ജീവൻ തുടിക്കുന്ന മുദ്രകൾ
By: പ്രൊഫ. കെ.എ ജലീൽ
വിദ്യാഭ്യാസ പ്രവർത്തകൻ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലർ, ദീർഘകാലം കോഴിക്കോട് ഫാറൂഖ് കോളജ് പ്രിൻസിപ്പൽ. 1922 സെപ്തംബർ 22ന് എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിൽ ജനനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽനിന്ന് ബിരുദവും ട്രാവൻകൂർ യൂണിവേഴ്‌സിറ്റിയിൽനിന്ന് ബിരുദാനന്തര ബിരുദവും. വാണിയമ്പാടി ഇസ്ലാമിയ കോളജിൽ ഇംഗ്ലീഷ് അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1948ൽ ഫാറൂഖ് കോളജിൽ പ്രൊഫസറായി. 1957 മുതൽ 1979 വരെ (22വർഷം) പ്രൻസിപ്പൽ ആയിരുന്നു. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിയോഗിച്ച നിരവധി കമ്മിറ്റികളിൽ അംഗമായിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിണ്ടിക്കേറ്റ് അംഗം, മദ്രാസ് യൂണി വേഴ്സിറ്റി, കേരള യൂണിവേഴ്‌സിറ്റി, കുസാറ്റ് എന്നിവയിൽ സെനറ്റ് അംഗം, മദ്രാസ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റികളുടെ അക്കാദമിക് കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. 2012 സെപ്‌തംബർ 12ന് അന്തരിച്ചു.
ഞങ്ങൾ തമ്മിലുള്ള ബന്ധം മുപ്പത്തഞ്ച് കൊല്ലത്തെ ദൈർഘ്യമുള്ളതാണ്. ഫാറുഖ് കോളജ് ആരംഭം മുതലുള്ളതാണ് ആ ബന്ധം. 1948-ലാണ് കോളജ് തുടങ്ങിയത്. കോളജിന്റെ ഭരണ സമിതിയുടെ ജനറൽ സെക്രട്ടറി കെ.എം സീതിസാഹിബായിരുന്നു. മുസ്‌ലിം ജനസാമാന്യത്തിന്റെ ഇടയിൽ കോളജിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും അതിന്റെ വളർച്ചയിൽ ആവേശം പകരുന്നതിന്നും സീതിസാഹിബിന്റെ നിർദ്ദേശപ്രകാരം 'ചന്ദ്രിക' വലിയ പങ്കുവഹിച്ചിരുന്നു. അത് സംബന്ധിച്ച് ആവേശകരമായ മുഖപ്രസംഗങ്ങളും വിവരണങ്ങളും അധികവും സി.എച്ച് തന്നെയാണ് എഴുതിയിരുന്നത്. ജനമധ്യത്തിൽ കോളജിനെക്കുറിച്ച് വലിയ മതിപ്പും അഭിമാനവും വളർത്തിയെടുക്കുവാൻ അദ്ദേഹത്തിന്റെ തുലികക്ക് കഴിഞ്ഞിരുന്നു.
ഞങ്ങൾ കൂടുതൽ അടുത്ത് പ്രവർത്തിക്കാൻ തുടങ്ങിയത് 1957 മുതലാണ്. ആ വർഷമാണ് ഞാൻ ഫാറൂഖ് കോളജിൽ പ്രിൻസിപ്പലിന്റെ ചുമതല ഏറ്റത്. മദിരാശി ഗവൺമെൻ്റുമായി ഉണ്ടായിരുന്ന ബന്ധം കേരളപ്പിറവിയോടുകൂടി കോളജിന് ഇല്ലാതെയായി. എന്നാൽ സമാന്തരമായി ഒരു ഗ്രാന്റ് സമ്പ്രദായം തിരുകൊച്ചിയിലില്ലാത്തതുകൊണ്ട് ആ കാലഘട്ടത്തിൽ കോളജിന് വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നു. പുതിയ സംവിധാനം ഉണ്ടാകുന്നതുവരെ നിരവധി നിവേദനങ്ങളും മറ്റുംനടത്തേണ്ടിവന്നു. ആ അവസരങ്ങളിലൊക്കെ പലവിധത്തിലുള്ള സഹായവും സി.എച്ചിൽനിന്ന് ലഭിച്ചിരുന്നു.
