മുറിച്ചു മാറ്റുന്ന മനുഷ്യവകാശങ്ങൾ
By: അഡ്വ. പി എ പൗരൻ
മാനിഷാദ : അരുത് കാട്ടാള !
ജീവസന്ധാരണത്തിന് പകലന്തിയോളം ഇര തേടി അലഞ്ഞു, സായംകാലം ആയപ്പോൾ തമസാ നദിക്കരയിൽ ഒരു മരക്കൊമ്പിൽ ഇരുന്നു കൊക്കുരുമ്മി സല്ലപിക്കുന്ന രണ്ടു ഇണക്കുരുവികളിൽ ഒന്നിനെ ലക്‌ഷ്യം വച്ച് നിഷാദൻ എന്ന വേടൻ അമ്പ് എയ്യാൻ ശ്രമിക്കുന്നത് കണ്ട വാൽമികി ആ വേടനെ, കാട്ടാളനെ അതിൽ നിന്ന് പിന്തിരിപ്പിക്കുവാൻ ശ്രമിക്കുന്നു. ഇതാണ് സനാതന ധർമ്മം പ്രചരിപ്പിക്കുവാൻ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന ഹിന്ദുത്വ വാദികൾ മുറുകെ പിടിക്കുന്ന, അവരുടെ അടിസ്ഥാന ഗ്രന്ഥമായ രാമായണത്തിലെ ആദ്യ ശ്ലോകം. വാൽമീകിയുടെ ദീർഘവീക്ഷണത്തിനു മുമ്പിൽ നമിക്കുന്നു!
രാമായണത്തിലെ കഥാപാത്രങ്ങൾ സാങ്കല്പികമാണ്, കാല്പനികമാണ്. ആയിരക്കണക്കിനു വർഷങ്ങൾക്ക് മുൻപ് രചിച്ച ആ കാല്പനിക ഗ്രന്ഥത്തേയും, ശേഷം വ്യാസൻ രചിച്ച മഹാഭാരതത്തെയും അടിസ്ഥാനശിലകൾ ആക്കി, ഇന്ത്യയിലെ മുഴുവൻ ജനങ്ങളെയും ഹിന്ദുക്കൾ ആക്കുവാൻഒരു കൂട്ടർ ശ്രമിക്കുന്നു. ശ്രീബുദ്ധൻ, മഹാത്മാ ഗാന്ധി, ഡോ: അംബേദ്ക്കർ എന്നീ മഹാത്മാക്കളെ, അവരുടെ സംഭാവനകളെ തിരസ്കരിച്ചു ഏറെ വിഭിന്നമായ സംസ്കാരങ്ങളുടെ, മതങ്ങളുടെ, ഭാഷകളുടെ വിളനിലമായ ഇന്ത്യയെ ഹിന്ദി മാത്രം സംസാരിക്കുന്ന, ഹിന്ദുക്കൾ മാത്രം അധിവസിക്കുന്ന ഹിന്ദുസ്ഥാൻ ആക്കി മാറ്റാൻ ഉള്ള ഭരണകൂടങ്ങളുടെ ശ്രമങ്ങൾക്ക് തുടക്കം കുറിച്ചിട്ട് അനവധി വർഷങ്ങളായി. 93% വരുന്ന അഹിന്ദുക്കളുടെ പ്രാഥമിക മനുഷ്യവകാശങ്ങൾക്കു നേരെ ഉള്ള വെല്ലുവിളി ആണിത്. നിയമപരമായും രാഷ്ട്രീയമായും ഭരണപരമായും ഇത് ചെറുക്കപ്പെണ്ടേണ്ടതാണ്.
