കയ്യേറ്റം ചെയ്യപ്പെടുന്ന ആരാധനാലയങ്ങളും നീതി നിഷേധത്തിന്റെ വിധിപ്രസ്താവങ്ങളും
By: ടി.പി.എം.ബഷീർ
ബാബരി മസ്ജിദ് ഒരു നൊമ്പരമായി ഇന്നും നമ്മുടെ ഓർമ്മയിലുണ്ട്. രൗദ്രഭാവം പൂണ്ട ഹിന്ദുത്വ രാഷ്ട്രീയം അതിന്റെ ഉന്മാദത്തിന്റെ പാരമ്യതയിൽ ഉറഞ്ഞു തുള്ളിയ ആ കറുത്ത ദിന(1992 ഡിസംബർ 6)ത്തിന് 33 വർഷം തികയുന്നു. തകർക്കപ്പെട്ട ഒരു ആരാധനാലയം എന്ന നിലയിൽ മാത്രമല്ല, ഭരണഘടനാ മൂല്യങ്ങളും നിയമവ്യവസ്ഥയും കയ്യേറ്റം ചെയ്യപ്പെട്ടതിന്റെയും സാമാന്യനീതി പോലും നിഷേധിക്കപ്പെട്ടതിന്റേയും പ്രതീകം എന്ന നിലയിലാണ് ബാബരി മസ്ജിദ്
ഓർമിക്കപ്പെടുന്നത്.
ദേശീയ രാഷ്ട്രീയത്തെ നിർണായകമായി സ്വാധീനിച്ച വിഷയമായിരുന്നു ബാബരി മസ്ജിദ്. ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള അവകാശത്തർക്കം എന്ന നിലയിലാണ് ഈ വിഷയത്തെ പലരും സമീപിച്ചത്. അത്തരമൊരു പൊതുബോധം രൂപപ്പെടുത്തുന്നതിൽ ദേശീയ മാധ്യമങ്ങളും പങ്കുവഹിച്ചു. എന്നാൽ ഹിന്ദുത്വ രാഷ്ട്രീയവും രാഷ്ട്രവും തമ്മിലുള്ള തുറന്ന യുദ്ധമായിരുന്നു ബാബരി മസ്ജിദ് വിഷയം. അതുകൊണ്ടാണ് ദേശീയ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി ബാബരിമസ്ജിദും അനുബന്ധ വ്യവഹാരങ്ങളും മാറിയത്.
മുഗൾ ചക്രവർത്തി ബാബറിന്റെ സേനാനായകനായിരുന്ന മിർബാഖി 1528-ലാണ് ബാബരിമസ്ജിദ് നിർമിച്ചത്. രാമജന്മഭൂമിയിലെ ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമ്മിച്ചത് എന്ന
വാദം ഉയർത്തി ആദ്യത്തെ അക്രമം നടന്നത് 1853ലാണ്. പിന്നീട് 80 വർഷങ്ങൾക്ക് ശേഷം 1934ൽ വീണ്ടും സംഘർഷം ഉണ്ടാവുകയും മസ്ജിദീന്റെ മതിലും താഴികക്കുടവും തകർക്കപ്പെടുകയും ചെയ്തു.
ബ്രിട്ടീഷുകാരാണ് ഇവ പുനർനിർമ്മിച്ചത്.
1949-ൽ ഹിന്ദുമഹാസഭയുടെ നേതൃത്വത്തിൽ പള്ളിയിൽ അതിക്രമിച്ചു കയറി രാമവിഗ്രഹം സ്ഥാപിക്കുന്നതോടെ ഈ വിഷയം കൂടുതൽ രൂക്ഷമായി. ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കം ഉണ്ടായതോടെ വിഷയം കോടതിയിൽ എത്തുകയും തർക്കഭൂമിയായി പ്രഖ്യാപിച്ച് മസ്ജിദ് പൂട്ടുകയും ചെയ്തു. 1984-ൽ മസ്ജിദ് ഭൂമിയിൽ ക്ഷേത്ര നിർമ്മാണം നടത്തുമെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിക്കുകയും 1986-ൽ ജില്ലാ ജഡ്ജി ഹിന്ദുക്കൾക്ക് ആരാധനകൾക്കായി മസ്ജിദ് തുറന്നു കൊടുക്കുകയും ചെയ്തു. 1989-ൽ മസ്ജിദ് ഭൂമിയിൽ വിശ്വഹിന്ദുപരിഷത്ത് രാമക്ഷേത്രത്തിന് തറക്കല്ലിട്ടു.
