വോട്ടർ പട്ടികയുടെ ശുദ്ധീകരണമല്ല; ദേശീയ പൗരത്വ പട്ടികയുടെ നിർമ്മിതി
By: ടി.പി.എം ബഷീർ
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വാദവും പ്രതിവാദവും
കോടതിയുടെ പരിഗണനയിലാണ്. അതിനാൽ നിയമം ഉണ്ടാക്കിയ
വേഗതയിൽ നിയമം നടപ്പാക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടില്ല.
പൗരത്വ നിയമ ഭേദഗതിയുടെ അനുബന്ധമായി എൻ.ആർ.സി
(ദേശീയ പൗരത്വ രജിസ്റ്റർ) നടപ്പാക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചതാണ്.
നിയമം തന്നെ കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടതിനാൽ അതിന്
പ്രായോഗിക വിഷമതകളുണ്ട്.
എന്നാൽ എത്രയും വേഗം മറ്റു മാർഗങ്ങളിലൂടെ അത്
നടപ്പാക്കണമെന്ന് അമിത് ഷായ്ക്ക് നിർബന്ധമുണ്ട്.
അതിന് കണ്ടു പിടിച്ച കുറുക്കു വഴിയാണ് വോട്ടർ പട്ടിക
ശുദ്ധീകരണം അഥവാ SIR (Special Intensive Revision).
ബീഹാറിൽ തുടക്കമിട്ട എസ്.ഐ.ആർ 68.66 ലക്ഷം പേരുടെ
വോട്ടവകാശമാണ് നിഷേധിച്ചത്. നിരവധി ആക്ഷേപങ്ങളും
ആശങ്കകളും ഉയർത്തിയ പ്രസ്‌തുത പദ്ധതി കേരളം ഉൾപ്പെടെ
പന്ത്രണ്ട് സംസ്ഥാനങ്ങളിൽ കൂടി ധൃതിയിൽ നടപ്പാക്കാനാണ്
തെരഞ്ഞെടുപ്പ് കമ്മീഷൻറെ നിഗൂഡ നീക്കം.
2002 അടിസ്ഥാന വർഷമായി പരിഗണിച്ചതിനാൽ 40 വയസ്സ്
പ്രായമുള്ള ഒരാൾ തന്റെ വോട്ടവകാശം ഉറപ്പു വരുത്താൻ
രേഖകൾ സഹിതം അപേക്ഷിക്കണമത്രെ. സങ്കീർണ്ണമായ
ഈ പ്രക്രിയയിലുടെ ഒരാൾക്ക് അത് സാധ്യമാകാതെ വന്നാൽ
അയാൾക്ക് നഷ്പ്പെടുന്നത് വോട്ടവകാശം മാത്രമല്ല, പൗരത്വം
തന്നെയാണ്. കാരണം തെരഞ്ഞെടുപ്പ് കമ്മീഷൻ
ആവശ്യപ്പെടുന്ന രേഖകൾ തന്നെയാണ് പൗരത്വം
തെളിയിക്കാനുള്ള രേഖകളും.
അതിനാൽ അമിത് ഷായും ഗ്യാനേഷ് കുമാറും ചേർന്ന്
നടത്തുന്ന എസ്.ഐ.ആർ ദേശീയ പൗരത്വ രജിസ്റ്ററിന്റെ
പുതിയ രൂപമാണ്.അവർ നമ്മുടെ പൗരത്വം വീണ്ടും ചോദ്യം
ചെയ്യുകയാണ്. പൗരത്വം തെളിയിക്കേണ്ടത് നമ്മുടെ
ബാധ്യതയായി മാറുന്നു.
ഈ വഴി ദുർഘടമാണ്; അപകടകരവും. അതിനാൽ
ജാഗ്രത മതിയാവില്ല; നിയമപരവും രാഷ്‌ട്രീയവുമായ
പോരാട്ടം അനിവാര്യമാണ്.