146 കോടി 39 ലക്ഷം ജനങ്ങൾ അധിവസിക്കുന്ന ഇന്ത്യാ രാജ്യം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ആയി നിലകൊള്ളുന്നു. ഈ ജനാധിപത്യ സംസ്‌കൃതിയുടെ അടിത്തറ, 1950 ജനുവരി 26 തിയതി നാം നമുക്കുവേണ്ടി അംഗീകരിച്ച ഭരണഘടനയാണ്. എന്നാൽ ആ വിശുദ്ധ ഗ്രന്ഥത്തിനു പകരം 'മനുസ്മൃതി' അംഗീകരിച്ചു നടപ്പിലാക്കണമെന്ന നിലപാട് സ്വീകരിച്ചിരിക്കുന്ന കേന്ദ്ര ഭരണകൂടവും, ആ ഭരണകൂടത്തെ റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നിയന്ത്രിക്കുന്ന ഹിന്ദുത്വ ഭീകര സംഘടന നേതൃത്വങ്ങളും എത്ര മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 77-ആം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ എങ്കിലും നാം പരിശോധിക്കുന്നത് നന്നായിരിക്കും.
1939-45 വരെ നീണ്ടുനിന്ന രണ്ടാം ലോകമഹായുദ്ധത്തിൽ 7.5 കോടിയിൽ പരം ജനങ്ങൾ മരിച്ചു. 2.5 കോടിയിൽ പരം പരിക്ക് പറ്റിയവർ. സ്വത്ത് വകകൾ നശിച്ചത് കണക്കാക്കാൻ പറ്റാത്ത അത്രയും!. അണുബോമ്പിന്റെ മാരകശക്തിയിൽ മതിപ്പ് കാണിക്കാതിരുന്ന ഹിറ്റ്ലർ അണുബോംബ് വികസിപ്പിക്കുന്നതിൽ വലിയ താൽപ്പര്യം കാണിച്ചില്ല. ഇതിനിടയിൽ അമേരിക്ക അണുബോംബ് വികസിപ്പിക്കുകയും 1945 ഓഗസ്റ്റ് 6, 9 തീയതികളിൽ ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി പട്ടണങ്ങളിൽ അവ വർഷിക്കുകയും ചെയ്തു. ഹിരോഷിമയിൽ മാത്രം 1,40,000 പേരും നാഗസാക്കിയിൽ 74,000 പേരും തൽക്ഷണം മരിച്ചു. ഇതിൽ 38,000 പേർ എട്ടുംപൊട്ടും തിരിയാത്ത പിഞ്ചുകുട്ടികളും. ഇന്നും അതിന്റെ കെടുതികൾ ജപ്പാൻ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഹിരോഷിമയിലും നാഗസാക്കിയിലും വർഷിച്ചതിനെക്കാൾ മാരകമായ നൂറു കണക്കിന്, ആയിരക്കണക്കിന് പ്രഹരശേഷി കൂടുതലുള്ള അണുബോമ്പുകൾ ഇന്ന് ലോകത്തെ പ്രധാന രാജ്യങ്ങളുടെ കൈവശമുണ്ട്.
