കുഴി മന്തി
By: എം.എ ഷമീൽ വാഫി
കുഴി മന്തി കഴിച്ചു വിദ്യാർത്ഥി മരണപ്പെട്ടു. ന്യൂസ് 19 വാർത്തകൾ വിശദമായി ...
ചുമരിലെ ടി വി നിർത്താതെ ചിലക്കുകയാണ്. ചുവന്ന ചുരിദാർ ധരിച്ച വാർത്താ അവതാരിക വാർത്തകൾ ഒരോന്നായി വിശദമാക്കിക്കൊണ്ടിരിക്കുന്നു. പിന്നിലേക്കിട്ട എണ്ണമയം നിഴലിച്ച മുടിയിലായിരുന്നു സുഷിന്റെ ശ്രദ്ധ പതിഞ്ഞത്. മുകളിൽ വട്ടമിട്ട് കറങ്ങുന്ന ഫാനിന്റെ ഞെരക്കം ഗവൺമെന്റ് ഹോസ്പിറ്റലിലെ വാർഡിന്റെ ക്വാളിറ്റി പറഞ്ഞ് തരുന്നുണ്ട്.
" സുഷിൻ ..... are, you okey. ?!"
തന്റെ കോട്ടിലെ കീശയിൽ നിന്ന് കൈ പിൻവലിച്ച് ഡോക്ടർ അനുപമ ചോദിച്ചു.ഒന്ന് പുഞ്ചിരിക്കേണ്ട ഡ്യൂട്ടി മാത്രമേ സുഷിന് ഉണ്ടായിരുന്നുള്ളൂ.
"മാം, സുഷിൻ ഓക്കേ അല്ലെ ..... "
റൂമിലേക്ക് കയറി വന്ന എസ്. ഐ ജോസിന്റെ ചോദ്യം പെട്ടെന്നായിരുന്നു.
"അതെ സർ , ഹെല്‍ത്ത് ഓകെയാണ്. ബ്ലഡ് ഞങ്ങൾ ലാബിൽ ടെസ്റ്റ് ചെയ്യാൻ കൊടുത്തിട്ടുണ്ട്. വിത്തിൻ വൺ ഹൗവർ റിസൽട്ട് കിട്ടും. മേയ് ബി നെഗറ്റീവ് ."
പ്രതീക്ഷയുടെ വാക്കുകൾ ഡോ. അനുപമ എസ്. ഐ ജോസിനോട് പങ്ക് വെച്ചു. എസ്. ഐ ജോസ് തന്റെ അരികിലുള്ള കോൺസ്റ്റബിളിന്റെ ചെവിയിൽ എന്തോ മന്ത്രിച്ചു. അതിനിടയിലും തന്റെ കട്ടി മീശ തലോടാൻ അദ്ദേഹം മറന്നില്ല.
"വാർത്തകൾ അവസാനിക്കുന്നു ....
നേരിനൊപ്പം, നിർഭയത്തോടെ "
മറ്റേതോ പോഗ്രാമിന് വേണ്ടി സമയം ഒഴിഞ്ഞു കൊടുത്ത് ചുവന്ന ചുരിദാറിട്ട അവതാരിക പിൻവാങ്ങി.
"സുഷിൻ.... പറഞ്ഞാട്ടെ എന്തായിരുന്നു അവിടെ സംഭവിച്ചത്. " എസ്. ഐ ജോസ് ചോദിച്ചു. അരികിൽ പകർത്തി എഴുതാൻ പാകത്തിൽ കോൺസ്റ്റബിളും തയ്യാറായിരുന്നു. താനൊരു സാഹിത്യ ചർച്ചയിലാണെന്നും, തന്റെ വാക്കുകൾക്ക് ചെവി കോർത്ത് അവ പകർത്തി എടുക്കാൻ വന്ന ആരാധകരാണ് അരികിലുള്ളതെന്നും പോകപ്പോകെ സുഷിന് തോന്നി. ആശുപത്രി മണക്കുന്ന വാർഡിലെ റൂമിലിരുന്ന് സുഷിൻ ഓർമ്മകളെ തിരഞ്ഞു പിടിച്ചു.
