വിദ്യാഭ്യാസം വികസനത്തിന്
By: സി.പി. ചെറിയമുഹമ്മദ്
വിദ്യാഭ്യാസ വികസനത്തിന് വികസന മാതൃകകൾ വിവിധങ്ങളാണ്. പക്ഷേ വികസനോപാദിയായി വിദ്യാഭ്യാസത്തോളം വരുന്ന മറ്റൊരു സംഗതിയും ഉണ്ടാവില്ല. വിദ്യാഭ്യാസത്തിലൂടെ ഒരു വ്യക്തി സാക്ഷരതനാ വുന്നു. വായനയിലൂടെ മാനസിക വികസനം ഉണ്ടാകുന്നു. വിദ്യാഭ്യാസം നേടുന്ന ഒരു വ്യക്തിയിൽ ഒരേസമയം ശാരീരിക വളർച്ചയും മാനസിക വികസനവും നടക്കുന്നു. വ്യക്തിയിലും സമൂഹത്തിലും സംഭവിക്കുന്ന ഇത്തരം ഒരു മാറ്റം വളർച്ചയെ സൂചിപ്പിക്കുന്നു. വളർച്ച വികസനത്തെ അടയാളപ്പെടുത്തുകയും ചെയ്യുന്നു.
വ്യക്തിയിൽ അഹം വികസിക്കുമ്പോൾ നടക്കുന്ന പ്രവർത്തനവും പ്രതിപ്രവർത്തനവും നിർമ്മാണവും പുനർനിർമ്മാണവും വഴി സാമൂഹിക വികസനം ഉണ്ടാവുന്നു. പ്രകൃതിയുമായുള്ള നന്മയെ തൊട്ടുണർത്തി അവരിൽ മൂല്യബോധം ഉറപ്പിക്കാനും തദ്വാര സാമൂഹ്യ പുരോഗതിയിലേക്ക് നയിക്കാനും ആണ് വിദ്യാഭ്യാസം.
അതിരുകളില്ലാത്ത ഈ വൈജ്ഞാനിക സമൂഹത്തിൽ വികസനത്തിനും അതിജീവനത്തിനും ഉള്ള ഏറ്റവും വിലപ്പെട്ട ആസ്തി ആണ് വിദ്യാഭ്യാസം എന്ന് ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. വ്യത്യസ്ത സമൂഹങ്ങളുടെ സാംസ്കാരിക അസ്ഥിത്വം സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും ഉള്ള ഏറ്റവും ശക്തമായ ഉപാധിയും വിദ്യാഭ്യാസം മാത്രമാണ്.
വിദ്യാഭ്യാസ വ്യാപനത്തിൽ കേരളം ഇന്ന് ബഹുദൂരം മുന്നോട്ടുപോയി. സ്ഥാപനങ്ങളുടെ എണ്ണത്തിൽ മികവിൽ വിദ്യാർഥി ബാഹുല്യത്തിൽ അധ്യാപക സാന്നിധ്യത്തിൽ എല്ലാറ്റിലും നാം മാതൃക സംസ്ഥാനമായി. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ലോക വികസിത രാഷ്ട്രത്തോട് ഒപ്പം നിലയുറപ്പിക്കാൻ ഇടയായ ഒരു പോരാട്ട ചരിത്രം ഒരു വികസന മുന്നേറ്റം ഈ രംഗത്ത് ഉണ്ടായിട്ടുണ്ട്.