ഒരു മൂന്നാം ലോക മഹായുദ്ധം ഉണ്ടായാൽ, ഓരോ രാജ്യങ്ങളും കരുതിവച്ചിരിക്കുന്ന ന്യൂക്ലിയർ ബോംബുകൾ ഉപയോഗിച്ചാൽ ലോകത്തെ മനുഷ്യനുൾപ്പെടെയുള്ള മുഴുവൻ ജീവജാലങ്ങളും നാമാവശേഷമാകാം. അത്തരം ഒരു സ്ഥിതി വിശേഷം ഇനി ഭൂമുഖത്ത് ഉണ്ടാവാതിരിക്കാനുള്ള മുൻ കരുതലുകൾ ആയിട്ടാണ് ലോകരാജ്യങ്ങൾ ഒത്തൊരുമിച്ച് 1945-ൽ ഐക്യരാഷ്ട്രസഭയ്ക്ക് രൂപം കൊടുത്തത്. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1948 ഡിസംബർ പത്താം തീയതി പാരിസിൽ 58 അംഗരാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ 'അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം' അംഗീകരിച്ച് പാസാക്കി. 30 ആർട്ടിക്കിൾസ് അല്ലെങ്കിൽ അനുഛേദങ്ങൾ, വകുപ്പുകൾ ഉൾക്കൊള്ളുന്ന ആ പ്രഖ്യാപനം ലോകത്തെ മുഴുവൻ മനുഷ്യരെയും ജാതി, മതം, വർഗ്ഗം, വംശം, ഭാഷ, സംസ്കാരം, വസ്ത്രധാരണ രീതി, ഭക്ഷണ രീതി, നിറം, ലിംഗം ഇവയുടെ അടിസ്ഥാനത്തിൽ വേർതിരിക്കാൻ പാടില്ലെന്നും ലോകത്തെ മുഴുവൻ മനുഷ്യർക്കും തുല്യ നീതി നടപ്പാക്കണം എന്നും നിഷ്കർഷിക്കുന്നു. ഈ പ്രഖ്യാപനം Universal Declaration Of Human Rights (UDHR), ലോകത്തെ 530 ഭാഷകളിൽ പരിവർത്തനം ചെയ്തിരിക്കുന്നത് തന്നെ ഇതിന്റെ പ്രാധാന്യം വിളിച്ചോതുന്നു. തുടർന്ന് ഐക്യരാഷ്ട്രസഭയുടെ മുൻകൈയിൽ വിവിധ സമ്മേളനങ്ങൾ സംഘടിപ്പിക്കപ്പെട്ടു. അടിമ പണി അവസാനിപ്പിക്കൽ, മനുഷ്യന്റെ മറ്റു ജീവജാലങ്ങളുടെ നിലനിൽപ്പിന് പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെന്നുള്ള 1972 ലെ സ്റ്റോക്ക് ഹോം കോൺഫറൻസ് തീരുമാനം ഇവയെല്ലാം ചിലതുമാത്രം.
മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുവാൻ ഇത്തരം തീരുമാനങ്ങൾ, പ്രഖ്യാപനങ്ങൾ നിലനിൽക്കുമ്പോൾ തന്നെ ലോകത്തിന്റെ വിവിധ കോണുകളിൽ വിവിധ ജനവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ, എന്തിനു പറയുന്നു രാജ്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടകൾ നടന്നുകൊണ്ടിരിക്കുന്നു. ഇവയിൽ എടുത്തു പറയേണ്ട ഒന്നാണ് ഗാസയിൽ നടക്കുന്ന യുദ്ധസമാനമായ ഒരു അന്തരീക്ഷം. ദശാബ്ദങ്ങളായി ആ മേഖലയിൽ ഒളിഞ്ഞും തെളിഞ്ഞും തുടർച്ചയായ ആക്രമണങ്ങളിൽ ആയിരക്കണക്കിന് പിഞ്ചുകുട്ടികൾ, സ്ത്രീകൾ ഇതിനകം മരണമടഞ്ഞിരിക്കുന്നു. അമേരിക്കയും സഖ്യകക്ഷികളും ഇസ്രായേലിനെ ഉപയോഗിച്ച് നടത്തുന്ന ഏറ്റവും ഹീനമായ ഈ ആക്രമണങ്ങളെ തടയുവാൻ ഐക്യരാഷ്ട്രസഭ പരാജയപ്പെട്ടിരിക്കുന്നു. ഇസ്രായേൽ പ്രധാനമന്ത്രി യുദ്ധ കുറ്റവാളിയാണ് എന്ന് പ്രഖ്യാപിച്ചിട്ടു പോലും ഗാസയിലെ പട്ടിണി മരണങ്ങൾ, നിരപരാധികളായ കുട്ടികളുടെ സ്ത്രീകളുടെ കൊലപാതങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. സമാനമായ ഒരു സ്ഥിതിവിശേഷമാണ് ഉക്രൈനിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. 24-02-2022 - ന് റഷ്യൻ സൈന്യം വളരെ ആകസ്മികമായി ഉക്രൈൻ എന്ന സ്വതന്ത്ര രാജ്യത്തിന് നേരെ ആരംഭിച്ച യുദ്ധം ഇന്നും തുടരുന്നു. പതിനായിരക്കണക്കിന് വിലപ്പെട്ട മനുഷ്യജീവനുകൾ ഇരുഭാഗത്തും നഷ്ടപ്പെട്ടിട്ടും, യുദ്ധം അവസാനിപ്പിക്കുവാൻ ക്രിയാത്മകമായ നടപടികൾ സ്വീകരിക്കുന്നതിൽ ലോകരാജ്യങ്ങൾ പരാജയപ്പെട്ടിരിക്കുന്നു.
