സാഹിത്യകാരനായ രാഷ്ട്രീയ നേതാവ്
By: പി.ടി. അബ്ദുറഹിമാൻ
കവി, ഗാന രചയിതാവ്, 'ഓത്തു പള്ളീലന്ന് നമ്മൾ' തുടങ്ങി എക്കാലത്തെയും ഹിറ്റ് ഗാനങ്ങളുടെ ശിൽപി. 1940 മെയ് 15-ന് കോഴിക്കോട് ജില്ലയിലെ വടകരയിൽ ജനനം. സ്‌കൂൾ പഠനത്തിനുശേഷം മലബാർ മാർക്കറ്റ് കമ്മിറ്റി ഓഫീസിൽ ജോലി. ആകാശവാണിക്കുവേണ്ടി ഒട്ടേറെ ഗാനങ്ങൾ എഴുതി. തേൻ തുള്ളി, പതിനാലാം രാവ്, ഞാൻ കാതോർത്തിരിക്കാം, ഉൽപ്പത്തി തുടങ്ങിയ സിനിമകൾ ക്കുവേണ്ടി എഴുതിയ പാട്ടുകൾ ശ്രദ്ധേയം. നീല ദർപ്പണം, രാഗമാലിക, യാത്രികർക്ക് വെളിച്ചം, വയനാടൻ തത്ത, സുന്ദരിപ്പെണ്ണും സുറുമക്കണ്ണും, ഒരു ഇന്ത്യൻ കവിയുടെ മനസ്സിൽ തുടങ്ങിയ കവിതാസമാഹാരങ്ങളും 'കറുത്ത മുത്ത്' എന്ന ഖണ്ഡകാവ്യവും നൂറുകണക്കിന് മാപ്പിളപ്പാട്ടുകളും സമ്മാനിച്ചു. ചങ്ങമ്പുഴ പുരസ്ക്‌കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ നേടി. 2003 ഫെബ്രുവരിയിൽ അന്തരിച്ചു.
രാഷ്ട്രീയ നേതാവായ സാഹിത്യകാരനാണ് സി.എച്ച് എന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. മറിച്ച്, സാഹിത്യകാരനായ രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. സാഹിത്യം സി.എച്ചിന്റെ പെറ്റമ്മയും രാഷ്ട്രീയം പോറ്റമ്മയുമായിരുന്നു. സി.എച്ചിന്റെ അന്യാദൃശമായ വാക്ധോരണിയും അനിതര സാധാരണമായ രചനാ വൈഭവവും തെളിയിച്ചുകൊണ്ടിരുന്നത് അതാണ്.
തിരക്കുപിടിച്ച രാഷ്ട്രിയ ജീവിതത്തിനിടിയിലും മനസ്സിൽ തപസ്സിരിക്കാൻ സാധിക്കുന്ന വ്യക്തിത്വമായിരുന്നു അത്. അതുകൊണ്ടുതന്നെ നിത്യനൂതനമായ ചിന്തയുടെ സ്‌ഫുലിംഗങ്ങൾ അദ്ദേഹത്തിന്റെ പദങ്ങൾക്കൊപ്പം പറന്നുകളിച്ചു. രാഷ്ട്രീയ സമ്മർദങ്ങളുടെ ഊഷരഭുവിൽ നിൽക്കുമ്പോഴും ഹരിതഭംഗിയുള്ള ശാദ്വലസ്ഥലികളെ
കണ്ടെത്താൻ സി.എച്ചിനു കഴിഞ്ഞു. ഷേക്സ്‌പിയറും കാളിദാസനും വാല്‌മീകിയും ഇഖ്ബാലും ജലാലുദ്ദീൻ റൂമിയും അധിവസിക്കുന്ന മേഖലയിൽ നിത്യസന്ദർശനം നടത്താൻ അദ്ദേഹത്തിന്റെ സങ്കൽപങ്ങൾക്ക് സാധിച്ചു. പലർക്കും അപ്രാപ്യമായ മേഖലായിരുന്നു അത്.
രാഷ്ട്രീയത്തിൽ താൽപര്യമില്ലാത്തവർ പോലും സി.എച്ചിനെ ഇഷ്‌ടപ്പെട്ടിരുന്നതായി എനിക്കറിയാം. ഞാൻതന്നെ അക്കൂട്ടത്തിൽ ഒരാളാണ്. പരന്ന വായനയും വായിച്ചതിനെ ഓർമയിൽ സൂക്ഷിക്കുവാനുള്ള കഴിവും അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. കവിതയെക്കുറിച്ചും കഥയെക്കുറിച്ചും പലപ്പോഴും സംസാരിച്ചു. അതു കേട്ടുനിൽക്കുമ്പോഴെല്ലാം സാഹിത്യകാരനായ ആ രാഷ്ട്രീയനേതാവിനെപ്പറ്റി മതിപ്പ് കൂടിക്കൊണ്ടേയിരുന്നു. കാവ്യവിജ്ഞാനത്തിന്റെ കാര്യത്തിൽ പോലും ആ മഹത് വ്യക്തിയുടെ മുമ്പിൽ മുങ്ങി നിൽക്കേണ്ടി വന്നിട്ടുണ്ടെനിക്ക്. കൃത്യാന്തരബാഹുല്യങ്ങൾക്കിടയിൽ സാഹിത്യത്തിലെ ചെറിയചെറിയ സംഭവങ്ങൾ കൂടി സ്‌മരിക്കാൻ, അവയെക്കുറിച്ച് അഭിപ്രായം പറയാൻ എങ്ങനെ സാധിക്കുന്നുവെന്ന് അൽഭുതപ്പെട്ടിട്ടുണ്ട്. ജീവനുള്ള പദങ്ങളെക്കൊണ്ട് അദ്ദേഹം വരച്ചെടുക്കുന്ന ചൈതന്യവത്തായ രൂപങ്ങൾ മനസ്സിൽ ജ്വലനാഭ വീശുമ്പോൾ, പ്രതിഭാധനനായ ഈ മനുഷ്യന്റെ സർവസമയ പ്രവർത്തനങ്ങളും സാഹിത്യ മേഖലക്ക് ലഭിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചുപോയിട്ടുണ്ട്.