അന്നൊരു ഞായറാഴ്ച്ചയായിരുന്നു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് വേണ്ടി ഒരുപാട് കാലം കാത്തിരുന്ന് അവസാനം തിരഞ്ഞെടുത്ത ദിവസമായിരുന്നു ഞായർ.
"സുഷിനെ നമുക്ക് രാവിലെ തന്നെ ഇറങ്ങണം, കൃത്യം 9 മണിക്ക് പരിപാടി തുടങ്ങും. അപ്പഴേക്ക് നമുക്ക് ഫുഡൊക്കെ കഴിച്ച് സെഷനിൽ കേറാം "
അനുരാഗിന് വ്യക്തമായ പ്ലാനുണ്ടായിരുന്നു. എത്രയോ കാലത്തിന് ശേഷമാണ് അവൻ പുറത്തിറങ്ങുന്നത്. ജീവിതത്തിൽ നേരിട്ട ഭീകരമായ ആക്സിഡന്റ് അവന്റെ ജീവിതത്തെയാകെ കീഴ്മേൽ മറിച്ചു. ഇരുപത്തൊന്ന് വയസ്സിൽ ജീവിച്ച് തീർത്തതൊക്കെയും ഒരു ദിവസം കൊണ്ട് മറക്കപ്പെട്ടു. ചുറ്റുമുള്ളവരെയെല്ലാം അവനപ്പോൾ കാണുന്നതായി അനുഭവപ്പെട്ടു. മാതാപിതാക്കളുടെ മൃതദേഹം പോലും അവന്റെ മുന്നിൽ അപരിചിതമായിരുന്നു. മനസ്സിന്റെ സ്ക്രീനിൽ അവരുമായുള്ള ബന്ധം കാണിക്കാത്തത് കൊണ്ടാവണം കണ്ണീർ ചുരുണ്ട് കൂടി കണ്ണിനുള്ളിൽ തന്നെയിരുന്നു. ഒന്നെത്തി നോക്കാൻ പോലും കൺകോണിലേക്ക് വന്നില്ല. കാലം കുറെയെടുത്തു സുഷിന് തന്റെ ചങ്ങാത്തം വീണ്ടാമതും പുതുക്കിയെടുക്കാൻ. അങ്ങനെയാണ് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ അടുത്ത് വന്നതും കാലങ്ങൾക്ക് ശേഷം അനുരാഗിന് കോഴിക്കോട് പോവാൻ അവസരം ഒത്ത് വന്നതും. രാവിലെ തന്നെ സുഷിനും അനുരാഗും ഇറങ്ങി. ട്രെയിനിൽ അനുരാഗ് വർഷങ്ങൾക്ക് മുമ്പ് കണ്ട് മറന്ന കാഴ്ച്ചകളെ തിരിച്ച് പിടിക്കാൻ ശ്രമിച്ചു. അനുഭവങ്ങളെയും! ജീവിതത്തിൽ കഴിഞ്ഞ് പോയ ദിനങ്ങൾ ഒന്നോർത്തെടുക്കാൻ പോലും കഴിയാത്ത മനുഷ്യർ ഭാഗ്യവാന്മാരാണോ?! അതോ നിർഭാഗ്യവാന്മാരാണോ ?? എവിടെയൊക്കയോ അവർ ഭാഗ്യവാന്മാരാണ്...... എന്നാൽ പലയിടത്തും നിർഭാഗ്യവന്മാരുമാണ്.
2
"സർ , നെഗറ്റീവാണ്"
ഡോ.അനുപമ തന്റെ കയ്യിൽ കിട്ടിയ മെഡിക്കൽ റിപ്പോർട്ട് മറിച്ചു കൊണ്ടിരുന്നു. ഇടയ്ക്ക് കണ്ണട ഒന്നൂടെ തൊട്ട് ഉറപ്പിച്ചു.
"ഓ ഗ്രേറ്റ്, നന്നായി.. ഡോക്ടർ, അപ്പോൾ പോയിസൺ അനുരാഗിന് മാത്രമാണ് എഫക്ട് ചെയ്തത് അല്ലേ!?" എസ്.ഐ ജോസ് സുഷിനേയും ഡോ അനുപമയെയും മാറി മാറി നോക്കി.