വിഭാഗീയമായി ചിന്തിക്കുന്നതിന്റെ പ്രവർത്തിക്കുന്നതിന്റെ ഫലമായി ചില മ്ലേച്ചമനസ്സുകൾ വച്ചുപുലർത്തുന്ന വംശീയ കാഴ്ചപ്പാടിന്റെ ഫലമായി മനുഷ്യൻ മനുഷ്യനോട് ഏറ്റുമുട്ടുന്ന സംഭവങ്ങൾ കഴിഞ്ഞ കുറെ കാലമായി ഇന്ത്യയിലും ദർശിക്കാം. റഷ്യയുടെ പടിഞ്ഞാറ് കാസ്പിയൻ കടൽ തീരത്ത് താമസിച്ചിരുന്ന ഒരു വിഭാഗം ജനങ്ങൾ, അവർ പ്രധാനമായും കൃഷി, കന്നുകാലി വളർത്തൽ ഇവയിൽ ഏർപ്പെട്ടിരുന്നു, സഞ്ചാരികളും ആയിരുന്നു. ഏകദേശം 1000 -1500 വർഷങ്ങൾക്കു മുമ്പ് ഇവർ കൂട്ടം കൂട്ടമായി ഇതര സ്ഥലങ്ങളിലേക്ക് പ്രയാണം ആരംഭിച്ചു. ഒരു വിഭാഗം ജർമ്മനിയിലെത്തി. മറ്റൊരു വിഭാഗം ഇറാൻ, അഫ്ഗാനിസ്ഥാൻ, ഇപ്പോഴത്തെ പാകിസ്ഥാൻ, സിന്ധു നദി കടന്നു കാശ്മീർ ഭാഗത്ത് ഫലഭൂവിഷ്ടമായ സ്ഥലത്ത് താമസം തുടങ്ങി. പ്രത്യേക വേഷധാരികൾ ആയിരുന്ന ഇവർ സംസാരിച്ചിരുന്നത് ദേവന്റെ ഭാഷയായി ഗണിക്കപ്പെട്ടിരുന്ന സംസ്കൃതം ആയിരുന്നു. ദേവന്റെ ഭാഷ സംസാരിച്ചിരുന്ന ഈ വന്നവാസികളെ, നാട്ടുവാസികൾ ദൈവത്തിന്റെ പ്രതിനിധികളായി കാണുകയും അവരെ ആദരവോടെ കാണുവാനും പരിചരിക്കുവാനും തുടങ്ങി. വിധേയരായ ജനങ്ങൾ സ്വർണം ഭൂമി ഉൾപ്പെടെ മൂല്യവത്തായ സാധനങ്ങൾ അവരുടെ മുമ്പിൽ കാണിക്കയായി സമർപ്പിച്ചു. കാശ്മീർ മുതൽ കന്യാകുമാരി വരെ ഇവർ സഞ്ചരിക്കുവാൻ തുടങ്ങി. അങ്ങനെ സിന്ധു നദിക്കരയിൽ താമസിച്ച ഇവർ ഹിന്ദുക്കളായി, ഹിന്ദുത്വത്തിന്റെ പ്രചാരകരായി, ദിവ്യന്മാരായി, പണ്ഡിറ്റുകളായി. ഇവർക്ക് കിട്ടിയ സ്വത്തുക്കൾ എല്ലാം ദേവസ്വം (ദേവന്റെ സ്വത്ത്), ബ്രഹ്മസ്വം (ബ്രഹ്മാവിന്റെ സ്വത്ത് ) ആയി രൂപാന്തരപ്പെട്ടു. ഇങ്ങനെ ലഭിച്ച മുഴുവൻ സ്വത്തുക്കളുടെ കൈകാര്യ അവകാശം ബ്രഹ്മാവിന്റെ മക്കളായ ബ്രാഹ്മണർക്കും അവയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന ജോലി ക്ഷത്രിയർക്കും കൈവന്നു. ഈ രണ്ടു വിഭാഗത്തെയും