വർഗീയ ട്രാജഡിയാവുന്ന വെള്ളാപ്പള്ളി നടേശൻ
By: സുഫ്‌യാൻ അബ്‌ദുസ്സലാം
മതനിരപേക്ഷതക്കും മതസൗഹാർദ്ദത്തിനും കേരള വികസനത്തിനും ഏറെ സംഭാവനകൾ നൽകിയിട്ടുള്ള മുസ്‌ലിംലീഗിനെതിരെ വർഗീയാരോപണ വിസർജ്ജനം തുടർന്നുകൊണ്ടേയിരിക്കുകയാണ് വെള്ളാപ്പള്ളി നടേശൻ. മുസ്‌ലിംലീഗിനെ മാത്രമല്ല, മുസ്‌ലിംകൾ അധിവസിക്കുന്ന പ്രദേശങ്ങളെയും മുസ്‌ലിം സമുദായത്തെയും തന്റെ വിഷലിപ്തമായ രസനേന്ദ്രിയത്തിൽ നിന്നും നടേശൻ ഒഴിവാക്കിയിട്ടില്ല. കേരള മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും നടേശന്റെ മുസ്‌ലിം വിരുദ്ധ വർഗീയ അശ്‌ളീല പരാമർശങ്ങൾക്കെതിരെ ഒരക്ഷരം പോലും ഉരിയാടാനോ നടപടി സ്വീകരിക്കാനോ തയ്യാറാവുന്നില്ല. അതിനുപകരം നടേശന്റെ തോളിൽ കയ്യിട്ടും ഒരുമിച്ച് കാറിൽ സഞ്ചരിച്ചും കൊടും വർഗീയതയ്ക്ക് മേലൊപ്പ് നൽകുകയാണ് പിണറായിയും സിപിഎമ്മും ചെയ്തുകൊണ്ടിരിക്കുന്നത്.
കേരളത്തിലുടനീളം സഞ്ചരിച്ച് മുസ്‌ലിം സമുദായത്തിനെതിരെ വിഷം ചീറ്റിയിട്ടും ക്ലച്ച് പിടിക്കാതെയായപ്പോൾ ഔദ്യോഗിക ജിഹ്വകളെ ദുരുപയോഗം ചെയ്യാനാണ് വെള്ളാപ്പള്ളിയുടെ പുറപ്പാട്. മഹാരഥന്മാർ നയിച്ച എസ്.എൻ.ഡി.പി പ്രസ്ഥാനത്തിന്റെ നേതൃപദവിയിൽ ഇരുന്നുകൊണ്ട് അതിന്റെ മുഖപത്രമായ യോഗനാദത്തിൽ വിഷം നിറച്ച തന്റെ തൂലിക കൊണ്ട് മുസ്ലിംലീഗിനെതിരെ വർഗീയ ആരോപണങ്ങൾ കുത്തിനിറക്കുകയാണ് നടേശൻ. 'മുസ്‌ലിംലീഗിന്റെ മതേതര പൊയ്‌മുഖം' എന്ന തലക്കെട്ടിൽ എഴുതിയിട്ടുള്ള ലേഖനത്തിൽ മുസ്‌ലിംലീഗ് ഒരു മതേതര കോമഡിയാണെന്നാണ് ആധുനിക കേരളത്തിന്റെ വർഗീയ ട്രാജഡിയായി മാറിയിട്ടുള്ള വെള്ളാപ്പള്ളി നടേശൻ പരിഹസിച്ചിരിക്കുന്നത്.
