തപ്പോഴും കലിക്കറ്റ് നഴ്സിംഗ് ഹോമിൽ ആകെ തളർന്നവശനായി നിർണ്ണായക നിമിഷങ്ങളെണ്ണിനീക്കിയപ്പോഴുമെല്ലാം മരണം തൽക്കാലം ദയാപൂർവം വഴിമാറിനിന്നതായിരുന്നില്ലേ?
അനേകം സർഗസിദ്ധികളുള്ള ആ അസാധാരണ മനുഷ്യന്റെ ഏറ്റവും വലിയൊരു പ്രത്യേകതഏത് മണ്ഡലത്തിലായാലും കഴിവുള്ളവരെ ക ണ്ടെത്താനുള്ള ക്രാന്തദൃഷ്‌ടിയായിരുന്നു. നിങ്ങളിലെന്തെങ്കിലുമൊരു സർഗവൈഭവത്തിന്റെ മിന്നലാട്ടം കണ്ടാൽ മതി, കാന്തശക്തിയുള്ള ആ കണ്ണുകൾ അവിടെ പതിഞ്ഞുകഴിയും! അവസരം കിട്ടുമ്പോഴെല്ലാം പ്രശംസയും പ്രോത്സാഹനവും കോരിച്ചൊരിഞ്ഞ് അത് വികസിപ്പിക്കാനുള്ള പശ്ചാത്തലം നിങ്ങൾക്കൊരുക്കിത്തരികയും ചെയ്യും.
കൈയിൽ കിട്ടിയതെല്ലാം വായിച്ചു തീർക്കുകയും മനസ്സിൽ തോന്നിയതെല്ലാം കടലാസ്സിൽ പകർത്തി ആനുകാലിക പ്രസിദ്ധീകരണങ്ങൾക്കയക്കുകയും ചെയ്തിരുന്ന എന്റെ വിദ്യാലയ ജീവിതകാലം. കാൽ നൂറ്റാണ്ട് മുമ്പാണ്. 1956. അന്ന്, ജിന്നാ സാഹിബിനെ സംബന്ധിച്ച് ഒരു കൊച്ചു ജീവചരിത കൃതി പ്രസിദ്ധീകരിക്കാനുള്ള സാഹസത്തിന് ഞാൻ മുതിർന്നു. മഹാനായ നേതാവിനെപ്പറ്റി സമഗ്രമായൊരു പഠനം നടത്താൻ പ്രാപ്മല്ലാത്ത പ്രായം. കിട്ടിയ വിവരങ്ങളുടെ വെളിച്ചത്തിൽ തയാറാക്കിയ കൃതിയുമായി ഞാൻ സി.എച്ചിന് മുന്നിലെത്തി. ഭയാശങ്കകൾകൊണ്ട് മനസ്സ് തുടികൊട്ടുകയായിരുന്നു. ഒരൊറ്റ ഇരുപ്പിൽത്തന്നെ ശ്രദ്ധാപൂർവം അദ്ദേഹമത് വായിച്ചു തീർക്കുകയും എന്റെ ആഗ്രഹം മാനിച്ച് സ്നേഹപൂർവം അതിന്നൊരവതാരിക എഴുതിത്തരികയും ചെയ്‌തു. അതിലദ്ദേഹം രേഖപ്പെടുത്തിയ ആത്മാർത്ഥമായ അഭിനന്ദനമാണ് പിന്നീട് പലതുമെഴുതാനും പത്രപ്രവർത്തന രംഗത്തേക്ക് കാലെടുത്തുകുത്താനും ആത്മവിശ്വാസം നൽകിയത്. അതുപോലെ എത്രയെത്ര എഴുത്തുകാരെ, പ്രസംഗകരെ, നേതാക്കളെ ഉൾക്കാഴ്ചയുള്ള ആ മഹാരഥൻ തലോടിത്തലോടി വളർത്തിയെടുത്തിരിക്കുന്നു.