സംരക്ഷിക്കുവാൻ ആവശ്യമായ കൃഷി, കച്ചവടം, വൈശ വിഭാഗത്തിനും സ്വന്തമായി. ഈ മൂന്ന് വിഭാഗത്തിനും ആവശ്യമായ ദാസ്യ പ്രവർത്തി ചെയ്യുവാൻ, അടിമപ്പണി ചെയ്യുവാൻ കറുത്ത തൊലിയുള്ള ശൂദ്രൻ എന്ന വിഭാഗവും !. ഈ നാല് വിഭാഗത്തെയും അവരുടെ തൊഴിൽ അനുസരിച്ച് നിയന്ത്രിക്കാൻ അടക്കി ഭരിക്കാൻ 'മനുസ്മൃതി' എന്ന നിയമ സംഹിതയും
രംഗത്തുവന്നു.
ഈ ശ്രേണി വ്യവസ്ഥ ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാക്കുവാൻ ഹിന്ദുമഹാസഭ, ആർഎസ്എസ് മുതൽ ഹനുമാൻ സേന ഉൾപ്പെടെ 127 സംഘടനകൾ ഒളിഞ്ഞും തെളിഞ്ഞും ഇന്ത്യയിലും വിദേശത്തുമായി പ്രവർത്തിക്കുന്നു. ഇവരാണ് 1925 ൽ ആർഎസ് എസ്ന് രൂപം കൊടുത്തത്. ഇവരാണ് സ്വാതന്ത്ര സമരത്തെ ഒറ്റുകൊടുത്തത്. ഇവരാണ് ഗാന്ധിജിയെ വെടിവെച്ചു കൊന്നത്. ഇവരാണ് 1992 ഡിസംബർ ആറാം തീയതി, നമ്മളുടെ ഭരണഘടന ശില്പിയായ ഡോക്ടർ അംബേദ്കറുടെ ചരമ ദിനത്തിൽ തന്നെ ബാബരി മസ്ജിദ് തകർത്തത്, ഡോക്ടർ അംബേദ്‌ക്കറെ ഓർക്കരുത് എന്ന ലക്ഷ്യത്തോടെ? 2002 ലെ ഗുജറാത്തിലെ ഗോദ്ര കലാപത്തോടെ, ജർമ്മനിയിൽ 1933 മുതൽ അഡോൾഫ് ഹിറ്റ്ലർ എങ്ങനെ അവിടുത്തെ ജനങ്ങളെ വംശീയമായി വേർതിരിച്ചു അതിനു സമാനമായ രൂപത്തിൽ ഇവിടുത്തെ ജനങ്ങളെ വംശീയമായി വേർതിരിക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. യുപിയിൽ, ബീഹാറിൽ, കാശ്മീരിൽ, മണിപ്പൂരിൽ പ്രയോഗിച്ച അതേ തന്ത്രങ്ങൾ തന്നെ മറ്റൊരു രൂപത്തിൽ ഇപ്പോൾ കേരളത്തിലും നടപ്പിലാക്കുന്നു. ഇലക്ഷൻ കമ്മീഷൻ, റിസർവ്ബാങ്ക്, മറ്റു ദേശസാൽകൃത ബാങ്കുകൾ, യൂണിവേഴ്സിറ്റികൾ, പുരാവസ്തു ഗവേഷണ കേന്ദ്രങ്ങൾ, റെയിൽവേ, എന്തിനു പറയുന്നു കോടതികളെ പോലും ഈ വംശീയ വിഭജനത്തിന് അതുവഴി ബഹുസ്വരത നിലനിൽക്കുന്ന ഇന്ത്യ രാജ്യത്തെ ഒരു ഹിന്ദുത്വ രാജ്യമാക്കി മാറ്റുവാനുള്ള ശ്രമങ്ങൾക്ക് കരുവാക്കുന്നു, ആയുധമാക്കുന്നു.
