VOL 04 |
 Flip Pacha Online

ക്ഷീണിക്കാത്ത മനീഷയും പൊൻപേനയും

By: പി.കെ. മുഹമ്മദ് കുഞ്ഞി

ക്ഷീണിക്കാത്ത മനീഷയും പൊൻപേനയും
ചരിത്രകാരൻ, മാധ്യമ പ്രവർത്തകൻ, കമ്യൂണിസ്റ്റ് ബുദ്ധിജീവി, സാംസ്കാരിക വിമർശകൻ എന്നീ നിലകളിലെല്ലാം ശ്രദ്ധേയൻ. 1929ൽ കോട്ടയം ജില്ലയിലെ കുടല്ലൂരിൽ ജനനം. പിന്നീട് തൃശൂർ ജില്ലയിലെ പെരുമ്പിലാവിലേക്ക് താമസം മാറ്റി. 1943ൽ, 14-ാം വയസിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗം, വൈകാതെ ദേശാഭിമാനിയിൽ പത്രാധിപ സമിതി അംഗമായി. 1949ൽ പാർട്ടിബന്ധം ഉപേക്ഷിച്ചു. ഇക്കാലത്ത് ജയകേരളത്തിൽ സ്ഥിരമായി എഴുതിത്തുടങ്ങി. കേന്ദ്ര കലാസമിതി പ്രവർത്തനത്തിലും സജീവമായി. 1957ൽ കൊണ്ടോട്ടിയിൽനിന്ന് കേരള നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും മുസ്‌ലിംലീഗിന്റെ അഹമ്മദ് കുരിക്കളോട് പരാജയപ്പെട്ടു. ഇ.എം.എസിന്റെ നിർബന്ധത്തിനു വഴങ്ങി വീണ്ടും ദേശാഭിമാനിയിൽ ചേർന്നു. 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നതോടെ വീണ്ടും പാർട്ടിബന്ധം ഉപേക്ഷിച്ച് എഴുത്തിലും ഗവേഷണങ്ങളിലും സജീവമായി. മുസ്‌ലിംകളും കേരള സംസ്കാരവും, അറബി ഭാഷയും സാഹിത്യവും, കേരളത്തിലെ മുസ്‌ലിം പള്ളികൾ, സമന്വയ സാക്ഷികൾ, അൽ അമീൻ, മുണ്ടശ്ശേരി - വ്യക്തി, വിമർശകൻ, ബൊക്കോച്ചിയോവും പിൻഗാമികളും, അന്വേഷണവും കണ്ടെത്തലും, 11 മഹാകവികൾ എന്നിവയാണ് പ്രധാന രചനകൾ. ഉമ്മീം മോളും, ഒഴിയാബാധ, കൈവിലങ്ങ് തുടങ്ങിയ നാടകങ്ങളും രചിച്ചു.