ഇല്ലാത്ത കഴിവുകളുടെ കാറ്റ് നഷ്‌ടപ്പെട്ട ബലുണുകൾ മൂർച്ചയേറിയ പരിഹാസത്തിന്റെ സൂചിമുനകൊണ്ട് കുത്തിപ്പൊട്ടിക്കാനും സി.എച്ച് ദയ കാണിച്ചിരുന്നില്ല.
സി.എച്ച് എന്ന രാഷ്ട്രീയ നേതാവിന്റെ ഔന്നത്യവും മഹത്വവും ശരിക്കും വിലയിരുത്തണമെങ്കിൽ, വിഭജനാനന്തര കാലഘട്ടത്തിലെ കാളരാത്രികളെക്കുറിച്ചാദ്യം മനസ്സിലാക്കണം.
ചോരയിൽ മുങ്ങിത്തുടിച്ച ദിനരാത്രങ്ങൾ. തീയുണ്ടകൾ വാരിവിതറിയ അഭയാർത്ഥി പ്രവാഹം,ഉത്തരേന്ത്യയിലുടനീളം വർഗീയ കലാപങ്ങൾ, കുട്ടക്കൊലകൾ, കൊള്ളയും കൊള്ളിവെപ്പുകളും...മനുഷ്യരക്തം തെരുവീഥികളിൽ ചാലിട്ടൊഴുകുന്നു. മനുഷ്യമാംസം ഗല്ലികളിൽ ചീഞ്ഞുനാറുന്നു. നിരാലംബരായ മനുഷ്യാത്മാക്കളുടെ ദീനരോദനം കൊണ്ടന്തരീക്ഷം മുഖരിതമാവുന്നു.
മുസ്‌ലിം സഹോദരൻമാരോട് കരു ണ കാണിക്കണമെന്ന് കേണപേക്ഷിച്ചതിന് ഗാന്ധിജിയും കൊലചെയ്യപ്പെട്ടു. അഹിംസയുടെയും അക്രമരാഹിത്യത്തിന്റെയും ഗാന്ധിയൻ സിദ്ധാന്തങ്ങൾ ഗാന്ധി ശിഷ്യൻമാർതന്നെ പട്ടാപകൽ ജീവനോടെ കുഴിച്ചുമൂടി. അതിന് മുകളിൽ ഖദർ വിരിച്ചു. മറ നീക്കിയ മതഭ്രാന്തിന്റെ നഗ്നമായ സംഹാരതാണ്ഡവം.
അതൊരു ഭാഗത്ത്. ന്യൂനപക്ഷങ്ങ ളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യസ്ഥരായ ഭരണാധികാരികൾ പ്രതികാര ബുദ്ധിയോടെ പ്രകടിപ്പിക്കുന്ന അഹങ്കാര പ്രമത്തത മറുഭാഗത്ത്. മുസ്‌ലിംകളെ ദേശീയധാരയിൽ അലിയിച്ചു ചേർക്കാൻ കൈയാമവും കാരാഗൃഹവും കാണിച്ചുള്ള വിഷലിപ്തമായ പ്രചാരണ കോലാഹലങ്ങൾ വേറെയും. ആത്മരക്ഷാർത്ഥം മുസ്‌ലിംകൾ പല ഭാഗങ്ങളിലും മുസ്‌ലിംലീഗിൽനിന്ന് കൂട്ടത്തോടെ രാജിവെച്ച് കോൺഗ്രസ്സിൽ ചേർന്ന് കൂറു പ്രഖ്യാപിക്കാൻ തുടങ്ങി. എന്നിട്ടും രക്ഷയില്ല. മുസ്‌ലിംലീഗുകാരെന്ന് പറഞ്ഞാൽ പിന്നെ പറയുകയും വേണ്ട. അവരെ തിരഞ്ഞു പിടിച്ചു പാക്കിസ്‌താനിലേക്ക് നാടുകടത്താൻ കപ്പലുമൊരുക്കി നടക്കുകയാണ് ഭരണമേധാവികൾ.
