അൽപം പഴയകാര്യങ്ങൾ
By: കെ. കെ മുഹമ്മദ് ഷാഫി
ചന്ദ്രിക ദിനപത്രത്തിന്റെ പ്രഥമ പത്രാധിപർ. വാഗ്മിയും എഴുത്തുകാരനും ഗ്രന്ഥകാരനുമായിരുന്നു. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശി. 1952ൽ മുസ്‌ലിംലീഗ് പ്രതിനിധിയായി മദ്രാസ് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
പരേതനായ സി.എച്ച് മുഹമ്മദ്കോയാ സാഹിബിനെ സംബന്ധിച്ച് ഒരു ലേഖനം അയച്ചുകൊടുക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് ചന്ദ്രിക പത്രാധിപർ സി. കുഞ്ഞുട്ടി സാഹിബ് (1983-ൽ) അയച്ച കത്തു കിട്ടിയിട്ടു ദിവസങ്ങൾ കുറച്ചുകഴിഞ്ഞു. വളരെക്കാലം ഒന്നിച്ചു പ്രവർത്തിച്ചസി.എച്ചിനെപ്പറ്റി അനേകമനേകം ചിന്തകൾ എന്റെ ഹൃദയത്തിൽ നിറഞ്ഞു നിൽക്കുകയാണ്. പക്ഷേ രോഗബാധിതനായി കഴിയുന്ന എനിക്കു ലേഖനം എഴുതാനുള്ള പ്രയാസങ്ങളാൽ ആ ചിന്തകൾ കടലാസിൽ പകർത്തുവാൻ കഴിയുന്നില്ല.
1934-ൽ ചന്ദ്രിക ആഴ്‌ചപ്പത്രമായി പ്രസിദ്ധീകരണം തുടങ്ങി അധികനാൾ ആവുന്നതിനു മുമ്പുതന്നെ സി.എച്ച് ചന്ദ്രിക ഓഫീസിൽ ഇടക്കിടെ വന്നുകൊണ്ടിരുന്ന ഒരു യുവ സന്ദർശകനായിരുന്നു. അധികകാലം കഴിയും മുമ്പേ അദ്ദേഹം ചന്ദ്രികയിലേക്ക് ലേഖനങ്ങൾ എഴുതിത്തരികയും
അതു ചന്ദ്രിക പ്രസിദ്ധപ്പെടുത്തുകയും ചെയ്തുവന്നു. കെ.എം സീതിസാഹിബ്, സത്താർ സേട്ടുസാഹിബ്, സി.പി മമ്മുക്കേയി സാഹിബ് മുതലായവരുമായും തലശ്ശേരിയിൽ വരുമ്പോഴൊക്കെ അദ്ദേഹം അടുത്ത് പെരുമാറിയിരുന്നു. ബ്രണ്ണൻ കോളജിലെ ഇംഗ്ലീഷ് ലക്ചററും പിന്നീട് കോഴിക്കോട് സർവകലാശാലയുടെ വൈ സ് ചാൻസലറുമായിരുന്ന, മുഹമ്മദ് ഗനി സാഹിബും ഞാനും കായത്ത് റോഡിലൊരു വീട്ടിൽ അക്കാലത്ത് ഒന്നിച്ചാണ് താമസിച്ചിരുന്നത്. അവിടെ വന്നുകൊണ്ടിരുന്ന വിദ്യാർത്ഥികളിൽ സി.എച്ചും ഉൾപ്പെട്ടിരുന്നു. ഇംഗ്ലീഷ് ലേഖനങ്ങൾ പരിഭാഷപ്പെടുത്തി ചന്ദ്രികക്കയച്ച് തരുന്നതിൽ മുഹമ്മദ്കോയ പ്രത്യേകം താൽപര്യം കാണിച്ചിരുന്നു. മുസ്‌ലിം ലീഗിനെ സംബന്ധിച്ച ലേഖനങ്ങളാണ് അദ്ദേഹം അധികവും പരിഭാഷപ്പെടുത്തി അയച്ച് തന്നിരുന്നത്.
