സി. എച്ച്. കണ്ടെടുത്ത കഥാകാരൻ
By: മുസാഫിർ
കിഴക്കൻ ബർമയിലെ ബുദ്ധവിഹാരങ്ങളും പഗോഡകളും നിറഞ്ഞ ബില്ലീൻ ഗ്രാമം. അവിടെ ഐരാവതി നദിക്കരയിലെ മാമൈദി എന്ന ബർമക്കാരിയിൽ കൊയിലാണ്ടി ഉസ്സങ്ങാന്റകത്ത് മൊയ്തീൻ കുട്ടി ഹാജിക്ക് പിറന്ന യുഎ. ഖാദർ. പ്രസവിച്ച് മൂന്നാം നാൾ മാമൈദി മരണപ്പെട്ടു. ഏഴു വയസ്സ് വരെ ബർമയിൽ കഴിഞ്ഞു. കണ്ണീരിന്റേയും കഷ്ടപ്പാടിന്റേയും കാലം. ജൻമത്താൽ മറുനാടനും കർമത്താൽ തനി നാടനുമായ ഇവന്റെ കുട്ടിക്കാല കുതുഹലങ്ങൾക്കും കളിമ്പങ്ങൾക്കും കളിത്തൊട്ടിലൊരുക്കി കച്ചയണിയിച്ച് ചവുട്ടിച്ചുവടുറപ്പിച്ച് മെയ്ക്കരുത്തും മനക്കട്ടിയും സൃഷ്ടിച്ച് പോറ്റിപ്പരിപാലിച്ചത് പന്തലായിനി അംശം കോവിൽക്കണ്ടി ദേശമെന്ന് യു.എ. ഖാദർ.
കോഴിക്കോട് പൊക്കുന്നിലെ 'അക്ഷരം' എന്ന സ്വന്തം വീടിന്റെ പൂമുഖത്തിരുന്നു തൃക്കോട്ടൂർ പെരുമയിലൂടെ വടക്കൻ മലബാറിന്റെ മിത്തുകളെ പുനരാവിഷ്‌ക്കരിച്ച ആ അനുഗൃഹീത കലാകാരൻ സ്മൃതിയുടെ ജാലകം തുറന്നുതന്നത് ഇപ്പോൾ ആർദ്രമായ ഓർമ മാത്രം. എഴുത്തിൽ കരുത്തന്റെ ശൈലി സ്വീകരിച്ച ഈ കഥാകാരന്റെ ജീവിതം തീക്ഷ്ണമായ അനുഭവങ്ങളുടെ അക്ഷയഖനിയാണ്.
രണ്ടാം ലോകമഹായുദ്ധ കാലത്ത് ബർമയിൽ നിന്ന് പലായനം ചെയ്ത ഇന്ത്യക്കാരുടെ കൂട്ടത്തിൽ മൊയ്തീൻ കുട്ടി ഹാജിയുടെ വിരലിൽ തൂങ്ങി മകൻ ഖാദറുമുണ്ടായിരുന്നു. കൊയിലാണ്ടി സ്‌കൂളിൽ ചേർന്ന ബർമീസ് മുഖമുള്ള ഖാദർ തനി മലയാളിയായി വളർന്നു (ബർമക്കാരന്റെ മുഖം തനിക്ക് ഒറ്റപ്പെടലിന്റെ ദുഃഖമുണ്ടാക്കിയിരുന്നുവെങ്കിലും പലപ്പോഴും അനുഗ്രഹവുമായിരുന്നുവെന്ന് ഖാദർ പലപ്പോഴും പറയാറുണ്ടായിരുന്നു).