ദാരിദ്ര്യവും അസമത്വവും മറ്റു ഏതുകാലത്തേക്കാളും കൂടുതലായി ഇന്ത്യയിൽ രൂപപ്പെട്ടിരിക്കുന്നു. പൗരത്വം നിഷേധിച്ച് വോട്ട് നിഷേധിച്ച് ഒരു കൂട്ടം ജനങ്ങളെ Detention Center കളിലേക്ക് മാറ്റുവാനുള്ള ശ്രമം നടക്കുന്നു. Dissent is Democracy. ജനാധിപത്യത്തിൽ എതിർ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം പൗരാവകാശ മനുഷ്യാവകാശ പ്രവർത്തകർക്ക് പോലും നിഷേധിക്കുന്ന ഒരു നയമാണ് കേന്ദ്രസർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പാർശ്വവൽക്കരിക്കപ്പെടുന്ന അരിക് വൽക്കരിക്കപ്പെട്ടിരിക്കുന്ന 26 ശതമാനം വരുന്ന ആദിവാസികൾ പട്ടികജാതിക്കാർ ഇവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാൻ ഇവരുടെ ശബ്ദമായി നാവായി പ്രവർത്തിക്കുന്ന ബഹുജന സംഘടനകളെ മാവോയിസ്റ്റുകൾ, നക്സലൈറ്റുകൾ, അർബൻ നക്സലൈറ്റുകൾ എന്ന് ബ്രാൻഡ് ചെയ്ത് ചാപ്പ കുത്തി അവരെ ഇല്ലാതാക്കുന്ന ഒരു നയമാണ് കേന്ദ്രത്തിൽ കഴിഞ്ഞ 20 വർഷമായി മാറിമാറി വരുന്ന സർക്കാരുകൾ സ്വീകരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ഖനിജങ്ങൾ ഉള്ള വന നിബിഡമായ പ്രദേശമാണ് മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ജാർഖണ്ഡ് അതിർത്തികൾ ഉൾക്കൊള്ളുന്ന ബസ്താർ മേഖല. ഏറ്റവും കൂടുതൽ ആദിവാസികൾ തിങ്ങിപ്പാർക്കുന്ന ഒരു മേഖലയും ഇതുതന്നെ. ഇവിടുത്തെ സമ്പുഷ്ടമായ പ്രകൃതിവിഭവങ്ങൾ കുത്തക കമ്പനികൾക്ക് ഏൽപ്പിച്ചു കൊടുക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ കുറേക്കാലമായി നടപ്പിലാക്കിയ 'സാൽവ ജൂഡും', 'ഓപ്പറേഷൻ ഗ്രീൻ ഹണ്ട്' ഇപ്പോൾ കേന്ദ്രസർക്കാർ അതിവേഗത്തിൽ നടപ്പിലാക്കുന്ന 'ഓപ്പറേഷൻ കഹാർ' ഇവയിലൂടെ ആയിരക്കണക്കിന് ആദിവാസി കുഞ്ഞുങ്ങൾ, സ്ത്രീകൾ, യുവാക്കൾ ഉൾപ്പെടെ ഇതിനകം കൊല്ലപ്പെട്ടിരിക്കുന്നു. ആയിരക്കണക്കിന് പേരെ കാണാതെ പോയിരിക്കുന്നു. മറ്റ് ആയിരക്കണക്കിന് നിരപരാധികൾ വിവിധ ജയിലുകളിൽ പീഡനം അനുഭവിച്ചു കഴിയുന്നു.
