വികേന്ദ്രീകൃത ജനാധിപത്യ ഘടന: സാമൂഹിക വികസനത്തിന്റെ അച്ചുതണ്ട്
By: അഡ്വ പി.എം.എ സലാം
കേരളം വീണ്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. ഗ്രാമങ്ങളുടെയും പട്ടണങ്ങളുടെയും ഭാവി നിർണയിക്കുന്ന ഈ മഹോത്സവം കേവലം ഒരു തെരഞ്ഞെടുപ്പല്ല; മറിച്ച് കേന്ദ്ര - സംസ്ഥാന സർക്കാറുകൾ തകർത്ത ജനാധിപത്യത്തിന്റെ ആത്മാവിനെ പുനർജീവിപ്പിക്കുന്നതിന്റെ ആദ്യ കടമ്പ കൂടിയാണ്. ഇത് അധികാര കേന്ദ്രീകരണത്തിനും അഴിമതിക്കുമെതിരായ പോരാട്ടമാണ്.
കേന്ദ്ര സർക്കാർ ഭരണത്തിന്റെ പേരിൽ നടത്തുന്ന കേന്ദ്രീകരണ പ്രക്രിയകൾ ഫെഡറൽ ഘടനയെയും ജനാധിപത്യത്തെയും തകർക്കുന്ന തരത്തിലാണ്. അധികാര നയങ്ങൾ കേന്ദ്രത്തിലേക്ക് കേന്ദ്രീകരിക്കുന്ന സമീപനം, ഗ്രാമ ഭരണങ്ങളുടെ സ്വാതന്ത്ര്യത്തിനും വികസന പ്രക്രിയക്കും നേരെയുള്ള വെല്ലുവിളിയാണ്. 73, 74 ഭരണഘടനാ ഭേദഗതികൾ ഉറപ്പുനൽകുന്ന അധികാര വികേന്ദ്രീകരണ തത്വങ്ങളെ ഇത് അട്ടിമറിക്കുന്നു. എന്നാൽ, സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന്റെ ഇത്തരം ഇടപെടലുകൾക്ക് കുടപിടിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത് എന്നതാണ് നമ്മെ അത്ഭുതപ്പെടുത്തുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ ധനകാര്യ സ്വാതന്ത്ര്യം കടുത്ത ആഘാതമാണ് ഇത് വഴി നേരിട്ടത്. വികസന പദ്ധതികൾക്ക് ലഭിക്കേണ്ട ഫണ്ടുകൾ വെട്ടിക്കുറയ്ക്കൽ, തടഞ്ഞ് വെക്കൽ, കാലതാമസം എന്നിവയെല്ലാം തദ്ദേശ സ്ഥാപനങ്ങളെ സാരമായി ബാധിച്ചു. രാഷ്ട്രീയമായി തങ്ങൾക്ക് അനുകൂലമായി നിൽക്കുന്ന സ്ഥാപനങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്ന പ്രവണതയാണ് സംസ്ഥാന സർക്കാർ പുലർത്തിയത്. ഇത് ജനാധിപത്യത്തിന്റെ അടിത്തറയെ തകർക്കുന്ന വഞ്ചനാപരമായ സമീപനമാണ്.
സംസ്ഥാന സർക്കാർ നടത്തുന്ന ദുർഭരണത്തിന്റെയും കെടുകാര്യസ്ഥതയുടെയും ഏറ്റവും വലിയ ഇരകളായി മാറിയത് നമ്മുടെ ഗ്രാമങ്ങളാണ്. പാവപ്പെട്ടവർക്കുള്ള ഭവന പദ്ധതികളായ ലൈഫ് മിഷൻ പോലുള്ളവ;ഫണ്ട് തടഞ്ഞുവെക്കൽ, അഴിമതി ആരോപണങ്ങൾ എന്നിവ കാരണം ലക്ഷ്യത്തിലെത്താതെ കിടക്കുന്നു. ഒരു വീടെന്ന സ്വപ്നം കണ്ട അനേകം കുടുംബങ്ങൾ ഇതോടെ പ്രതിസന്ധിയിലായി. തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും സ്കൂളുകളുടെയും നവീകരണ പ്രവർത്തനങ്ങൾ മുടങ്ങി. കേന്ദ്ര ഫണ്ടുകൾ ലഭിക്കാതെ വന്നതോടെ പ്രാദേശിക വികസന പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. കേന്ദ്രത്തിന്റെ ഫണ്ടുകൾ വിച്ഛേദിച്ചതും സംസ്ഥാന സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് മറിച്ചുപയോഗിച്ചതും കാരണം ഗ്രാമങ്ങളിലെ അടിസ്ഥാന പദ്ധതികൾ നിലച്ചുപോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. സ്വച്ഛ് ഭാരത്, ഗ്രാമവികസനം, ഹൗസിംഗ്, റോഡ് വികസനം തുടങ്ങിയ പദ്ധതികൾ പലതും അർധവട്ടത്തിൽ നിർത്തപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഇത്തരം വഞ്ചനാത്മക സമീപനങ്ങൾക്കെതിരെ വോട്ട് കൊണ്ട് പ്രതികരണം തീർക്കേണ്ട സമയമാണിത്.