വിമോചന സമരാനന്തരം ഉണ്ടായ ചില ചർച്ചകളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി വല്ലഭപാന്ത് സീതിസാഹിബിനോട് മുസ്‌ലിംകളുടെ വിദ്യാഭ്യാസ പുരോഗതിക്കും മുസ്‌ലിം സ്ഥാപനങ്ങളുടെ സംരക്ഷണത്തിനും പ്രത്യേക സഹായം വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ച് സീതി സാഹിബിന്റെ നിർദേശപ്രകാരം സി.എച്ചും ഞാനും അടങ്ങുന്ന ഒരു നിവേദക സംഘം ഡൽഹിക്ക് യാത്രയായി. ഞങ്ങളുടെ രണ്ടുപേരുടെയും ആദ്യത്തെ ഡൽഹി യാത്രയായിരുന്നു അത്. പരസ്‌പരം അറിയാനും അടുക്കുവാനും സി.എച്ചിന്റെ സവിശേഷ ഗുണങ്ങൾ മനസ്സിലാക്കുവാനും ഈ സന്ദർഭം ഏറെ സഹായിച്ചു.
ഒരു നിമിഷംപോലും മൗനം അദ്ദേഹത്തിന് സാധ്യമായിരുന്നില്ല. ഇടതടവില്ലാതെ ഫലിതം പറഞ്ഞ് രസിപ്പിക്കുകയും മതിമറന്ന് ചിരിക്കുകയും ചെയ്യുക അദ്ദേഹത്തിന്റെ സ്വഭാവമാ യിരുന്നു. രസകരമായ ഉപമകളും ഉദാഹരണങ്ങളും കലർന്ന ആ നർമ്മസംഭാഷണം ഒരിക്കലും മറക്കാൻ കഴിയുകയില്ല. ഡൽഹിയിലെത്തിയപ്പഴാണ് അറിയുന്നത് വല്ലഭപാന്തിനെ കാണാൻ മൂന്നുനാൾ കാത്തിരിക്കണമെന്ന്. ഈ ഇടവേളയിൽ എന്താണ് ചെയ്യുക? ഒരു ദിവസം പാർലമെന്റ്റിൽ കഴിച്ചു. എ.എം തോമസ് നൽകിയ ഹൃദ്യമായ വിരുന്ന് ആസ്വദിച്ചു. ആഗ്ര സന്ദർശിക്കുകയും താജ് മഹലിന്റെ അഭൗമ സൗന്ദര്യം നേരിൽ കാണുകയും ചെയ്തു. മൂന്നു ദിവസത്തെ കാത്തിരിപ്പിനുശേഷം ഒരു രാത്രി വല്ലഭ പാന്തിനെ അദ്ദേഹത്തിന്റെ വസതിയിൽ ചെന്നു കണ്ടു. ഞങ്ങൾ പറഞ്ഞതൊക്കെ അദ്ദേഹം കേട്ടതല്ലാതെ കാര്യമായ ഒരു പ്രതികരണവുമുണ്ടായില്ല. വാർധക്യം കൊണ്ട് നന്നെ അവശനായിരുന്നു അദ്ദേഹം.
അറുപതുകളിൽ ഫാറൂഖ് കോളജ് അതിവേഗം വളർന്നു. അതിന്റെ പ്രശസ്തിയും ഉയർന്നു. ആദ്യകാലങ്ങളിൽ മുസ്‌ലിം വിദ്യാർത്ഥികളുടെ എണ്ണം തീരെ കുറവായിരുന്നു. ആ നില മാറിയെന്നു മാത്രമല്ല, മുഴുവൻ മുസലിം അപേക്ഷകരെയും ഉൾക്കൊള്ളാൻ കഴിയാതെയും വന്നു. ഒരു കോളജുകൊണ്ടു മാത്രം മുസ്‌ലിംകളുടെ വർധിച്ചുവരുന്ന ഉപരി വിദ്യാഭ്യാസ ആവശ്യം നിറവേറ്റുവാൻ സാധ്യമല്ലെന്നു വ്യക്തമായിരുന്നു. എന്നാൽ പുതിയ കോളജ് സ്ഥാപിക്കാനുള്ള കാര്യമായ ശ്രമങ്ങളൊന്നുംതന്നെ ഒര്ഭാഗത്തുനിന്നും ഉണ്ടായതുമില്ല. കേരള യൂണി വേഴ്സിറ്റി ഒരു വർഷത്തെ പ്രി-യൂണിവേഴ്സിറ്റി കോഴ്സ് രണ്ടുവർഷമാക്കി നീട്ടാനും ജൂനിയർ കോളജ് അനുവദിക്കുവാനും തീരുമാനിച്ചത് ഈ ഘട്ട ത്തിലാണ്. മറ്റ് വിഭാഗക്കാർ നിരവധി കോളജുകൾ തുറന്നപ്പോഴും മുസ്‌ലിംകൾ ഈ വഴിക്ക് ചിന്തിക്കു കപോലും ചെയ്തിരുന്നില്ല. ഈ പ്രശ്‌നത്തിന്റെ ഗൗരവം ഞാൻ സി.എച്ചിന്റെ മുമ്പിൽ അവതരിപ്പിച്ചു. അദ്ദേഹത്തിന് ദീർഘമായ ഒരു കത്തയക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് ദീർഘമായ ഒരു മുഖപ്രസംഗം തയാറാക്കി നാല് ദിവസം തുടർച്ചയായി സി.എച്ച് 'ചന്ദ്രിക യിൽ പ്രസിദ്ധീകരിക്കുകയുണ്ടാ യി. ആവേശകരമായ ആ ഉൽബോധനം ഭാഗ്യവ ശാൽ ബധിര കർണങ്ങളിലല്ല പതിച്ചത്. മമ്പാട്ടും കായംകുളത്തും കൊല്ലത്തും പെരിങ്ങമലയിലും മുസ്‌ലിംകളുടെ വകയായി ജൂനിയർ കോളജുകൾ സ്ഥാപിക്കുവാനുള്ള ശ്രമം ആരംഭിച്ചത് ഈ അവ സരത്തിലാണ്.