സ്വതന്ത്ര ഇന്ത്യയിൽ മുസ്‌ലിംലീഗ് ഉയിർകൊണ്ട നാളുതൊട്ട് ലീഗിനെതിരെ വിമർശകർ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ചർവിത ചർവണങ്ങൾ അല്ലാതെ പുതുതായി എന്തെങ്കിലും എഴുന്നള്ളിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. പക്ഷെ മുസ്‌ലിം വിരോധത്തിൽ നിന്നും ഉദ്ഭൂതമാവുന്ന പ്രസ്തുത ചർവണങ്ങൾ ഈഴവസമുദായത്തിന്റെ ജിഹ്വയെ ഉപയോഗിച്ചുകൊണ്ട് പുറത്തേക്ക് വമിപ്പിക്കുന്നത് അങ്ങേയറ്റം ജുഗുപ്സാവഹമാണ്. മതസഹിഷ്ണുതക്ക് ഏറെ കേളികേട്ട കേരളത്തിൽ വിവിധ സമുദായങ്ങൾക്കിടയിൽ പരമാവധി ഭിന്നിപ്പുണ്ടാക്കി അതിലൂടെ വർഗീയ ഫാസിസ്റ്റ് ശക്തികൾക്ക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കുക മാത്രമാണ് വെള്ളാപ്പള്ളിയുടെ ലക്ഷ്യമെന്നത് കേരളീയ പൊതുസമൂഹം മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വെള്ളാപ്പള്ളി നടേശന്റെ ലക്ഷ്യസാക്ഷാത്കാരത്തിന് ഉതകുന്ന വിധത്തിലുള്ള പ്രതികരണങ്ങൾ മുസ്‌ലിം സമുദായ നേതാക്കളിൽ നിന്നോ കേരളത്തിലെ ഇതര മതേതര സാമുദായിക നേതാക്കളിൽ നിന്നോ നടേശൻ പ്രതീക്ഷിക്കേണ്ടതില്ല. എസ്.എൻ.ഡി.പിയുടെയോ ഈഴവസമുദായത്തിന്റെയോ പരിണത പ്രജ്ഞരായ നേതാക്കളാരും തന്നെ നടേശന്റെ ജല്പനങ്ങൾക്ക് മേലൊപ്പ് നൽകാത്തതും അതുകൊണ്ടുതന്നെയാണ്.
പഴകിപ്പുളിച്ച
ആരോപണങ്ങൾ
1948 മാർച്ച് 10 മുതൽ സ്വതന്ത്ര ഇന്ത്യയിൽ ഭരണഘടനാനുസൃതമായി പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടിയാണ് മുസ്‌ലിംലീഗ്. മുസ്‌ലിം സമുദായത്തിന്റെ മാത്രം അവകാശങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയാണ് മുസ്‌ലിംലീഗ് രൂപീകരിച്ചതെന്ന വെള്ളാപ്പള്ളിയുടെ വാദം പഴകിപ്പുളിച്ചതാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ സംരക്ഷണം, മുസ്‌ലിം സമുദായമടക്കമുള്ള പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ സംരക്ഷണം, എല്ലാ ജാതി മത സമുദായങ്ങൾക്കിടയിലും സൗഹാർദ്ദം വളർത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളിൽ ഊന്നിനിന്നുകൊണ്ടാണ് മുസ്‌ലിംലീഗ് രൂപീകരിച്ചിട്ടുള്ളതെന്ന് അതിന്റെ ഭരണഘടന ഒരിക്കലെങ്കിലും വായിച്ചിട്ടുള്ളവർക്ക് മനസ്സിലാക്കാൻ സാധിക്കും. രാജ്യത്തിന്റെ ജനാധിപത്യ മതനിരപേക്ഷ ആശയങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ട് ഏതെങ്കിലും ജനവിഭാഗത്തിന്റെയോ സമുദായത്തിന്റെ അവകാശ സംരക്ഷണത്തിന് വേണ്ടി രാഷ്ട്രീയപാർട്ടികൾ രൂപീകരിക്കുന്നത് വർഗീയതയല്ല. ഭരണഘടനയും ജനപ്രാതിനിധ്യനിയമങ്ങളും നിരവധി സുപ്രീംകോടതി വിധികളും ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്.
മുസ്‌ലിമിന്റെ പേരിൽ
പാർട്ടിയോ?
