ചോരയും കണ്ണീരും വീണുറഞ്ഞ ഒലീവ് മരങ്ങൾ
By: മുസാഫിർ
2023 ഒക്ടോബർ ഏഴിന് ഗാസയിൽ ഇസ്രായേൽ സൈന്യം യുദ്ധത്തിന്റെ തീക്കാറ്റ് സൃഷ്ടിച്ച ശേഷം മൊത്തം മരണസംഖ്യ 70,100 കവിഞ്ഞതായാണ് ഗാസ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചത്. വെടി നിർത്തലിന് ശേഷവും സമാധാനക്കരാർ ലംഘിച്ച് ജൂതസേന കശാപ്പ് തുടരുന്നു. അംഗഭംഗം സംഭവിച്ച ആയിരക്കണക്കിന് കുട്ടികൾ ഉൾപ്പെടെ പതിനായിരങ്ങളുടെ ആർത്തനാദം ഗാസയിൽ ഇപ്പോഴും ഉയരുന്നു. നടക്കാനും കിടക്കാനും വയ്യാത്ത കുട്ടികൾ ഊന്നുവടികളിൽ അഭയം തേടുന്നു. ഫലസ്തീനിൽ ശാന്തി പുലർന്നു എന്നത് മിഥ്യ മാത്രമായി മാറുന്നു. ലോകത്തെ വെല്ലുവിളിക്കുന്ന ഇസ്രായേൽ ഭരണാധികാരികൾ, ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഘാതകരായി മാറിയിരിക്കുന്നു. ഭീതി ജനകമായ അവസ്ഥയാണ് എന്നും എപ്പോഴും പശ്ചിമേഷ്യയിൽ. 'വെടിനിർത്തൽ' എന്ന നാടകത്തിനു ശേഷം, അവശേഷിക്കുന്ന ഇസ്രായിലി ബന്ദികളെ മോചിപ്പിക്കാൻ ഹമാസിനു മേൽ സമ്മർദം ചെലുത്താൻ ശ്രമിച്ച് വീണ്ടും ഇസ്രായേൽ ഗാസയിൽ കനത്ത ബോംബാക്രമണം പുനരാരംഭിക്കുന്നു. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇതെല്ലാം നിഷ്‌ക്രിയമായി നോക്കി നിൽക്കുന്നു. വെടിനിർത്തൽ കരാർ താൽക്കാലിക ശാന്തി കൊണ്ടുവന്നുവെന്നത് ഒരു പരിധി വരെ മാത്രം ശരിയാകുന്നു. ഇസ്രായേൽ, ബന്ദികളെ വിട്ടയച്ചു. ഫലസ്തീൻ തടവുകാരെ മോചിപ്പിച്ചു. ഗാസയിലേക്ക് കൂടുതൽ മാനുഷിക സഹായം എത്തിച്ചു. 2023 ഒക്‌ടോബർ ഏഴിന് ഹമാസ് തട്ടിക്കൊണ്ടുപോയ 251 ബന്ദികളിൽ 58 പേരിൽ അധികം പേരെയും മോചിപ്പിച്ചു. ഇക്കൂട്ടത്തിൽ ചില ബന്ദികൾ മരിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചിട്ടുണ്ട്.
ഒരു സൈനിക ഭരണ സ്ഥാപനമെന്ന നിലയിൽ ഹമാസിനെ ഇല്ലാതാക്കുക എന്നതാണ് യുദ്ധത്തിന്റെ പ്രാഥമിക ലക്ഷ്യമെന്ന് ഇസ്രായിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആവർത്തിച്ച് പറയുന്നു. ഹമാസ് കൈവശം വച്ചിരിക്കുന്ന ശേഷിക്കുന്ന ബന്ദികളെ കൈമാറാൻ നിർബന്ധിതരാക്കുക എന്നതാണ് പുതിയ ആക്രമണത്തിന്റെ ലക്ഷ്യമെന്നും നെതന്യാഹു പറഞ്ഞു. ആക്രമണങ്ങളിൽ അഞ്ഞൂറോളം പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിൽ പകുതിയിലധികം സ്ത്രീകളും കുട്ടികളുമായിരുന്നു.
