യാത്രകളിൽ താളുകൾ മറിയുമ്പോൾ....
By: മൻസൂർ നൈന - കൊച്ചി
[മട്ടാഞ്ചേരിയിലെ ഇഖ്ബാൽ ലൈബ്രറി,
ഹലീമ ബീവിയുടെ 'ഭാരത ചന്ദ്രിക'- യിലൂടൊരു വായന]
പ്രശസ്ത ഉർദു-പേർഷ്യൻ കവി അല്ലാമ മുഹമ്മദ് ഇഖ്ബാലിന് അറിയാമായിരുന്നു കൊച്ചിയിലെ മട്ടാഞ്ചേരിയിൽ തന്റെ പേരിൽ ഒരു ലൈബ്രറിയുണ്ടെന്നത്.
ചില യാത്രകൾ കേവലം ദൂരങ്ങൾ താണ്ടുകയല്ല; അവ ചരിത്രത്തിന്റെ താളുകളിൽ നിന്നുള്ള പുനർവായനയാണ്. ഓരോ സഞ്ചാരവും കാലപ്പഴക്കത്തിൽ മറഞ്ഞുപോയ പൈതൃക സ്മരണകളെയും, നാം കണ്ടുമുട്ടാത്ത പുതിയ മുഖങ്ങളെയും നമ്മുടെ മുന്നിലെത്തിക്കുന്നു. ചെറുതാകട്ടെ, വലുതാകട്ടെ, ഓരോ യാത്രയും നൽകുന്ന കാഴ്ചകൾ നമ്മുടെ ചിന്തകളിൽ പുതിയ അധ്യായങ്ങൾ രചിക്കും.
ഒരു ഫോൺ കോളിൽ കഴിഞ്ഞ ദിവസം ഒരു യാത്ര പുറപ്പെട്ടു. ചരിത്രകാരനും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ 'സി.എച്ച്. ചെയർ ഫോർ സ്റ്റഡീസ് ഓൺ ഡവലപ്പിങ്ങ് സൊസൈറ്റീസ് 'റിസർച്ച് ഓഫീസറുമായ അബ്ദുറഹിമാൻ മങ്ങാട് മാഷിന്റെ ഫോൺ കോളായിരുന്നുവത്. "മൻസൂർ, ആലപ്പുഴയിലെ ഹരിപ്പാട് വരെ ഒന്നു പോകണം. മുജീബ് എന്നൊരാളുടെ പക്കൽ വളരെ പഴക്കം ചെന്ന ചില മാസികകളും രേഖകളുമുണ്ട്. അവ കണ്ടെടുത്ത് പരിശോധിക്കണം."
പുലർച്ചെ കൊച്ചിയിൽനിന്ന് യാത്ര തുടങ്ങി. തലേദിവസം തന്നെ കോഴിക്കോടു നിന്നു മാഷ് എത്തിയിരുന്നു. 'കൊങ്കണം വീട്ടിൽ ഇബ്രാഹിം കുട്ടി മുസ്ലിയാർ' എന്ന ഒരൊറ്റ രചനയിലൂടെ ഏറെ ശ്രദ്ധേയനായ എഴുത്തുകാരനും പ്രിയ സുഹൃത്തുമായ ഷമീർ പി. ഹസനും (ആലുവ) ഒപ്പമുണ്ടായിരുന്നു.
വടുതലയിലെ കാട്ടുപുറം പള്ളി
ചരിത്രത്തിലൊരിടം
യാത്രാമദ്ധ്യേ, ഞങ്ങൾ ആദ്യം ചെന്നെത്തിയത് പഴയ കൊച്ചി രാജ്യത്തിന്റെ അതിർത്തികളിലൊന്നായ വടുതലയിലാണ്. അരൂരിൽ നിന്ന് പൂച്ചാക്കൽ ഭാഗത്തേക്ക് പോകുമ്പോൾ, ചരിത്രവും പൈതൃകവും കെട്ടുപിണഞ്ഞ ഈ പ്രദേശം കിഴക്ക് വേമ്പനാട്ട് കായലിനാലും പടിഞ്ഞാറ് കൈതപ്പുഴക്കായലിനാലും ചുറ്റപ്പെട്ട് പ്രകൃതിരമണീയമായി നിലകൊള്ളുന്നു. പ്രകൃതി സൗന്ദര്യത്തിനപ്പുറം, ആത്മീയ-ബൗദ്ധിക പാരമ്പര്യങ്ങളാൽ ധന്യമായ മണ്ണാണിത്.