മുസ്‌ലിമിന്റെ പേരിൽ ഒരു രാഷ്ട്രീയപാർട്ടിയോ എന്ന് ചോദിക്കുന്ന നടേശൻ ഈഴവന്റെ പേരിൽ 1975 ൽ ഒരു രാഷ്ട്രീയപാർട്ടി രൂപീകരിച്ചിരുന്നുവെന്ന കാര്യം മറന്നുപോവരുത്. സോഷ്യലിസ്റ്റ് റിപ്പബ്ലിക് പാർട്ടി (എസ്.ആർ.പി) എന്നായിരുന്നു അതിന്റെ പേര്. മുസ്‌ലിംലീഗ് ഉൾക്കൊള്ളുന്ന യു.ഡി.എഫിലെ ഘടക കക്ഷിയായിരുന്നു എസ്.ആർ.പി. ലീഗുമായും ലീഗ് നേതാക്കളുമായും അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന എസ്.ആർ.പി നേതാക്കൾ ലീഗിനെ വർഗീയമെന്ന് വിശേഷിപ്പിച്ചിട്ടില്ല. മതേതരത്വത്തിന് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന പാർട്ടി എന്നാണ് അവർ ലീഗിനെ വിശേഷിപ്പിച്ചിരുന്നത്. 1982 ലെ കരുണാകര മന്ത്രിസഭയിൽ മുസ്‌ലിംലീഗ് നേതാക്കളായിരുന്ന സി.എച്ച്, നഹാസാഹിബ്, ഇ.അഹമ്മദ്, യു.എ.ബീരാൻ എന്നിവരുടെ കൂടെ എസ്.ആർ.പിയുടെ മന്ത്രിയായി ദീർഘകാലം എസ്.എൻ.ഡി.പിയുടെ ചെയർമാനും മുൻ ജഡ്ജിയുമായിരുന്ന എൻ.ശ്രീനിവാസനും ഉണ്ടായിരുന്നു. ശ്രീനിവാസനും മറ്റു നേതാക്കളും മുസ്‌ലിംലീഗിനെ മതനിരപേക്ഷ കക്ഷിയായിട്ട് മാത്രമാണ് കണ്ടിരുന്നത്. അവരാരും വർഗീയ ആരോപണങ്ങൾ ഉന്നയിച്ചിരുന്നില്ല. മുസ്‌ലിം എന്ന പേരുള്ളതുകൊണ്ട് മുസ്‌ലിംലീഗിനെ മതേതര പൊയ്‌മുഖമണിഞ്ഞവർ എന്ന് അവർ ആക്ഷേപിച്ചില്ല. ഇന്നും എസ്.എൻ.ഡി.പിക്ക് ലീഗിനെ കുറിച്ച് അങ്ങനെയൊരു ആക്ഷേപമില്ല. മുസ്‌ലിം വിരോധം തലക്ക് പിടിച്ച നടേശന്റെ മാത്രം ആക്ഷേപങ്ങളായി മാത്രമേ മുസ്‌ലിംലീഗും അതിനെ കാണുന്നുള്ളൂ. എൻ.ശ്രീനിവാസന്റെ പേഴ്‌സണൽ സ്റ്റാഫിൽ മുസ്‌ലിംകളുണ്ടോ എന്ന് ഭൂതക്കണ്ണാടി വെച്ചുനോക്കി വർഗീയത പറയുന്നവരായിരുന്നില്ല ലീഗ് നേതാക്കൾ എന്ന കാര്യം ലീഗ് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ വർഗീയ കണക്കെടുക്കുന്നവർ മറക്കരുത്.
എസ്.ആർ.പിയെ നിർവീര്യമാക്കിയതെന്തിന്?
1996 ൽ വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പി ജനറൽ സിക്രട്ടറി പദവി ഏറ്റെടുത്തതോടെ ഈഴവ സമുദായത്തിന്റെ മതേതര സ്വഭാവമുള്ള രാഷ്ട്രീയ പ്രസ്ഥാനമായിരുന്ന എസ്.ആർ.പിയെ നിർവീര്യമാക്കുകയാണുണ്ടായത്. പകരം 2015 ൽ സ്വന്തം മകനെ ചെയർമാൻ ആക്കികൊണ്ട് ഭാരത് ധർമ്മ ജന സേന (ബി.ഡി.ജെ.എസ്) എന്ന പേരിൽ സംഘപരിവാർ ആഭിമുഖ്യമുള്ള, വർഗീയ സ്വഭാവമുള്ള രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും ചെയ്തു. അങ്ങനെ മതേതരത്വത്തിൽ നിന്നും തെന്നിമാറി സംഘപരിവാര വർഗീയതയുടെ ഓരം ചേർന്ന വ്യക്തിയാണ് ഇപ്പോൾ മുസ്‌ലിംലീഗിന് വർഗീയത ചാർത്തിക്കൊടുക്കുന്നത്.
