ദീനി സ്നേഹി
By: കെ.സി അബ്ദുല്ല, ചേന്ദമംഗല്ലൂർ
ജമാഅത്തെ ഇസ്‌ലാമി കേരള അമീർ, വിദ്യാഭ്യാസ പ്രവർത്തകൻ. 1920 ഫെബ്രുവരി 22ന് കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരിൽ ജനനം. വെല്ലൂർ ബാഖിയാതുസ്വാലിഹാത്തിൽ നിന്ന് മതപഠനത്തിൽ 'ബാഖവി' ബിരുദം. വാഴക്കാട് ദാറുൽ ഉലും അറബിക് കോളജിൽ പ്രിൻസിലായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് അഫ്ദലുൽ ഉലമ ബിരുദം കരസ്ഥമാക്കി. തുടർന്ന് കാസർക്കോട്ടെ ആലിയ അറബിക് കോളജിൽ അധ്യാപകൻ. 1959-ൽ ജമാഅത്തെ ഇസ്‌ലാമി കേരള അമീർ. 1995 ഓഗസ്റ്റ് 13ന് അന്തരിച്ചു.
മുസ്‌ലിം ലീഗിൽ ദൗർഭാഗ്യകരമായ ഭിന്നിപ്പുമുണ്ടാകുന്നതിന്റെ രണ്ടുമാസംമുമ്പ് ഞാൻ സി.എച്ചിനെഴുതി. അന്ന് തലപ്പത്തുണ്ടായിരുന്ന മറ്റു നേതാക്കൾക്കും മുസ്‌ലിം ലീഗിൽ ഭിന്നിപ്പുണ്ടായാലുണ്ടാകുന്ന ഭവിഷ്യത്തുകൾ ചൂണ്ടിക്കാട്ടി എഴുത്തയച്ചിരുന്നു. ഏതാണ്ട് അരഡസൻ കത്തുകളെഴുതിയ എനിക്ക് ഒരു മറുപടി മാത്രം കിട്ടി. അതു അഭിവന്ദ്യനായ ആ നേതാവിൽ നിന്ന് മാത്രമായിരുന്നു. ആ മറുപടിയിൽ മുസ്‌ലിം ദയവേദന മറുപടിയിൽ നിഴലിച്ചു. നമ്മുടെ സമുദായത്തെ സർവശക്തനായ നാഥൻ രക്ഷിക്കട്ടെ എന്ന പ്രാർത്ഥനയോടെയായിരുന്നു കോയാസാഹിബ് എഴുത്ത് അവസാനിപ്പിച്ചത്.
ഒരുവർഷംമുമ്പ് കോഴിക്കോട്ടെ ഒരു സ്വകാര്യ ആസ്‌പത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. 'സി.എച്ച്. താങ്കളെകാണണമെന്നാവശ്യപ്പെടുന്നു'- ഡോക്ടർ അറിയിച്ചപ്പോൾ കാണാൻ ചെന്നു. കണ്ട ഉടനെ ചില കാര്യങ്ങൾ പറഞ്ഞ് ഏൽപിക്കുകയും ചെയ്തു. അതു അപ്പടി ഉടൻതന്നെ ഞാൻ ചെയ്തുതീർത്തു.
ഒട്ടേറെ ദീനീസംഘടനകളുടെയും സ്ഥാപനങ്ങളുടെയും രക്ഷാധികാരിയായിരുന്നു അദ്ദേഹം. അത്തരം സംഘടനകളുടെയും സ്ഥാപനങ്ങളുടെ യും വളർച്ച അദ്ദേഹം താൽപര്യപൂർവം നോക്കിക്കണ്ടു. ഒരിക്കൽ ചേന്ദമംഗല്ലൂർ ഇസ്‌ലാഹിയാ അ സോസിയേഷൻ ഒരു വിഷമസന്ധിയിലകപ്പെടുകയുണ്ടായി. പ്രശ്‌നപരിഹാരത്തിനായി ഞങ്ങൾ സി.എച്ചിൽ ശരണം പ്രാപിച്ചു. ഞങ്ങൾ സി.എച്ചിന് അക്കാര്യം വിശദമായി എഴുതി. താമസിയാതെ മറുപടിയും ലഭിച്ചു; "നിങ്ങൾ.....സാഹിബിനെ സമീപിക്കുക, നിങ്ങൾക്ക് നീതി ലഭിക്കും.”
ഈ എഴുത്ത് കിട്ടിയപ്പോൾ ഞങ്ങൾക്ക് രണ്ടാമതൊന്നാലോചിക്കേണ്ടിവന്നില്ല. ഞാൻ കോയ സാഹിബ് നിർദേശിച്ച ആളെ സമീപിച്ചു. ഞങ്ങൾക്ക് നീതിയും ലഭിച്ചു.