ഒരു സമന്വയവും അനന്വയവും
By: ആർ. എം മനയ് ക്കലാത്ത്
സ്വാതന്ത്ര്യ സമര സേനാനി, സാമൂഹിക പരിഷ്‌കർത്താവ്, മാധ്യമ പ്രവർത്തകൻ, എഴുത്തുകാരൻ, രാഷ്ട്രീയക്കാരൻ എന്നീ നിലകളിൽ കീർത്തി നേടിയ ബഹുമുഖ പ്രതിഭ. 1920ൽ തൃശൂർ ജില്ലയിലെ മച്ചാട്ട് ജനനം. ഔപചാരിക വിദ്യാഭ്യാസം വഴിക്കുവെച്ച് അവസാനിച്ചെങ്കിലും സ്വ പ്രയത്നത്തിലൂടെ ഉയരങ്ങൾ കീഴടക്കി. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന് 14 തവണകളിലായി രണ്ടുവർഷത്തോളം ജയിൽവാസം. സ്വാതന്ത്ര്യാനന്തരം കേരള സോഷ്യലിസ്റ്റ് പാർട്ടി രൂപീകരണത്തിന് നേതൃത്വം നൽകി. കെ.എസ്.പി പിന്നീട് ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയിൽ ലയിച്ചു. ആൾ ഇന്ത്യാ സോഷ്യലിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയായിരുന്നു. 1997 ഏപ്രിൽ 12ന് മരണപ്പെട്ടു.
കുട്ടിക്കാലത്ത് പഠിച്ച ഒരു സംസ്കൃത ശ്ലോകം പെട്ടെന്നോർമവന്നു - 'സി.എച്ചിനെ കുറിച്ചെഴുതാൻ തുടങ്ങിയപ്പോൾ വളരെ അർത്ഥവത്തായ ശ്ലോകം. അർത്ഥം ഇങ്ങനെ സംഗ്രഹിക്കാം: രാവിലെ നമ്മുടെ നിഴൽ വളരെ നീണ്ടതായിരിക്കും. ക്രമേണ ചെറുതായി ചെറുതായി വരുന്നു. നട്ടുച്ചയാകുമ്പോൾ അത് സ്വന്തം കാൽചുവട്ടിൽ ഒതുങ്ങുന്നു. ഉച്ചതിരിഞ്ഞാലത്തെ കഥ മറിച്ചാണ്. നിഴൽ നിമിഷംതോറും നീണ്ടു നീണ്ടു വലുതാകുന്നു. ദുഷ്‌ടൻമാരുമായുള്ള മൈത്രീബന്ധം ആരംഭത്തിൽ അതിഗംഭീരമായിരിക്കും. അചിക്കടി ക്ഷയിച്ച് 'നട്ടുച്ച യാകുമ്പോൾ അത് നാമാവശേഷമായിത്തീരും. സജ്ജന സൗഹൃദമാകട്ടെ ആരംഭത്തിൽ ലഘുവും ലളിതവുമാണ്. പിന്നീടത് വളർന്ന് ദൃഢവും ഗാഢവുമായിത്തീരുന്നു. ഉച്ചതിരിഞ്ഞ് പ്രത്യക്ഷപ്പെടുന്ന നിഴലിനെപ്പോലെ, സി.എച്ചുമായുള്ള എന്റെ മൈത്രി അനുക്രമമായി വർദ്ധിക്കുകയാണ് ചെയ്തത്. 1948ലാണ് 'സി.എച്ചിനെ ആദ്യമായി കാണുന്നത്. പൊതു ജീവിതത്തിലെ മീശ മുളക്കാത്ത, ശൗര്യശാലിയായ യുവാവായിട്ട്. മലബാറിൽ നിലവി
ലുണ്ടായിരുന്ന ജില്ലാ ബോർഡിലേക്ക് നടന്ന അവസാനത്തെ തെരഞ്ഞെടുപ്പിന്റെ കാലം. ഞാൻ കൈയും മെയ്യും മറന്ന് സോഷ്യലിസ്റ്റ് പാർട്ടിയിൽ അവിശ്രമം പ്രവർത്തിച്ചിരുന്ന ഘട്ടം. മുസ്‌ലിംലീഗിനെ സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ഒരു രാഷ്ട്രീയകകിയായി അംഗീകരിച്ച് സോഷ്യലിസ്റ്റ് പാർട്ടി അവരുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കി. വടക്കേ മലബാറിലെങ്ങോ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനുശേഷം ഞങ്ങൾ പരിചയപ്പെട്ടു. പിൽക്കാലത്ത് എന്റെ പാർട്ടി ബന്ധങ്ങളിലും ഇവിടുത്തെ രാഷ്ട്രീയ കൂട്ടുകെട്ടുകളിലും പല മാറ്റങ്ങളും വന്നു. പക്ഷേ, സി.