സീതി ഹാജി: നർമ്മം കൊണ്ട് മർമ്മം കാണിച്ചുതന്ന നേതാവ്
By: പി.വി ഹസീബ് റഹ് മാൻ കൊണ്ടോട്ടി
സീതി ഹാജി എന്ന നാമം ഒരാവേശമാണ്.
രാഷ്ട്രീയത്തിൽ കൽപ്പനകളുടെ വാള് കൊണ്ട് യുദ്ധം ചെയ്തു വിജയം കാണിച്ചു തന്ന കർമ്മ യോഗി. ഒരു ദശാബ്ദിയിൽ ഏറെ നിയമ സഭയിൽ വാക്കുകളിൽ മർമ്മവും നർമ്മവും ചേർത്ത് കിടിലം കൊള്ളിച്ചു മലപ്പുറം ജില്ലയിലെ എടവണ്ണയിലെ പത്തായക്കോടൻ സീതിക്കോയ എന്ന സീതി ഹാജി.അതിലേറെ കാലം ഹരിത വെളിച്ചമേകി രാഷ്ട്രീയ രംഗവും സമ്പുഷ്ടമാക്കി. കോമൺസെൻസും ലോക പരിചയവും മുതൽ കൂട്ടാക്കി തന്നെ കേൾക്കാനുള്ള സദസ്സിനെ സീതി ഹാജി കീഴടക്കി. പറയാനുള്ളത് പിന്നേക്ക് വെക്കുന്ന പതിവ് അദ്ദേഹ ത്തിനില്ലായിരുന്നു. അത് ആരെയും കൂസാതെ തന്റേടത്തോടെ തുറന്ന് പറഞ്ഞു ഈ വാഗ്ഭടൻ. വിനോദം പുരട്ടിയ വിജ്ഞാനത്തിന്റെ ക്യാപ്സ്യൂളുകൾ നിർലോഭം വാരി വിതറിയാണ് ഈ നേതാവ് കടന്ന് പോയത്.
1980-ലെ മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ നടന്ന ഐതിഹാസികമായ ഭാഷ സമരത്തെ തുടർന്ന് ഉണ്ടായ മലപ്പുറം വെടിവെപ്പിൽ മജീദ്, റഹ്മാൻ, കുഞ്ഞിപ്പ വെടിയേറ്റ് മരിച്ചപ്പോൾ പെരിന്തൽമണ്ണയിലെ ഡി.വൈ.എസ്.പി വാസു ദേവമേനോന്റെ വീട്ടുപടിക്കൽ എത്തി "എടാ വാസുദേവാ ഡി വൈ എസ് പിയെ കൊന്നാലും വകുപ്പ് 302 ആണ്. ഡി വൈ എസ് പിക്ക് വെടി വെക്കാൻ മേലധികാരിയുടെ ഉത്തരവ് വേണം. പത്തായക്കോടൻ സീതിയുടെ തോക്കിന് ആരുടെയും ഓർഡർ വേണ്ട.ഓർത്തു നടന്നോ... എന്ന് വെല്ലുവിളിക്കാൻ ആർജ്ജവം കാണിച്ച ഒരേയൊരു നേതാവ്.
ബാല്യം തൊട്ടെ സീതിക്കോയ മുസ്ലീം ലീഗിനൊപ്പമുണ്ടായിരുന്നു. അക്കാലത്ത് ഉണ്ടായിരുന്ന ബാല ലീഗിന് വേണ്ടി സിന്ദാബാദ് വിളിച്ചു നടന്ന സീതിക്കോയ നാലാം ക്ലാസിൽ പഠനം നിർത്തി പിതാവ് കോയ ഉമ്മറിന്റെ കൂടെ ചാലിയാറിൽ തെരപ്പൻ കുത്തിലേക്ക് മാറിയ പ്പോഴും ലീഗിനോടുള്ള ഇഷ്ടം കൂടെ ഉണ്ടായിരുന്നു. കൂടെയുള്ളവരോട് രാഷ്ട്രീയം പറഞ്ഞ് ചാലിയാറിലൂടെ കോഴിക്കോട്ടേക്ക് തെരപ്പം കുത്തുമ്പോഴും വഴിയിൽ എവിടെ എങ്കിലും മുസ്ലിം ലീഗ് യോഗങ്ങൾ കണ്ടാൽ തടികൾ കരക്കടുപ്പിക്കും. പിന്നെ അത് കഴിഞാവും ലക്ഷ്യത്തിലേക്ക് തുഴയുക. പതിനാലാം വയസ്സിൽ മുഹമ്മദലി ജിന്നയുടെ വളണ്ടിയർ-കോർ നാഷണൽ ഗാർഡിൽ സജീമായി. മെഗാ ഫോണിലൂടെയുള്ള മുദ്രാവാക്യം വിളിയായിരുന്നു ഇഷ്ട പ്രവർത്തനം.