"സർ അനുരാഗിന്റെ കാര്യത്തിൽ ഓട്ടോപ്സി റിസൾട്ട് വന്നതിന് ശേഷമേ നമുക്കൊരു കൺക്ലൂഷനിൽ എത്താൻ സാധിക്കൂ." ഡോ. അനുപമ സുഷിൻ കേൾക്കാതെ എസ്. ഐ ജോസിനോട് പറഞ്ഞു .
"എഹ്!!! ഓൾ റെഡി ഫുഡ് പോയി സൺ ആണെന്ന് വ്യക്തമായിരിക്കുന്നു. ഇനിയും എന്ത് റിപ്പോർട്ട്" എസ്. ഐ ജോസ് തന്റെ ഡ്യൂട്ടി തീർത്ത് പോകാൻ തിടുക്കം കാട്ടി.
"സർ ഓട്ടോപ്സി റിസൾട്ട് വരാതെ എങ്ങനെ നമുക്ക് കൃത്യമായി പറയാൻ കഴിയും." എസ്.ഐ ജോസിന്റെ രീതികളിലെ നീതികേട് ഡോഅനുപമയുടെ നെറ്റി ചുളിപ്പിച്ചു.
"ഇവർക്കെന്താ മൂന്നാം കണ്ണുണ്ടോ..? ക്യാബിനിലേക്കുള്ള നടത്തത്തിനിടയിൽ അനുപമ പിറു പിറുക്കുന്നുണ്ടായിരുന്നു. എസ്.ഐ ജോസ് വീണ്ടും സുഷിന്റെ അരികിൽ വന്നിരുന്നു. അനുസരണയുള്ള കേൾവിക്കാരനെപ്പോലെ .സുഷിൻ വീണ്ടും നല്ല കഥാകാരനായി പരിണമിച്ചു.
പുസ്തകങ്ങളുടെ ത്രസിപ്പിക്കുന്ന മണമായിരുന്നു KLF ൽ മുഴുവൻ. ആർത്തിരമ്പുന്ന തിരകൾ പോലും കാവ്യാത്മകമായി തീരത്തെ തൊട്ടു. ആ തണുത്ത നനവിൽ കര കുളിർ കോരി. അങ്ങിങ്ങായി കാണപ്പെട്ട തട്ട് കടകൾ കരയ്ക്ക് പൊട്ട് ചാർത്തി. പ്രായവ്യത്യാസമില്ലാതെ കയ്യിൽ പുസ്തകവും തോളത്ത് തൂങ്ങിയ സഞ്ചിയും വ്യാപകമായി കാണപ്പെട്ടു. ഓരോ പ്രസാധകരിലും പുസ്തകത്തിന്റെ പുതുമണം പരന്നു. ഓരോ മുഖങ്ങളും മാറി മാറി പുഞ്ചിരിച്ചു. സെഷനുകൾ ഓരോന്നും ഗംഭീരമായി നടന്നുകൊണ്ടിരുന്നു. അനുരാഗ് എല്ലായിടത്തും ഓടിനടന്ന് പങ്കെടുത്തു. ഒരു സംഘാടകന്റേതെന്ന പോലെ ധൃതിയും ടെൻഷനും അവന്റെ മുഖത്ത് പ്രകടമായിരുന്നു. കാലങ്ങൾക്ക് ശേഷം എല്ലാം കൺമുന്നിൽ എത്തിയപ്പോൾ കൈ രണ്ടും വിരിച്ച് വാരിയെടുക്കാൻ അവൻ വെമ്പൽ കൊണ്ടു. തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് സെഷനുകളിൽ നിന്ന് സെഷനുകളിലേക്ക് ഓടി നടക്കുന്നതിനിടയിലാണ് സുനൈബയെ കാണുന്നത്. അപ്രതീക്ഷിതമായിരുന്നു കണ്ട് മുട്ടൽ.
"നിൽക്ക്,.. ആരാ സുനൈബ" എസ്. ഐ ജോസ് കണ്ണ് രണ്ടുമടച്ച് ചൂണ്ട് വിരൽ താടിക്ക് വെച്ചാണ് ചോദിച്ചത്. ആലോചന ഭാവമുള്ള ഇമോജിയാണവന് ഓർമ്മ വന്നത്.