പണ്ഡിതന്മാരാൽ ധന്യമായ മണ്ണ്.....
കേരളത്തിലെ ഇസ്‌ലാമിക പൈതൃകത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ ശൈഖ് മാഹിൻ ഹമദാനി തങ്ങൾ, അമ്മുക്കാരി മുസ്‌ലിയാർ, വടുതല കിഴക്കെ വെളിയിൽ മുഹയുദ്ദീൻ കുട്ടി മുസ്‌ലിയാർ, മൂസ ബിൻ അഹമ്മദ് അൽ ബർദലി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ മുൻ പ്രസിഡന്റും അബ്റാർ ഫൗണ്ടേഷൻ സ്ഥാപകനുമായ വി. എം. മൂസ മൗലവി തുടങ്ങി നിരവധി പ്രമുഖ പണ്ഡിതർക്ക് ജന്മം നൽകിയ മണ്ണാണിത്.
കാട്ടുപുറം പള്ളി പൈതൃകത്തിന്റെ ശിലാലിഖിതം.....
പുരാതനമായ കാട്ടുപുറം പള്ളിയുടെ മതചരിത്രം ശ്രദ്ധേയമാണ്. പള്ളിയുടെ ചുമരുകളിൽ ഇന്നും മായാതെ കിടക്കുന്ന പഴയ അറബി ശിലാലിഖിതങ്ങൾ, ഈ പ്രദേശത്തിന്റെ സാംസ്കാരിക വിനിമയങ്ങൾക്കും പണ്ഡിതരുടെ സാന്നിധ്യത്തിനും നേർസാക്ഷ്യമാണ്. മാങ്ങാട് മാഷും, ശമീർ പി. ഹസനും ഏറെ കൗതുകത്തോടെ ആ ലിഖിതങ്ങളിൽ കണ്ണോടിച്ചു.
പൊന്നാനി വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ കാട്ടുപുറം പള്ളിയുടെ മുത്തവല്ലിയായിരുന്ന മുഹയിദ്ദീൻ കുഞ്ഞു നൈന ഹാജിനെ കുറിച്ച് രചിച്ച കവിതയും, കണ്ണന്തറ നൈന കുടുംബത്തിലെ അമ്മുക്കാരി നൈനയെക്കുറിച്ചുള്ള പ്രാർത്ഥനകളും ഈ ചുമരുകളിൽ വായിച്ചെടുക്കാം. വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ ഹിജ്റ 1307-ൽ (എ.ഡി. 1889-90) പൊന്നാനിയിൽ നിന്ന് ഇവിടെയെത്തിയ വിവരവും ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. പണ്ഡിതന്മാരുടെ സാന്നിധ്യംകൊണ്ടും, ശിലാലിഖിതങ്ങളുടെ ചരിത്രപരമായ പ്രാധാന്യം കൊണ്ടും കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ അതുല്യമായ സ്ഥാനമാണ് വടുതലയിലെ കാട്ടുപുറം പള്ളിക്കുള്ളത്.
ദക്ഷിണേന്ത്യയിലെ പ്രമുഖ പണ്ഡിതനായിരുന്ന ഇമാം അറൂസ് മാപ്പിള ലബ്ബ ആലിം (കായൽപ്പട്ടിണം) ഒരിക്കൽ ഈ പള്ളി സന്ദർശിച്ചിട്ടുണ്ട്.