1958 ഏപ്രിൽ മാസം 26, 27,28 തിയ്യതികളിൽ കേരള സംസ്ഥാന മുസ്ലിം ലീഗ് സമ്മേളനം നടക്കുന്ന കാലം. ആലപ്പുഴ ലജ്നത്ത് നഗറിൽ നടന്ന ഐതി ഹാസികമായ ഈ സമ്മേളന മായിരുന്നു പാർട്ടിയുടെ പ്രഥമ വാർഷിക സമ്മേളനം. ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മാഈൽ, സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ, സീതി സാഹിബ് ഉൾപ്പെടെ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ ഇതിഹാസങ്ങൾ നേതൃത്വം കൊടുക്കുന്ന സമ്മേളനം കൂടിയാ യിരുന്നു ഇത്. സമ്മേളനത്തിൽ പങ്കെടുക്കാൻ എടവണ്ണയിലെ ബാലലീഗ് നേതാവ് പത്തായ ക്കോടൻ സീതിക്കോയക്കും അമിതിമായ ആഗ്രഹം. യാത്രക്കും ചിലവിനുമുള്ള പണം കണ്ടെത്താൻ കഴിയാതെ വന്നത് സീതിക്കും സുഹൃത്തുകൾക്കും ആശങ്കയായി.ഒടുവിൽ മാർഗ്ഗം കണ്ടെത്തി. വീട്ടിലെ ആട്ടിൻ കുട്ടിയെ വീട്ടുകാർ അറിയാതെ സീതി ഹാജി വിറ്റു പണം കണ്ടെത്തി. (സുഹൃത്ത് മദാരി ഇബ്രാഹീം വീട്ടിലെ ആട്ടിൻകുട്ടിയാണ് എന്ന് ഒരു പുസ്തകത്തിൽ കാണുന്നുണ്ട്). സമ്മേളന ത്തിൽ പങ്കെടുത്ത് ആറാം ദിവസമാണ് സീതിക്കോയയും സുഹൃത്തുക്കളും എടവണ്ണയിൽ തിരിച്ചെത്തിയത്. ഈ സമ്മേളനത്തിൽ വെച്ചാണ് സംസ്ഥാന എം.എസ്.എഫ് കൗൺസിൽ നിലവിൽ വന്നത് എന്നത് മറ്റൊരു ചരിത്രം.
1964-ൽ മുപ്പത്തിരണ്ടാമത്തെ വയസ്സിലാണ് സീതിക്കോയ ആദ്യമായി മൽസര രംഗത്ത് ഇറങ്ങുന്നത്. മരവ്യവസായത്തിൽ നില യുറപ്പിച്ച് തുടങ്ങിയകാലം കൂടിയായിരുന്നു ഇത്. കോൺഗ്രസിന് വ്യക്തമായ ആധിപത്യ മുണ്ടായിരുന്ന ഒതായിയിൽ പൗരപ്രമാണി കൂടിയായ പി.വി.ഷൗകത്തലിക്ക് എതിരെയായിരുന്നു സീതിക്കോയ നോമിനേഷൻ നൽകിയത്. പിൽ കാലത്ത് എടവണ്ണ പഞ്ചായത്ത് പ്രസിഡന്റും എ.ഐ.സി.സി അംഗവുമായിരുന്ന പി.വി. ഷൗകത്തലി ലോകസഭ തെരഞ്ഞെടുപ്പിൽ മഞ്ചേരി മണ്ഡലത്തിൽ നിന്ന് രണ്ടാം തവണയും മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി രുന്ന ഖാഇദെ മില്ലത്ത് ഇസ്മാഈൽ സാഹിബിന്റെ എതിർ സ്ഥാനാർ ത്ഥിയായിരുന്നു. സീതികോയ ഒതായിൽ നോമിനേഷൻ കൊടുത്തത് ചർച്ചയായി. മുസ്ലിം ലീഗിന് അന്ന് തീരെ വേരോട്ടമില്ലാത്ത ഒതായി വാർഡിൽ നിൽക്കുന്നത് പിതാവ് കോയ ഉമർ ഉൾപ്പെടെ വീട്ടുകാർ വരെ എതിർത്തു. പക്ഷെ സീതിക്കോയ പിന്തിരിയാൻ തയ്യാറായില്ല. ജയം അല്ല ലക്ഷ്യം കോൺഗ്രസ് എതിരില്ലാതെ തെരഞ്ഞെടു ക്കുന്ന ഒതായിൽ മുസ്ലിം ലീഗിന് വേരുകൾ ഉണ്ടാക്കുകയാണ് ഉദ്ദേശമെന്ന് മറുപടി നൽകി. തെരഞെടുപ്പ് ഫലം