'എന്റെ ഹജ്ജ് യാത്ര' എന്ന അദ്ദേഹത്തിന്റെയാത്രാവിവരണഗ്രന്ഥം ഒരാവർത്തി വായിച്ചപ്പോൾ, അറേബ്യൻ മണലാരണ്യത്തിന്റെ ചിത്രം ഹൃദയത്തിൽ പതിഞ്ഞതായി തോന്നി. അ വിടെയുള്ള മലകൾ, കാരക്കത്തൈകൾ, ഒട്ടകങ്ങൾ എല്ലാം സുപരിചിതങ്ങൾ. 'സ്‌പർശിക്കാവുന്നത്ര ദൂരത്തിൽ കഅബാദേവാലയം; കോ രിക്കുടിക്കാവുന്ന അകലത്തിൽ തീർത്ഥജലം സംസം!' അകലത്തെ അരികത്തേക്കടുപ്പിക്കുന്ന മാസ്മരപ്രവർത്തനം സി.എച്ച് മുഹമ്മദ്കോയ, അദ്ദേഹത്തിന്റെതൂലികത്തുമ്പ്കൊണ്ട് നിർവചിക്കുകയായിരുന്നു. അ കൃത്രിമ കോമളങ്ങളായ പദാവലികൾ, ആകർഷകമായ ശൈലി, അതിമനോഹരമായ ഉപമകൾ എല്ലാംചേർന്നു കരുത്തുറ്റ കലാസൃഷ്ടിയായി രൂപാന്തരം പ്രാപിക്കുമ്പോൾ ആ അതുല്യതയെ വാഴ്ത്താനല്ലാതെ ഒരു സഹൃദയനും സാധിക്കുകയില്ല.
രാഷ്ട്രീയ വൈരികൾക്കും സി.എച്ച് എന്ന വ്യക്തിയെ ഇഷ്ടമാണെന്നല്ല പറയേണ്ടത്. സി.എച്ച് എന്ന കലാകാരനെ ഇഷ്ടമാണെന്ന് പറയണം. അത്രമാത്രം വശ്യശക്തിയുണ്ടായിരുന്നു അദ്ദേഹത്തിന്റെ പദപ്രകടനങ്ങൾക്ക്. ഉണങ്ങിയ ഹൃദയത്തിൽ നർമം തളിരിടുകയില്ല. സി.എച്ച് മുഹമ്മദ്കോയയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ നർമബോധം സുപ്രസിദ്ധമായിരുന്നു. ഉരുളക്കുപ്പേരി പോലെയുള്ള മറുപടികളും കാവ്യാത്മകത തിരമറിയുന്ന അലങ്കാരങ്ങളും സി.എച്ചിന്റെ സവിശേഷതകളായിരുന്നു. അദ്ദേഹത്തിന്റെ തനപ്രയോഗങ്ങളോരോന്നും ഏറെക്കാലം ഭാഷയിൽ പച്ചപിടിച്ചുനിന്നിട്ടുണ്ട്. എസ്.കെ. പൊറ്റെക്കാട്ടിന്റെ വേർപാട്‌നിമിത്തം ദരിദ്രമായിത്തീർന്ന സഞ്ചാരസാഹിത്യശാഖ സി.എ ച്ചിന്റെ വിയോഗത്തോടുകൂടി തീർത്തും അനാഥമാവുകയായിരുന്നു. എഴുത്തിൽ കറ കളഞ്ഞ ആത്മാർത്ഥത പുലർത്തിപ്പോന്ന ആ കലാകാരൻ നമ്മുടെ ഭാഷക്ക് അഗാധാഘാതമേൽപ്പിച്ചാണ് മൃതിയുടെ നിഗൂഢതയിലേക്ക് കടന്നുപോയത്. അദ്ദേഹത്തെക്കുറിച്ചുള്ള ഒരുപിടി സ്മരണകൾ മാത്രം ഇവിടെ അവശേഷിച്ചിരിക്കുന്നു. അവയെ തഴുകിക്കൊണ്ടു കഴിഞ്ഞുകൂടാൻ നമ്മൾ വിധിക്കപ്പെട്ടിരിക്കുന്നു.