പ്രധാനമന്ത്രിയും (മൊറാർജി ദേശായ്) മുഖ്യമന്ത്രിയും (എ.കെ ആൻ്റണി) വേദിയിൽ. പ്രശസതരായ സാഹിത്യകാരന്മാരും വിശിഷ്‌ടാതിഥികളും ഹാളിൽ നിറയെ. വിദ്യാഭ്യാസമന്ത്രി കാര്യമാത്ര പ്രസക്തമായ ഒരു പ്രസംഗം ചെയ്തു. അളന്നുമുറിച്ചു ചിന്തുരമിട്ടെടുത്ത ഇംഗ്ലീഷ് വാചകങ്ങളിൽ സാംസ്കാരിക രംഗത്തെ പരിപാടികളുടെ വിശദീകരണം. സാഹിത്യ അക്കാദമി വാർഷികമായിരുന്നു. താൻ വളവും വെള്ളവും നൽകി തഴപ്പി ച്ചെടുത്തതിൽ പൂഴിത്തരി വീഴാനിടമില്ലാത്ത തരത്തിൽ തിങ്ങിനിൽക്കുന്ന പൂക്കുലകൾ വിക്ഷിച്ചു സി.എച്ച് ഇരുന്നു. അദ്ദേഹം കാണികളെ നിരീക്ഷിക്കുകയാണെന്നു തോന്നി. രണ്ടാംനിരയിലിരുന്ന എന്നെ ശ്രദ്ധിച്ചോ? വെളുത്ത് തുടുത്ത മുഖത്ത് പുഞ്ചിരി വിടർന്നോ? സമ്മേളനം അവസാനിച്ചപ്പോൾ സംശയം അസ്ഥാനത്തല്ലെന്നു വ്യക്തമായി. സജിവങ്ങളായ ആ കണ്ണുകൾ തങ്ങിനിന്നത്എന്റെ മുഖത്തു തന്നെ. അനുയാത്ര ചെയ്‌ത എന്നോടന്വേഷിച്ചു: “നിങ്ങളിപ്പോൾ എവിടെയാണ്? പ്രതീക്ഷിക്കുന്നേടത്തൊന്നും കാണുന്നില്ലല്ലോ."-സുഹൃദ്സംഭാ ഷണങ്ങളി ൽ മിക്കവാറും ശ്രോതാവാകാറുള്ള അദ്ദേഹം അന്ന് സ്വല്‌പം വാചാലനായതു പോലെ തോന്നി. “വ്യവസായവും കൃഷിയും നോക്കാൻ മറ്റുള്ളവർ മതി. നിങ്ങൾ സ്വന്തം താവളത്തിൽ ഉറച്ചുനിൽക്കണം”-പിരിയുമ്പോൾ പറഞ്ഞ വാക്കുകൾ എന്നിൽ ഓർമ്മയുടെ ഓളങ്ങളുണർത്താൻപര്യാപ്തമായി. വിദ്യാർത്ഥിയായിരുന്ന കാലം. കോഴിക്കോട് വൈ എം.സി.എയിൽ പലകത്തട്ടടി ച്ച മുറികളിലൊന്നിൽ കഴിയുകയായിരുന്നു. തൊട്ടടുത്ത റൂമി ൽ മുസ്‌ലിം വിദ്യാർത്ഥി ഫെഡറേഷന്റെ മലബാർ നേതാക്കൾ. അവരെ കൂടെക്കൂടെ കാണാൻ വരുമായിരുന്നു സി.എച്ച്. അന്നദ്ദേഹം കോളജ് വിട്ടിരുന്നു. ഒരു ചെറിയ ജോലി ഉണ്ടായിരുന്നോ? മുസ്‌ലിം ലീഗിന്റെ ഉയർന്ന വേദികളിൽ ഒരാളായി ഉയർന്നിരുന്നു-തീർച്ച. കൈയടികളുടെ ആരവമുയർത്തുന്ന പ്രസംഗകനാണെന്ന അംഗീകാരവും നേടിയിരുന്നു. രാഷ്ട്രീയമായി ധ്രുവാന്തര ങ്ങളി ലായിരുന്നു; എങ്കിലും അദ്ദേ ഹം എന്നും എന്നെ ശ്രദ്ധിച്ചിരുന്നു. അങ്ങനെയാണ് എന്റെ മേശപ്പുറത്തെഴുതി വെച്ചിരുന്ന കടലാസ് തുണ്ടുകൾ സി.എച്ചിന്റെ ദൃഷ്‌ടിയിൽ പെട്ടത്. "ഇതെന്തു കൊണ്ട് ചന്ദ്രികയിൽ കൊടുത്തുകൂടാ?" -അദ്ദേഹം അന്വേഷിച്ചു.

'ഇസ്ലാമികോദ്യാനത്തിലെ പൂങ്കുയിലുകൾ എന്ന പേരിൽ പേർഷ്യൻ കവികളെ സംബന്ധിച്ച് എന്റെ ലേ ഖന പരമ്പര പ്രസിദ്ധീകരിക്കപ്പെട്ടത് അങ്ങനെയാണ്. ആദ്യ ലേഖനം അച്ചടിച്ച 'ചന്ദ്രിക' (അന്ന് തലശ്ശേരിയിൽനിന്നാണ് പ്രസിദ്ധീകരിച്ചിരുന്നതെന്നാണ് ഓർമ്മ) എന്നെ കാണിച്ചതും സി.എച്ച് തന്നെ. ആദ്യത്തെ കൺമണിയെ കണ്ടആഹ്ലാദത്തോടും അന്തസ്സോടും കൂടി ഉയർത്തിപ്പിടിച്ച ശിരസ്സിന് ഒരു കിഴുക്കും കിട്ടി. "ഭാഷ ജി. ശങ്കരക്കുറുപ്പിനോട് കടം വാങ്ങിയതാണെന്ന് തോന്നുന്നു. എഴുതിയാൽ പോരാ. സ്വന്തം ശൈ ലി വളർത്തിയെടുക്കണം. അതിൽ ഉറച്ച് നിൽക്കുകയും വേണം.'