"അത് അനുരാഗിന്റെ ഫ്രണ്ടാണ്. കുറെ വർഷങ്ങൾക്ക് മുമ്പ് ഒരു ലിറ്ററേച്ചർ പരിപാടിയിൽ പരിചയപ്പെട്ടതാണ്."
"അവർ തമ്മിലെങ്ങനെ...? "എസ്. ഐ ജോസ് സുനൈബയിൽ സമയമെടുത്ത് ചിന്തിക്കാൻ തുടങ്ങി.
"സർ... അവർ തമ്മിൽ സോഷ്യൽ മീഡിയ ബന്ധം മാത്രമാണ്, അനുരാഗിന് ആക്സിഡന്റ് ആയതിന് ശേഷവും നമ്മൾ തമ്മിൽ ബന്ധം തുടർന്നിരുന്നു. മാത്രമല്ല അവൾ മാരീഡ് ആണ്" സുഷിൻ പറഞ്ഞ് വെച്ചു . കാലങ്ങൾക്ക് ശേഷം കാണുന്നതിന്റെ ആഹ്ലാദം അവർ മൂന്ന് പേരും പങ്ക് വെച്ചു. തിരകളിൽ അവർ അവരെ തിരഞ്ഞു. ആവോളം സംസാരിച്ചു. ഏറ്റവും മനോഹരമായ നിമിഷങ്ങൾ ഓർമ്മകളിലവർ നെയ്തു. ചായ അനുരാഗിന്റെ വകയായിരുന്നു. അന്ന് അവർ പിരിഞ്ഞത് പിറ്റേന്ന് കാണാമെന്നുള്ള ഉറപ്പിന്മേലായിരുന്നു.
3
നാട്ടുകാർ തല്ലിത്തകർത്ത സുൽത്താൻ ഹോട്ടലിന്റെ ചിത്രങ്ങളാണ് ന്യൂസിൽ മാറി മറിയുന്നത്. ഭക്ഷ്യ വിഷബാധ എന്ന് താഴെ മൈൻ ന്യൂസ് ആയി വന്ന് കൊണ്ടിരുന്നു. സുഷിന്റെ മനസ്സിൽ തലയെടുപ്പോടെ നിന്ന സുൽത്താൻ ഹോട്ടലിന്റെ ചിത്രം ഇരച്ചെത്തി.
"ഫേമസ് ഹോട്ടലാണ് മോനേ.... ഫുഡ് ഒക്കെ പെർഫക്ട് ആണ്. "സുനൈബ ഹോട്ടലിന്റെ മേന്മകൾ ആദ്യം നിരത്തി. പിന്നെയാണ് വൈറ്റർ ആവി പറക്കുന്ന കുഴി മന്തി നിരത്തിയത്.
ഡാ, കഴിക്ക്, ഇന്ന് ന്റെ വക ഇങ്ങക്ക് രണ്ടാക്കും സുൽത്താൻ സ്പെഷല് കുഴി മന്തി " സുനൈബ ചിരിച്ചു. ചിരിക്കുമ്പോൾ ചുണ്ടുകൾക്കിടയിലൂടെ കാണുന്ന രണ്ട് തേറ്റ പല്ലുകളാണ് അവളുടെ സൗന്ദര്യത്തിന്റെ കാരണമെന്ന് സുഷിൻ ശ്രദ്ധിച്ചു. "എനിക്ക് പരിചയമുള്ള ഇക്ക ആണ്. പോയ് രണ്ട് ചായ പറഞ്ഞ് വരാം." സുനൈബ എഴുന്നേറ്റു ഓർഡർ ചെയ്യാൻ പോയി.
"ഡാ പെണ്ണ് ഉശാറാണല്ലോ...." അനുരാഗ് സുഷിനെ ഒന്ന് തോണ്ടി." ഒന്ന് പോടാ ശവമേ.... കല്ല്യാണം കഴിഞ്ഞില്ലേ ഓൾടെ" അവർ രണ്ട് പേരും ചിരിച്ചു." എന്താടാ.... രണ്ടും മന്തി പീസിന്റെ കൂടെ എന്റെ ഇറച്ചിയും തിന്നുന്നുണ്ടോ" സുനൈബ ചായയും കൊണ്ടാണ് വന്നത്." ഏയ്.... ഞങ്ങളൊന്ന് തമാശ പറഞ്ഞതാണേയ് മാഡം!" അനുരാഗ് ഒരു സിപ്പ് ചായ കുടിച്ച് കൊണ്ട് പറഞ്ഞു.