ഈ പള്ളി സ്ഥാപിക്കുന്നതിൽ മുൻപന്തിയിലുണ്ടായിരുന്ന അഹ് മദ് അമ്മുക്കാരി നൈന കൂടാതെ അബ്ദുൽ ഖാദിർ നൈന, മുഹയിദ്ദീൻ കുഞ്ഞു നൈന ഹാജ് എന്നിവർക്കൊപ്പം, പ്രദേശത്തെ നിരവധി പ്രധാന വ്യക്തിത്വങ്ങളും ഇവിടെ അന്ത്യ വിശ്രമം കൊള്ളുന്നു .
ഹരിപ്പാട് നിന്നൊരു കഥ.....
വടുതലയോടു വിടപറഞ്ഞ് ഞങ്ങൾ ഹരിപ്പാടെത്തി. ഞങ്ങളെയും കാത്തു മുജീബ് നിൽപ്പുണ്ടായിരുന്നു. മുജീബും, ഭാര്യയും സർക്കാർ സർവ്വീസിലാണ്, അദ്ദേഹത്തിന്റെ പിതാവ്, ഉമ്മ, പിതാവിന്റെ അനുജൻ, എന്നിവരും സർക്കാർ സർവ്വീസിൽ നിന്നു വിരമിച്ചവരാണ്.
മുജീബിന്റെ ഉമ്മ കെ.വി. ബീവി കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ പഠിച്ചിരുന്ന കാലത്തെ ഒരു ഓർമ്മ ഞങ്ങളുമായി പങ്കുവെച്ചു :
മുജീബിന്റെ ഉമ്മ കെ.വി. ബീവി കോഴിക്കോട് സ്വദേശിനിയാണ്. അവർ പറയുന്നു : 1963 - 65 കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ അക്കാലത്ത് മൂന്നേ മൂന്ന് മുസ്‌ലിം പെൺക്കുട്ടികൾ മാത്രമാണ് ഈ കോളേജിൽ ഉണ്ടായിരുന്നത്. ബീവി കോളേജിലേക്ക് പോകുമ്പോൾ സി.എച്ച്. മുഹമ്മദ് കോയ ചന്ദ്രിക ഓഫീസിലേക്ക് പോകുന്ന വഴിയെ വണ്ടിയിലിരുന്ന് ഇടയ്ക്കൊക്കെ ബീവിയെ കാണാറുണ്ട് (അക്കാലത്ത് ചന്ദ്രിക ദിനപത്രത്തിന്റെ മുഖ്യപത്രാധിപരായിരുന്നു സി.എച്ച്.) ഒരു മുസ്‌ലിം പെൺകുട്ടി കോളേജിൽ പോകുന്നതിന്റെ എല്ലാ സന്തോഷവും അദ്ദേഹം അന്ന് തന്നോട് പ്രകടപ്പിച്ചിരുന്നുവെന്ന് ബീവി പറയുന്നു.
മുജീബിന്റെ ഗ്രാന്റ് ഫാദർ (വല്യുപ്പ ) എ.ബി. മുഹമ്മദ് കുഞ്ഞ് ഒരു അറബി മുൻഷിയായിരുന്നു. കൂടാതെ അക്കാലത്ത് ഹരിപ്പാട് അറിയപ്പെടുന്ന എഴുത്തുകാരനുമായിരുന്നു .
മുജീബിന്റെ കൈവശമുണ്ടായിരുന്ന എ.ബി. മുഹമ്മദ് കുഞ്ഞിന്റെ ശേഖരമാണ് ഞങ്ങളുടെ യാത്രയുടെ പ്രധാന ലക്ഷ്യം. ആ പഴയ മാസികകളുടെയും പുരാരേഖകളുടെയും കൂട്ടത്തിൽ നിന്നാണ് കേരളത്തിലെ ആദ്യ വനിതാ മുസ്‌ലിം പത്രാധിപരായ ഹലീമ ബീവി പ്രസിദ്ധീകരിച്ച 'ഭാരത ചന്ദ്രിക' യുടെ പ്രത്യേക പതിപ്പ് ഞങ്ങൾ കണ്ടെടുക്കുന്നത്. മുക്കാൽ നൂറ്റാണ്ട് പഴക്കമുള്ള ആ താളുകളിൽ, കൊച്ചി മട്ടാഞ്ചേരിയിലെ ഇഖ്ബാൽ ലൈബ്രറിയെക്കുറിച്ചുള്ള ഒരു ലേഖനം ഒളിഞ്ഞുകിടപ്പുണ്ടായിരുന്നു!
