ഒരു കൂട്ടുകാരന്റെ ഓർമകൾ
By: ടി അബ്ദുല്ല
മമ്പാട് എം.ഇ.എസ് കോളജ് പ്രഥമ പ്രിൻസിപ്പലും ഫാറൂഖ് കോളജ് കൊമേഴ്സ് പഠന വിഭാഗം മുൻ മേധാവിയുമായിരുന്നു. 1924 ജുലൈ ഒന്നിന് കോഴിക്കോട് ജില്ലയിലെ നൊച്ചാട് തറവാട്ടത്ത് മുഹമ്മദ് മുസ്‌ലിയാരുടെയും ഫാത്തിമയുടെയും മകനായി ജനിച്ചു. കോഴിക്കോട് സാമൂതിരി കോളജിലും വാണിയമ്പാടി (തമിഴ്‌നാട്) ഇസ്ലാമിയ കോളജിലും അലീഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിയിലും ഉന്നത പഠനം. 1951-ൽ ഫാറൂഖ് കോളജിൽ അധ്യാപകനായി. 1979-ൽ സർവീസിൽനിന്ന് വിമരിച്ചു. എം.ഇ.എസ് മണ്ണാർക്കാട് കോളജ് സ്ഥാപക സെക്രട്ടറി, പേരാമ്പ്ര ദാറുന്നുജൂം യതീംഖാന പ്രസിഡന്റ്, നൊച്ചാട് ഹയർ സെക്കൻ്ററി സ്‌കൂൾ പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചു. ബാങ്കിങ് തിയറി ആന്റ് പ്രാക്ടീസ്, മാനേജീരിയൽ എക്കണോമിക്സ്, ഇൻഷുറൻസ് ഒരു വിശകലനം അമർത്യാസെന്നിന്റെ തത്വങ്ങളും ഖുർആനും, മൂന്നാം ലോകവും മാതൃകാസമ്പദ് വ്യവസ്ഥയും, സകാത്ത് തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവ്. പ്രൊഫ. സി.എ അബ്ദുസ്സലാം മെമ്മോറിയൽ പുരസ്‌കാര ജേതാവാണ്. 2003 ഏപ്രിൽ 18ന് അന്തരിച്ചു.
സി എച്ച് മുഹമ്മദ് കോയാ സാഹിബിന്റെ മരണത്തോടെ എനിക്ക് നഷ്ടപ്പെട്ടത് ഒരുനേതാവിനെ മാത്രമല്ല, ഉറ്റ ചങ്ങാതിയെക്കൂടിയാണ്. ഈ ലേഖകന്റെ മാത്രമല്ല. സി.എച്ചുമായി ബന്ധപ്പെടാനിടവന്നിട്ടുള്ള സർവരുടെയും ചങ്ങാതി. മുസ്‌ലിംകൾക്കും അമുസ്‌ലിംകൾക്കുമെല്ലാം അദ്ദേഹം കണ്ണിലുണ്ണിയായിരുന്നു. ഈ നാട്ടിലെ നൂറുകണക്കിന് അറബി മുൻഷിമാരുടെ കുടുംബങ്ങൾക്ക് അദ്ദേഹം ഒരാരാധ്യപുരുഷനായിരുന്നു. അറബി മുൻഷിമാർക്ക് സർക്കാർ ജോലി ഉറപ്പാക്കി പാവപ്പെട്ട ഒരുപാട് കുടുംബങ്ങൾക്ക് അദ്ദേഹം പട്ടിണിയിൽനിന്നും മോചനം നൽകി. ഒറ്റക്കൊറ്റക്ക് ജോലി ഏർപ്പാട് ചെയ്‌തുകൊടുക്കുക വഴി രക്ഷകിട്ടിയ മുസ്‌ലിംകളും അമുസ്‌ലിംകളും വേറെയും എമ്പാടുമുണ്ട്. പ്രിയ നേതാവിന്റെ വേർപാടിലുണ്ടായ ദുഃഖം പ്രകടിപ്പിക്കാൻ ലക്ഷക്കണക്കിന് ആളുകൾ കോഴിക്കോട് ടൗൺഹാൾ പരിസരത്ത് ഓടിയെത്തിയതിന്റെ രഹസ്യവും ഇതുതന്നെ. മഹാൻമാർ പലതരമുണ്ട്. ചിലർ മഹാന്മാരായി ജനിക്കുന്നു. വേറെ ചിലർ സ്വന്തം പ്രയത്നംമൂലം മഹത്വം കൈവരിക്കുന്നു. മറ്റു ചിലരിൽ മഹത്വം മറ്റുള്ളവർ വെച്ചുകെട്ടുന്നു. പരേതനെ സംബന്ധിചിടത്തോളം ജന്മനാതന്നെ മഹാനായിരുന്നുവെന്നാണ് ചെറുപ്പംമുതൽക്കേ ഒന്നിച്ച് കഴിയാൻ അവസരം ലഭിച്ചിട്ടുള്ള എന്നെപ്പോലുള്ളവരുടെ അനുഭവം. കോയാസാഹിബ് കൊയിലാണ്ടി ബോർഡ് ഹൈസ്‌കൂളിൽ ഫോർത്ത് ഫോറത്തിൽ അതായത് ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഈ ലേഖകൻ അദ്ദേഹവുമായി ബ ന്ധപ്പെടുന്നത്. അന്ന് ഞാൻ അദ്ദേഹത്തിന്റെ ജൂനിയറായി തേർ ഡ് ഫോറത്തിൽ 1940 ജൂണിൽ അതേ ഹൈസ്കൂളിൽ ചേർന്നു. അന്നു തൊട്ട് സാമൂതിരി കോളജിൽ ഇൻ്റർമീഡിയറ്റ് രണ്ടാം വർഷം പൂർത്തിയാക്കുന്നതുവരെ ഞാനും സി.എച്ചിന്റെ തൊട്ടുപിന്നിൽ പഠിച്ചിരുന്നു. അഞ്ചുകൊല്ലത്തെ കൂട്ടായ ജീവിതം. പൂനൂർ സ്വദേശിയും ബാലുശ്ശേരി പോസ്റ്റ് മാസ്റ്ററുമായിരുന്ന എ.കെ അഹമ്മദ് സാ ഹിബും ഞങ്ങളുടെ ഒപ്പം ഈ കാലമത്രയും ഉണ്ടായിരുന്നു. മറ്റ് പലരുമുണ്ടെങ്കിലും ഇത്ര ദീർഘകാലം ഒന്നിച്ചുണ്ടായിരുന്നില്ല. മാത്രമല്ല സാമ്പത്തികമായും മറ്റും ഏറെക്കുറെ എല്ലാ നിലക്കും കൂടുതൽ സാമ്യതയുണ്ടായിരുന്നതും ഞങ്ങൾ തമ്മിലാണ്. ഞങ്ങളുടെ ഈ ബന്ധം അദ്ദേഹം എത്ര ഉയർന്നിട്ടും ഒരു വിഘാതവും തട്ടാതെ നിലനിന്നിരുന്നു.പഠിച്ച് മുന്നോട്ട് നീങ്ങാൻ വളരെ പ്രയാസപ്പെട്ടിരുന്നു ഞങ്ങൾ. പക്ഷേ ഞങ്ങൾക്കെല്ലാം ആത്മധൈര്യം പകർന്നത് സി.എച്ചായിരുന്നു. അദ്ദേഹത്തിന് ഏത് പ്രശ്‌നവും നിസ്സാരമായിരുന്നു. മാത്രമല്ല ഞങ്ങളുടെ ജീവിതം ഒരുപാട് വിധേയത്വമുള്ളതായിരുന്നുവെങ്കിലും അദ്ദേഹം എപ്പോഴും നിർഭയനായി അനാവശ്യമായി ആരെയും കൂസാതെ ജീവിച്ചു. തന്റെ അഭിപ്രായം ആരോടും തുറന്ന് രേഖപ്പെടുത്തുമായിരുന്നു. ആരെയും അനാവശ്യമായി ബഹുമാനിച്ചിരുന്നുമില്ല. ഈ രംഗത്ത് ഇതെഴുതുന്ന ആൾ അൽപ്പം പിന്നാക്കമായിരുന്നു. ഈ സ്വഭാവം വിദ്യാർത്ഥി ജീവിതത്തിൽതന്നെ മഹാനാണ് സി.എച്ചെന്ന് തെളിയിച്ചിരുന്നു.