എഴുത്തിൽ മാത്രമല്ല, പ്രവർത്തനത്തിലും പ്ര സംഗത്തിലും ജീവിതത്തിലുമെല്ലാം ഒരു പ്രത്യേകശൈലി വളർത്തിയെടുക്കാനും അതിൽ ഉറച്ച് നിൽക്കാനുമാവുമെന്ന് സി.എച്ച് തെളിയിച്ച് കഴിഞ്ഞിട്ടുണ്ട്. പലതിലും തൽപരരായവർ ഒന്നിന്റേയും യജമാനൻമാരാവില്ലെന്ന ചൊല്ലിൽ പതിരുണ്ടെന്നും ആ ജീവിതം വ്യക്തമാക്കി. സി.എച്ച് എന്തായിരുന്നില്ല എന്നല്ലാതെ എന്തായിരുന്നു എന്ന് ആർക്കും അന്വേഷിക്കാനാവില്ല.

സി.എച്ച് പ്രഗത്ഭനായ വാഗ്മിയായിരുന്നു. സാധാരണക്കാർക്ക് ലഹരിയായിത്തീരാറുള്ള ഉപമകളും കഥകളും ഫലിതങ്ങളും അദ്ദേഹം
ളം ഉതിർക്കുമായിരുന്നു. എന്നുവെച്ചദ്ദേഹം ഒരു 'മാസ് ഒറേറ്റർ' മാത്രമായിരുന്നോ അതിന്റെ തനതർത്ഥത്തിൽ? ആയിരുന്നില്ലെന്ന് മാത്രമല്ല ബുദ്ധിജീവികളെ ഹഠാദാകർഷിക്കുമാറുള്ള അദ്ദേഹത്തിന്റെ അപഗ്രഥന പാടവം അതിലേറെ പ്രകടമായിരുന്നു. മൈതാനങ്ങളിലും ജനപ്രതി നിധിസഭകളിലും ഒരുപോലെ ഉരുളകൾക്കുള്ള അദ്ദേഹത്തിന്റെ ഉപ്പേരികൾ ശത്രുക്കളെപ്പോലും മിത്രങ്ങളാക്കി മാറ്റിയിരുന്നു. നിയമസഭ യിലും പാർലമെന്റിലും ഭരണഘടനയെ വ്യാഖ്യാനി ക്കാനും സാങ്കേതിക മര്യാദകളിൽ ഒതുങ്ങിനിൽക്കാനുമുള്ള സി.എച്ചിന്റെ വിരുത് അസൂയാവഹമായിരുന്നു.

പത്ര പ്രവർത്തനം സർഗാത്മകമായ സാഹിത്യരചനക്കുള്ള കഴിവിനെ കെടുത്തുമെന്ന ധാരണസി.എച്ച് തിരുത്തിക്കളഞ്ഞു. ഒരു നല്ല പത്രാധിപ
രും നല്ല സാഹിത്യകാരനും അദ്ദേഹത്തിൽ സമഞ്ജസമായി സമ്മേളിച്ചു. റിപ്പോർട്ടാഷിൽ ഒതുങ്ങാത്തതും 'ന്യൂ ഡയറക്‌ഷൻ ഇൻ അമേരിക്കൻ
റൈറ്റിംഗി'ൽ നൂതന പത്രപ്രവർത്തനമെന്ന് ജോസഫ് എപ്‌ട്രൈൻ വിശേഷിപ്പിച്ച സമ്പ്രദായത്തോട് തൊട്ടുനിൽക്കുന്നതുമായ ഒരു സഞ്ചാരസാഹിത്യ സരണിതന്നെ സി.എച്ച് വെട്ടിത്തുറന്നു.

ബുദ്ധിജീവികൾ ഭരണരംഗത്ത് ശോഭിക്കില്ലെന്ന കീഴ്വഴക്കം മാറ്റിമറിച്ചതും അദ്ദേഹംതന്നെ. വിദ്യാഭ്യാസ ധുരന്ധരന്മാരെപ്പോലും വെള്ളം കുടിപ്പിച്ചതാണല്ലൊ കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ്. ആ കുത്തഴിഞ്ഞ പുസ്‌തകം ഒന്നടക്കിയൊതുക്കപ്പെട്ടത് സി.എച്ചിന്റെ ൽനോട്ടത്തിലാണ്. സാഹിത്യ-കലാ-സംഗീത-നാടക കൾക്കും കലാമണ്ഡ‌ല ത്തി നും ശാപമോക്ഷം ലഭിച്ചതും അദ്ദേഹത്തിന്റെ വാഴ്‌ചയിലാണ്. അവയെ ചിതൽ പിടിച്ച ചുറ്റുപാടിൽനിന്ന് പിടിച്ചുയർത്തി സി.എച്ച്.