കുട്ടിക്കാലത്തെക്കുറിച്ചോർക്കുമ്പോൾ ക്ലേശപൂർണമായ അനുഭവങ്ങൾ മാത്രമേ ഖാദറിനുണ്ടായിരുന്നുള്ളൂ. ബാപ്പയുടെ നാട്ടിലുള്ള ഭാര്യയിൽ നിന്നും കുട്ടികളിൽ നിന്നും തീർത്തും ഒറ്റപ്പെട്ട് തറവാടിന്റെ ചാവടിയിൽ അന്തിയുറങ്ങി കണ്ണീര് കുടിച്ച കാലം. വീട്ടിലും പുറത്തും പരിഹാസശരമേറ്റ് നടക്കേണ്ട ഗതികേട്. ഒരിറക്ക് ചായ പോലും ആവശ്യപ്പെട്ടാൽ കുടിക്കാൻ കിട്ടാത്ത കാലം. രാത്രിയുടെ നിശ്ശബ്ദത ഭേദിച്ച് അകലെയുള്ള അമ്പലത്തിൽ നിന്ന് മുഴങ്ങിയെത്തുന്ന ചെണ്ടയുടെ ശബ്ദം. ആ താളം മാത്രമായി ഖാദറിന്റെ സാന്ത്വനം. - ക്ലേശപൂർണമായ ഒരു ബാല്യത്തിൽ നിന്ന് മിത്തോളജിയുടെ ആഴങ്ങളിലേക്കിറങ്ങി കഥയുടെ പവിഴങ്ങളുമായി പൊങ്ങി വന്ന ഒരു യു.എ. ഖാദർ. ആ രാസപരിണാമം ഇങ്ങനെ:
ഞങ്ങളുടെ അയൽവാസി കൂടിയായിരുന്ന സി.എച്ച് മുഹമ്മദുകോയാ സാഹിബാണ് എന്നിലെ കഥാകാരനെ കണ്ടെത്തിയത്. എന്റെ വായനയുടെ പ്രചോദനം സ്‌നേഹനിധിയായ സി.എച്ചായിരുന്നു. വടക്കൻ പാട്ടുകളും കടത്തനാടൻ കഥകളും കണ്ണീർബാല്യത്തിന്റെ ദുരിതമകറ്റി. എഴുതണമെന്ന് നിർബന്ധിച്ചതും സി.എച്ചായിരുന്നു. 1952 ൽ ആദ്യ കഥ-കണ്ണുനീർ കലർന്ന പുഞ്ചിരി-ചന്ദ്രിക ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. ലോകം കീഴടക്കിയ സംതൃപ്തിയായിരുന്നു അപ്പോൾ. ആദരവുകളോടെ സി.എച്ച് എന്ന മഹാനായ മനുഷ്യസ്‌നേഹിയുടെ മുന്നിൽ നിന്നപ്പോൾ ആഹ്ലാദം കൊണ്ട് ഞാൻ പൊട്ടിക്കരഞ്ഞു.
തനിക്ക് താൻ പോന്നവനായെന്ന തിണ്ണബലം വന്നപ്പോൾ, താങ്ങും തടിയുമൊത്ത പെണ്ണിനെ വെക്കാ നും വിളമ്പാനും കൂട്ടിണക്കാരിയാക്കിയിറക്കി, അന്തിത്തല ചായ്പിന് കൂരയും ഒരുക്കൂട്ടി കുടിവാഴിച്ച്, നിലവിളക്കും നിലപാടു തറയുമൊരുക്കി, എങ്ങുനിന്നോ വന്നെത്തിയവനെ ഏറ്റെടുത്ത് ഇത്രടം വരെയെത്തിച്ച എന്റെ തൃക്കോട്ടൂരംശം പാലൂർ ദേശം. ആ കുറുമ്പ്രനാടൻ ഗ്രാമം എനിക്ക് ജീവനാണ്. അത് എന്റെ ഇന്നലത്തെ പ്രഭാതശോഭകളിലേക്ക് ചിന്തകളെ കുരുക്കിട്ടു കൊണ്ടു പോകുന്നു.
ഹൈസ്‌കൂൾ മൈതാനത്ത് സ്വാതന്ത്ര്യ ദിനപ്പുലരിയിൽ മുഴങ്ങിയ ആചാര വെടി. സി.കെ. ഗോവിന്ദൻ നായരുടെ നീണ്ടുനെടുതായ ആകാ രം. ബാഫഖിതങ്ങളുടെ നീളക്കുപ്പായം. കേളപ്പജിയുടെ എഴുന്നു നിൽക്കുന്ന കുറ്റിത്തലമുടി..... കൊയിലാണ്ടിയുടെ ഓർമകളെ സദസ്സുകളിൽ ആവിഷ്‌ക്കരിക്കുമ്പോൾ തന്റെ നാവിന് നീളം നൂറു മുഴമെന്ന് ഖാദർക്കയുടെ ആത്മഗതങ്ങൾ.
