അടുക്കും തോറും കൂടുതൽ സൗരഭം
By: പി.എ. മുഹമ്മദ് കോയ
ചന്ദ്രിക വാരിക മുൻ പത്രാധിപർ, എഴുത്തുകാരൻ, നോവലിസ്റ്റ്. 1992 ജൂലൈ 15ന് മിനിക്കിൻ്റകത്ത് അഹമ്മദ്കോയ മുല്ലയുടെയും പൊൻമാണിച്ചിൻ്റകത്ത് കദീശബിയുടെയും മകനായി കോഴിക്കോട്ട് ജനനം. പൗരശക്തി, വിപ്ലവം, ദേശാഭിമാനി തുടങ്ങിയ പത്രങ്ങളിലും പ്രവർത്തിച്ചു. മലയാളത്തിലെ കളിയെഴുത്തിന്റെ ഉപജ്ഞാതാവ്. മുഷ്‌താഖ് എന്ന പേരിൽ സ്ഥിരമായി സ്പോർട്‌സ് ലേഖനങ്ങൾ എഴുതി. ഹാരിസ്, പി.എ എന്നീ തുലികാ നാമങ്ങളിലും എഴുതിയിരുന്നു. അറിയപ്പെടുന്ന ഫുട്ബാൾ കമൻ്റേറ്റർ ആയി
രുന്നു. സുൽത്താൻവീട്, സുറുമയിട്ട കണ്ണുകൾ, ടാക്സിഗേൾ, ദ്വീപുകാരൻ, സ്പോർട്‌സ്‌മാൻ, അഭിലാഷം എന്നിവ പ്രധാന കൃതികൾ. 1990 നവംബർ 26ന് അന്തരിച്ചു.
അതു പറ്റൂലാ. നിങ്ങളെഴുതുക തന്നെ വേണം ഞാനൊന്നു പരുങ്ങി.
"ഞാൻ നീണ്ട ക്യാൻവാസിൽ ഇതുവരെ എഴുതീട്ടില്ല. കുറേ ആലോചിച്ചശേഷം പിന്നീടെഴുതാം!”
“നീട്ടിവെക്കേണ്ട. നേരെ തുടങ്ങിക്കോളിൻ. ഈ എഴുതിയത് ആദ്യത്തെ ചാപ്റ്ററാവട്ടെ. ബാക്കി ഓരോ അധ്യായം ഓരോ ആഴ്‌ച എഴുതിയാൽ മതി" - സി എച്ച് വിടുന്നില്ല.
ഞാൻ തലയൊന്നു നിവർത്തി പാർശ്വത്തിൽ നോക്കി. എന്റെ സഹപ്രവർത്തകൻ എ.എം കുഞ്ഞിബാവയുടെ മുഖത്ത് ഒരു കുസൃതിച്ചിരി. ഹമ്പട ഇവൻ കെണിഞ്ഞതു തന്നെ!
"കുഞ്ഞിബാവാ, പി.എ അടുത്ത ആഴ്ച്‌ച മുതൽ ഇത് നോവലാക്കി വികസിപ്പിക്കും. പരസ്യം കൊടുത്തേക്കണം."
ഞാൻ സമ്മതഭാവത്തിൽനിന്നു. അപ്പോൾ"
“എന്താ അഡ്വാൻസ് വേണോ? ഒന്നും പറഞ്ഞില്ല.
അപ്പഴേക്കും പാഡിൽനിന്നു കടലാസ് വലിച്ചുകീറലും ഒരു തുക അഡ്വാൻസായി എഴുതലും കഴിഞ്ഞു.
ഇരുപതുവർഷം മുമ്പത്തെ കഥയാണിത്. അക്കാലത്ത് കുറെ ചെറുകഥകളെഴുതി കഴിഞ്ഞിരുന്ന എന്നോട് ഒരു നോവലെഴുതാൻ സി. എച്ച് എപ്പോഴും പറയുമായിരുന്നു.
അങ്ങനെ ഒരിക്കൽ, ഒരറബിക്കല്യാണത്തിന്റെ ആദ്യ
രാത്രിയിൽ വിവാഹിതയായ പെൺകുട്ടിയുടെ ദൈന്യത ചിത്രീകരിക്കുന്ന "ഇഫ്തഹ് ബാബ്" (വാതിൽ തുറക്കൂ) എന്നാരംഭിക്കുന്ന ഒരു ചെ റുകഥ ഞാൻ എഴുതി.