കേരളത്തിൽ കൂടുതൽ സർവകലാശാ ലകൾ തുടങ്ങുന്നതിന്ന് തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിച്ചിരുന്ന അധികാരികൾ പൊതുവെ എതി രായിരുന്നു. കോളജുകളുടെ എണ്ണവും വിദ്യാർ ത്ഥികളുടെ ബാഹുല്യവും കൊണ്ട് കേരള സർവകലാശാല അന്ന് കൽക്കത്ത സർവകലാശാല കഴിഞ്ഞാൽ ഏറ്റവും വലുതായിരുന്നു. അതേ സമ യം ബിരുദാനന്തര പഠനത്തിനും ഗവേഷണത്തി നും പ്രാമുഖ്യം നൽകുന്ന കൂടുതൽ സർവകലാ ശാലകൾ സ്ഥാപിക്കൽ കേരളത്തിന്റെ ന്യായമാ യ ആവശ്യമായിരുന്നു. ഈ അവസരത്തിലണ് സി.എച്ച് കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായി സ്ഥാനമേറ്റത്. സ്ഥാനമേറ്റ ഉടൻ അദ്ദേഹം ഫാറു ഖ് കോളജ് സന്ദർശിക്കുകയുണ്ടായി. കോഴിക്കോ ട്ട് ഒരു സർവകലാശാല തുടങ്ങുന്നത് സംബന്ധി ച്ച് ഞങ്ങൾ ആ അവസരത്തിൽ ചർച്ച ചെയ്തു. ആയിടെ മാത്രം പ്രസിദ്ധീകൃതമായ കോത്താരി കമ്മീഷൻ റിപ്പോർട്ടിലെ താഴെ പറയുന്ന പരാമർശം ഞാൻ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തി. "Additional Universities would also be needed in other states. For instance there has been a strong and justifiable demand from the State of Kerala for an additional University." 12: 38 page 315.
പുതിയ സർവകലാശാല സ്ഥാപിക്കുവാനുള്ള നടപടി ഒട്ടും വൈകിയില്ല. കേരളത്തിൽ പുതിയ സർവകലാശാലകൾ സ്ഥാപിക്കുന്നത് സംബന്ധി ച്ച് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുവാൻ ഒരു ഉന്നതാധികാര കമ്മിറ്റിയെ നിയമിച്ചു. കോഴിക്കോ ടും കൊച്ചിയും ആസ്ഥാനമാക്കി രണ്ട് സർവകലാ ശാലകൾ സ്ഥാപിക്കാനാണ് കമ്മിറ്റി ശുപാർശ ചെയ്തത്. 1968ൽതന്നെ സി.എച്ച് കോഴിക്കോട് സർവകലാശാല സ്ഥാപിക്കാനുള്ള നിയമം കൊ ണ്ടുവന്നു. വ്യവസായ മേഖലയായ കൊച്ചിയിൽ ശ്രദ്ധേയമായ പല മേൻമകളുമുള്ള കൊച്ചി സർവ കലാശാല 1971ൽ അദ്ദേഹം നിലവിൽ വരുത്തി. കേന്ദ്ര സർക്കാറിന്റെ അനുമതി നേടുന്നതിലും യു.ജി.സിയുടെ അംഗീകാരം ലഭിക്കുന്നതിലും സി.എച്ച് വഹിച്ചിട്ടുള്ള പങ്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു. കേരളത്തിൽ ബിരുദാനന്തര പഠനത്തിനും ഗവേഷണത്തിനും കൈയയച്ചു ധനം വ്യയം ചെയ്യുന്ന പാരമ്പര്യം സർക്കാറിനില്ലായിരുന്നു. ഉദ്യോഗസ്ഥവൃന്ദം സർവകലാശാലകൾക്ക് പണം നൽകുന്നതിന് പ്രതികൂലമായ നിലപാടാണ് എടുത്തുപോന്നത്. ഈ പ്രതികൂല സാഹചര്യങ്ങൾ തട്ടിമാറ്റിയാണ് കോഴിക്കോട്, കൊച്ചി സർവകലാശാലകളുടെ വളർച്ചക്ക് വേണ്ട സഹായവും പ്രോത്സാഹനവും അദ്ദേഹം നൽകിയിരുന്നത്. രണ്ട് സർവകലാശാലകളുടെ സ്ഥാപകനും സംരക്ഷകനും എന്ന അപൂർവ ബഹുമതിയുടെ ഉടമയാണ് സി.എച്ച്.