കേരളത്തിലെ അവസ്ഥയും വ്യത്യസ്തമല്ല. യുഎപിഎ എന്ന കരിനീയമത്തിന് എതിരെ കൃത്യമായ നിലപാട് സ്വീകരിച്ച ഒരു രാഷ്ട്രീയപാർട്ടിയാണ് സിപിഎം. എന്നാൽ ആ പാർട്ടി നേതൃത്വം നൽകുന്ന ഇപ്പോഴത്തെ സർക്കാർ നൂറുകണക്കിന് പേരെ യുഎപിഎ പ്രകാരം ജയിലിൽ അടച്ചിരിക്കുന്നു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ ഭരണം ഏറ്റെടുത്ത ഉടനെ, നിലമ്പൂർ കരുളായിയിൽ രണ്ടുപേരെ വെടിവെച്ചു കൊന്നു. തുടർന്ന് പാലക്കാട് മഞ്ഞക്കണ്ടിയിൽ നാലു പേരെയാണ് പോലീസ് വെടിവെച്ചു കൊന്നത്. വൈത്തിരിയിൽ ഒരു യുവാവിനെ ഇതേ പോലീസ് വെടിവെച്ചു കൊന്നു. ഒരു പെറ്റി കേസ് പോലും ഇവരുടെ പേരിൽ രജിസ്റ്റർ ചെയ്തിരുന്നില്ല എന്ന യാഥാർത്ഥ്യം നിലനിൽക്കെ നിരായുദ്ധരായ, നിസ്സഹായരായ ഇവരെ വെടിവെച്ചു കൊന്നത് ആരുടെ താല്പര്യങ്ങൾ സംരക്ഷിക്കുവാൻ? ലോക്കപ്പ് മർദ്ദനങ്ങൾ, കസ്റ്റഡി കൊലപാതകങ്ങൾ ഇവയുടെ ഒരു ശൃംഖല തന്നെ പിണറായി വിജയൻ ഭരണകാലത്ത് കേരളത്തിൽ സംഭവിച്ചു, സംഭവിച്ചുകൊണ്ടിരിക്കുന്നു . National Crime Records Bureau കണക്കനുസരിച്ച് ഈ കാലയളവിൽ 25 കസ്റ്റഡി കൊലപാതകങ്ങൾ എങ്കിലും നടന്നിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷനുകൾ, പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷനുകൾ, വനിതാ കമ്മീഷൻ, പോലീസ് കംപ്ലൈന്റ് അതോറിറ്റികൾ എല്ലാം വെറും നോക്കുകുത്തികൾ?.
ഡിസംബർ പത്താം തീയതി പതിവ് പോലെ നാം വീണ്ടും ഒരു അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ വാർഷികം ആഘോഷിക്കുകയാണ്. വിവിധ കരി നിയമങ്ങൾ ഉപയോഗിച്ച് ജയിലിൽ അടയ്ക്കപ്പെട്ടിരിക്കുന്ന പതിനായിരക്കണക്കിന് നിരപരാധികളെ നാം ഓർമിക്കുമോ? പോലീസ് ഭീകരതയിൽ, അർദ്ധ സൈനികവ്യൂഹത്തിന്റെ അക്രമണങ്ങളിൽ മരിച്ച നൂറുകണക്കിന് നിരപരാധികളെ നാം ഒരു നിമിഷം ഓർമ്മിക്കുമോ?