അന്ന് വീക്കിലിയിൽ എന്റെ അസിസ്റ്റന്റായിരുന്ന കുഞ്ഞിബാവ, ഞാനെഴുതിക്കൊണ്ടുവന്ന കഥവായിച്ച ഉടനെ പത്രാധിപരുടെ (സി.എച്ചിന്റെ) മുറിയിലേക്ക് ശരേ എന്നൊരു പോക്ക്!
“ഇതുകണ്ടോ കോയാസാഹിബ്" എന്നു തുടങ്ങുന്ന വാക്കുകളോടെ കുഞ്ഞിബാവ എന്റെ കഥയെപ്പറ്റിയും അതു നോവലാക്കി വികസിപ്പിക്കാനു
ള്ള സാധ്യതയെപ്പറ്റിയും സി.എച്ചിനോടു പറഞ്ഞു. അദ്ദേഹം ഉടനെ അതു വായിക്കുകയും ചെയ്തു. എന്നിട്ട് ആ കഥയെ തുടക്കമായി സ്വീകരിച്ച് അതൊരു നോവലായി വികസിപ്പിക്കണമെന്ന് നിർദേശിച്ചു.
അങ്ങനെയാണ് ഞാൻ ആദ്യമായി നോവലിസ്റ്റായത്. കൃതി: സുറുമയിട്ട കണ്ണുകൾ. ഇപ്പോഴും എനിക്ക് പറയാൻ തോന്നുന്നു: പ്രിയപ്പെട്ട സി.എച്ച്, നിങ്ങളെന്നെ നോവലിസ്റ്റാക്കി. സി.എച്ചിനെ മറ്റൊരിടത്ത് ഒരു ഹ്യൂമൻ ഡയനാമോ എന്നു ഞാൻതന്നെ വിശേഷിപ്പിച്ചത് ഓർക്കുന്നു. സ്വയം പ്രവർത്തിക്കുകയും മറ്റുള്ളവരെ പ്രവർത്തന നിരതമാക്കുകയും ചെയ്യുകയെന്നത് അപൂർവം കർമ്മകുശലരുടെ മാത്രം സവിശേഷതയാണ്.
കൊല്ലങ്ങൾക്കപ്പുറത്തെ മറ്റൊരു സംഭവംകൂടിഓർമവരികയാണ്. അന്വതുകളുടെ ഒടുവിലാണ്. അന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആസ്‌പത്രി കടപ്പുറത്താണ്. അവിടെ ക്ഷയരോഗ വാർഡിലെ ദയനീയ സ്ഥിതി മനുഷ്യത്വത്തെ നാണിപ്പിക്കുംവിധത്തിലുള്ളതായിരുന്നു. രോഗികൾ നിവേദനങ്ങളും സങ്കടങ്ങളും മെമ്മോറാണ്ടങ്ങളും മറ്റുമായി ഈ വിവരങ്ങൾ അധികൃതരെ അറിയിച്ചിരുന്നു. ആ ഘട്ടത്തിലാണ് നടുക്കുന്ന ഒരു സംഭവമുണ്ടായത്. ആസ്‌പത്രി വരമ്പത്തെ ആൽമരത്തിന്റെ കൊമ്പിൽ ഒരു ക്ഷയരോഗി തൂങ്ങിമരിച്ചു. ഈ സംഭവം ആധാരമാക്കി. 'ആൽമരത്തിലെ ചോദ്യചിഹ്നം' എന്ന തലക്കെട്ടിൽ ചന്ദ്രിക പത്രത്തിലെഴുതിയ ഒരു മുഖപ്രസംഗത്തെ പിറ്റേന്ന് ഓഫീസിൽവന്ന സി.എച്ച് മുക്തകണ്‌ഠം പുകഴ്ത്തി. അതിൽ വലിയ ആഹ്ലാദവും പ്രകടിപ്പിച്ചു. ആഴ്‌ചപ്പതിപ്പിന്റെ ജോലിയിൽ മുഴുകിയിരുന്ന എന്റെ മുറിയിലേക്കു കടന്നുവന്ന പത്രാധിപർ ചോദിച്ചു: നിങ്ങളായിരുന്നു അല്ലേ, ഇന്നലത്തെ ആ മുഖപ്രസംഗം എഴുതിയത്. കൺഗ്രാജുലേഷൻസ്! ഞാൻ ആ മുഖപ്രസംഗം കട്ടു ചെയ്ത് ഡോക്‌ടർ എ.ആർ. മേനോന് അയക്കാൻ ഏർപ്പാടു ചെയ്തിട്ടുണ്ട്!”
