സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾ വോട്ടാക്കി മാറ്റുക
By: സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ
ഇടതുപക്ഷ സർക്കാറിന്റെ ജനവിരുദ്ധ സമീപനങ്ങൾ സിപിഎമ്മിന്റെ നയവ്യതിയാനങ്ങളും എല്ലാം ചർച്ചയാകുന്ന തിരഞ്ഞെടുപ്പാണിത്. വിലക്കയറ്റവും നികുതി വർധനവുകളും വികസന മുരടിപ്പും ആരോഗ്യ രംഗത്തെ തകർച്ചയും തൊഴിലില്ലായ്മയുമടക്കം ജനത്തെ എരിതീയിലേക്കെറിയുന്നതിന് സമാനമാണ് ഇടതുമുന്നണി ഭരണം.
നികുതികളെല്ലാം വർദ്ധിപ്പിച്ച് ജനത്തിന്റെ നടുവൊടിച്ചു. വെള്ളം വൈദ്യുതി ചാർജ്ജുകൾ തൊട്ട് കോടതി ഫീസ്, ഭൂമി രജിസ്ട്രേഷൻ ഫീസ്, വീട് വെക്കാനുള്ള അപേക്ഷയുടെയും പെർമിറ്റിന്റെയും ഫീസുകളെല്ലാം ഭീകരമാം വിധം വർദ്ധിപ്പിച്ചു. വിലക്കയറ്റത്തിന്റെ രൂക്ഷതയിലും നിത്യോപയോഗ സാധനങ്ങളുടെ സബ്സിഡികൾ മൊത്തം വെട്ടിക്കുറച്ചു. സിവിൽ സപ്ലൈസ് കോർപ്പറേഷന് വൻ തുക കടബാധ്യതയാക്കി. സമാന്തര ആശ്വാസ വിപണികൾ നിലച്ചു. ജനം ജീവിക്കാനാകാതെ വലഞ്ഞു. തെറ്റായ സംവരണനയം ദ്രുതഗതിയിൽ നടപ്പാക്കിയും ഭിന്നശേഷി സംവരണത്തിന്റെ മറവിൽ പി.എസ്.സി. റൊട്ടേഷൻ ചാർട്ടിലെ മുസ്‌ലിം സംവരണം അട്ടിമറിച്ചും വർഗീയതയുടെ യുക്തിക്കൊപ്പമാണ് തങ്ങളെന്ന് സി.പി.എം. തെളിയിച്ചു. ജനപ്രതിനിധികളുടെ സ്വജനപക്ഷപാതവും അഴിമതിയും പരിശോധിച്ച് നടപടിയെടുക്കേണ്ട ലോകായുക്തയെ മൃതപ്രായമാക്കി.
അതുകൊണ്ടു തന്നെ ജനം ഒന്നടങ്കം യുഡിഎഫ് ജയിക്കാൻ ആഗ്രഹിക്കുന്നു. അതിനാൽ യുഡിഎഫിന്റെ മുന്നേറ്റത്തിന് കരുത്ത് പകരുന്ന ഈ തിരഞ്ഞെടുപ്പിനെ മുസ്‌ലിംലീഗ് വലിയ ഗൗരവത്തിലാണ് എടുത്തിട്ടുള്ളത്.
ദൗർഭാഗ്യവശാൽ സംഘപരിവാറിന്റെ നല്ല പിള്ളയാകാനും കേന്ദ്ര പദ്ധതികൾ കണ്ണുംചിമ്മി സ്വീകരിക്കാനുമാണ് പിണറായി വിജയനും കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിയും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
അതുകൊണ്ട് വിവേക പൂർണ്ണമായ സമ്മതിദാനാവകാശ വിനിയോഗമാണ് നമ്മിൽ നിന്നും ഉണ്ടാവേണ്ടത്. വരാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള സെമി ഫൈനൽ എന്നാണ് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് വിശേഷിപ്പിക്കുന്നത്. നല്ലൊരു ഭരണകാലം കേരളത്തിൽ വരണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. ഇതിനായി യുഡിഎഫ് ഒറ്റക്കെട്ടായി രംഗത്തുണ്ട്. ഭരണവിരുദ്ധ വികാരം ശക്തമാണ്. ഇത് വലിയ ആത്മവിശ്വാസമാണ് യുഡിഎഫിന് നൽകുന്നത്. ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ വലിയ വിജയം ഉണ്ടാകുമെന്നതിൽ സംശയമില്ല.
കണ്ണിൽ പൊടിയിടുന്ന ആനുകൂല്യങ്ങളിൽ മയങ്ങാതെ കേരളത്തിന്റെ പുരോഗനാത്മകമായ ഭാവിയെ മുന്നിൽ കണ്ട് കർമ്മരേഖ രചിച്ച് പ്രവർത്തനരംഗത്തേക്ക് ഇറങ്ങിയ ഐക്യജനാധിപത്യ മുന്നണിയുടെ മുന്നേറ്റത്തിന് ശക്തി പകരുന്ന വിധത്തിൽ നമ്മുടെ ഓരോരുത്തരുടെയും വോട്ടുകൾ രേഖപ്പെടുത്തണമെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