ബന്ദികളുടെ തിരിച്ചുവരവ് ഉറപ്പാക്കാൻ ഗാസയിൽ ഹമാസുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങളിൽ ഇസ്രായിൽ ബോംബാക്രമണം തുടരുമെന്ന് ഇസ്രായിൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ വിദേശകാര്യ ഉപദേഷ്ടാവ് ഒഫിർ ഫാക്ക് പറഞ്ഞു. വെടിനിർത്തലും തടവുകാരുടെ കൈമാറ്റവും സംബന്ധിച്ച ചർച്ചകളിൽ ഹമാസ് വഴക്കം കാണിക്കുന്നില്ലെന്ന് ഒഫിർ ഫാക്കിനെ ഉദ്ധരിച്ച് ജറുസലം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഹമാസിന്റെ നിലപാട് കണക്കിലെടുത്ത്, വരും ദിവസങ്ങളിൽ ഗാസയിൽ ഇസ്രായിൽ സൈനിക ആക്രമണം വർധിപ്പിക്കുമെന്ന് ഒഫിർ ഫാൽക്ക് പറഞ്ഞു. ഗാസയിൽ വെടിനിർത്തൽ നടപ്പാക്കണമെന്നും സഹായങ്ങൾ എത്തിക്കണമെന്നും യൂറോപ്യൻ രാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.
2023 നവംബറിൽ സൈനിക സമ്മർദം ഹമാസിനെ ആദ്യ വെടിനിർത്തൽ അംഗീകരിക്കാൻ പ്രേരിപ്പിച്ചു. അതിനു കീഴിൽ ഏകദേശം 80 ബന്ദികളെ തിരിച്ചെത്തിക്കാൻ സാധിച്ചു. ശേഷിക്കുന്ന 59 ബന്ദികളെ മോചിപ്പിക്കാൻ സൈനിക സമ്മർദം ഏറ്റവും നല്ല മാർഗമാണ്. അവർ ചർച്ചാ മേശയിലേക്ക് തിരിച്ചുവരാനുള്ള ഒരേയൊരു കാരണം സൈനിക സമ്മർദം മാത്രമാണ്. അതാണ് ഞങ്ങൾ ഇപ്പോൾ ചെയ്യുന്നത് - ഒഫിർ ഫാക്ക് കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ജനുവരിയിൽ ഉണ്ടായ വെടിനിർത്തൽ കരാറിനെ തുടർന്ന് ഗാസയിൽ ആഴ്ചകളോളം ശാന്തത അനുഭവപ്പെട്ടെങ്കിലും വെടിനിർത്തൽ ദീർഘിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. ഇതേ തുടർന്ന് ഇസ്രായിൽ വ്യോമാക്രമണം പുനരാരംഭിക്കുകയും ഗാസയിലുടനീളം കരസേനയെ വിന്യസിക്കുകയും ചെയ്തു. അതേ സമയം വെടിനിർത്തലിലേക്ക് മടങ്ങാൻ ലക്ഷ്യമിട്ടുള്ള ചർച്ചകളെ കുറിച്ചുള്ള വിശദാംശങ്ങൾ നൽകാൻ ഒഫിർ ഫാക്ക് വിസമ്മതിച്ചു. റംസാൻ മാസവും ജൂതന്മാരുടെ പെസഹാ പെരുന്നാളും അവസാനിക്കുന്നതു വരെ വെടിനിർത്തൽ നീട്ടാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫിന്റെ നിർദേശങ്ങൾ ഇസ്രായിൽ അംഗീകരിച്ചിരുന്നു. ചർച്ചകളുടെ വിശദാംശങ്ങളിലേക്ക് എനിക്ക് പോകാൻ കഴിയില്ല. എനിക്ക് പറയാൻ കഴിയുന്നത് നമ്മുടെ എല്ലാ യുദ്ധ ലക്ഷ്യങ്ങളും നാം കൈവരിക്കുമെന്നാണ് - ഒഫിർ ഫാക്ക് പറഞ്ഞു.