മന്ത്രിസ്ഥാനം ഉപേക്ഷിച്ച് പാർലമെന്റംഗമായിരുന്ന ഇടവേളയിൽ ഒരിക്കൽ ഞങ്ങൾ രണ്ടുപേരും ഒരു പൊതുയോഗത്തിൽ സംബന്ധിക്കുകയുണ്ടായി. യോഗാനന്തരം എന്നെ വിളിച്ച് ചോദിച്ചു:എന്തുകൊണ്ട് കുറച്ച് വിശാലമായ മേഖലയിൽ പ്രവർത്തിച്ചുകൂടാ. കേരളത്തിലെ ഏതെങ്കിലും സർവകലാശാലയിൽ വൈസ് ചാൻസലറാകാൻ സമ്മതമല്ലേ? എത്രമാത്രം അർത്ഥവത്തായിരുന്നു ആ അന്വേഷണം എന്ന് എനിക്ക് മനസ്സിലായിരു
ന്നില്ല. പിന്നീട് എന്നെ വൈസ് ചാൻസലറായി നിയോഗിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് സുവിദിതമാണ്.
വൈസ് ചാൻസലറായശേഷം നേരിടേണ്ടിവന്ന എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും സ്നേഹത്തോടും സഹാനുഭൂതിയോടുംകൂടി സി.എച്ച് എനിക്ക് പിന്തുണ നൽകിയിരുന്നു. മന്ത്രിയായിരുന്നപ്പോഴും അല്ലാതിരുന്നപ്പോഴും അദ്ദേഹം എന്റെ സഹായത്തിനെത്തി.
അദ്ദേഹത്തെ എനിക്ക് കൂടെക്കൂടെ കാണേണ്ടി വന്നിരുന്നു. മരിക്കുന്നതിന് മുമ്പുള്ള രണ്ടുവർഷം; അപ്പോഴൊക്കെ ഒരു പ്രത്യേകത ദൃശ്യമായിരുന്നു. പ്രശ്‌നങ്ങളെ അദ്ദേഹം വളരെ ഉന്നതിയിൽനിന്നാണ് വീക്ഷിച്ചിരുന്നത്. സംഭാഷണത്തിൽ ഋഷിതുല്യമായ ഒരു നിസ്സംഗത കളിയാടിയിരുന്നു. കാലിക പ്രശ്‌നങ്ങളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചുമുള്ള ഉപമകളും അലങ്കാര പ്രയോഗങ്ങളും ഈ സമീപനംകൊണ്ടാണ് പ്രത്യേകം ശ്രദ്ധേയമായിട്ടുള്ളത്. ചിരിച്ചും ഫലിതം പറഞ്ഞുമാണ് യാത്ര പിരിയാറെങ്കിലും അദ്ദേഹത്തെ വിട്ടു പിരിയുമ്പോഴൊക്കെ മനസ്സിന്റെ അഗാധതയിൽ അ
വ്യക്തമായ ഒരു വേദന കുടികൊണ്ടിരുന്നു.
സി.എച്ചിന്റെ വിയോഗത്തിലേക്ക് വേദനയുടെ നാന്ദി കുറിക്കുകയായിരുന്നു മനസ്സ് എന്ന് പിന്നീട് തോന്നിയിട്ടുണ്ട്. സി.എച്ചിന്റെ ബഹുമുഖമായ പ്രതിഭയെക്കുറിച്ച് ഇവിടെ സൂചിപ്പിക്കുവാൻ ഇടമില്ല. വാഗ്വിലാസംകൊണ്ടും കർമ്മ ധീരതകൊണ്ടും കേരളം ഇന്നോളം കണ്ടിട്ടുള്ള മഹാന്മാരിൽ അഗ്രഗണ്യനാണദ്ദേഹം. മുസ്‌ലിംകളുടെയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും ഉന്നമനത്തിനുവേണ്ടി വിവേകപൂർവം പൊരുതിയ ഈ രാജ്യതന്ത്രജ്ഞന്റെ ക്രാന്തദർശിത്വവും ഭരണ നിപുണതയും എക്കാലവും എല്ലാ ജനവിഭാഗങ്ങളും വാഴ്ത്തുമെന്നതിൽ തർക്കമില്ല.