1990-ല്‍ ബാബരി മസ്ജിദിന്റെ മീനാരത്തിൽ കയറി വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ കൊടി നാട്ടി. അന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന മുലായം സിംഗ് യാദവിന്റെ ശക്തമായ ഇടപെടലുകൾ മൂലം പള്ളി തകർക്കാനുള്ള ശ്രമം വിഫലമായി. എന്നാൽ 1991-ൽ ബി.ജെ.പി ഉത്തർപ്രദേശിൽ അധികാരത്തിൽ വന്നതോടെ 1992 ഡിസംബർ 6-ന് ബാബരി മസ്ജിദ് തകർക്കപ്പെട്ടു. ബാബരി മസ്ജിദ് തകർക്കപ്പെട്ട വിഷയത്തിൽ പ്രധാനമന്ത്രി നരസിംഹറാവു 1992 ഡിസംബർ 16-ന് ലിബർഹാൻ കമ്മീഷൻ രൂപീകരിച്ചു. 17 വർഷങ്ങൾക്കുശേഷം 2009-ൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. അടൽ ബിഹാരി വാജ്പേയി, എൽ.കെ അദ്വാനി, ഉമാഭാരതി, കല്യാൺസിംഗ്, വിജയരാജ സിന്ധ്യ തുടങ്ങിയ 32 ബിജെപി നേതാക്കന്മാർ കുറ്റക്കാരാണെന്ന് റിപ്പോർട്ടിൽ ഉണ്ടായിരുന്നു.
2019 നവംബർ 9-ന് ബാബരി മസ്ജിദ് നില നിന്ന സ്ഥലം പൂർണമായും കേസിൽ കക്ഷികളായ ഹിന്ദു സംഘടനകൾക്ക് നൽകി സുപ്രീംകോടതി വിധി പ്രഖ്യാപിച്ചു. അതോടെ ബാബരി മസ്ജിദ് എന്ന യാഥാർത്ഥ്യം ചരിത്രത്തിന്റെ യവനികയ്ക്കു പിന്നിലേക്ക് മറയ്ക്കപ്പെട്ടു. വർഷങ്ങളോളം നീണ്ടു നിന്ന വാദങ്ങളേയും വസ്തുതകളേയും നിരാകരിക്കുന്ന വിധിയായിരുന്നു അത്.
പ്രസ്‌തുത വിധിയിലെ നീതി രാഹിത്യവും യുക്തി രാഹിത്യവും ഇന്ത്യയിലെ നിയമവൃത്തങ്ങൾ ചർച്ച ചെയ്തതാണ്.ഒടുവിൽ വിധി പ്രസ്താവം നടത്തിയ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് തന്നെ വിധിയ്ക്കു പിന്നിൽ നിക്ഷിപ്‌ത താൽപ്പര്യങ്ങൾ ഉണ്ടായിരുന്നുവെന്ന് സമ്മതിക്കുന്ന സ്ഥിതിയുണ്ടായി.
ന്യൂസ് ലോൺഡ്രി എന്ന ബദൽ ഡിജിറ്റൽ മാധ്യമത്തിനുവേണ്ടി ശ്രീനിവാസൻ ജെയിൻ ജസ്റ്റിസ് ചന്ദ്രചൂഡുമായി നടത്തിയ അഭിമുഖത്തിലാണ് അഞ്ചംഗ സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ 2019-ലെ വിവാദ അയോധ്യാ വിധിയെക്കുറിച്ച് പരാമർശം നടത്തിയത്. അന്നത്തെ മുഖ്യന്യായാധിപൻ രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബഞ്ചിൽ ചന്ദ്രചൂഡും അംഗമായിരുന്നു. ജസ്റ്റിസുമാരായ എസ്.എ.ബോദ്ഡേ, അശോക് ഭൂഷൺ, എസ്.അബ്ദുൾ നാസിർ എന്നിവരായിരുന്നു മറ്റംഗങ്ങൾ. ബാബ്റി മസ്ജിദ് തകർത്തത് കൊടും ക്രിമിനൽ കുറ്റമാണെന്നു കണ്ടെത്തിയിട്ടും പള്ളിയിരുന്ന സ്ഥലം തകർത്തവർക്കു തന്നെ കൈമാറുക എന്ന വൈരുധ്യമാണ് വിധിയിൽ പ്രതിഫലിച്ചത്. സാധാരണ ഗതിയിൽ അഞ്ചംഗ ബഞ്ചിനുവേണ്ടി വിധി പ്രസ്താവം തയ്യാറാക്കിയ ജഡ്ജിയുടെ പേര് വിധിയുടെ താഴെ കൊടുക്കാറുണ്ട്. എന്നാൽ, അയോധ്യാ വിധിയിൽ അത് രേഖപ്പെടുത്തുകയുണ്ടായില്ല. എങ്കിലും, ഈ വിധിയുടെ സൂത്രധാരൻ ഡി.വൈ. ചന്ദ്രചൂഡ് ആണെന്ന ധാരണ ശക്തമായിരുന്നു.