കഴിഞ്ഞ ജനുവരിയിൽ ധാരണയിലെത്തിയ വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ ഇസ്രായേൽ ലംഘിച്ചുവെന്നും യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാനും ഗാസയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനുമുള്ള ചർച്ചകൾ ആരംഭിക്കാൻ വിസമ്മതിച്ചുവെന്നും ഹമാസ് ആരോപിക്കുന്നു. എന്നിരുന്നാലും ചർച്ചകൾക്ക് തയാറാണെന്നും ഇടക്കാല പദ്ധതി പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഹമാസ് പറയുന്നു. വെടിനിർത്തലിന് ശേഷവും ഇസ്രായേൽ സൈന്യം ഹിംസയുടെ പാതയിലാണ് എന്നത് ലോക മന:സ്സാക്ഷിയെ ഞെട്ടിക്കുന്നു.
നിരപരാധികളായ മനുഷ്യ സഞ്ചയത്തിന്റെ അപ്രതീക്ഷിത മരണങ്ങൾക്ക് കാരണമായ ഇസ്രായേലിന്റെ നരമേധത്തിന് വെടിനിർത്തൽ അന്ത്യമായി എന്ന് കരുതിയ കരാറുകൾ കടലാസിലൊതുങ്ങി. സമാധാനലംഘനങ്ങൾക്കും, ഒപ്പം വെടിനിർത്തൽ ലംഘിച്ചതായി ഹമാസും ഇസ്രായേലും പരസ്പര ആരോപണങ്ങൾ ഉന്നയിക്കുന്നതിനുമിടെ വെടിനിർത്തൽ കരാറിനെ പിന്തുണക്കാനും കരാർ തകരാതെ നോക്കാനും അമേരിക്ക മേഖലയിലേക്ക് പ്രതിനിധികളെ അയക്കാൻ തീരുമാനിച്ചു. യു.എസ് പ്രസിഡന്റിന്റെ പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്നറും ഇക്കഴിഞ്ഞ തിങ്കളാഴ്ച ഇസ്രായേൽ സന്ദർശിക്കുകയും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കാണുകയും ചെയ്തു. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇസ്രായിലിൽ എത്തി. അദ്ദേഹം അമേരിക്കൻ വൈസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുമെന്ന് നെതന്യാഹു അറിയിച്ചു. ഇസ്രായേലിന്റെ വെടിനിർത്തൽ ലംഘനങ്ങൾ സംബന്ധിച്ച് ഹമാസ് പ്രതിനിധി സംഘം ഈജിപ്ത്, ഖത്തർ ഉദ്യോഗസ്ഥരുമായി ചർച്ചകൾ ആരംഭിച്ചു. കരാറിന്റെ രണ്ടാം ഘട്ടത്തിന്റെ തുടക്കവും സഹായ വർധനവും ഹമാസ് സംഘം മധ്യസ്ഥരുമായി ചർച്ച ചെയ്തു.
അതേസമയം, ഇസ്രായേൽ പാർലമെന്റ് (നെസെറ്റ്) ശീതകാല സമ്മേളന ഉദ്ഘാടന സെഷൻ സംഘർഷങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഏതാനും പ്രതിപക്ഷ അംഗങ്ങളെ പാർലമെന്റിൽ നിന്ന് പുറത്താക്കി. താൻ നടത്തിയ യുദ്ധങ്ങളിലെ നേട്ടങ്ങളെ കുറിച്ച് നെതന്യാഹു സംസാരിക്കുകയും പ്രതിപക്ഷത്തെ കടന്നാക്രമിക്കുകയും ചെയ്തു. എന്നാൽ ഇസ്രായേൽ അതിന്റെ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ പ്രതിസന്ധി നേരിടുകയാണെന്ന് പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് പറഞ്ഞു.