എച്ചുമായുള്ള സുഹൃദ്ബന്ധം അവ കൊണ്ടാന്നും ഉലഞ്ഞില്ല. പ്രത്യുത ശക്തിപ്പെട്ടുവരികയും ചെയ്തു. സി.എച്ചിന്റെ സംഭാഷണ രീതിയും പ്രസംഗശൈലിയും എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ആത്മാർത്ഥത, ആശയവ്യക്തത, അവതരണഭംഗി, ഭാഷാപ്രസാദം, തികഞ്ഞ നിസ്സംഗതയോടെ തൊടുത്തുവിടുന്ന നർമ്മരസം നിറഞ്ഞ പരാമർശങ്ങൾ - അങ്ങനെ ലക്ഷണയുക്തമായ സംഭാഷണവും പ്രസംഗവും! അവസരോചിതമായ ഉപമകളും ഒരിക്കലും വറ്റാത്ത നർമ്മബോധത്തിന്റെ നീരുറവയും അദ്ദേഹത്തെ വശ്യവചസ്സാക്കി നർമ്മബോധം സംസ്ക്‌കാരസമ്പന്നമായ ഹൃദയത്തിന്റെ ഉൽപന്നമാണ്. ഫലഭൂയിഷ്‌ടമായ ഭാവനയുടെ സംഭാവനയാണ്. ചുഴിഞ്ഞിറങ്ങുന്ന നിരീക്ഷണശേഷിയുടെ സന്തതിയാണ്. ഒരുതരം വളിച്ചഫലിതങ്ങളും അശ്ലീലതയുടെ അയൽപക്കത്തെത്തുന്ന അശുഭപദങ്ങളും മുതലാക്കിയവർക്ക് ക്ഷാമമില്ലിന്ന്. പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്ന വിദൂഷക വാചാലൻമാർ! പക്ഷേ, സി.എച്ചിന്റെ നർമ്മബോധവും വിമർശന രൂപവും ഉദാത്തമായിരുന്നു. ഈ ഒരൊറ്റ കാരണംകൊണ്ട് അനേകമനേകം സുഹൃത്തുക്കളും ആരാധകരും അദ്ദേഹത്തിനുണ്ടായി. നർമ്മബോധംകൊണ്ടുമാത്രം ഒരു സംഘാടകൻ വിജയിക്കുകയില്ല. ഒരുപ്രസംഗകൻ നേതാവാകുകയില്ല. ആത്മാർപ്പണ പൂർവകമായ ലക്ഷ്യബോധം വേണം. ഐശ്വര്യവും ദാരിദ്ര്യവും മറ്റുള്ളവരുമായി പങ്കിടാനുള്ള കുലീനത വേണം. ഇതെല്ലാം കഥാപുരുഷന്റെ സവിശേഷ സിദ്ധികളായിരുന്നു.
കോഴിക്കോട് ടൗൺഹാളിൽ ഒരിക്കൽ സ്വതന്ത്ര തൊഴിലാളി യൂണിയന്റെ ഉദ്ഘാടനം നടന്നു. വർഷം തിട്ടമായിപ്പറയാൻ പ്രയാസം. ആ യോഗത്തിൽ പ്രസംഗിക്കണമെന്ന് സി.എച്ച് എന്നോട് നിർബന്ധപൂർവം ആവശ്യപ്പെട്ടു. ഞാൻ അതനു സരിക്കുകയും ചെയ്‌തു. പ്രസംഗവേദിയിലിരുന്ന് പതുങ്ങിയ സ്വരത്തിൽ കുശലാന്വേഷണം നടത്തുന്നതിനിടയിൽ സി.എച്ച് ചോദി ച്ചു: 'ലക്ഷദ്വീപിൽ പോയിട്ടുണ്ടോ? ഇല്ലെങ്കിൽ നമുക്കൊന്ന് പോകണം. പലതും കാണാനും പഠിക്കാനുമുണ്ടവിടെ.' ഞാൻ സമ്മതിച്ചു. പോകാനുള്ള ഒരുക്കങ്ങൾ എല്ലാം ചെയ്യാമെന്നദ്ദേഹമേറ്റു. പുറപ്പെടേണ്ട ദിവസവും സമയവും കാണിച്ച് അദ്ദേഹം എനിക്കെഴുതി. പക്ഷേ ഒരിടത്തും തുടർച്ചയായി രണ്ടുദിവസം തങ്ങുന്ന പതിവ് എനിക്കില്ലായിരുന്നു. തൻമൂലം ആ കത്ത് ഞാൻ കാണുന്നത് വളരെ ദിവസങ്ങൾക്കുശേഷമായിരുന്നു. പിന്നീടൊരിക്കൽ തമ്മിൽ കണ്ടപ്പോൾ അൽപം പരിഭവത്തിലും അതിലുമധികം തമാശയിലും അദ്ദേഹം പറഞ്ഞു: മനയ്ക്കലാത്ത് കല്യാണം കഴിക്കാതെതന്നെ കഴിയേണ്ടിവരും. ഇങ്ങനെ വാക്കിന് വ്യവസ്ഥയില്ലാത്തവന് വല്ലവനും പെണ്ണുകൊടുക്കുമോ.
വിവാഹം ഒരു പൊതുപ്രവർത്തകന് പാരതന്ത്ര്യമാണെന്ന വിശ്വാസക്കാരനായിരുന്നു ഞാനന്ന് 'പെണ്ണുകെട്ട് കാൽകെട്ടാണ്, കല്യാണത്തോടെ മനുഷ്യന്റെ സ്വാതന്ത്ര്യം നഷ്‌ടപ്പെട്ടുപോകും.'ഞാൻ തിരിച്ചടിച്ചു. ആ അഭിപ്രായത്തോട് അദ്ദേഹം യോജിച്ചില്ല. 'ജീവിതത്തിന്റെ പരിപൂർണ്ണതക്ക് വിവാഹം കുടിയേ തീരു' - അതായിരുന്നു എനിക്ക് ആ കനിഷ്‌ഠസഹോദരനിൽനിന്ന് ലഭിച്ച ഉപദേശം. അൽപം വൈകിയാണെങ്കിലും, വർഷങ്ങൾക്കിപ്പുറം ആ ഉപദേശം ഞാൻ സ്വീകരിച്ചു.
1962നുശേഷം ഏതാനും കൊല്ലങ്ങൾ 'മാതൃഭൂമി യുടെ പ്രത്യേക ലേഖകനായി ഞാൻ തിരുവനന്തപുരത്തുണ്ടായിരുന്നു. ഇതെഴുതുമ്പോൾ കേരള സർവകലാശാല പ്രോ-വൈസ് ചാൻസലറായിരുന്ന എൻ.എ കരീമും കുറേ കൊല്ലങ്ങളായി ഇംഗ്ലണ്ടിൽ താമസമാക്കിയിരുന്ന ഡോ. ജലാലുദ്ദീനുമായിരുന്നു അന്നെന്റെ പ്രധാന കൂട്ടുകാർ.ജലാലുദ്ദീൻ അന്ന് മെഡിക്കൽ വിദ്യാർത്ഥിയാണ്. കരീം, ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകനും. അദ്ദേഹം സി.എച്ചുമായി വളരെ അടുപ്പത്തിലായിരുന്നു. ഈ അടുപ്പം മുഹമ്മദ്കോയ സാഹിബു മായുള്ള എന്റെ മൈത്രീബന്ധം കുടുതൽ ദൃഢതരമാക്കി. ഞാൻ പിന്നീട് എറണാകുളം 'മാതൃഭൂമി'ഓഫിസിലേക്ക് മാറി, 'മാതൃഭൂമി' സപ്ലിമെന്റുകളുടെ ചുമതലക്കാരനായിട്ട്. അക്കാലത്തുണ്ടായ ഒരനുഭവം സി.എച്ച് എന്ന മഹാമനുഷ്യന്റെ ഹൃദയവിശാലതക്കും നീതിബോധത്തിനും ഉജ്ജ്വലമായ ഒരു ഉദാഹരണമായി ഞാൻ എന്നും അനുസ്‌മരിക്കും. എന്റെ ലേഖനംവഴി ഈ 'സ്‌മരണിക യുടെവായനക്കാരും, അവർ മുഖാന്തിരം മറ്റുള്ളവരും അത് അനുസ്മരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. സംഭവമിതാണ്:
എറണാകുളം മാതൃഭൂമിയിൽ എന്റെ സഹപ്രവർത്തകനായിരുന്ന ഒരു ചെറുപ്പക്കാരൻ ഒരു ദിവസം എന്റെ അടുത്തുവന്നു - സി.എച്ചിന്റെ പക്കൽ ഞാനൊരു ശിപാർശ പറയണമെന്നതായിരുന്നു കാര്യം. വഴിതെറ്റിയ എന്തെങ്കിലും ആനു കൂല്യത്തിനുവേണ്ടിയുള്ള അഭ്യർത്ഥനയായിരുന്നില്ല. തികച്ചും നീതി ലഭിക്കാനുള്ള ഒരു പരിശ്രമം മാത്രം. എന്റെ സഹപ്രവർത്തകന്റെ ജ്യേഷ്ഠ സഹോദരി പെരിഞ്ഞനം യു.