രാമജന്മഭൂമി - ബാബ്റി മസ്ജിദ് കേസ് അടിസ്ഥാനപരമായി ഉടമസ്ഥാവകാശം മുൻനിർത്തിയുള്ളതായിരുന്നു. എന്നാൽ, വിധിയിൽ വിശ്വാസത്തിന് പ്രാധാന്യം കൈവന്നു. 1949-ൽ ഹിന്ദു വർഗ്ഗീയവാദികൾ ഭരണകൂടത്തിന്റെ ഒത്താശയോടെ ബാബ്റി മസ്ജിദിലേക്ക് രാമവിഗ്രഹം ഒളിച്ചുകടത്തിയത് ആരാധനാലയത്തിനേറ്റ കളങ്കമല്ലേ എന്നു ചോദിച്ചയുടൻ ചന്ദ്രചൂഡ് തന്റെ വിധിയെപ്പോലും നിരാകരിക്കുന്ന രീതിയിലുള്ള പ്രതികരണവുമായി രംഗത്തുവന്നു. ക്ഷേത്രം പൊളിച്ചു പണിതതാണ് ബാബ്റി മസ്ജിദ്, ആ കളങ്കം വിസ്മരിച്ചുകൊണ്ട് തങ്ങൾക്കു വിധി എഴുതാൻ കഴിയില്ലായിരുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 1045 പേജ് വരുന്നതാണ് അയോധ്യാ വിധി. അതിൽ എവിടെയാണ് അമ്പലം പൊളിച്ചു പള്ളി പണിതതിനെക്കുറിച്ചു പറയുന്നതെന്നായി അഭിമുഖകാരൻ. മാത്രമല്ല, ബാബ്റി പള്ളി നിർമ്മിക്കുന്നതിന് 400 വർഷം മുൻപുണ്ടായിരുന്ന ഏതോ കെട്ടിട്ടത്തിന്റെ അവശിഷ്ടത്തെക്കുറിച്ചു മാത്രമല്ലേ പൊതുവായ വിദഗ്ധ അനുമാനങ്ങളെ പരാമർശിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ നിരീക്ഷണങ്ങൾ എന്നു ചോദിച്ചപ്പോൾ മുഖ്യ ന്യായാധിപനായിരുന്ന ഒരു വ്യക്തിയുടെ പൊയ്മുഖമാണ് അഴിഞ്ഞുവീണത്. രണ്ടു കെട്ടിടങ്ങൾക്കിടയിലെ ദൂരം 400 വർഷമാണെങ്കിൽ അതിലേക്കു പോകുന്നതിന്റെ നിരർത്ഥകത കൂടി സുപ്രീം കോടതി വിധിയിൽ സൂചിപ്പിച്ചിരുന്നു. വസ്തുതകളല്ല വികാരം മാത്രമാണ് വിധിയുടെ ആത്യന്തിക ദിശയെ നിർണ്ണയിച്ചതെന്ന നിയമവൃത്തങ്ങളുടെ വിമർശനങ്ങൾ ശരിയാണെന്ന് ചന്ദ്രചൂഡ് തന്നെ സാക്ഷ്യപ്പെടുത്തുന്നതിലേക്കാണ് അഭിമുഖം എത്തിനിന്നത്. അതായത് നീതിയേയും ന്യായത്തേയും പൂർണ്ണമായി നിരാകരിക്കുന്ന വിധി പ്രസ്താവം.