സർക്കാർ സർവീസുകളിൽനിന്ന് മുസ്‌ലിംകൾ ബോധപൂർവം മാറ്റി നിർത്തപ്പെട്ടു. ഹോം ഗാർഡിലേക്കുവരെ എടുക്കില്ലെന്ന് അന്നത്തെ കേന്ദ്ര ആഭ്യന്തരകാര്യമന്ത്രി സർദാർ പട്ടേ ൽ പരസ്യമായിത്തന്നെ പ്രഖ്യാപിച്ചു. രാജ്യസ്നേഹത്തോടൊപ്പം അസ്തിത്വവും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. പട്ടേലിന്റെ പ്രഖ്യാപനത്തിൽ ക്ഷുഭിതരും അപമാനിതരുമായ ദേശീയ മുസ്‌ലിം നേതാക്കൾ അദ്ദേഹത്തെ നേരിട്ടുകണ്ടു. സങ്കടമുണർത്തി. പക്ഷേ, പട്ടേൽ ഒട്ടും അനുഭാവം കാണിച്ചില്ല. അവസാനമവർ നിസ്സഹായതയോടെ ചോദിച്ചു: ഞങ്ങൾക്കിനി എവിടെയാണ് രക്ഷ, സർദാർജി? ആ മനുഷ്യൻ ഉടൻ തിരിച്ചടിച്ചു;
'നിങ്ങൾക്ക് നേരെ പാക്കിസ്താനിലേക്ക് പോവാം'
ലീഗുവിട്ട് കോൺഗ്രസ്സിൽ ചേർന്ന ലക്നോവിലെ മുസ്‌ലിംകളെ അഭിസംബോധന ചെയ്തുകൊണ്ട് ദേശീയ മുസ്‌ലിം നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന മൗലാനാ ആസാദിന്റെ മൂക്കിനു മുന്നിൽ വെച്ച് ഇന്ത്യയിലെ ഉരുക്കുമനുഷ്യൻ ഉറക്കെ വിളംബരം ചെയ്തു:
'നിങ്ങളുടെ കൂറ് പ്രഖ്യാപനംകൊണ്ട് കാര്യമില്ല. രണ്ട് കുതിരപ്പുറത്ത് കയറി ഒരേ സമയം സവാരി ചെയ്യാൻ നിങ്ങൾക്ക് സാധ്യമല്ല!'
ഗാന്ധിജിയെ വെടിവെച്ചുകൊന്ന ആർ.എസ്.എസിനു രാജ്യസ്നേഹത്തിന്റെ സർട്ടിഫിക്കറ്റ് നൽകാനും പട്ടേൽ മടികാണിച്ചില്ല.
വടക്കേ ഇന്ത്യയെപ്പോലെ കലാപ കലുഷിതമായിരുന്നില്ലെങ്കിലും ലീഗ് വിട്ട് കുട്ടത്തോടെ കോൺഗ്രസ്സിൽ ചേർന്ന് കൂറ് തെളിയിക്കുന്നതിൽ തെക്കെ ഇന്ത്യയിലെ മുസ്‌ലിംകളും പിന്നാക്കമായിരുന്നില്ല. സമുദായത്തിലെ പണക്കാരും പ്രമാണിമാരും പ്രമുഖന്മാരുമെല്ലാം അന്ന് കൂടൊഴിഞ്ഞ് കൂട് മാറുകയായിരുന്നു.