(1957-ലെ ഇ.എം.എസ് മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരുന്നു ഡോ. എ.ആർ മേനോൻ). ആ മനസ്സ് നിഷ്‌കളങ്കമായിരുന്നു. കുട്ടികളെപോലെയായിരുന്നു. നല്ലതെന്നു തോന്നിയ എന്തിനേയും പ്രശംസിച്ചേ അദ്ദേഹത്തിനു തൃപ്തിയാകൂ. സഹപ്രവർത്തകരോട് കാണിക്കുന്ന ഈ മനശ്ശാസ്ത്രപരമായ സമീപനം അവരിൽ പലർക്കും ഒന്നാം തരം ടോണിക്കായി അനുഭവപ്പെട്ടിട്ടുണ്ട്.
താൻ ചെയ്യുന്ന ജോലിയുടെ പ്രതിഫലത്തെക്കാളേറെ ഏതൊരാളും പലപ്പോഴും ആ ജോലിയുടെ ആസ്വാദനത്തിനും അംഗീകാരത്തിനുമാണ് കൊതിക്കുക. മനുഷ്യസ്വഭാവത്തിന്റെ ഒരു മൗലികഭാവമാണിത്. ഈ സത്യം ശരിക്കും കണ്ടറിയാൻ സി.എച്ചിനു സാധിച്ചിരുന്നുവെന്നതാണ് അദ്ദേഹത്തിന്റെ ജീവിത വിജയത്തിന്റെ രഹസ്യങ്ങളിലൊന്ന്.
രണ്ടു വർഷംമുമ്പ് സെറിബറൽ ത്രംബോസിനെത്തുടർന്ന് സി.എച്ച്, കാലിക്കറ്റ് നഴ്സിംഗ് ഹോമിൽ കഴിയുന്ന ഒരുച്ചനേരത്ത് ഞാൻ കാണാൻ ചെന്നു. അപ്പോൾ അദ്ദേഹം ളുഹർ നമസ്കരിക്കുകയായിരുന്നു. നിൽക്കാൻ വയ്യാത്തതിനാൽ ഇരുന്നുകൊണ്ട്. ഞാൻ കസേരയിൽ മാറിയിരുന്നു. സലാം വീട്ടിയ ഉടനെ കുശലപ്രശ്‌നങ്ങൾ നടത്തി. ഉടനെ തലയിണയുടെ അടിയിൽനിന്ന് ഒരു കത്ത് തപ്പിയെടുത്ത് എന്റെ നേരെ നീട്ടി. ഞാനതു വായിച്ചു. എന്നല്ല, എനിക്ക് രോമാഞ്ചമുണ്ടായി. കത്ത് ഇ. മൊയ്തുമൗലവിയുടേതായിരുന്നു.ദീർഘകാലം മുസ്‌ലിംലീഗിനെ, നഖശിഖാന്തം എതിർത്ത കേരളത്തിലെ തല നരച്ച ദേശീയ മുസ്‌ലിം നേതാവായ മൊയ്‌തുമൗലവിയുടേതാണ്.
വികാരാത്മകമായ ഭാഷയിൽ മൊയ്തു മൗലവിഎഴുതിയിരിക്കുന്നു: താങ്കൾ ജീവിക്കേണ്ടത് സമുദായത്തിന്റെയും നാട്ടിന്റെയും ഒരാവശ്യമാണ്. ഞങ്ങളെപ്പോലെയുള്ളവർക്ക് ഇത്രയും ദീർഘകാലംപ്രവർത്തിച്ചിട്ടും ചെയ്യാൻ കഴിയാത്തതിന്റെ എത്രയോമടങ്ങ് സേവനം ചെറിയ പ്രായത്തിനുള്ളിൽ താങ്കൾക്ക് ചെയ്യാൻ സാധിച്ചിരിക്കുന്നു. നേരിൽ വന്നുകാണാൻ ആരോഗ്യം അനുവദിക്കാത്തതുകൊണ്ടാണ് ഞാൻ വരാത്തത്. അല്ലാഹു താങ്കൾക്കുദീർഘായുസ്സ് നൽകട്ടെ!"