4
" ഹലോ, സർ.. ലാബിൽ നിന്നാണ്. ഫുഡ് പോയിസൺ കേസിൽ അവർ കഴിച്ച കുഴി മന്തിയിൽ പ്രശ്നം ഇല്ല "
"വാട്ട്....!"
എസ്. ഐ ജെയിംസ് ചാടി എഴുന്നേറ്റു . ഒരു ഞെരക്കത്തോടെ വാർഡിലെ കൈ പൊട്ടിയ കസേര പിന്നിലേക്ക് മാറി നിന്നു. ഒരു വലിയ ചോദ്യചിഹ്നം അയാളുടെ മുഖത്ത് പ്രകടമായിരുന്നു.
"സർ, അനുരാഗിന്റെ ചായയിൽ വിഷം കലർന്നിട്ടുണ്ട്. ബട്ട് ഒരു ഭക്ഷ്യ വിഷബാധ ആയി പറയാൻ കഴിയില്ല. ഇത് ഒരു കൊലപാതകം ആവാനാണ് ചാൻസ്....!?!!?"
കേസിന്റെ രീതിയിൽ അഴിച്ച് പണി നടക്കേണ്ട സമയമായെന്ന് എസ്. ഐ ജോസ് മനസ്സിലാക്കി. ഭക്ഷ്യ വിഷബാധയെന്ന മീഡിയയുടെ വാർത്തയിലൂടെയായിരുന്നു കേസ് പോയിക്കൊണ്ടിരുന്നത്.
"ഛെ...., രാഘവ്, സുൽത്താൻ ഹോട്ടൽ CCTV കളക്ട് ചെയ്തിട്ടില്ലേ, ചെക്ക് ചെയ്യാൻ പറയൂ. ദെൻ ഈ മുറിയിലേക്ക് പുറത്ത് നിന്നാരെയും കടത്തി വിടരുത്. സന്ദർശകർ വേണ്ട..."
പാതി കഴുത്തറുക്കപ്പെട്ട കോഴിയെ പോലെ പോലെ SI ജോസ് നിന്ന് പിടച്ചു. ലളിതമായി തീരുമെന്ന് കരുതിയ കേസിന് ഇങ്ങനെയൊരു മുഖം വരുമെന്ന് സ്വപ്നേപി അയാൾ കരുതിയിരുന്നില്ല. ഉടനെ ലാബ് ഡോക്റെയും CCTV അനാലിസിസറെയും കോൺടാക്ട് ചെയ്ത് വരുത്തി.
"പറയൂ ശ്രീ, CCTV യിൽ നിന്ന് നമുക്ക് വേണ്ട എന്തെങ്കിലും !?" എസ്. ഐ ജോസ് ചോദിച്ചു.
"സർ, അവർ മൂന്ന് പേരുമാണ് ഹോട്ടലിൽ കയറുന്നത്. ഇടയിൽ അവരിലെ പെൺകുട്ടി എഴുന്നേൽക്കുന്നുണ്ട്. പിന്നെ ചായ എടുത്ത് പോവുകയും ചെയ്യുന്നു. ഞങ്ങൾ ഹോട്ടൽ സ്റ്റാഫിനെ ചോദ്യം ചെയ്തിരുന്നു. പെൺകുട്ടിയും ഭർത്താവും സുഹൃത്തുക്കളും സ്ഥിരമായി വരുന്ന കടയാണ്. ആ ഒരു റിലേഷൻ അവർക്കിടയിലുണ്ട്. പക്ഷെ പോയിസണിന്റെ സാധ്യതകൾ അവിടെ ഇല്ല. പെൺകുട്ടിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്." ഓഫീസർ ശ്രീ കാര്യങ്ങൾ വ്യക്തമാക്കി.