പിന്നാക്ക സമുദായങ്ങളും ദളിതരും വിദ്യാഭ്യാസ നിഷേധിക്കപ്പെട്ട വിഭാഗങ്ങൾ ആയിരുന്നു. പെൺകുട്ടികളിൽ ആകട്ടെ വിദ്യാലയ പേടി പോലും കാണാനാവാതെ നിരക്ഷരതയുടെ തറവാടികളിൽ ആയിരുന്നു പരമാവധി അക്ഷര ലഭ്യത എന്നത് സമ്പന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് ഹോം ട്യൂഷനുകളിൽ ഒതുങ്ങി. മൂന്ന് ആറുകളിൽ (3R) വേണ്ടി 1920-കളിൽ മലബാറിൽ 79 നിശാപാഠശാലകൾ ആണ് ഉണ്ടായിരുന്നത്. ബുക്കർ ടി വാഷിംഗ്ടൺന്റെ ഒഹിയോയിലെ സമാന കഥ തന്നെയായിരുന്നു ഏറെനാട്ടിലെയും വള്ളുവനാട്ടിലെയും പിന്നോക്ക സമൂഹങ്ങളുടേതും.
നൽകപ്പെട്ട വിദ്യയിലും വേർതിരിവ് ഉണ്ടായി, മത വിദ്യാഭ്യാസം ഭൗതിക വിദ്യാഭ്യാസം എന്നീ രണ്ടു തട്ടുകളിൽ ആയിരുന്നു വിദ്യാഭ്യാസ സമ്പ്രദായം. കൊളോണിയൻ വിദ്യാഭ്യാസത്തോടും അവയുടെ ഭാഷാ സംസ്കാരത്തോടും ഉണ്ടായ എതിർപ്പ് മലബാറിലെ മുസ്‌ലിംങ്ങൾക്ക് മതേതര വിദ്യാഭ്യാസത്തോട് പ്രത്യേകിച്ച് ഇംഗ്ലീഷിനോട് വിരോധം ഉണ്ടായത് സ്വാഭാവികം. പെറ്റുവീണ നാടിന്റെ സ്വാതന്ത്ര്യം നിഷേധിച്ച് രാഷ്ട്രീയ അടിമത്തം അടിച്ചേൽപ്പിച്ചവരോടുള്ള വിരോധം ദേശാഭിമാന പ്രചോദിതമായിരുന്നു. അന്യനാടിൻ സംസ്കാരത്തോടും ഭാഷയോടുമുള്ള പക മാതൃഭൂമിയോടുള്ള അതിരറ്റ സ്നേഹത്തിന്റേയും, സ്വാതന്ത്ര്യത്തിന്റെയും, വാഞ്ചയുടെയും ഭാഗമായിരുന്നു. അജ്ഞത മുക്കിയ ഈ ഒരു ജനവിഭാഗത്തെ വിദ്യാലയത്തിലേക്ക് ആകർഷിക്കാൻ മലബാറിൽ അങ്ങോളമിങ്ങോളം ബ്രിട്ടീഷ് ഭരണത്തിൽ മാപ്പിള സ്കൂളുകൾ ഉണ്ടായി. ആദ്യമാദ്യം മതപഠനവും സ്കൂൾ സമയത്തിനകത്തായിരുന്നു. പിന്നീട് സ്കൂൾ സമയത്തിനു മുമ്പും ശേഷവുമായി. വിദ്യാലയങ്ങളിൽ തന്നെ പഠനം നടന്നു. കാലക്രമേണ അത് അറബി ഭാഷാ പഠനം ആയി രൂപഭേദം വന്നു വന്നു.
ആയിരത്തി എണ്ണൂറുകളുടെ അവ സാനത്തിൽ നിന്ന് തൊള്ളായിരത്തി നാൽപതുകളിലേക്ക് എത്തുമ്പോൾ എലിമെന്ററി വിദ്യാലയങ്ങളിൽ നിന്ന് സെക്കൻഡറി സ്കൂളുകളിലേക്കും പിന്നീട് ഇന്റർമീഡിയേറ്റ് പഠനത്തിലേക്കും ഈയൊരു ജന വിഭാഗം പടിപടിയായി ഉയരുകയായിരുന്നു.