ആപത്തിന്റെ കാർമേഘങ്ങൾ തലക്കുമുകളിൽ അടിഞ്ഞുകൂടി അന്ധകാരാവൃതമായ ഈ അന്തരിക്ഷത്തിലാണ് വെളിച്ചത്തിന്റെ കൈപ്പന്തവും കൈയിലേന്തി അതിനായകൻമാരായ രണ്ട് നേതാക്കൾ ഖാഇദേമില്ലത്തും സീതി സാഹിബും - സമുദായത്തിന്റെ മുന്നിൽ രംഗപ്രവേശം ചെയ്യുന്നത്. 'സംഘടിക്കുക; ശക്തിയാർജ്ജിക്കുക' - സമുദായത്തിന്റെ നിലനിൽപിനും നവോത്ഥാനത്തിനും ആകാംക്ഷയുള്ളവർക്ക് അവരൊരു പുതിയ സന്ദേശം നൽകി. ആ സന്ദേശത്തിന്റെ ആഴവും ആത്മാവും പുർണമായും ഉൾക്കൊണ്ട സി.എച്ച് മറ്റെല്ലാം മറന്നൊരു പുലിക്കുട്ടിയെപ്പോലെ എതിർപ്പുകളുടെ പടക്കളത്തിലേക്ക് എടുത്തുചാടി. ത്യാഗോജ്ജ്വ ലമായ സമരത്തിന്റെ മഹത്തായ ഒരിതിഹാസമാണ് അവിടംമുതൽക്കാരംഭിച്ചത്. നഗര നഗരാന്തരങ്ങളിലും ഗ്രാമ ഗ്രാമാന്തരങ്ങളിലും ആ സിംഹഗർജ്ജനം പ്രകമ്പനംകൊണ്ടു. ആത്മവിശ്വാസവും ആ മധൈര്യവും ഒരു പുതിയ ആത്മചൈതന്യവും സമുദായത്തിൽ സർവത്ര സംജാതമായി. അരക്ഷിതബോധത്തിന്റെ്റെ അടിയൊഴുക്കിൽപെട്ട്, ആത്മാഭിമാനം നഷ്ടപ്പെട്ട് ആത്മനാശത്തിന്റെ അഴിമുഖത്തേക്ക് നീങ്ങിക്കൊണ്ടിരുന്ന ഒരു സമുദായത്തെ അധികാരത്തിന്റെ ഉന്നത സോപാനംവരെ എത്തിച്ചത്. ബുള്ളറ്റിനേക്കാൾ ശക്തിയുള്ള ആ നാക്കും ബയണറ്റിനേക്കാൾ മൂർച്ചയുള്ള ആ തൂലികയുമായിരുന്നു. കുളിരലകളിൽ കുണുങ്ങിച്ചിരിക്കുന്ന മണ്ണിൽ വിരിഞ്ഞ പൂക്കളായിരുന്നില്ല; പൊട്ടിത്തെറിക്കുകയും കത്തിപ്പടരുകയും ചെയ്യുന്ന ഇടിമിന്നലുകളായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
തല്ലിക്കൊന്ന് തീയിലിട്ട് ദഹിപ്പിച്ച് നശിപ്പിച്ചാലും സ്വന്തം ചാരത്തിൽനിന്ന് വീണ്ടും ജന്മമെടുത്ത് പൂർവാധികം ശക്തിയോടെ സ്വയം പറന്നുയരുന്ന ഈജിപ്ഷ്യൻ ഇതിഹാസത്തിലെ ഫീനിക്സ് പക്ഷിയെപ്പോലെ പുതിയ ചിറകുകളുമായി മുസ്‌ലിംലീഗ് വീണ്ടും ഉയരത്തിൽനിന്നുയരത്തിലേക്ക് പറന്നുയർന്ന കഥ ഇന്ത്യാരാജ്യത്തുണ്ടായ വേറൊരിതിഹാസമാണ് . അതിന്റെ ജീവാത്മാവും പരമാത്മാവും സി.എച്ചല്ലാതെ മറ്റാരുമായിരുന്നില്ല.
ഇടിമിന്നൽ വിതച്ച് വസന്തം കൊയ്‌ത ആ കർമ്മയോഗിയെ മരണം മടക്കി വിളിച്ചു. ശൂന്യതയുടെ ശ്മശാനഭൂമിയിൽ നേട്ടങ്ങളുടെ കോട്ട കൊത്തളങ്ങൾ പണിത ആ അലാവുദ്ദീന്റെ അത്ഭുതദീപത്തെ വിധി നമ്മളിൽനിന്നും തട്ടിപ്പറിച്ചു പക്ഷേ, ജനഹൃദയങ്ങളുടെ മാണിക്യക്കൊട്ടാരത്തിൽ ആ മഹാനായ സമുദായസ്നേഹി കൊളുത്തിവെച്ച മരണമില്ലാത്ത സ്മരണകളുടെ മണിവിളക്ക് കെടാതെ മങ്ങാതെ എന്നുമെന്നും വെളിച്ചം പരത്തും.