1980-കൾക്ക് ശേഷം വിശ്വഹിന്ദു പരിഷത്തിന്റേയും മറ്റ് സംഘപരിവാർ സംഘടനകളുടെയും കൂട്ടായ ശ്രമത്തിലും എൽ.കെ. അധ്വാനിയുടെ നേതൃത്വത്തിലും രാമജന്മഭൂമി പ്രക്ഷോഭം ശക്തിപ്പെട്ടു വരികയും രഥയാത്ര ഉൾപ്പെടെയുള്ള പ്രക്ഷോഭപരിപാടികളിലൂടെ വർഗീയ ധ്രുവീകരണം ശക്തിപ്പെടുകയും അതൊരു ദേശീയ രാഷ്ട്രീയ പ്രശ്നമായി ഉയർന്നു വരികയും ചെയ്ത സാഹചര്യത്തിലാണ് മുസ്ലിം ലീഗ് ദേശീയ പ്രസിഡൻറ് ഗുലാം മഹ്‌മൂദ് ബനാത്ത് വാല സാഹിബ് ഇനിയൊരു ബാബരി പ്രശ്നം സൃഷ്ടിക്കപ്പെടരുത് എന്ന ലക്ഷ്യത്തോടെ ആരാധനാലയ സംരക്ഷണ ബിൽ പാർലമെൻറിൽ അവതരിപ്പിക്കുന്നത്. പ്രസ്തുത ബിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നിയമമാക്കി മാറ്റി. ദി പ്ലേസസ് ഓഫ് വർഷിപ്പ് (സ്പെഷ്യൽ പ്രൊവിഷൻസ്) ആക്ട്- 1991 എന്ന നിയമം അങ്ങനെ യാഥാർത്ഥ്യമായി. ആ നിയമം ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു.
ഇന്ത്യ സ്വതന്ത്രമായ 1947 ആഗസ്റ്റ് 15-നോ അതിന് ശേഷമോ ആരുടെ കൈവശമാണ് ഓരോ ആരാധനാലയവും അതിന്മേൽ അവർക്ക് മാത്രം അവകാശമുണ്ടായിരിക്കുന്നതും മറ്റു യാതൊരു കാരണവശാലും അത് കൈമാറ്റം ചെയ്യപ്പെടാൻ പാടില്ല എന്നതുമാണ് നിയമത്തിന്റെ ശ്രദ്ധേയമായ വ്യവസ്ഥ. ബാബരി മസ്ജിദ് കൂടാതെ മുവ്വായിരത്തോളം പള്ളികൾക്കു മേൽ സംഘപരിവാരം അവകാശവാദം ഉന്നയിക്കുകയും ഓരോ പള്ളിയും കയ്യേറി തകർക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘപരിവാരം ബോധപൂർവ്വം സംഘർഷങ്ങൾ സൃഷ്ടിക്കുകയും ചെയ്തു വന്ന സാഹചര്യത്തിൽ നിയമപരമായ ഇടപെടൽ എന്ന നിലയിലും ശക്തമായ പ്രതിരോധം എന്ന നിലയിലുമാണ് പ്രസ്തുത ബിൽ ബനാത്ത് വാല സാഹിബ് രൂപപ്പെടുത്തിയത്. സ്വാഭാവികമായും ഈ നിയമത്തെ മറികടക്കാൻ സംഘപരിവാരം നിരന്തരം ശ്രമിച്ചു വരുന്നതിനിടയിലാണ് ബാബരി മസ്ജിദ് കേസിൽ ഹിന്ദു സംഘടനകൾക്ക് അനുകൂലമായ സുപ്രീംകോടതി വിധി ഉണ്ടാകുന്നത്. ഇത്തരം വിധികൾ നൽകുന്ന ആത്മവിശ്വാസത്തിലാണ് സംഘപരിവാരം പിന്നേയും ആരാധനാലയങ്ങളുടെ മേൽ കയ്യേറ്റം നടത്താനും അവകാശവാദമുന്നയിക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ബി.ജെ.പി വക്താവ് അശ്വിനികുമാർ ഉപാധ്യായ ആരാധനാലയ സംരക്ഷണ നിയമത്തില 2,3,4 വകുപ്പുകൾ റദ്ദാക്കുകയോ ഭേദഗതി ചെയ്യുകയോ വേണമെന്ന ഹർജിയുമായി സുപ്രീംകോടതിയെ സമീപിക്കുന്നതും ഈ പശ്ചാത്തലത്തിലാണ്. പ്രസ്തുത ഹരജിയിൽ നോട്ടീസ് പോലും അയക്കരുത് എന്നും അങ്ങനെ ചെയ്താൽ ഇന്ത്യയിലെ മുസ്ലിംകൾക്ക് വലിയ തോതിൽ അരക്ഷിതാവസ്ഥ ഉണ്ടാകുമെന്നും ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് സുപ്രീംകോടതിയിൽ അപേക്ഷിച്ചിരുന്നു. എന്നാൽ പ്രസ്തുത അപേക്ഷ പരിഗണിക്കാതെ കേന്ദ്ര നിയമ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, സാംസ്കാരിക മന്ത്രാലയം എന്നിവയ്ക്ക് സുപ്രീംകോടതി നോട്ടീസ് അയക്കുകയാണ് ഉണ്ടായത്. ഇത് പുതിയ വാദങ്ങൾക്കും വിധികൾക്കും കാരണമാകും. തങ്ങളുടെ അതിക്രമങ്ങൾക്കും വസ്തുതാവിരുദ്ധമായ അവകാശ വാദങ്ങൾക്കും നിയമപരമായ പരിരക്ഷയും ഭരണപരമായ പിൻബലവും ലഭിക്കുന്നു എന്നതാണ് അവർക്ക് പ്രചോദനമാകുന്നത്.