പി സ്കൂളിലെ ഏറ്റവും സീനിയറായ ഫസ്റ്റ് അസിസ്റ്റന്റ്റായിരുന്നു. അവിടെ ഹെഡ്മാസ്റ്ററുടെ ഒഴിവ് വന്നപ്പോൾ ഒരു സുപ്രഭാതത്തിൽ അവരെ അടുത്തുള്ള ഒരു എൽ.പി സ്‌കൂളിലെ ഹെഡ്‌മിസ്ട്രസായി സ്ഥലം മാറ്റി. എന്നിട്ട് അവരേക്കാൾ എത്രയോ ജുനിയറായ ഒരാൾക്ക് യു.പി സ്‌കൂൾ ഹെഡ്‌മാസ്റ്ററായി പ്രമോഷൻ നൽകി. ടിയാൻ ലീഗ് വൃത്തങ്ങളിൽ പിടിയുള്ള ഒരു പാർട്ടി അനുഭാവിയാണ്. അധ്യാപകയൂണിയന്റെ സജീവ പ്രവർത്തകനും. ചാവക്കാട് വിദ്യാഭ്യാസ ജില്ലയാണ് രംഗം. അവിടുത്തെഎം.എൽ.എ ഒരു ലീഗുകാരനും. എന്റെ സ്നേഹിതന്റെ ചേച്ചിക്ക് ന്യായമായും കടുത്ത ദുഃഖവും നൈരാശ്യവും തോന്നി. അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ചിനെക്കൊണ്ട് ഇക്കാര്യത്തിൽ അർഹമായ നീതി ചെയ്യിക്കാൻ എന്റെ സഹായം വേണം. ഒരു മുസ്‌ലിംലീഗുകാരനായ മന്ത്രിയുടെമേൽ പലതരം സമ്മർദങ്ങളും ചെലുത്തപ്പെട്ടേക്കാം. സി.എച്ചിന് എന്റെ ശിപാർശ ശല്യമായിത്തീരുമോ എന്ന ഭയം എനിക്കും ഇല്ലാതിരുന്നില്ല. ഏതായാലും സത്യസ്ഥിതികൾ അന്നുതന്നെ ഞാൻ മന്ത്രിയെ അറിയിച്ചു. പിറ്റേന്ന് ഔദ്യോഗിക കാര്യങ്ങൾക്കുവേണ്ടി ഞാൻ ബോം ബെക്ക് യാത്രതിരിച്ചുകയും ചെയ്‌തു. തിരിച്ച് എറണാകുളത്തെത്തിയത് കൃതജ്ഞനായ എന്റെ സഹപ്രവർത്തകന്റെ അഭിനന്ദനങ്ങൾ സ്വീകരിക്കാനാണ്. അതിനിടയിൽ നടക്കേണ്ടതെല്ലാം നടന്നുകഴിഞ്ഞിരുന്നു. ആ സീനിയർ അധ്യാപികയെ ഹെഡ്മിസ്ട്രസായി യു.പി.എസിൽ മാറ്റി നിയമിച്ചു. സി.എച്ചിനെ നന്നായറിയാവുന്നതുകൊണ്ട് എനിക്ക് ആ നടപടിയിൽ അത്രയേറെ അത്ഭുതം തോന്നിയില്ല. പക്ഷേ എല്ലാം സർക്കാർ മുറപോലെ നടക്കുന്ന സാഹചര്യത്തിൽ ഇത്രയും വേഗം നീതി നടപ്പാക്കി എന്നത് എനിക്കും വിസ്‌മയമായി തോന്നി. മന്ത്രി വ്യക്തിപരമായ താൽപര്യം പ്രദർശിപ്പിച്ചിരുന്നില്ലെങ്കിൽ അത് നടക്കുമായിരുന്നില്ല.