"OK, GOOD ശ്രീ. മീഡിയ കൊടുത്ത ഭക്ഷ്യവിഷബാധയാണ് കാര്യങ്ങളെ ഇത്രയും ലാഗ് അടിപ്പിച്ചത്. മാത്രമല്ല മാസ് അറ്റാക്കും ഹോട്ടലിന് നേരെ ഉണ്ടായിരിക്കുന്നു.
പറയൂ ഡോക്ടർ പോയിസണിന്റെ സാധ്യതകൾ എന്തൊക്കെ? എസ്. ഐ ജോസ് ഡോക്ടർ അബ്ദുവിനോട് ആരാഞ്ഞു.
"അവർ കഴിച്ച ഭക്ഷണം നോർമലാണ്. ബട്ട് അനുരാഗ് കുടിച്ച ചായയിലാണ് പോയിസൺ കലർന്നിട്ടുള്ളത്. White arsenic എന്ന പോയിസണാണ് കണ്ടെത്താൻ കഴിഞ്ഞത്. അതിന്റെ ഓവർ ഡോസാണ് മരണ കാരണം. സാധാരണ ഗതിയിൽ ഇത് വാങ്ങാൻ കഴിയില്ല. Ceramic യൂസിനും wood പ്രിസർവേറ്റീവിനും ഗ്ലാസ് ഫാക്ടറിയിലൊക്കെയും ഇത് യൂസ് ചെയ്യാറുണ്ട്. അങ്ങനെ ലഭിക്കാനുള്ള സാധ്യത കാണുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും സമാനമായ പോയിസൺ ഡോ അനുപമ നോട്ട് ചെയ്തിട്ടുണ്ട്" ഡോക്ടർ അബ്ദു വ്യക്തമാക്കി.
"രാഘവ് ഇമ്മീഡിയറ്റ്ലി സുഷിൻ, സുനൈബ രണ്ട് പേരുടെയും ഫാമിലി ഹിസ്റ്ററി ചെക്ക് ചെയ്യണം ...... Thank You Doctor . "
എസ്. ഐ ജോസ് കാര്യങ്ങൾ പെട്ടെന്ന് തന്നെ നീക്കാൻ തുടങ്ങി.
"വാർത്തകൾ വിശദമായി .....
നേരിനൊപ്പം, നിർഭയത്തോടെ"
കുഴി മന്തി കേസിൽ വഴിത്തിരിവ്.... ഭക്ഷ്യ വിഷബാധയേറ്റതല്ലെന്നും, മരണപ്പെട്ട അനുരാഗിന് വിഷം നൽകി കൊലപ്പെടുത്തിയതാണെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ട് . സുഹൃത്തുക്കൾ സംശയ നിഴലിൽ"
5
മുകളിൽ ഫാൻ പതിയെ കറങ്ങുന്നു. ആരോ നിശബ്ദരാകാൻ പറഞ്ഞത് പോലെ . ഉള്ളിൽ സുനൈബ ചോദ്യ ശരങ്ങൾക്കിരയാവുകയാണ്. സുഷിൻ ഇൻവസ്റ്റിഗേഷൻ ഓഫീസറുടെ മുറിയിലാണ്. പ്രതാപിയായിരുന്ന സുൽത്താൻ ഹോട്ടലിലെ CCTV ദൃശ്യങ്ങൾ തുടർച്ചയായി ചലിച്ച് കൊണ്ടിരിക്കുന്നു. ഒരു ഭാഗത്ത് ജനക്കൂട്ട അക്രമത്തിനിരയായ സുൽത്താൻ ഹോട്ടലിന്റെ മുന്നിൽ നിസ്സഹായരായ ഉടമസ്ഥർ സങ്കടപ്പെടുന്ന വാർത്ത ന്യൂസ് ചാനലുകൾ ആർത്തിയോടെ സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
" പറയൂ സുനൈബ, CCTV ദൃശ്യങ്ങളും, തെളിവുകളും നിനക്കെതിരെയാണ്. ഉപ്പയുടെ ഗ്ലാസ് ഫാക്ടറിയില്‍ ഉപയോഗിക്കുന്ന പോയിസൺ ആണന്ന് തെളിഞ്ഞിട്ടുണ്ട്. സോ.. കള്ളം പറഞ്ഞ് സമയം കളയണമെന്നില്ല ..Lets finish this, please corporate."