പേരിലെ വർഗീയത
പേരിൽ തന്നെ മുസ്‌ലിം ഉള്ള ലീഗ് വർഗീയമല്ലാതെ മറ്റെന്താണ് എന്നാണ് നടേശന്റെ വല്ലാത്ത ചോദ്യം. ഈ ചോദ്യം ലീഗ് രൂപംകൊണ്ട നാൾ തൊട്ട് കേൾക്കുന്നതാണ്. പേരല്ല മറിച്ച് ഉൾകൊള്ളുന്ന പ്രത്യയശാസ്ത്രവും രാഷ്ട്രീയ നിലപാടുമാണ് ഒരു പാർട്ടിയെ വർഗീയമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് എന്ന് കോടതികൾ പലവുരു വ്യക്തമാക്കിയിട്ടുള്ളതാണ്. മുസ്‌ലിം പേരുള്ള ലീഗിനെ തെരഞ്ഞെടുപ്പുകളിൽ നിന്ന് അയോഗ്യമാക്കണമെന്ന ജിതേന്ദ്ര നാരായൺ ത്യാഗി എന്ന സയ്യിദ് വസീം റിസ്‌വിയുടെ ഹരജി സുപ്രീംകോടതി തള്ളിക്കളഞ്ഞത് രണ്ട് വർഷം മുമ്പ് മാത്രമായിരുന്നു. മുസ്‌ലിം, ഈഴവ, ക്രിസ്ത്യൻ തുടങ്ങി ഇന്ത്യയിലെ വിവിധ സമുദായങ്ങൾക്ക് തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി രാഷ്ട്രീയ പാർട്ടികൾ രുപീകരിക്കാൻ ഇന്ത്യൻ ഭരണഘടനയും സുപ്രീംകോടതിയും അനുവാദം നൽകുന്ന കാലത്തോളം എത്ര വലിയ പുള്ളികളായിരുന്നാലും അവരുടെ ആക്ഷേപങ്ങൾക്കും വിമർശനങ്ങൾക്കും ചവറ്റുകൊട്ടകളിൽ മാത്രമാണ് സ്ഥാനമുള്ളത്.
നഷ്ടപ്പെട്ട മുസ്‌ലിം അവകാശങ്ങൾ
കഴിഞ്ഞ കാലങ്ങളിൽ മുസ്‌ലിം സമുദായത്തിന് നഷ്ടപ്പെട്ട അവകാശങ്ങൾ തിരിച്ചുപിടിക്കാനും മോഷ്ടിക്കപ്പെട്ട മുസ്‌ലിം ആനുകൂല്യങ്ങൾ വീണ്ടെടുക്കാനും ഐക്യജനാധിപത്യ മുന്നണിയെ വിജയിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങളിൽ സജീവമാകണമെന്ന് മുസ്‌ലിംലീഗ് നേതാക്കൾ പറഞ്ഞാൽ വെള്ളാപ്പള്ളി എന്തിനാണ് അസ്വസ്ഥനാവുന്നത്? ഇതര സമുദായങ്ങളുടെ അവകാശങ്ങളെ തട്ടിത്തെറിപ്പിക്കാനല്ല, മറിച്ച് മുസ്‌ലിം സമുദായത്തിനും ഇതര സമുദായങ്ങൾക്കും അവകാശപ്പെട്ടത് ജനാധിപത്യ മാർഗത്തിൽ ചോദിച്ചുവാങ്ങണമെന്ന് പറയുന്നതിനെ വർഗീയമായി തെറ്റിദ്ധരിപ്പിക്കുന്നത് എന്തിനാണ്? കേരളത്തിൽ ഉദ്യോഗമേഖലയിൽ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഇതുവരെ കൈവരിച്ചിട്ടില്ലാത്ത ഏക സമുദായം മുസ്‌ലിം സമുദായമാണെന്ന് കഴിഞ്ഞ വർഷം കേരള പിന്നാക്ക വിഭാഗ കമ്മീഷൻ പുറത്തു വിട്ട കണക്കുകൾ പറയുന്നുണ്ട്.