2020 നും 2024 നും ഇടയിൽ, ഇസ്രായേലിലേക്ക് മടങ്ങിയെത്തിയവരുടെ എണ്ണത്തേക്കാൾ കൂടുതലായിരുന്നു ദീർഘകാലത്തേക്ക് ഇസ്രായേലിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയ ഇസ്രായേലികളുടെ എണ്ണം എന്ന് നെസെറ്റ് സെൻസസ് തെളിയിച്ചു. നെസെറ്റ് എമിഗ്രേഷൻ അബ്‌സോർപ്ഷൻ കമ്മിറ്റി ചെയർമാൻ ഗിലാദ് കരിവ് ഈ പ്രതിഭാസത്തെ കുടിയേറ്റം മാത്രമല്ല, സുനാമി എന്ന് വിശേഷിപ്പിച്ചു.
അതിനിടെ, ഗാസയിൽ വെടിനിർത്തൽ കരാർ ലംഘിച്ചാൽ ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കി. യുദ്ധത്തിലേക്ക് മടങ്ങാൻ ഇസ്രായിലിനോട് താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങൾ സൂചിപ്പിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായുള്ള കൂടിക്കാഴ്ചയിൽ ട്രംപ് പറഞ്ഞു. വെടിനിർത്തൽ നിലനിർത്താൻ താൻ നിരവധി നടപടികൾ സ്വീകരിക്കുന്നുണ്ട്. ഞങ്ങൾ ഹമാസിന് ഒരു അവസരം നൽകും. അവർക്ക് ഇപ്പോൾ ഇറാന്റെ പിന്തുണ ലഭിക്കുന്നില്ല. ഗാസയിൽ യുദ്ധത്തിലേക്ക് മടങ്ങാൻ താൻ ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ട്രംപ് പറഞ്ഞു.
നിരവധി പേരുടെ മരണത്തിനിടയാക്കിയ കഴിഞ്ഞ ദിവസത്തെ തീവ്രമായ ആക്രമണത്തിന് ശേഷം ഗാസ മുനമ്പിൽ ശാന്തത പുനഃസ്ഥാപിക്കാൻ അറബ് മധ്യസ്ഥരും അമേരിക്കയും തങ്ങളുടെ ശ്രമങ്ങൾ ശക്തമാക്കുമെന്ന് ഫലസ്തീൻ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. തെക്കൻ ഗാസ മുനമ്പിലെ റഫയിൽ ധാരണയായ അതിർത്തി രേഖക്കുള്ളിൽ പ്രവർത്തിക്കുന്ന രണ്ട് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടതിന് തിരിച്ചടിയായാണ് കഴിഞ്ഞ ഞായറാഴ്ച വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രായേൽ പറഞ്ഞു. റഫ ആക്രമണം ഹമാസിന്റെ നഗ്‌നമായ വെടിനിർത്തൽ ലംഘനമാണെന്ന് ഇസ്രായേൽ കുറ്റപ്പെടുത്തി.
റഫയിലെ ഏറ്റുമുട്ടലുകളെ കുറിച്ച് തങ്ങൾക്ക് അറിയില്ലെന്നും മാർച്ച് മുതൽ അവിടെയുള്ള ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ഹമാസിന്റെ സായുധ വിഭാഗമായ ഇസ്സുദ്ദീൻ അൽഖസ്സാം ബ്രിഗേഡ്‌സ് പറഞ്ഞു. 46 പേരുടെ മരണത്തിനും അവശ്യസാധനങ്ങൾ ഗാസാ മുനമ്പിൽ എത്തുന്നത് തടയാനും ഇടയാക്കി ഇസ്രായേൽ നടത്തിയ വെടിനിർത്തൽ ലംഘനങ്ങളുടെ പരമ്പരയെ കുറിച്ച് ഹമാസ് വിശദീകരിച്ചു.