എസ്. ഐ ജോസ് തന്റെ നിഗമനങ്ങളും തെളിവുകളുംസുനൈബയ്ക്ക് മുമ്പാകെ സമർപ്പിച്ചു. തന്നെ തേടി കാക്കി വേഷം എത്തിയപ്പോൾ തന്നെ പിടികൂടുമെന്ന് പ്രതീക്ഷിച്ച സുനൈബയുടെ കൺകോണിൽ കണ്ണീർത്തുള്ളി ഉരുണ്ട് കൂടി. ചെയ്ത് പോയ പാപത്തിന്റെ പ്രതിഫലമെന്നോണം കണ്ണീർ തുള്ളി തല കുമ്പിട്ട് ഉരുണ്ട് വിഴാൻ തുടങ്ങി.
" സുനൈബ.....!!! എന്തിനായിരുന്നു അത് മാത്രമാണ് അറിയാനുള്ളത്. come on പറയൂ ...."
സുനൈബ പറഞ്ഞ് തുടങ്ങി. അനുരാഗുമായി പരിചയപ്പെട്ട കാലം മുതൽ തന്നെ സുഷിനുമായും അടുപ്പം പുലർത്തിയിരുന്നു. അനുരാഗിന് ആക്സിഡന്റ് സംഭവിച്ച് മറവി സംഭവിക്കുന്നതിനും മുമ്പ് ഞങ്ങൾ ഒരുപാട് തവണ കോഴിക്കോട് വെച്ച് കണ്ട് മുട്ടിയിരുന്നു. പക്ഷെ അതേ സമയം സുഷിനുമായുള്ള അടുപ്പം വളർന്ന് അത് പ്രേമത്തോളമെത്തി. അനുരാഗിനും ഇത് അറിയാമായിരുന്നു. പക്ഷെ പോകപ്പോകെ സുഷിൻ തന്നെ വഞ്ചിക്കുകയാണെന്ന് മനസ്സിലാവുകയായിരുന്നു. സുഷിനെ അത്രത്തോളം സ്നേഹിച്ച എനിക്കിത് സഹിക്കാവുന്നതായിരുന്നില്ല. പിന്നീട് അനുരാഗിന് ആക്സിഡന്റ് സംഭവിച്ചതിനാൽ കാണാനും കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം KLF-ന് കണ്ട്മുട്ടിയപ്പോൾ ഉള്ളിൽ പകയായിരുന്നു നീറിപ്പുകഞ്ഞത്. ഒന്നിച്ചിരുന്ന് സംസാരിച്ചപ്പോൾ സുഷിൻ പറഞ്ഞത് എന്നിൽ കുടുതൽ തറച്ചു. "എല്ലാ റിലേഷൻഷിപ്പും ഇങ്ങനെയാണ്, ഏറ്റവും മനോഹരമായ ഒരു കാലം കഴിഞ്ഞാൽ പിന്നെയത് കൊണ്ട് നടക്കുകയെന്നുള്ളത് അടുപ്പിലുള്ള കനല് പോലെയാണ്. ഇടയ്ക്കത് തെക്കൻ കാറ്റിൽ ആളിക്കത്തും. പറ്റിയാൽ കനല് കെടുത്തിക്കളയണം . എന്നാൽ എല്ലാ ബാധ്യതയും തീർന്നല്ലോ " ഏതോ ഒരു സാഹചര്യത്തോട് ഉപമിച്ച് സുഷിൻ പറഞ്ഞത് സുനൈബയിലെ പകയ്ക്ക് മൂർച്ച കൂട്ടി ,
" ബട്ട് സുനൈബ..... എന്താണ് നീ പറയുന്നത്.. . why do you kill അനുരാഗ് " SI ജോസ് മലക്കം മറിഞ്ഞു.
"സർ ........!"
സുനൈബ കരയാൻതുടങ്ങി.
CCTV യിലുള്ള ദൃശ്യങ്ങളിൽ സുനൈബ സുഷിന് നേരെ നീക്കി വെക്കുന്ന ചായ ഗ്ലാസ് എടുത്ത് കുടിക്കുന്ന അനുരാഗിന്റെ ദൃശ്യം മാറി മാറി ചലിച്ച് കൊണ്ടിരുന്നു.