കാര്യങ്ങൾ കണക്കുകൾ പറയട്ടെ
കമ്മീഷൻ പുറത്ത് വിട്ട കണക്കുകളുടെ അടിസ്ഥാനത്തിൽ 26.6% ജനസംഖ്യയുള്ള മുസ്‌ലിം സമുദായത്തിന്റെ ഉദ്യോഗ പ്രാതിനിധ്യം 13.53% മാത്രമാണ്. 13 ശതമാനത്തിൽ അധികം കുറവ്. ഇത് വലിയ വ്യത്യാസമാണ്. അതേസമയം നായർ സമുദായത്തിന്റെ പ്രാതിനിധ്യം 5.36% അധികമാണ്. ഈഴവ, ക്രിസ്ത്യൻ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഏകദേശം കൈവരിച്ചുവെന്നും റിപ്പോർട്ടിലെ കണക്കുകൾ പറയുന്നു. പ്രതിനിധ്യക്കുറവ് പരിഹരിക്കണമെന്ന് പറയുന്നത് എങ്ങനെയാണ് വർഗീയമാവുന്നത്? മുസ്‌ലിം സമുദായത്തിന്റേത് കൂടുതലും ഈഴവ സമുദായത്തിന്റേത് കുറവുമാണെങ്കിൽ ഈഴവ സമുദായത്തിന്റെ കുറവ് പരിഹരിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നവരുടെ മുൻപന്തിയിൽ മുസ്‌ലിംലീഗ് ഉണ്ടായിരിക്കും. ഭരണഘടനയുടെ 340-ാം അനുച്ഛേദം ഇങ്ങനെയുള്ള കുറവുകൾ നികത്തണമെന്നാണ് അനുശാസിക്കുന്നത്. ഭരണഘടനാപരമായ ഈ ഉത്തരവാദിത്വം നിർവഹിക്കുന്ന കാര്യത്തിൽ കഴിഞ്ഞ പത്ത് വർഷക്കാലമായി അധികാരത്തിലിരിക്കുന്ന പിണറായി വിജയന്റെ സർക്കാർ സമ്പൂർണ്ണ പരാജയമാണ്. സച്ചാർ കമ്മിറ്റി ശുപാർശ പ്രകാരം മുസ്‌ലിം സമുദായത്തിന് കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യങ്ങൾ പോലും റദ്ദ് ചെയ്ത സർക്കാറാണിത്.
മുസ്‌ലിംലീഗിനുള്ള അംഗീകാരം
കേരളത്തിന്റെ മുഖ്യമന്ത്രി പദവി വരെ കൈകാര്യം ചെയ്തിട്ടുള്ള പാർട്ടിയാണ് മുസ്‌ലിംലീഗ്. വർഗീയത കളിച്ചിട്ടല്ല ലീഗിന് മുഖ്യമന്ത്രി പദം ലഭിച്ചത്. രാഷ്ട്രീയത്തിലെ നൈതികതയും ഉത്തരവാദിത്വബോധവുമാണ് ലീഗിലേക്ക് മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, കേന്ദ്രമന്ത്രി, സ്പീക്കർ, വിവിധ വകുപ്പ് മന്ത്രി സ്ഥാനങ്ങൾ, ചീഫ് വിപ്പ് തുടങ്ങിയ പദങ്ങൾ എത്തിച്ചത്. തരാതരം വർഗീയത കാണിച്ച് മുന്നണികളെ ഭീഷണിപ്പെടുത്തി പദവികൾ തട്ടിയെടുക്കാൻ ഇതുവരെ ശ്രമിച്ചത് ആരായിരുന്നുവെന്നതിന്റെ കണക്കുകളും കേരളത്തിലെ പൊതുസമൂഹത്തിനറിയാം.