തെല്ലുനേരം ഞാൻ മൂകനായി ഇരുന്നുപോയി.
“എന്തു തോന്നുന്നു?" - സി.എച്ച് ചോദിച്ചു.
അപ്പോഴും എനിക്ക് പെട്ടെന്ന് ഒന്നുംപറയാൻതോന്നിയില്ല.
"പാവം. അദ്ദേഹം വലിയൊരു മനുഷ്യനാണ്. അദ്ദേഹത്തിന്റെ മനസ്സ് എത്ര ശുദ്ധമാണ്!" സി.എച്ച്. പറഞ്ഞു.
പറഞ്ഞവസാനിപ്പിക്കുമ്പോൾ ആ കണ്ണുകൾ നനഞ്ഞതായി തോന്നി.
"ഇതിനൊരു മറുപടി അയക്കണം!" എന്നുംപറഞ്ഞ് സി.എച്ച് ഡിക്റ്റേറ്റ് ചെയ്‌തുതന്നത് ഞാൻ കടലാസിലേക്കു പകർത്തി. മൗലവി സാഹിബിന്റെ കത്തിനെക്കാൾ വികാരാത്മകമായിരുന്നു ആ മറുപടി.
മരിക്കുന്നതിനു അൽപ ദിവസങ്ങൾക്കുമ്പ് സി.എച്ച് എനിക്കയച്ച ഒരു കത്തിലെ ആദ്യവാചകങ്ങൾ ഇങ്ങനെയായിരുന്നു: വാർധക്യത്തോട് യുദ്ധംചെയ്ത് മൊയ്‌തുമൗലവി അയക്കുന്ന ലേഖനങ്ങൾ പ്രത്യേകം പരിഗണിക്കുമല്ലോ. കഴിയുന്നത്വേഗം പ്രസിദ്ധീകരിക്കണം. കുറച്ചു താമസം അനിവാര്യമാവാം. ചന്ദ്രികക്ക് ലേഖനങ്ങൾ എഴുതാൻ ഞാനദ്ദേഹത്തോട് പറഞ്ഞിരുന്നു.
ആ കത്തിലെ മറ്റൊരു കാര്യം, ഒരു ബൃഹത് നോവലെഴുതാൻ എന്നോടുള്ള 'ആജ്‌ഞ'യായിരുന്നു. കുടുംബക്ഷേമത്തെപ്പറ്റിയുള്ള അന്വേഷണം വേറെയും.
രോഗഗ്രസ്തനായി, പലവിധ ശാരീരികാസ്വാസ്ഥ്യങ്ങൾക്കു വിധേയനായി, തലയിൽ നൂറുനൂറുപ്രശ്നങ്ങൾ എരിഞ്ഞുനിൽക്കുമ്പോഴും മറ്റുള്ളവരെപ്പറ്റി ഓർക്കാൻ നേരം കാണുക എന്നത് വളരെ വലിയ ഒരു മനസ്സിന്റെ ഉടമക്കേ സാധ്യമാകൂ. Familiarity Breeds Contempt (അതിപരിചയം അവജ്ഞ സൃഷ്ടിക്കുന്നു) എന്ന ഇംഗ്ലീഷ് പഴമൊഴിയിൽ പതിരുണ്ടെന്ന് തെളിയിച്ച ജീവിതമാണ് സി.എച്ചിന്റേ. ഇവിടെ മഹാനായ ആ മനുഷ്യനുമായുള്ള കൂടുതൽ സമ്പർക്കം കൂടതുൽ ആദരം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.
ജീവിതത്തിന്റെ ഇന്നിങ്സ് അവസാനിപ്പിച്ച് സി. എച്ച് പോയി. എല്ലാവരും പോകും.