അതിനിടെ, ഗാസാ മുനമ്പിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥക്കും നിരവധി പ്രദേശങ്ങൾ ലക്ഷ്യമിട്ടുള്ള ഇസ്രായേലി വ്യോമാക്രമണങ്ങൾക്കുമിടെ ഒരു ഇസ്രായേലി ബന്ദിയുടെ മൃതദേഹം കൂടി ഹമാസ്, റെഡ് ക്രോസിന് കൈമാറി. തെക്കൻ ഗാസാ മുനമ്പിലെ മീറ്റിംഗ് പോയിന്റിൽ വെച്ച് ബന്ദികളിൽ ഒരാളുടെ ശവപ്പെട്ടി റെഡ് ക്രോസിൽ നിന്ന് സ്വീകരിച്ചതായി ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി. ഹമാസും ഇസ്രായിലും തമ്മിലുള്ള വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന ശേഷം കൈമാറുന്ന 13-ാമത്തെ ബന്ദിയുടെ മൃതദേഹമാണിത്.
ബന്ദികളുടെ മൃതദേഹങ്ങൾക്കു വേണ്ടിയുള്ള തിരച്ചിലിനിടെ ഒരു മൃതദേഹം കണ്ടെത്തിയതായി കഴിഞ്ഞ ദിവസം ഹമാസ് അറിയിച്ചിരുന്നു. സാഹചര്യങ്ങൾ അനുകൂലമെങ്കിൽ ഇസ്രായേലി ബന്ദിയുടെ മൃതദേഹം കൈമാറുമെന്ന് ഹമാസ് പ്രസ്താവനയിൽ വ്യക്തമാക്കി.
ഇസ്രായേൽ സംഘർഷം മൂർഛിപ്പിക്കുന്നത് ബന്ദികളുടെ മൃതദേഹങ്ങൾക്കു വേണ്ടിയുള്ള തിരച്ചിൽ, കുഴിക്കൽ, മൃതദേഹങ്ങൾ വീണ്ടെടുക്കൽ എന്നിവയെ തടസ്സപ്പെടുത്തുമെന്നും ഇത് ബന്ദികളുടെ മൃതദേഹങ്ങൾ വീണ്ടെടുക്കുന്നത് വൈകിപ്പിക്കുമെന്നും ഹമാസ് മുന്നറിയിപ്പ് നൽകി. ശനിയാഴ്ച വൈകുന്നേരം ഹമാസ് രണ്ട് മൃതദേഹങ്ങൾ റെഡ് ക്രോസിന് കൈമാറിയിരുന്നു. 28 ഇസ്രായേലി ബന്ദികളിൽ 15 പേരുടെ മൃതദേഹങ്ങൾ എവിടെയാണെന്ന കാര്യം ഇപ്പോഴും അജ്ഞാതമായതിനാൽ അവ കണ്ടെത്താനുള്ള തിരച്ചിൽ സങ്കീർണവും പ്രയാസകരവുമാണ്.
മൃതദേഹങ്ങൾ തിരികെ നൽകുന്നത് ഹമാസ് വൈകിപ്പിക്കുകയാണെന്നും എല്ലാ മൃതദേഹങ്ങളും തിരികെ നൽകണമെന്ന് വ്യവസ്ഥ ചെയ്യുന്ന വെടിനിർത്തൽ കരാറിന്റെ നിബന്ധനകൾ ഹമാസ് ലംഘിച്ചതായും ഇസ്രായേൽ ആരോപിക്കുന്നു. രണ്ട് വർഷത്തെ വിനാശകരമായ യുദ്ധത്തിൽ ഗാസയിൽ വൻതോതിൽ നാശനഷ്ടങ്ങൾ സംഭവിച്ച സാഹചര്യത്തിൽ, തിരച്ചിൽ പ്രവർത്തനങ്ങൾ സങ്കീർണവും പ്രയാസകരവുമാണെന്ന് ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന ഒക്ടോബർ 10 മുതൽ ഹമാസ് ആവർത്തിച്ച് പറയുന്നു.
ഒലീവിലകളിൽ രക്തക്കാറ്റിന്റെ ഇരമ്പം ഒടുങ്ങുന്നില്ല. ഗാസയുടെ വിലാപങ്ങൾ പെയ്തൊഴിയുന്നില്ല. പശ്ചിമേഷ്യയുടെ ആകാശം അശാന്തമായ ഇടിമുഴക്കങ്ങളാൽ ഫലസ്തീനികളെ മുഴുവൻ ഭയചകിതരാക്കുന്നു.