ജ്ഞാനത്തിന്റെ പ്രകാശിക്കുന്ന നക്ഷത്രം: മട്ടാഞ്ചേരി ഇഖ്ബാൽ ലൈബ്രറി .....
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ഗുജറാത്തിലെ കച്ചിൽനിന്ന് കൊച്ചിയിലേക്ക് കുടിയേറിയ കച്ചി മുസ്‌ലിം സമൂഹം 1936 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ (കൊല്ലവർഷം 1111, മീനം 1) സ്ഥാപിച്ചതാണ് ഈ ലൈബ്രറി.
ഇഖ്ബാൽ ലൈബ്രറി ആൻഡ് റീഡിംഗ് റൂം ബിൽഡിംഗ് ഏറവും എളിയ നിലയിലാണ് മട്ടാഞ്ചേരിയിൽ ആരംഭിച്ചതെങ്കിലും ഇന്നു കേരളത്തിൽ ഏറ്ററവും പ്രശസ്തമായ നിലയിൽ നടന്നുവരുന്ന ഒരു വയനശാലയാണ് ഇതെന്ന് '50 കളിൽ പുറത്തിറങ്ങിയ ' ഭാരതചന്ദ്രിക ' സ്പഷ്യൽ പതിപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നു .
മറ്റു പല ലൈബ്രറികളും ഇല്ലാതായെങ്കിലും ഇന്ന് ഈ 2025-ലും ഇത് നല്ല നിലയിൽ തുടർന്നു പോരുന്നു. ഒരിക്കൽ അബ്ദുറഹിമാൻ മങ്ങാട് മാഷുമായി ഞാൻ ഈ ലൈബ്രറിയിലെത്തി ചില പഴയ കിത്താബുകൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി CH ചെയറിനു വേണ്ടി ഇവിടെ നിന്നു സ്കാൻ ചെയ്ത് എടുത്തിരുന്നു.
1936-ൽ 35,000 രൂപ വിലവരുന്ന ഒരു കെട്ടിടം മട്ടാഞ്ചേരിയിൽ സ്വന്തമാക്കി, ഇവിടെ ഇഖ്ബാൽ ലൈബ്രറി ആരംഭിക്കുകയായിരുന്നു. അന്ന് ഏതാനും ദിവസങ്ങൾക്കുള്ളിലാണ് ഈ തുക സംഘടിപ്പിച്ചതെന്നും ലേഖനത്തിൽ പറയുന്നു.
ഇംഗ്ലീഷ്, മലയാളം, ഉർദു, ഗുജറത്തി എന്നീ വിവിധ ഭാഷകളിൽ കൂടാതെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും പ്രസിദ്ധീകരീച്ചിരുന്ന 100-ൽ അധികം പത്രങ്ങളും അക്കാലത്ത് ഇവിടെ ഉണ്ടായിരുന്നതായും ലേഖനത്തിൽ പറയുന്നു. ഇത് വളരെ ശ്രമകരമായ ദൗത്യം തന്നെയായിരുന്നു.
"സ്വതന്ത്ര മുസ്‌ലിം വായനശാല" എന്ന പേരിലാണ് ഈ ലൈബ്രറി ആരംഭിച്ചത്. പിന്നീട് ഇത് പ്രശസ്ത ഉർദു-പേർഷ്യൻ കവി അല്ലാമ മുഹമ്മദ് ഇഖ്ബാലിന്റെ നാമധേയത്തിലാക്കി. അങ്ങനെ പിന്നീട് ഇഖ്ബാ ൽ ലൈബ്രറി എന്ന പേരിൽ ഇത് അറിയപ്പെട്ടു.