സമാനകളില്ലാത്ത പോരാട്ടമാണ് ഇവിടെ നടന്നത്. ചാലക ശക്തികളുടെ തുല്യതയില്ലാത്ത സേവനമാണിവിടെ പ്രകാശിതമായത്. സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരും പിന്നോക്കക്കാരും അയിത്ത ജാതിക്കാരും വിദ്യ എന്ന വെളിച്ചത്തിലൂടെ തെളിച്ചം നേടുകയായിരുന്നു. മണ്ണിൽ കൃഷി ചെയ്യുന്നവരും ബുദ്ധി കൃഷി ചെയ്യുന്നവരും തുല്യരാകുമോ? എന്ന ചോദ്യവുമായി ഇറങ്ങിത്തിരിച്ച അധ:സ്ഥിതരുടെ വിദ്യാഭ്യാസ മോഹത്തിനു ആപ്പ് തറച്ചവരോട് ശ്രീ അയ്യങ്കാളി നയിച്ച വിദ്യാ പടയും, വിദ്യകൊണ്ട് പ്രബുദ്ധമാവാൻ ആഹ്വാനം ചെയ്തു.പാഠശാല ഉണ്ടാക്കിയ നാരായണഗുരുവും, ഡോക്ടർ പൽപ്പുവും എല്ലാ ഇടവകകളിലും പള്ളിക്കൂടങ്ങൾ ഉണ്ടാക്കാൻ കൽപ്പിച്ചിറങ്ങിയ ചാവറ അച്ഛനും സമുദായത്തെ അടുക്കളയിൽ നിന്ന് അക്ഷരാഭ്യാസത്തിന്റെ അരങ്ങത്തേക്ക് നയിച്ച വക്കം മൗലവി സാഹിബും ഈ പോരാട്ടവീഥിയിലെ ജ്വലിക്കുന്ന നക്ഷത്രങ്ങളാണ്.
കേരളപ്പിറവി സമയത്ത് ഒമ്പതിനായിരത്തിൽപരം വിദ്യാലയങ്ങൾ നമ്മുടെ സംസ്ഥാനത്ത് ഉണ്ടായിരുന്നു. മദിരാശി പ്രസിഡൻസി രാജഭരണവും ഈ രംഗത്ത് ചെയ്ത മഹത് സേവനങ്ങൾ ആണ്. സ്ഥാപനങ്ങൾ ഉണ്ടാക്കുന്നതിൽ ക്രൈസ്തവ മിഷണറിമാരും വിദ്യാഭ്യാസ സംഘങ്ങളും മുമ്പന്തിയിൽ നിന്നപ്പോൾ അവർക്ക് ആവശ്യമായ സ്ഥല സൗകര്യങ്ങൾ നഗര മധ്യത്തിൽ തന്നെ വിട്ടു നൽകുന്നതിൽ രാജഭരണങ്ങളും സർ സി പി യെ പോലുള്ള ഭരണാധികാരികളും കാണിച്ചത് അത്യുൽസാഹവും വിലകുറച്ചു കാണേണ്ടതല്ല. തലമുറകളെ വിദ്യാഭ്യാസം ചെയ്യാനുള്ള കടമരാജ്യത്തിന്റെതാണെന്നും അതിനു ഖജനാവിൽ നിന്നും പണം ചില വിടണം എന്നും തിട്ടൂരം ഇറക്കിയ തിരുവിതാംകൂർ മഹാറാണി പാർവതി ഭായി വർത്തമാനകാല ഭരണാധികാരികൾക്ക് എന്നു മാതൃകയാണ് പനമ്പള്ളി ഗോവിന്ദ മേനോൻ തിരുകൊച്ചി സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിയായപ്പോൾ ചെയ്തു വെച്ച പദ്ധതികൾ വിദ്യാലയ ക്ഷേമത്തിന് അധ്യാപക താല്പര്യം മുൻനിർത്തിയായിരുന്നു.