സ്വന്തം സമുദായത്തിനും സംഘടനക്കും പുറത്തുള്ള ആയിരമായിരം ആളുകളിൽ ഓരോരുത്തർക്കും സി.എച്ച് തന്റെ ഉറ്റ മിത്രമാണെന്ന് തോന്നിയിരുന്നു. അടിസ്ഥാനപരമായി അദ്ദേഹത്തിൽ മുറ്റിനിന്ന മനുഷ്യസ്നേഹവും പരോപകാര തൽപരതയുമാണ് ഇതിന്റെ രഹസ്യം.
മന്ത്രിമാരെ, അവർ എത്ര വലിയ സുഹൃത്തുക്കളായിരുന്നാലും കൂടെക്കൂടെ ചെന്നുകാണുന്ന പതിവില്ലെനിക്ക്. പ്രത്യേകിച്ച് അവരുടെ ഔദ്യോഗിക വസതിയിലോ, സെക്രട്ടറിയേറ്റിലോ ചെന്നു കാണാൻ ഞാനിഷ്‌ടപ്പെട്ടിരുന്നില്ല. അത്രയധികം നിർബന്ധമുള്ള ഔദ്യോഗിക ചുമതലകൾക്കാണെങ്കിൽ നിവൃത്തിയില്ലല്ലോ. യാദൃഛികമായി വല്ല ക്യാമ്പുകളിലോ പൊതു ചടങ്ങുകളിലോ വച്ചാണ് ചിലപ്പോഴൊക്കെ അവരെ കണ്ടുമുട്ടുക. സി.എച്ച് മുഖ്യമന്ത്രിയായിരുന്ന ഹ്രസ്വകാലത്തിനിടക്ക് രണ്ടുതവണ ഞാൻ അദ്ദേഹത്തെ ഔദ്യോഗിക വസതിയിൽ ചെന്ന് കണ്ടിരുന്നു. ഒരിയ്ക്കൽ 'മാതൃഭൂമി' പത്രാധിപരോടൊന്നിച്ചാണ് പോയത്. ഒറ്റക്കുചെന്ന് കണ്ട സന്ദർഭത്തിൽ പത്രപ്രവർത്തനം സംസാരവിഷയമായി. ക'യെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ചന്ദ്രികക്ക് ഒരു എഡിഷൻകുടി തുടങ്ങണമെന്ന ആഗ്രഹമുണ്ടെന്നും കൊല്ലമാണോ എറണാകുളമാണോ നന്നായിരിക്കുക എന്ന് നിശ്ചയിക്കേണ്ടതുണ്ടെന്നും സി.എച്ച് പറഞ്ഞു. എന്റെ അഭിപ്രായം ആരാഞ്ഞപ്പോൾ എറണാകുളത്തിനാണ് ഞാൻ വോട്ടു ചെയ്തത്. ഓഫ്സെറ്റ് പ്രസ്സ്, ഫോട്ടോ കോമ്പോസിഷൻ തുടങ്ങി പത്ര നിർമ്മാണ ലോകത്ത് വികസിച്ചുവരുന്ന ആധുനിക സാങ്കേതിക പുരോഗതികളെപ്പറ്റി സി.എച്ച് ബോധവാനാണെന്ന് അദ്ദേഹത്തിന്റെ സംഭാഷണം വ്യക്തമാക്കി. പരസ്യം, സ്വർക്കുലേഷൻ തുടങ്ങിയ വശങ്ങളെക്കുറിച്ചും പല കാര്യങ്ങളും പൊതുവായി ഞങ്ങൾ ചർച്ചചെയ്ത്.