ഗാന്ധിജിയുടെ “ഗ്രാമരാജ്യം” എന്ന സ്വപ്നം ഒരു രാഷ്ട്രീയ വാഗ്ദാനം എന്നതിലുപരി ജനാധിപത്യത്തിന്റെ നട്ടെല്ലാണ്. ഒരു ഗ്രാമത്തിലെ കുടിവെള്ളം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, റോഡ് വികസനം, കാർഷിക മേഖല എന്നിവയൊക്കെ തദ്ദേശ ഭരണ സംവിധാനത്തിലൂടെയാണ് ഉറപ്പാക്കപ്പെടുന്നത്. മുസ്‌ലിം ലീഗ് തദ്ദേശഭരണത്തെ സുതാര്യതയുടെയും കാര്യക്ഷമതയുടെയും സൗഹൃദത്തിന്റെയും ഇടമാക്കി മാറ്റി എന്നത് അഭിമാന പൂർവ്വം പങ്കുവെക്കുകയാണ്.
എല്ലാ വിഭാഗം ജനങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ട്, സാമൂഹിക നീതി ഉറപ്പാക്കുന്ന പദ്ധതികൾക്കാണ് ലീഗ് ഊന്നൽ നൽകിയത്. സമൂഹത്തിലെ പിന്നാക്കം നിൽക്കുന്നവരുടെ ഉന്നമനത്തിനായി പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചു. കുടുംബശ്രീ പ്രസ്ഥാനത്തിന് മികച്ച പിന്തുണ നൽകുകയും വനിതാ സംരംഭകർക്ക് കൂടുതൽ പ്രോത്സാഹനം നൽകുകയും ചെയ്തത് ലീഗ് ഭരണത്തിന്റെ മുഖമുദ്രയായിരുന്നു. മാലിന്യ സംസ്കരണത്തിൽ ശാസ്ത്രീയമായ രീതികൾ അവലംബിച്ചുകൊണ്ട് പല പഞ്ചായത്തുകളെയും മാലിന്യമുക്ത ഗ്രാമങ്ങളാക്കി മാറ്റാൻ ലീഗ് ഭരണസമിതികൾക്ക് കഴിഞ്ഞു.
കേവലം അധികാരം എന്നതിലുപരി സർവ്വ കാര്യങ്ങളും തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് ലീഗ് പ്രതിനിധികൾ തെളിയിച്ചു. അതുകൊണ്ട് തന്നെയാണ് ഗ്രാമങ്ങളുടെ ഹൃദയങ്ങളിൽ ലീഗിന് ഇന്നും പിന്തുണയേറുന്നത്. ആ വിശ്വാസത്തിലും ഉറപ്പിലുമാണ് പാർട്ടി ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
യുവത്വത്തിന്റെ ഊർജ്ജവും കർമ്മശേഷിയും പുതിയ കാലഘട്ടത്തിന് ആവശ്യമുണ്ട്. ഇത് തിരിച്ചറിഞ്ഞ് ഈ തിരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾക്കും യുവാക്കൾക്കും കൂടുതൽ അവസരം നൽകാനാണ് പാർട്ടിയുടെ തീരുമാനം. മൂന്ന് തവണ തുടർച്ചയായി മത്സരിച്ചവർ മാറിനിൽക്കണമെന്ന പാർട്ടിയുടെ നിർദ്ദേശം, സംഘടനയിൽ പുതിയ ഉണർവ്വ് നൽകും. വലിയ നിബന്ധനകളോടെയുള്ള ഇളവ് മാത്രമാണ് ഇതിൽ അനുവദിച്ചിട്ടുള്ളത്. യുവത്വത്തിന്റെ വീക്ഷണവും സ്ത്രീകളുടെ കൂടുതൽ പങ്കാളിത്തവും ഉൾക്കൊള്ളുന്ന ഭരണരീതിയാണ് പുതിയ കേരളത്തിന് ആവശ്യം.
മുമ്പ് സൂചിപ്പിച്ച പോലെ, ജനാധിപത്യത്തിന്റെ പുനർനിർമ്മാണത്തിനുള്ള പോരാട്ടം കൂടിയാണ് ഈ തെരഞ്ഞെടുപ്പ്. കേന്ദ്രത്തിന്റെ നയങ്ങളുടെയും സംസ്ഥാനത്തിന്റെ അലംഭാവത്തിന്റെയും ഇരട്ട പ്രഹരത്തിന് നേരയുള്ള ജനങ്ങളുടെ പ്രതികരണം രേഖപ്പെടുത്തപ്പെടണം. വോട്ടിലൂടെ ജനങ്ങൾക്കു വീണ്ടും ശക്തി പ്രകടിപ്പിക്കേണ്ടതുണ്ട്.
മുസ്‌ലിം ലീഗും യു.ഡി.എഫും ജനങ്ങൾക്കൊപ്പം നിന്നുകൊണ്ട് ഈ പോരാട്ടത്തിന് നേതൃത്വം നൽകും. വികസനം, സ്വാതന്ത്ര്യം, സാമൂഹിക നീതി, ജനഹിതം തുടങ്ങിയ മൂല്യങ്ങൾ നിലനിർത്തുന്ന വിധം ഈ നാടിനെ നമുക്ക് മുന്നോട്ട് നയിക്കേണ്ടതുണ്ട്. നല്ല കേരളം സാക്ഷാത്കരിക്കാനുള്ള അവസരം കൂടിയാണ് ഈ തദ്ദേശ തെരഞ്ഞെടുപ്പ്.
ജനങ്ങളുടെ നന്മയ്ക്കും അഴിമതി രഹിത ഭരണത്തിനും വേണ്ടി നമുക്ക് കൈകോർക്കാം...!