ചന്ദ്രിക ദിനപത്രമായിക്കഴിഞ്ഞപ്പോ ൾ കേരളത്തിന്റെ നാനാ പ്രദേശങ്ങളിലും ഏജന്റുമാർക്ക് പത്രക്കെട്ടുകൾ യഥാസമയം എത്തിച്ചുകൊടുക്കാൻ കഴിയാതെ വന്നു. അതിനുള്ള പരിഹാരം ചന്ദ്രികയുടെ പ്രസിദ്ധീകരണം കോഴിക്കോട്ടേക്ക് മാറ്റുക മാത്രമാണെന്നുകണ്ടു. അതിനുപറ്റിയ സ്ഥലം കണ്ടുപിടിക്കാൻ ഞാൻ കോഴിക്കോട്ടെത്തി. പരേതനായ സയ്യിദ് അബ്‌ദുറഹിമാൻ ബാഫഖി തങ്ങൾ എനിക്കു വേണ്ടുന്ന സഹായങ്ങൾ ചെയ്തു തന്നു. പല ഭാഗങ്ങളിലും ചുറ്റിത്തിരിഞ്ഞു നടന്ന കൂട്ടത്തിൽ അൽ അമീൻ പത്രത്തിൽ ജോലി ചെയ്തിരുന്ന കാലത്ത് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബുമൊന്നിച്ച് മാറിമാറി താമസിച്ചിരുന്ന പ്രദേശങ്ങളിലൊക്കെ പോയിനോക്കി. അക്കുട്ടത്തിൽ ഇപ്പോൾ കോഴിക്കോട്ട് ചന്ദ്രികനിൽക്കുന്ന വളപ്പിന്റെ തൊട്ടുകിഴക്ക് സ്ഥിതി ചെയ്യുന്ന പ്രദേശത്തും കുറേ പരതി. ചക്കരക്കാരന്റെ വളപ്പ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ആ വളപ്പിലൊരു വീട്ടിൽ ഇ. മൊയ്‌തു മൗലവിയും ഞാനും ഉൾപ്പെടെ അൽ-അമിനിലെ പ്രവർത്തകർ താമസിച്ചിരുന്നു. അവിടെയും ചന്ദ്രികക്ക് അക്കാലത്ത് സ്ഥലം കിട്ടിയില്ല. ഒടുവിൽ കിഴക്കെ നടക്കാവിൽ അബ്‌ദുറഹിമാനിക്ക എന്നുപേരായ ഒരാളുടെ ഒരു പുതിയ കെട്ടിടം കിട്ടി. അവിടേക്ക് ചന്ദ്രികാ പ്രസും പത്രമാപ്പീസും തലശ്ശേരിയിൽനിന്നുംമാറ്റി. സി.എച്ച് അന്ന് ചന്ദ്രികയിൽ ഉപ പത്രാധിപരായി ചേർന്ന് കഴിഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് മുസ്‌ലിംലീഗ് സ്ഥാനാർത്ഥികളുടെ വിജയത്തിനുവേണ്ടി ഊണും ഉറക്കും ഒഴിച്ചുപ്രവർത്തിക്കാൻ സി.എച്ചിനു യാതൊരു മടിയുമില്ലായിരുന്നു. ഉപ്പി സാഹിബ്, പോക്കർ സാഹിബ്, സീതി സാഹിബ് തുടങ്ങിയ നേതാക്കളുടെ വിജയത്തിനുവേണ്ടി കളരിയിലിറങ്ങി പ്രവർത്തിച്ച് ശീലമുള്ള ഞാൻ മദിരാശി അസംബ്ലി തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി നിന്നപ്പോൾ നേരിടേണ്ടിവന്നത് ഒരു വൻകിട മുതലാളിയേയും മറ്റു മൂന്നുനാലു പ്രമാണിമാരെയും ആയിരുന്നു. അന്നത്തെ പെരിന്തൽമണ്ണ നിയോജക മണ്‌ഡലം ഇന്നത്തെ മങ്കട, പെരിന്തൽമണ്ണ എന്നീ രണ്ടു നിയോജക മണ്ഡലങ്ങൾ ഉൾപ്പെട്ടതായിരുന്നു. സി.എച്ച് മുഹമ്മദ്കോയ സാഹിബ് ആ തെരഞ്ഞെടുപ്പിൽ നിയോജക മണ്‌ഡ ലത്തിലെ പല പ്രധാന കേന്ദ്രങ്ങളിലും ചേർന്ന പൊതുയോഗങ്ങളിൽ ചെയ്‌ത ഉജ്ജ്വല പ്രസംഗങ്ങൾ സാധുക്കളും സാധാരണക്കാരും ആയ വോട്ടർമാരെ മുതലാളിത്തത്തിന്റെ ഭീതിയിൽനിന്നും സ്വതന്ത്രരാക്കി. തങ്ങൾക്കിഷ്ടപ്പെട്ട സ്ഥാനാർത്ഥിക്കു വോട്ടുകൊടുക്കാനുള്ള അവകാശാധികാരങ്ങൾ വോട്ടർമാർക്കുണ്ട് എന്നു ജനങ്ങളെ ബോദ്ധ്യപ്പെടു ത്തി. എന്നെപ്പറ്റി പറയുമ്പോൾ മലയാളപത്രപ്രവർത്തനത്തിൽ എന്റെ ഗുരുനാഥൻ എന്നു വിശേഷിപ്പിച്ചിരുന്നു. ആ വിശേഷണം ഒരു ബഹുമതിയായാണ് ഞാൻ കണക്കാക്കിയിരുന്നത്.