1957-ലെ പ്രഥമ ഇഎംഎസ് മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരിയും മാറി വന്ന സർക്കാറുകളും ഈ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിമാർ പ്രത്യേകിച്ചും ദീർഘകാലം ഈ വകുപ്പ് കൈകാര്യം ചെയ്ത സി എച്ച് മുഹമ്മദ് കോയ ഉൾപ്പെടെയുള്ള മുസ്‌ലിം ലീഗ് മന്ത്രിമാരും കേരളത്തിന്റെ വികസനം മന്ത്രമോദി വിദ്യാഭ്യാസത്തിന് പുഷ്കരലമായ ഒരു ചരിത്രമെഴുതിയവരാണ്.
കേരളപ്പിറവിക്ക് ശേഷം രൂപം കൊണ്ട ആദ്യ സർവകലാശാല കാലിക്കറ്റ് സർവകലാശാല ആയിരുന്നു. പ്രത്യയശാസ്ത്ര വൈജാത്യ ങ്ങൾക്കിടയലും കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ ലീഗ് ഭാഗമായതിലെ മുഖ്യമുൻഗണകളിൽ ഒരു സർവ്വകലാശാലയും (കാലിക്കറ്റ് സർവകലാശാല) മലപ്പുറം ജില്ലയുമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ തകർന്നുപോയ ജപ്പാൻ ചുരുങ്ങിയ കാലം കൊണ്ട് ലോക വികസിത രാഷ്ട്രങ്ങളുടെ പട്ടിക സ്ഥാനം പിടിച്ചത് ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ ആ രാജ്യം കൈവരിച്ച നേട്ടങ്ങളിലൂടെയാണ്. ടോക്കിയോ സന്ദർശിച്ച ശേഷം നാട്ടിൽ തിരിച്ചെത്തിയ സി എച്ച് ചെയ്തത് അറബിക്കടലിന്റെ റാണി എന്ന വിശേഷണമുള്ള കൊച്ചിയിൽ ശാസ്ത്രസാങ്കേതിക സർവകലാശാല സ്ഥാപിക്കുകയായിരുന്നു. നമ്മുടെ വികസിത സ്വപ്നങ്ങൾക്ക് നിറം നൽകിയ കുസാറ്റിലെ ആയിരങ്ങൾ വിദഗ്ധരായി പുറത്തുവരുന്നു. പ്രമോഷൻ സംവിധായത്തിലൂടെ പുതിയ കാഴ്ചപ്പാട് അവതരിപ്പിച്ച മുൻമന്ത്രി ചാക്കീരി അഹമ്മദ് കുട്ടിയും സ്വയംഭരണ കോളേജുകൾ ഇന്ന് യാഥാർത്ഥ്യമാക്കുമ്പോൾ ആദിശേഷയ്യ കമ്മീഷൻ റിപ്പോർട്ട് വെച്ച് സ്വയംഭരണ കോളേജുകൾക്ക് വേണ്ടി ശബ്ദിച്ച മുൻ വിദ്യാഭ്യാസ മന്ത്രി സാഹിബും വിദ്യാഭ്യാസ പുരോഗതിയിൽ അനർഘ സംഭാവന അർപ്പിച്ചവരാണ്.
കേരളത്തിലെ 138 ജൂനിയർ കോളേജുകൾ അപ്ഡേറ്റ് ചെയ്തും പ്രീഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കിയും സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയിൽ പരിഹാരമെന്നോണം സ്വാശ്രയസ്ഥാപനം എന്ന ആശയത്തിന് രൂപം നൽകുകയും ചെയ്തത് ഇ.ടി. മുഹമ്മദ് ബഷീർ എന്ന വിദ്യാഭ്യാസ മന്ത്രിയാണ്.