അക്കാദമി ആസിഡ് ബൾബ് സ്വയം രുചിച്ചറിഞ്ഞിട്ടും പൊലീസ് മർദ്ദനത്തിന്റെ ക്രൂരതകളെപ്പറ്റി പരാതി ഉയരാതിരുന്നിട്ടുള്ളത് സി.എച്ച് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്‌ത കാലത്ത് മാത്രമാണ്. അഴിമതിയുടെ കൂത്തരങ്ങായിരുന്ന പൊതുമരാമത്ത് വകുപ്പിലെ അടിക്കാടുകൾ നിർമ്മാർജനം ചെയ്യാനുള്ള യത്നവും സി.എച്ചിന്റെ നേതൃത്വത്തിൽ മുന്നേറി. മുഖ്യമന്ത്രിയായുയർന്ന ചുരുക്കം ദിവസങ്ങളിൽ അദ്ദേഹം പ്രതിനിധാനം ചെയ്‌ത ചേരിയെയല്ലാതെ അദ്ദേഹത്തെ വ്യക്തിപരമായി തള്ളിപ്പറയാൻ പ്രതിയോഗികൾക്കുപോലും നാവ് ഉയർന്നിട്ടില്ല. നയതന്ത്രജ്ഞനായ കൂടി യാലോചനാ വിദഗദ്ധനും സ്നേഹമയിയായ നേതാവുമായിരുന്നു സി.എച്ച് എന്നതിന് പക്ഷാന്തരമൊട്ടില്ലതാനും. വെള്ളിക്കരണ്ടിയുമായി പിറന്നവർക്കല്ലാതെ നിൽക്കക്കള്ളിയില്ലാത്ത സാഹചര്യത്തിലാണീ "സാധാരണക്കാരൻ' രാഷ്ട്രീയ രംഗത്തിറങ്ങിയത്. ഉടുപ്പിൽ തുന്നിച്ചേർത്ത വിദ്യാഭ്യാസമില്ലാത്തവർക്ക് അടുക്കാനാവാത്ത നേതൃനിരയിലാണ് കാൽവെച്ചതും. വന്നു; കണ്ടു; കീഴടക്കി എന്ന ചൊല്ല് സി.എച്ച് അന്വർത്ഥമാക്കി. പിറവിയിലൂടെയൊ അടിച്ചേൽപിക്കുന്നതിലൂടെയൊ അല്ല, സ്വയം ആർജ്ജിക്കുന്നതിലൂടെയാണ് ശാശ്വതമായ മഹ ത്വം കൈവരിക്കുക എന്ന് തെളിയിച്ച സി.എച്ചിന്റെ കൈമുതൽ നിസ്വാർത്ഥതയും കർമ്മശേഷിയുമായിരുന്നു.

മുമ്പൊരിക്കൽ ഞങ്ങൾ തൃശൂർ രാമനിലയത്തിൽ ഒരു സായാഹ്നം ചെലവഴിച്ചു. ഉഴുന്നുവട, ചട്ണിയും ചേ ർത്ത് കഴിക്കുന്നതിനിടയിൽ അദ്ദേ ഹം ചോദിച്ചു: "എന്താ നിർത്തിയത്? ഗ്യാസ്ട്രബിൾ പേടിച്ച് അല്ലെ? അപ്പോൾ ഞാനൊ?” സോഫയിലിരിക്കുമ്പോൾ തൂക്കിയിട്ടിരുന്ന അദ്ദേഹത്തിന്റെ കാലുകൾ നീരുവന്ന് വീർത്തിരുന്നു. പ്രതിവിധിക്കുള്ള മരുന്ന് കഴിക്കാൻ ഇളന്നീരന്വേഷിച്ചിരിക്കുകയായിരുന്നു. എങ്കിലും കർമ്മനിരതനായി അദ്ദേഹം നാൾ കഴിച്ചു.

അങ്ങനെ 'ക്ഷീണിക്കാത്ത മനീഷയും
മഷിയുണങ്ങാത്ത പൊൻപേനയും' “തനിയേയുഴിഞ്ഞ് വരവായ്
നേടീഭവാൻ സിദ്ധികൾ
കാണിച്ചു വിവിധാത്ഭുതങ്ങൾ
വിധി ദൃഷ്ടാന്തങ്ങളായ് വൈരികൾ
നാണിച്ചു; സ്വയമംബ കൈരളി
തെളിഞ്ഞിച്ഛിച്ചു മോക്ഷത്തെയും"

(കുമാര മഹാകവിയുടെ 'പ്രരോദന ത്തിൽ 'പൊൻ പേനയും' എന്നതിനുശേഷം വാണിക്കാ യ് എന്ന 'വാക്കു' കുടിയുണ്ട്. ബോധപൂർവമാണ ത് വിട്ടുകളയുന്നത്. സി.എച്ച് ഭാഷയ്ക്ക് മാത്രമല്ല ല്ലോ അത്ഭുതങ്ങൾ നിവൃത്തിച്ചു കൊടുത്തത്).