കോഴിക്കോട്ടെ എൻ.പി അബുസാഹിബ് അഭിവന്ദ്യനായ ഒരു കോൺഗ്രസ്സുകാരനാണ്. രാഷ്ട്രീയമായി മുസ്‌ലിംലിഗിന്റെ നിർദയനായ വിമർശകനുമായിരുന്നു. പക്ഷേ അബുസാഹിബിൽ ഒരു പ്രതിയോഗിയിലുള്ള വൈരത്തേക്കാൾ പൊതുപ്രവർത്തകനിലുള്ള മൂല്യത്തെയാണ് സി.എച്ച് കണ്ടത്. ഒരു ഉദാഹരണം പറയാം; അബുസാഹിബ് തന്നെ ഈയിടെ എന്നോട് പറഞ്ഞ സംഭവം: ദീർഘകാലം രാഷ്ട്രീയ രംഗത്ത് സഹപ്രവർത്ത കരായിരുന്ന രണ്ട് കോൺഗ്രസ് മന്ത്രിമാരെ കോഴിക്കോട്ടെ ഒരു ചടങ്ങിന് ക്ഷണിക്കാൻ അബുസാഹിബ് തിരുവനന്തപുരത്ത് പോയി. മുൻകൂട്ടി സന്ദർശന സമയമൊന്നും നിശ്ചയിച്ചിരുന്നില്ല. സെക്രട്ടറിയേറ്റ് പരിസരത്തുവെച്ച് രണ്ട് മന്ത്രിമാരെയും കണ്ടു. അവർ ചിരിച്ച് പരിചയം രേഖപ്പെടുത്തി നടന്നകലുകയും ചെയ്‌തു. പിന്നീട് ആ വഴിവന്നത് ഡെപ്യൂട്ടി മുഖ്യമന്ത്രിയായ സി.എച്ചായിരുന്നു. കാറിൽനിന്നിറങ്ങിയ ഉടൻ അദ്ദേഹം അബുസാഹിബിനെ കണ്ടു. അടുത്തുചെന്ന് ഡെപ്യൂട്ടി മുഖ്യമന്ത്രി തോളിൽ കൈയിട്ട് കുശലപ്രശ്നം ചെയ്തു. റമസാൻ മാസത്തിലാണത്. അബുസാഹിബിന് നോമ്പില്ലേ എന്നന്വേഷിച്ചു. അദ്ദേഹം നോമ്പെടുക്കുന്നുണ്ടായിരുന്നു. 'ഇപ്പോൾ ഇവിടെനിന്ന് വലയേണ്ട; വീട്ടിൽപോയി അൽപം വിശ്രമിച്ചോളൂ' എന്നുപറഞ്ഞ് സ്വന്തം കാറിൽ അബുസാഹിബിനെ സി.എച്ച് തന്റെ ഔദ്യോഗിക വസതിയിലേക്കയച്ചു. ഉച്ചതിരിഞ്ഞ് തന്നോടൊപ്പം സെക്രട്ടറിയേറ്റിലേക്ക് കൂട്ടിക്കൊണ്ടുവരികയും മറ്റു രണ്ട് മന്ത്രിമാർക്കും ഫോൺ ചെയ്ത് അബു സാഹിബിനെ അവരുടെ പക്കലേക്ക് അയക്കുകയും ചെയ്തു.
കോഴിക്കോട് ടൗൺഹാളിൽ സി.എച്ചിന്റെ ഛായാപടം അനാഛാദനം ചെയ്‌ത ദിവസം അബുസാഹിബ് തന്നെയാണ് ഈ അനുഭവം വിവരിച്ചത്. ആ മെലിഞ്ഞ വയോധികന്റെ തൊണ്ടയിടറുന്നുണ്ടായിരുന്നു. കണ്ണുകൾ ഈറനാകുന്നതുംഞാൻ കണ്ടു.
1963ലാണ് ഞാൻ രാഷ്ട്രിയത്തിൽനിന്ന് നിശ്ശേഷം പിൻമാറിയത്. എന്റെ രാഷ്ട്രീയാഭിപ്രായങ്ങളെ വളരെയധികം സ്വാധീനിച്ചത് ആദ്യകാലങ്ങളിൽ ഗാന്ധിജിയായിരുന്നു. പിന്നീട് ഒരു പന്തീരാണ്ടിലധികം കാലം ഡോ. രാംമനോഹർ ലോഹ്യയുടെ ആശയങ്ങൾ എന്നെ ആകർഷിച്ചു. മുസ്‌ലിംകൾ, സ്ത്രീകൾ, ഹരിജനങ്ങൾ, ആദിവാസികൾ - ഇവരാണ് ഇന്ത്യയിൽ ഏറ്റവുമധികം അവഗണിക്കപ്പെടുന്നവരെന്ന് ലോഹ്യ വിശ്വസിച്ചു.നാം അവരോട് കൈക്കൊണ്ടുപന്നിട്ടുള്ള പരമ്പരാഗത സമീപനത്തിൽ മാറ്റം വേണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്‌തു. സജീവ രാഷ്ട്രീയത്തിൽ ഇല്ലെങ്കിലും ഈ ലോഹ്യൻ സമീപനം എന്റെ ചിന്തകളേയും ചേഷ്‌ടകളേയും ഞാനറിയാതെതന്നെ ഒരളവോളം സ്വാധീനിച്ചിരുന്നു.സി.എച്ചിനെ പ്പാലെയുള്ള ഒരു വിശാലഹൃദയനെ, ദേശ സ്നേഹിയെ, രാഷ്ട്രീയ ചിന്തകൾക്കതീതമായി നീതിയെ ആദരിക്കുന്ന ആജന്മ സമഷ്ടിവാദിയെ എന്റെ ഈ സമീപന കോടതിയിലൂടെ മനസ്സിലാക്കാൻ ഞാൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്.