മഥുരയിലെ ഈദ് ഗാഹ് ഷാഹി മസ്ജിദ് ശ്രീകൃഷ്ണ ജന്മഭൂമിയുടെ പേരിൽ കൈവശപ്പെടുത്താൻ കോടതിയിൽകേസുമായി ചെന്നപ്പോൾ 1991-ലെ ആരാധനാലയ സംരക്ഷണ നിയമം ഉദ്ധരിച്ചാണ് കോടതി തള്ളിയത്. ഈ സാഹചര്യത്തെ മറികടക്കുകയാണ് ആരാധനാലയ സംരക്ഷണ നിയമത്തിനെതിരായ സംഘപരിവാർ ശ്രമങ്ങളുടെ ലക്ഷ്യം. ഏറ്റവും ഒടുവിൽ വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള ഗാൻവാപി മസ്ജിദ് പരിസരത്ത് ആരാധിക്കാനുള്ള അവകാശം തേടിയും മസ്ജിദിനകത്ത് ശിവലിംഗപ്രതിഷ്ഠയുണ്ട് എന്ന വാദം ഉയർത്തിയും 5 ഹിന്ദു സ്ത്രീകൾ ആദ്യം സിവിൽ കോടതിയിൽ നൽകിയ ഹരജി വാരാണസി ജില്ലാ കോടതിയിലേക്ക് മാറ്റാൻ സുപ്രീംകോടതി നിർദേശിക്കുകയായിരുന്നു. ഈ കേസിലും 1991 ആരാധനാലയ സംരക്ഷണ നിയമപ്രകാരം നിലനിൽക്കുമോ എന്ന് ജില്ലാ കോടതി പ്രഥമമായി പരിഗണിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിക്കുകയുണ്ടായി.
വിശ്വാസത്തിന്റെയോ ഐതിഹ്യങ്ങളുടെയോ പേരിൽ അന്യ മതസ്ഥരുടെ ആരാധനാലയങ്ങൾ ഒന്നുകിൽ വ്യവഹാരങ്ങളിലൂടെയോ അല്ലെങ്കിൽ കൈയ്യൂക്കിലൂടെയോ നൂറ്റാണ്ടുകൾ പഴക്കമുള്ളതും വാസ്തുശില്പാപ്രാധാന്യവും ഉള്ള ആരാധനാലയങ്ങൾ കയ്യേറി തകർക്കാനുള്ള സംഘപരിവാര അജണ്ടകളെ നിയമാനുസൃതമായി പ്രതിരോധിക്കുന്നതാണ് ബനാത്ത് വാല സാഹിബ് സ്വകാര്യ ബില്ലായി അവതരിപ്പിക്കുകയും പിന്നീട് നിയമമായി മാറുകയും ചെയ്ത 1991-ലെ ആരാധനാലയ സംരക്ഷണ നിയമം. ഈ നിയമം സംഘപരിവാരത്തിന്റെ ഇത്തരം അജണ്ടകൾക്ക് വലിയ പ്രതിബന്ധമായി മാറുന്നുണ്ട് എന്നതു കൊണ്ടാണ് ഈ നിയമം തന്നെ മാറ്റാനോ മേൽ സൂചിപ്പിച്ചപോലെ ചില വകുപ്പുകൾ ഭേദഗതി ചെയ്യാനോ വേണ്ടി ബി.ജെ.പിയും സംഘപരിവാരവും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു നിയമനിർമ്മാണത്തിനു നിദാനമായ ബനാത്ത് വാലയുടെ ദീർഘദർശിത്വവും നിയമപാണ്ഡിത്യവും എക്കാലവും ഓർമ്മിക്കപ്പെടും.