ഇഖ്ബാൽ ലൈബ്രറിയെ പുരോഗതിയിൽ എത്തിച്ചത് സമുദായസ്റ്റേഹിയും പൊതുകാര്യ പ്രസക്തനുമായ ഈസ അഹമ്മദ് സേട്ട് (B.A.B.L), ധനാഢ്യനും വാണിക് ശ്രഷ്ഠനുമായിരുന്ന അബ്ദുറഹിമാൻ ഇബ്രാഹീം കാസം സേട്ട് എന്നിവരാണെന്ന് ലേഖനത്തിൽ പറയുന്നു.
അതേ സമയം ഇഖ്ബാൽ ലൈബ്രറിയെ സംബന്ധിച്ച് കൊച്ചീക്കാരൻ എ.എസ്. അബ്ദുൽ ലത്തീഫ് സേട്ട് നൽകിയ വിവരങ്ങൾ കൂടി ഇവിടെ കൂട്ടി ചേർക്കുന്നത് ചരിത്ര വിവരങ്ങൾക്ക് ഒരു പൂർണ്ണതയാവും:
മട്ടാഞ്ചേരിയിൽ മുസ്‌ലിം സമൂഹത്തിന്റെ പുരോഗതിക്കായി ലോകപ്രശസ്ത ഉർദു കവി അല്ലാമ മുഹമ്മദ് ഇഖ്ബാലിന്റെ പേരിൽ ഒരു ലൈബ്രറി സ്ഥാപിക്കണമെന്ന ആശയം ഈസ്സാ അഹമ്മദ് സേട്ട് ഏറെക്കാലമായി ഹൃദയത്തിൽ സൂക്ഷിച്ചു പോന്നിരുന്നു എന്നത് സത്യമാണ്. തന്റെ ഈ സ്വപ്നം അദ്ദേഹം തന്റെ അടുത്ത സുഹൃത്തുക്കളായ അബ്ദുറഹ്‌മാൻ ഇബ്രാഹിം കാസിം സേട്ട് (കൊച്ചിൻവാല), ഖാൻ സാഹിബ് ഇസ്‌മാഈൽ ഹാജി ഈസ്സാ സേട്ട് എന്നിവരുമായി പങ്കു വെച്ചു.
അവർ ഹൃദയം നിറഞ്ഞ പിന്തുണ നൽകി .
ഈസാ അഹ് മദ് സേട്ടിന്റെ ഈ സുഹൃത്തുക്കൾ അക്കാലത്ത് കൊച്ചി രാജ്യം കണ്ട വലിയ ധനാഢ്യരായിരുന്നു. അബ്ദുറഹ്‌മാൻ ഇബ്രാഹിം കാസിം സേട്ട് ഹാലായി മേമനാണ്, രണ്ടാമത്തെയാളായ
ഖാൻ സാഹിബ് ഇസ്‌മാഈൽ ഹാജി ഈസാ സേട്ട് എന്നാൽ വൻ ഭൂവുടമയും ധനാഢ്യരുമായിരുന്നു. ഇദ്ദേഹം സ്ഥാപിച്ചതാണ് മട്ടാഞ്ചേരിയിലെ ഹാജി ഈസ-ഹാജി മുസ മെമ്മോറിയൽ ഹൈസ്ക്കൂൾ. ഖാൻ സാഹിബ് ഇസ്‌മാഈൽ ഹാജി ഈസാ സേട്ടിന്റെ മകനാണ് 'ചെമ്മീൻ' എന്ന സിനിമ നിർമ്മിച്ച് ഇരുപതാം വയസിൽ രാഷ്ട്രപതിയിൽ നിന്നു സ്വർണ്ണകമലം കരസ്ഥമാക്കിയ ചെമ്മീൻ ബാബു / കൺമണി ബാബു എന്നൊക്കെ അറിയപ്പെടുന്ന ബാബു ഇസ്മയിൽ സേട്ട്.
