ഫുട്ബോളിന്റെ സൗന്ദര്യമാവുന്ന കുഞ്ഞൻ ദ്വീപ് രാഷ്ട്രം
By: മിർഷ മഞ്ഞപ്പറ്റ
ഫുട്ബോൾ അത് അതിരുകൾ ഇല്ലാത്തവിധം മനുഷ്യ മനസ്സുകളിൽ എന്നും അത്രമേൽ ആഴത്തിൽ പതിഞ്ഞിരിക്കുന്ന ഒരേ ഒരു വികാരമാണ് രാജ്യങ്ങൾ തമ്മിലുള്ള വേലിക്കെട്ടിനപ്പുറത്ത് അത് മനുഷ്യരെ ഒന്നിപ്പിക്കുന്നു. ലോകഫുട്ബോൾ വേദിയിലേക്ക് തങ്ങളുടെ സാന്നിധ്യം ശക്തമായി അറിയിച്ചാണ് വൻകരകളിൽ നിന്ന് കണ്ണെത്താദൂരത്തിൽ മധ്യ അറ്റ്ലാന്റിക് സമുദ്രത്തിന്റെ അഗാധവിശാലതയില്‍ ഉപേക്ഷിക്കപ്പെട്ടതുപോലെ കിടക്കുന്ന ഒരു ദ്വീപ് സമൂഹം വരുന്നത് ആ നാടിന്റെ പേര് കേപ് വെർഡെ എന്നാണ് ഒരു പക്ഷേ കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ ഏറെ കേട്ടതും ഈ രാജ്യത്തിന്റെ ഫുട്ബോളിന്റെ മനോഹരമായ ഒരു പുതിയ ചരിത്രം കൂടിയാണ്.
ഒരു പക്ഷേ ലോകഭൂപടം ഒന്ന് കണ്ണ് തുറിച്ച് നോക്കിയാൽ പോലും ചിലപ്പോൾ ആ രാജ്യത്തിന്റെ അടയാളം കാണണമെന്നില്ല, അവരാണ് 2026 ലോക കപ്പിലേക്ക് യോഗ്യത നേടിയത് എന്നോർക്കണം.
അമേരിക്കൻ ഭൂഖണ്ഡങ്ങൾക്കും ആഫ്രിക്കക്കുമിടയില്‍ കിടക്കുന്ന ഈ ദ്വീപ് രാഷ്ട്രത്തെ കുറിച്ച് ഇതുവരെയും ആഫ്രിക്കക്ക് അപ്പുറത്തേക്ക് ഒരു മനുഷ്യൻ പോലും അറിഞ്ഞിട്ടുണ്ടാവില്ല, പക്ഷേ ഇന്ന് അവരെയാണ് ലോകം കാണുന്നതും കേൾക്കുന്നതും.
1975-ൽ പോർച്ചുഗലിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ഈ നാട് പിന്നീടിങ്ങോട്ട് അവരുടെ ഉയർച്ചക്ക് വേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു അവർ ശാന്ത സുന്ദരമായ ജീവിതം നയിക്കുന്ന ജന വിഭാഗമാണ് കേപ് വെർഡെക്കാർ 2026 ലോകകപ്പിന് ചരിത്രത്തിൽ ആദ്യമായി യോഗ്യത നേടിയതോടെ “നീലസ്രാവുകൾ” എന്ന് വിളിപ്പേരുള്ള ഈ നാട് ഇന്ന് ആഗോള ശ്രദ്ധ പിടിച്ചിരിക്കുകയാണ്.
കാമറൂൺ, ലിബിയയും അങ്കോളയും ഉൾപ്പെടെ വമ്പനമാരെ എല്ലാം വിറപ്പിച്ചാണ് അവരുടെ വരവ് എന്നോർക്കണം. 10 കളികളിൽ ഒരു തോൽവി മാത്രം. ടീം സ്കോർ ചെയ്ത 16 ഗോളുകൾക്ക് ഉടമകളായത് 10 വ്യത്യസ്ത കളിക്കാർ. ഡൈലൻ ലിവ്രമെന്റോ നാല് ഗോളടിച്ചു. ഒരൊറ്റ സൂപ്പർ താരത്തെ പോലും അവരുടെ ലൈനപ്പിൽ മഷിയിട്ട് നോക്കിയാലും കിട്ടില്ല. ലോകത്തെ ഏറ്റവും മികച്ച ലീഗിൽ ഒന്നും അവരുടെ കളിക്കാരില്ല യൂറോപ്പിലെ പ്രധാന അഞ്ച് ലീഗുകളിൽ കളിക്കുന്നത് നോക്കിയാൽ ഒരേയൊരുത്തൻ മാത്രമാണ് ടീമിലുള്ളത്. സ്പാനിഷ് ക്ലബ് വിയ്യാറയലിന്റെ ഡിഫണ്ടർ ലോഗൻ കോസ്റ്റ മാത്രം.
നമ്മുടെ ഒരു ജില്ലയുടെ പകുതി ജനസംഖ്യ പോലുമില്ലാത്ത ഈ കുഞ്ഞൻ ദ്വീപ് രാജ്യമാണ് ചരിത്രം മാറ്റി മറിച്ച് ഫുട്ബോൾ ലോകത്തിന്റെ വിശ്വ വേദിയിലേക്ക് വരുന്നത്. 250 കോടിയിൽപരം ജനങ്ങൾ ജീവിക്കുന്ന ഇന്ത്യക്കും ചൈനക്കും ഒരു 11 പേരെ കണ്ടത്താൻ എന്ത് കൊണ്ട് സാധിക്കാതെ പോയി എന്നത് നമ്മുക്ക് ചിന്തിക്കാനുള്ളതാണ്.