നേതൃത്വത്തിനുള്ള വാക്‌ചാതുര്യവും അറിവും തന്റേടവുമെല്ലാം അന്നുതന്നെ സി.എച്ച് പ്രകടിപ്പിച്ചിരുന്നു. ഞങ്ങളുടെയെല്ലാം ഭാവിപോലും ഏറെക്കുറെ തെറ്റാതെ പ്രവചിക്കാൻ അദ്ദേഹത്തിന് അന്നുതന്നെ കഴിഞ്ഞു. ഇംഗ്ലീഷിലും മലയാളത്തിലും പ്രസംഗ, പ്രബന്ധ മത്സരങ്ങളിൽ ഒന്നാം സ്ഥാനം സി.എച്ച് മറ്റാർക്കും വിട്ടുകൊടുത്തില്ല.അറബിക് രണ്ടാംഭാഷയായെടുത്ത് ഹൈസ്ക്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ഇന്റർമീഡിയറ്റിന് മലയാളം രണ്ടാംഭാഷയായെടുത്തു. മാത്രമല്ല മലയാളത്തിൽ തന്റെ കഴിവ് പ്രകടിപ്പിക്കുക യും ചെയ്തു. മലയാള പ്രസംഗ മത്സരത്തിൽ അദ്ദേഹം തന്നെയായിരുന്നു സാമൂതിരി കോളജിൽ ഒന്നാമൻ.
സ്കൂളിലെയും കോളജിലെയും ഡിബേറ്റിംഗ് സൊസൈറ്റികളിലും പാർലമെന്റ്റിലുമെല്ലാം സി.എച്ച് ഒരു മുതിർന്ന നേതാവിനെപ്പോലെ പെരുമാറി എല്ലാവരുടെയും ബഹുമാനവും സ്നേഹവും പിടിച്ചുപറ്റി. അവശരായ വിദ്യാർത്ഥികളുടെപ്രശ്‌നങ്ങൾ പഠിച്ചു പരിഹാരമുണ്ടാക്കുന്നതിനും വളരെയേറെ പ്രയത്നിച്ചിരുന്നു. തന്റെ സ്വന്തം പ്രശ്നങ്ങൾ മറന്നുകൊണ്ടാണ് അദ്ദേഹം ഈ കാര്യങ്ങളെല്ലാം നിറവേറ്റിയത്.
വിദ്യാർത്ഥി ജീവിതത്തിന്റെ തുടർച്ച മാത്രമായിരുന്നു സി.എച്ചിന്റെ്റെ പിൽക്കാല രാഷ്ട്രീയ ജീവിതം. ഏത് പ്രശ്നവും സമർത്ഥമായി കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന്ന് ഒരിക്കലും ഒരു വിഷമവും തോന്നിയില്ല. പ്രഗത്ഭരായ പലരും പരാജയപ്പെട്ടത് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തപ്പഴാണ്. എന്നാൽ കഥാപുരുഷൻ അത് ഭംഗിയായി കൈകാര്യം ചെയ്‌തു. പ്രശ്‌ന സംസ്ഥാനത്തിലെ പ്രശ്നവകുപ്പായി ഗണിക്കപ്പെട്ടിരുന്ന വിദ്യാഭ്യാസത്തിന്റെ നൂലാമാലകളെല്ലാം അദ്ദേഹം നീക്കം ചെയ്‌തു അതൊരു നല്ല വകുപ്പാക്കി മാറ്റി. ആഭ്യന്തരവകുപ്പും അദ്ദേഹം സമർത്ഥമാംവിധം കൈയാളി. പൊലീസുകാർക്കും വകുപ്പ് ഉദ്യോഗസ്ഥർക്കുമൊക്കെ അദ്ദേഹത്തോട് മതിപ്പായിരുന്നു. അങ്ങനെ തൊട്ടതെല്ലാം പൊന്നാക്കി മാറ്റി എന്നുതന്നെ പറയാം. ചെറുപ്പം മുതൽക്കേ അദ്ദേഹത്തെ പരിചയമുളള ഞങ്ങൾക്ക് സി.എച്ച് പ്രകടിപ്പിച്ച കഴിവുക
ളിൽ അത്ഭുതം തോന്നിയിരുന്നില്ല; കാരണം അദ്ദേഹം അതിന് മതിയായ വ്യക്തിയാണെന്ന് ഞങ്ങൾക്ക് മുമ്പുതന്നെ അറിയാമായിരുന്നു. സി.എച്ച് അങ്ങനെ മഹാനായി ജനിച്ചു മഹാനായി ജീവിച്ചു മഹാനായി മൃതിയടഞ്ഞു. ഈ അപൂർവ സിദ്ധിക്കർഹരായവരെ വിരളമായേ നാം കണ്ടിട്ടുള്ളൂ. മഗ്‌ഫിറത്തിനായി പ്രാർത്ഥിക്കുക, അദ്ദേഹത്തിന്റെ ജീവിതത്തിൽനിന്നും ആവേശം നുകർന്നുകൊണ്ട് ജീവിതം ധന്യമാക്കാൻ ശ്രമിക്കുക.
സമുദായത്തിന് ഇനിയും സി.എച്ചുമാരെ അല്ലാഹു പ്രദാനം ചെയ്യട്ടെ.