ഏതാനും ദിവസങ്ങൾക്കുള്ളിലാണ് അക്കാലത്തെ വമ്പിച്ച തുകയായ 35,000 രൂപ മുടക്കി മൂവർ സംഘം മട്ടാഞ്ചേരിയിലെ ഈ ഇഖ്ബാൽ ലൈബ്രറി സ്ഥാപിച്ചത്. അന്നു അബ്ദുറഹ്‌മാൻ ഇബ്രാഹിം കാസിം സേട്ട് (കൊച്ചിൻവാല) 10,001 രൂപയും, ഖാൻ സാഹിബ് ഇസ്‌മാഈൽ ഹാജി ഈസ സേട്ട് 10,000 രൂപയും ഈ ലൈബ്രറിക്കായി നൽകി .
അബ്ദുൽ റഹ്‌മാൻ ഹാജി ഇബ്രാഹിം കാസിം സേട്ട് (കൊച്ചിൻവാല) ലൈബ്രറിയുടെ സ്ഥാപക പ്രസിഡന്റും, ഖാൻ സാഹിബ് ഇസ്‌മാഈൽ ഹാജി ഈസ്സാ സേട്ട് സ്ഥാപക വൈസ് പ്രസിഡന്റും. കൊച്ചിയിലെ കച്ചി മുസ്‌ലിം സമൂഹത്തിന്റെ ആദ്യ അഭിഭാഷകനായ ഈസ്സാ അഹമ്മദ് സേട്ട് സ്ഥാപക സെക്രട്ടറിയുമായി
മട്ടാഞ്ചേരിയിലെ ഇഖ്ബാൽ ലൈബ്രറിയുടെ ഉദ്ഘാടനത്തിന് അദ്ധ്യക്ഷത വഹിച്ചത്, ആദ്യമായി
ജ്ഞാനപീഠ പുരസ്കാരം കരസ്ഥമാക്കിയ എഴുത്തുകാരനും, കവിയുമായ ജി. ശങ്കരക്കുറുപ്പാണ് .
1943 - '44-ൽ കൊച്ചീ രാജ്യത്തിന്റെ അന്നത്തെ ദിവാനായിരുന്ന സർ ജോർജ് ബോഗ് (K.C.I.E; C.S.I.) 1944 മാർച്ച് 8-ന് മട്ടാഞ്ചേരിയിലെ ഇഖ്ബാൽ ലൈബ്രറി സന്ദർശിച്ചിട്ടുണ്ട്. ലൈബ്രറിയുടെ സന്ദർശക പുസ്തകത്തിൽ അദ്ദേഹം എഴുതിയത്:
“Iqbal Library is a shining star of knowledge” (ഇഖ്ബാൽ ലൈബ്രറി ജ്ഞാനത്തിന്റെ പ്രകാശിക്കുന്ന നക്ഷത്രം) - എന്നാണ്
ലൈബ്രറിയെ ഈ നിലവാരത്തിലേക്ക് ഉയർത്തിയതിനും അതിന്റെ മികച്ച പ്രവർത്തനത്തിനുമായി അന്നത്തെ സെക്രട്ടറിയായിരുന്ന ഈസ്സാ അഹമ്മദ് സേട്ടിനെ ദിവാൻ ബോഗ് അഭിനന്ദിക്കുകയും ചെയ്തതായി കാണാം.
ഈസ അഹമ്മദ് സേട്ടിന്റെ കഴിവുറ്റ നേത്യത്വത്തിൽ ലൈബ്രറി വേഗത്തിൽ വളർന്നു. പ്രത്യേകിച്ച് ബ്രിട്ടനിലും ലോകത്തിന്റെ പല ഭാഗങ്ങളിലും നിന്നുമുള്ള എൻസൈക്ലോപീഡിയ ഉൾപ്പെടെ വിലപ്പെട്ട റഫറൻസ് ഗ്രന്ഥങ്ങൾ സമാഹരിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു.