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ശില്പിയും ഇടി മുഹമ്മദ് ബഷീറാണ്. മലബാർ സർവകലാശാലയുടെ ശില്പിയും (പിന്നീട് കണ്ണൂർ ആയി മാറി) ബഷീർ സാഹിബ് തന്നെ. ശിശു കേന്ദ്രീകൃത വിദ്യാഭ്യാസത്തിനും പ്രക്രിയ ബന്ധിത പഠന പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകി കേരളത്തെ ഗ്രേഡിങ്ങിലേക്ക് അയച്ചതും അദ്ദേഹം തന്നെ. മഹാത്മാഗാന്ധി സർവ്വകലാശാല നാടിന് സമർപ്പിച്ചതും മന്ത്രി എന്ന നിലയിൽ വിദ്യാഭ്യാസ വ്യാപനത്തിന് ആശയപരവും സൈദ്ധാന്തികമായ പോരാട്ടങ്ങൾ നടത്തി ചെറുപ്രായത്തിലെ സർവ്വാംഗീകാരം നേടിയ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ടി എം ജേക്കവും. ഈ സമയത്ത് സ്മരിക്കപ്പെടുന്നു. കമ്പ്യൂട്ടർ പഠനം കരിക്കുലത്തിന്റെ ഭാഗമാക്കിയതും സംസ്ഥാനത്ത് വിദ്യാലയങ്ങളെ ആദ്യ ഇംഗ്ലീഷ് അധ്യാപക തസ്തികകൾ എൻജിനീയറിംങ്, നേഴ്സിംങ് അധ്യാപക പരിശീലനത്തിന് യഥേഷ്ടം സ്ഥാപനങ്ങൾ അനുവദിക്കുകയും ചെയ്ത അഡ്വക്കറ്റ് നാലകത്ത് സൂപ്പി എന്ന വിദ്യാഭ്യാസ മന്ത്രിയെ കേരളത്തിലെ അക്കാദമിക സമൂഹം നന്ദിപൂർവ്വം ഓർക്കുന്നു.
അധ്യാപക പാക്കേജുകളിലൂടെ ജനമനസ്സുകൾ ഇടം നേടിയ പി കെ അബ്ദുറബ്ബ് എന്ന വിദ്യാഭ്യാസ മന്ത്രി ഈ വകുപ്പിന് ജനപ്രിയമാക്കി ഇടതു ഭരണകാലത്ത് കുത്തഴിഞ്ഞുപോയ ഒരു വകുപ്പിനെ നേരെ ചൊവ്വയാക്കാൻ അബ്ദുറബ്ബ് നടത്തിയ ശ്രമങ്ങൾ ചരിത്രം രേഖപ്പെടുത്തുന്നതാണ്. മലയാള സർവകലാശാല, അലിഗഡ് ക്യാമ്പസ്, പുതിയ സർക്കാർ കോളേജുകൾ, ഹയർ സെക്കൻഡറി സ്കൂളുകൾ, കോഴ്സുകൾ, എ.ഐ.പി വിദ്യാലയങ്ങൾ, അസാപ്പ്, ടീച്ചർ ട്രാൻസ്ഫർമേഷൻ ട്രെയിനിംങ്, സൗജന്യ സ്കൂൾ യൂണിഫോം ഇങ്ങനെ തുടരുന്നു. പി.കെ അബ്ദുറബ്ബെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പൊൻതൂവലുകൾ.
വിദ്യാഭ്യാസ നേട്ടങ്ങൾ എണ്ണി പറയാൻ അല്ല ഇത്രയും അവതരിപ്പിച്ചത് മറിച്ച് ഇതെല്ലാം നാടിന്റെ പുരോഗതിക്ക് എത്രമാത്രം പ്രയോജനപ്പെട്ടു എന്ന് ചിന്ത പങ്കുവെക്കാൻ കൂടിയാണ് രാഷ്ട്രീയമായ ഏകീകരണവും അധികാരശക്തിയും വഴി വിദ്യാഭ്യാസം ഒരു നാടിന്റെ വികസനത്തിനും വളർച്ചയ്ക്കും എത്രമാത്രം ഉപകാരപ്പെട്ടു എന്നതിന്റെ ജീവൻ തെളിവുകളാണ് നമുക്ക് മുമ്പിലെ ഈ യാഥാർത്ഥ്യങ്ങളൾ അത്രയും.