ആരുടേതാണ് മതേതര പൊയ്മുഖം?
മുസ്‌ലിംലീഗിൽ മുസ്‌ലിം അല്ലാത്തവരുണ്ടോ എന്ന നടേശന്റെ ചോദ്യം ചരിത്രം അറിയാത്തതുകൊണ്ടോ വിവരമില്ലാത്തതുകൊണ്ടോ അല്ല. മറിച്ച് ഒരു പരമസത്യത്തെ കുഴിച്ചുമൂടാനുള്ള ഗീബൽസിയൻ കുതന്ത്രത്തെയാണ് അത് ഓർമ്മപ്പെടുത്തുന്നത്. കേരള സംസ്ഥാനം രൂപം കൊള്ളുന്നതിന് മുമ്പ് മലബാർ ഡിസ്ട്രിക്റ്റ് ബോർഡിലും തുടർന്ന് കേരള നിയമസഭയിലും മുസ്‌ലിംലീഗിന് അമുസ്‌ലിം പ്രതിനിധ്യമുണ്ടായിരുന്നുവെന്ന കാര്യം കേരള ജനതക്കറിയാം. നേരത്തെ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൽ അംഗമായിരുന്ന എം.ചടയൻ 1957 മുതൽ 1969 വരെ മുസ്‌ലിംലീഗിന്റെ പൊന്നാപുരം കോട്ടയായ മഞ്ചേരിൽ നിന്നുള്ള എം.എൽ.എ ആയിരുന്നു. കെ.പി.രാമൻ മാസ്റ്ററും, യു.സി.രാമനുമെല്ലാം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി.ഉണ്ണികൃഷ്ണനുമെല്ലാം മുസ്‌ലിംലീഗിന്റെ ജനപ്രതിനിധികളായിരുന്നു. കേരളത്തിലെ നിരവധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുസ്‌ലിംലീഗ് പ്രതിനിധികൾ മുസ്‌ലിം സമുദായത്തിൽ പെട്ടവരല്ല. ആയിരക്കണക്കിന് അംഗങ്ങളുള്ള ദളിത് ലീഗ് മുസ്‌ലിംലീഗിന്റെ പോഷക സംഘടനയാണ്. മുസ്‌ലിംലീഗിന്റെ സംസ്ഥാന സെക്രട്ടറിയേറ്റിലും ദളിത് പ്രാതിനിധ്യമുണ്ട്.
മതേതര പൊയ്‌മുഖത്തെയാണ് നടേശൻ അന്വേഷിക്കുന്നതെങ്കിൽ സ്വന്തം കണ്ണാടിയിൽ നോക്കുന്നതായിരിക്കും നല്ലത്. അന്യമതദ്വേഷവും വർഗീയതയുമെല്ലാമായി വികൃതമായ ഒരു പ്രതിബിംബം അവിടെ കാണാൻ സാധിക്കും. മുസ്‌ലിംലീഗ് നേതാക്കളെ കൊള്ളലാഭം കൊയ്യുന്നവരെന്ന് ആക്ഷേപിച്ച വെള്ളാപ്പള്ളിക്ക് സമുദായ സേവനം ബിസിനസ് ആക്കി മാറ്റി കൊള്ളലാഭം കൊയ്യുന്ന സ്വന്തം മുഖത്തെയും അവിടെ കാണാൻ സാധിക്കും. മലപ്പുറത്തെ കുറിച്ച് അസംബന്ധം നിറഞ്ഞ അസത്യങ്ങൾ ഒരായിരം തവണ ആവർത്തിക്കുന്ന മറ്റോരു ഗീബൽസിന്റെ മുഖവും അവിടെ ദർശിക്കാനാവും.
“വിവേകം താനേ വരില്ല, യത്നിക്കണം" എന്ന ശ്രീ നാരായണ ഗുരുവിന്റെ ഉപദേശം ഇടക്കെല്ലാം ഓർമ്മിക്കുന്നത് നന്നായിരിക്കും.