ആ കാലഘട്ടത്തിൽ ഈ ലൈബ്രറി, പഠനത്തിനും റഫറൻസിനുമുള്ള വലിയ കേന്ദ്രമായി മാറി. കൊച്ചി രാജ്യത്ത്
നിന്നും, തിരുവിതാംകൂർ രാജ്യത്ത് നിന്നും കൂടാതെ ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് പ്രവിശ്യയിലുള്ള മലബാർ ജില്ലയിലെ കോളേജ് വിദ്യാർഥികൾ വരെ ഉന്നത പഠനങ്ങൾക്കുള്ള അക്കാദമിക് ആവശ്യങ്ങൾക്കായി മട്ടാഞ്ചേരിയിലെ ഈ ലൈബ്രറിയിൽ എത്താറുണ്ടായിരുന്നു.
മറ്റൊരു ശ്രദ്ധേയമായ കാര്യം പറയട്ടെ ഈ ലൈബ്രറിക്ക് "ഇഖ്ബാൽ " എന്ന പേര് നൽകിയത് അല്ലാമ മുഹമ്മദ് ഇഖ്ബാലിന്റെ നേരിട്ടുള്ള പ്രത്യേക അനുമതിയോടെയാണ്. ഈ കാര്യം ഹലീമ ബീവിയുടെ ഭാരത ചന്ദ്രികയിൽ എടുത്തു പറയുന്നുണ്ട്.
അതായത് "സാരെ ജഹാൻ സെ അച്ഛാ" എന്ന ദേശഭക്തിഗാനം രചിച്ച പ്രശസ്ത ഉർദു-പേർഷ്യൻ കവി അല്ലാമ മുഹമ്മദ് ഇഖ്ബാലിന് അറിയാമായിരുന്നു കൊച്ചി മട്ടാഞ്ചേരിയിൽ തന്റെ പേരിൽ ഒരു ഇഖ്ബാൽ ലൈബ്രറിയുണ്ടെന്നത്. കൊച്ചിക്കാർക്ക് അഭിമാനിക്കാൻ ഇനി മറ്റെന്ത് വേണം .
ഹരിപ്പാട് നിന്നും കൊച്ചിയിലേക്കുള്ള മടക്ക യാത്ര തകഴി വഴിയായിരുന്നു . 'ചെമ്മീൻ ' എന്ന നോവലിലൂടെ പരീക്കുട്ടിയെയും, കറുത്തമ്മ യെയും മലയാളികൾക്ക് സമ്മാനിച്ച തകഴിയുടെ വീട്ടിലൊന്ന് കയറി (ഇപ്പോഴത് മ്യൂസിയമാണ്).
ചെമ്മീൻ ഏണിപ്പടികൾ, കയർ, രണ്ടിടങ്ങഴി തുടങ്ങി ഒട്ടേറെ രചനകൾക്കായി തകഴി ശിവശങ്കരപ്പിള്ള ചിന്തിച്ച് കുത്തിയിരുന്ന ആ ചാരുകസേര എന്നോടെന്തൊ മന്ത്രിക്കുന്നത് പോലെ തോന്നി.
"എന്നിൽ ചാരിയിരുന്ന് ചിന്തിച്ചെഴുതുവാൻ, ഇനിയൊരു നോവലും പിറക്കില്ലല്ലോ" എന്ന നിരാശയും,ദുഖവുമാവാം ഒരുപക്ഷെ ആ ചാരുകസേരയ്ക്കിപ്പോൾ.
തകഴിയുടെ മ്യൂസിയവും കണ്ടു ഞങ്ങളിറങ്ങി.
യാത്രകൾ താളുകൾ തേടുമ്പോൾ, ആ താളുകൾ പിന്നീട് യാത്രകളെത്തന്നെ അടയാളപ്പെടുത്തുന്നു.