ചേതനയറ്റ വർഗം ജാതിയായി മരവിക്കുമ്പോൾ, ചലനാത്മകമായ ജാതി വർഗമായി സമരാഭിമുഖ്യം നേടുന്നു.
മുസ്‌ലിം സമുദായം ഒരു ജാതിയല്ല. ഒരു മതത്തിന്റെ വിശ്വാസദാർഢ്യവും പരമ്പരാഗതമായ ചലനാത്മകത്വവും അതിനെ ഏതാണ്ട് ഒരു വർഗ
ത്തിന്റെ (ക്ലാസിന്റെ മുഖമുദ്ര അണിയിച്ചിട്ടുണ്ട്. ഇത് ചരിത്രപരമായ വസ്‌തുതയാണ്. മുഗിള സാമ്രാജ്യത്തിന്റെ തകർച്ചയോടുകൂടി ഇന്ത്യയിൽ പൊട്ടിപ്പുറപ്പെട്ട അധികാര പോരാട്ടങ്ങളും ഹിന്ദുസമുദായത്തിലെ ജാതി സമ്പ്രദായത്തിന്റെ കാർക്കശ്യവും ഈസ്റ്റിന്ത്യാ കമ്പനിക്കാർ ഒരവസരമാക്കി. അങ്ങനെയാണ് ഒരു 'കത്ത്' ചിട്ടുകളിച്ചു ജയിക്കുന്ന ലാഘവത്തോടെ റോബർട്ട് ക്ലൈവ് പ്ലാസിയിൽ ബ്രിട്ടീഷ് ഭരണപ്പന്തലിന് കാൽനാട്ടിയത്. ആ ബ്രിട്ടീഷുകാർക്കെതിരായി ആദ്യം നടന്ന സമരത്തിൽ മുസ്‌ലിംകൾ പ്രശംസനീയമായ പങ്കുവഹിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി സാമ്രാജ്യത്വ ഭരണത്തിനെതിരായി പടവെട്ടി പ്രാണരക്തം പൊരിഞ്ഞ മുസ്‌ലിംകൾ നിരവധിയാണ്. ബീഗം ഹസ്രത്ത് മഹലിനെപ്പോലത്തെ വനിതാ സേനാനികൾ ഇന്ത്യയുടെ വീരേതിഹാസങ്ങളാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ മുന്നണി ഭടൻമാരിൽ പ്രഗത്ഭരായ പല മുസ്‌ലിം നേതാക്കളുമുണ്ടായിരുന്നു. എന്തിന്, മുഹമ്മദലി ജിന്നാസാഹിബ് കോൺഗ്രസ്സുകാരനായിരുന്നുവല്ലോ. ഇന്ത്യയുടെ ദേശീയ നവോത്ഥാനത്തിന് സമാന്തരമായി ഉടലെടുത്ത സാംസ്‌കാരിക പുനരുജ്ജീവനം ചരിത്രപരമായ കാരണങ്ങളാൽ ഒരളവോളം ഹൈന്ദവഛായയാർജ്ജിച്ചു. ലോകമാന്യ ബാലഗംഗാധര തിലകനെപ്പോലുള്ളവർപോലും അറിയാതെതന്നെ അവരുടെ ബ്രിട്ടീഷ് വിരുദ്ധ വിപ്ലവപ്രസ്ഥാനം ചില അബദ്ധങ്ങളിലേക്ക് പാളിപ്പോകാൻ അനുവദിച്ചില്ലേ?- സംശയിക്കാവുന്നതാണ്.വിഭജിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് നയം ഈ സന്ദർഭം സമർത്ഥമായി ചുഷണം ചെയ്തു. ഹിന്ദുമുസ്‌ലിം സമുദായങ്ങൾ പരസ്‌പരം പോരടിച്ച് അകന്നു നിൽക്കുന്നതിൽ ബ്രിട്ടീഷുകാർക്ക് നിക്ഷിപ്ത താൽപര്യംതന്നെ ഉണ്ടായിരുന്നു.
കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം ദശകം ബ്രിട്ടീഷ് ഭരണത്തിനെതിരായി ഇന്ത്യൻ ജനത ജാതി ഭേദങ്ങളും മതവ്യത്യാസങ്ങളും മറന്ന് കർമ്മരംഗത്തിറങ്ങിയ കാലഘട്ടമായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനം ഹിന്ദു മുസ്‌ലിം മൈത്രിയെ ദൃഢീകരിച്ചു. ജൻമിത്വത്തെയും നാടുവാഴികളെയും കരുക്കളാക്കി ബ്രിട്ടീഷുകാർ നടത്തുന്ന മർദനങ്ങൾക്കെതിരെ നാടെങ്ങും ജനങ്ങൾ ഇളകി വശായി. മലബാറിലെ മുസ്‌ലിംകളും ജൻമിത്വത്തിനും അതുവഴി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും എതിരായി ധീരോദാത്തമായി സമരംചെയ്തു.
തുടർന്നുള്ള വർഷങ്ങളിൽ പല കാരണങ്ങളാലും വലിയൊരു മുസ്‌ലിം വിഭാഗം ദേശീയ ചേരിയിൽനിന്നകന്ന് മുസ്‌ലിംലീഗിന്റെ കൊടിക്കീഴിൽ അണിനിരന്നു. ഇന്ത്യയുടെ വിഭജനവും സ്വാതന്ത്ര്യ ലബ്ധിയും പിറകെവന്ന വർഗീയ ലഹളകളും ന്യൂനപക്ഷമായ ഇന്ത്യൻ മുസ്‌ലിംകളിൽ മാനസികമായിപ്രത്യേക കാലാവസ്ഥ സൃഷ്‌ടിച്ചു. മലബാറിൽ ഒരു രാഷ്ട്രീയ ഘടകമെന്ന നിലയിൽ ലീഗ് ശക്തിയാർജിച്ചതിന്റെ പശ്ചാത്തലമിതാണ്. കോൺഗ്രസ്സിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും വിഭിന്ന രൂപങ്ങളിലുള്ള എതിർപ്പുകളെ അതിജീവിച്ച് ലീഗിനെ വളർത്തിയതിൽ പരേതരായ ബാഫവിതങ്ങളും സീതിസാഹിബും നൽകിയ സംഭാവന നിസ്സീമമാണ്.
അവരുടെ പാരമ്പര്യം സ്വതന്ത്ര ഇന്ത്യയിലെ പുതിയ സാഹചര്യങ്ങളോട് ഇണക്കിയെടുക്കുക എന്ന ശ്രമസാധ്യമായ ചരിത്ര കടമയാണ് സി.എച്ച് നിർവഹിച്ചുപോന്നത്. പ്രത്യേക മതന്യൂന പക്ഷമെന്ന നിലയിൽ വ്യക്തിത്വം നിലനിർത്തുകയും അതേ അവസരത്തിൽതന്നെ ദേശീയ ജീവിതത്തിലെ സർഗാത്മകമായ ചേതനയുടെ ഒരംശമായി മുസ്‌ലിംകൾ വർത്തിക്കുകയും ചെയ്യുക എന്നതായിരുന്നു സി.എച്ചിന്റെ കാഴ്‌ചപ്പാട്. വിപുലമായ വിദേശ പര്യടനങ്ങളും വായനയും മസമുദായങ്ങളുടെ കരണ-പ്രതികരണങ്ങൾ നിരീക്ഷിച്ച് വിലയിരുത്താനുള്ള സ്വതസിദ്ധ കഴിവും സി.എച്ചിൽ ഒത്തിണങ്ങി. അപകർഷബോധം അദ്ദേഹത്തെ തൊട്ടുതീണ്ടിയിരുന്നില്ല.
വളരെക്കാലത്തേക്ക് നമ്മുടെ പൊതു ജീവിതത്തിൽ സി.എച്ച് ഒരു അനന്വയാലങ്കാരമായി അറിയപ്പെടും; തീർച്ച. അതോടൊപ്പം ഇസ്‌ലാമിക മൂല്യങ്ങളുടെയും രാഷ്ട്രീയ ധർമ്മങ്ങളുടെയും ഒരുസമന്വയമായിട്ടും. 'തന്നോടു സമമായ് താൻതാൻ എന്നുചൊന്നാലനന്വയം.