കൊയിലാണ്ടിയിൽ നിന്ന് സ്‌കൂൾ പഠനശേഷം ചെന്നൈ കോളേജ് ഓഫ് ആർട്‌സിൽ ചിത്രകലാ പഠനത്തിന് പോയ യു.എ. ഖാദർ സാമ്പത്തിക ക്ലേശം കാരണം പഠനം മുഴുമിക്കാനാവാതെ തിരിച്ചുവന്നു. കഥ യും വരയുമായി പിന്നെ ഹരങ്ങൾ. ചന്ദ്രികയിലെ കഥയ്ക്ക് ശേഷം തുടർച്ചയായി എഴുതി. 1955 ൽ നിലമ്പൂരിൽ കല്ലടി ഉണ്ണിക്കമ്മു സാഹിബിന്റെ മരക്കമ്പനിയിൽ ജോലി ലഭിച്ചു. കിഴക്കൻ ഏറനാടിന്റെ സാംസ്‌കാരിക ചലനങ്ങളുമായി ബന്ധപ്പെടാ ൻ അവസരം ലഭിച്ചത് ഇക്കാലത്താണ് (പൂമരത്തളിരുകളിൽ എന്ന പുസ്തകത്തിൽ ഖാദർ തന്റെ നിലമ്പൂർ ജീവിതത്തിന്റെ മധുരം പങ്കിടുന്നുണ്ട്).
ദേശാഭിമാനിയുടെ കീഴിൽ പ്രസിദ്ധീകരിച്ചു വന്നിരുന്ന പ്രപഞ്ചം വാരികയുടെ സഹപത്രാധിപരായും ഖാദർ ജോലി ചെയ്തു. 1960 ൽ കേരള ഹെൽത്ത് സർവീസിലും 67 മുതൽ കോഴിക്കോട് ആകാശവാണിയിലും പ്രവർത്തിച്ചു. കോഴിക്കോട് ഗവൺമെന്റ് ജനറൽ ആശുപത്രി അഡ്മിനിസ്‌ട്രേഷനിൽ നിന്നു 1990 ൽ റിട്ടയർ ചെയ്തു. മംഗളം ദിനപത്രത്തിന്റെ കോഴിക്കോട് യൂനിറ്റിൽ റസിഡന്റ് എഡിറ്ററായും അദ്ദേഹം പ്രവർത്തിച്ചു.
അമ്പതിലേറെ കൃതികൾ രചിച്ചിട്ടുള്ള ഈ എഴുത്തുകാരന് 1983 ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. (തൃക്കോട്ടൂർ പെരുമ). കഥ പോലെ ജീവിതം എന്ന യാത്രാനുഭവ കൃതിക്ക് എസ്.കെ. പൊറ്റക്കാട് അവാർഡും ഒരു പിടി വറ്റ് എന്ന നോവലിന് അബുദാബി ശക്തി അവാർഡും ലഭിച്ചു. 1999 ലെ കുവൈത്ത് കെ.എം.സി.സിയുടെ സി.എച്ച് മുഹമ്മദ് കോയ അവാർഡ് അദ്ദേഹത്തിന്റെ കളിമുറ്റം എന്ന കൃതിക്കായിരുന്നു. കേരള സംസ്ഥാന ഫിലിം അവാർഡ് ജൂറി അംഗമായിരുന്നു യുഎ. ഖാദർ. ജൻമദേശമായ ബർമ കാണാൻ ആഗ്രഹമില്ലേയെന്ന് ഈ ലേഖകൻ ഒരിക്കൽ ചോദിച്ചപ്പോൾ ഖാദർക്ക ഒരു നിമിഷം മൗനിയായി.
- ഒരു തവണ ശ്രമിച്ചതാണ്. ഐരാവതിയും തേക്കിൻ കാടുകളും പഗോഡകളും വ്യാളീ രൂപങ്ങളുമൊക്കെ കാണാനാഗ്രഹമുണ്ട്. മുൻ രാഷ്ട്രപതിയുടെ പത്‌നി ബർമക്കാരിയായ ഉഷാ നാരായണൻ മുഖേനയും ശ്രമം നടത്തിയതായിരുന്നു. പോകാൻ കഴിഞ്ഞില്ല. 1995 ൽ യു.എ. ഖാദർ വിശുദ്ധ ഹജ്ജ് കർമം നിർവഹിച്ചു. 2020 ഡിസംബർ 12 ന് പ്രതിഭാശാലിയായ ഈ എഴുത്തുകാരൻ വിട വാങ്ങി. പത്‌നി പരേതയായ ഫാത്തിമാ ബീവി. മക്കൾ: ഫിറോസ്, കബീർ, അദീബ്, സറീന.