വന്നു. ജയം ഷൗക്കത്തലിക്ക്. പക്ഷെ സീതിക്കോയക്ക് അത് വിജയമായിരുന്നു. അതുവരെ എതിരില്ലാതെ തെരഞ്ഞെടുക്കാറുള്ള ഒതായി വാർഡിൽ ലീഗിന് ചലനമുണ്ടാക്കുന്നതിൽ സീതി വിജയിക്കുക തന്നെ ചെയ്തു. അന്ന് 600 വോട്ടുകളുള്ള ഈ വാർഡിൽ 10 വോട്ടുകൾ പോലും ലീഗിന് ലഭിക്കാത്ത കാലം. സീതി ക്കോയ 43 വോട്ടുകൾ നേടാനായത് കോൺ ഗ്രസിൽ തന്നെ ആശ്ചര്യമുണ്ടാക്കി. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ പത്തപ്പിരിയം വാർഡിൽ നിന്ന് ജയിച്ച സീതിക്കോയ വൈകാതെ തന്നെ എടവണ്ണ പഞ്ചായത്ത് ബോർഡിന്റെ പ്രസിഡന്റുമായി.പിൽക്കാലത്ത് 2011-ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഏറനാട് മണ്ഡലത്തിൽ ഷൗക്കത്തലി ഹാജിയുടെ മകൻ പി.വി. അൻവറിനെ തോൽപിച്ച് സീതി ഹാജിയുടെ മകൻ പി.കെ. ബഷീർ നിയമസഭയിൽ എത്തി എന്നത് മറ്റൊരു ചരിത്രം. പി.വി. അൻവർ പിന്നീട് നിലമ്പൂർ മണ്ഡലത്തിൽ നിന്നും എം.എൽ.എ ആയി. പി.കെ.ബഷീർ സാഹിബ് മൂന്നാം തവണയും ഏറനാട്ടിൽ നിന്ന് എം.എൽ.എ യായി. യഥാർത്ഥത്തിൽ സീതിക്കോയയുടെ തോൽവി ആത്മവീര്യം വർദ്ദിപ്പിക്കുകയായിരുന്നു. ആദ്യത്തെയും അവസാനത്തെയും തോൽവിയായിരുന്നു അത്. ഇതിന് പിന്നാലെ തന്നെ അദ്ദേഹം തന്റെ ബിസിനസ് രംഗവും സജീവമാക്കി. 1965-ൽ നിലമ്പൂർ കോവിലകം കൈവശമുണ്ടായിരുന്ന വനത്തിലെ തേക്ക് ഉൾപ്പെടെ മരം സീതിക്കോയ ലേലം ചെയ്ത് എടുത്തു. ഇതോടെ ഈ രംഗത്ത് അദ്ദേഹം പേരെടുത്ത മരവ്യവസായി ആയി മാറി. ഇതേ വർഷം തന്നെ പരിശുദ്ദ ഹജ്ജ് കർമ്മം നിർവ്വഹിക്കാനും സീതിക്കായക്ക് കഴിഞ്ഞു. ഇതോടെ മുപ്പത്തിമൂന്നുകാരൻ സീതിക്കോയ നാട്ടുകാരുടെ പ്രിയപ്പെട്ട സീതിഹാജിയി ലേക്ക് പരിണമിക്കുകയായിരുന്നു.
മരവ്യാപാരം അഭി വൃദ്ധിയിൽ എ ത്തിയതോടെ "ഗോപാലൻ" എന്ന കൊമ്പൻ ആനയും പത്തായകോടൻ സീതി ഹാജിയുടെ സ്വന്തമായി കൂപ്പിൽ എത്തി. ഫറോക്കിലെ വ്യവസായി അവറാൻക്കുട്ടി ഹാജിയിൽ നിന്നാണ് ഈ ആന സ്വന്തമാക്കി യത്. പകരം നൽകിയത് ആനയെ വെല്ലുന്ന കൂറ്റൻ ഈട്ടി തടിയായിരുന്നു. വർഷങ്ങളോളം "ഗോപാലൻ" തല എടുപ്പോടെ സീതി ഹാജി യുടെ സ്വന്തക്കാരനായി ഉണ്ടായിരുന്നു. ഗോപാലനെ പാലക്കാട് ക്ഷേത്ര കമ്മറ്റിക്ക് വിറ്റതിന് പിന്നിൽ "ഇന്ദിര", അംബിക പേരിലുള്ള ആനകളും വീട്ടിലെത്തി. സി.എച്ച് മായുള്ള ആത്മബന്ധം ശക്തമായ കാലഘട്ടം കൂടിയായിരുന്നു ഇത്. സീതി ഹാജിയിലെ കഴിവുകൾ പുറത്തെടുത്തതും സി.എച്ച് തന്നെ. ഇത് സീതിഹാജിതന്നെ പലപ്പോഴും പറയാറുണ്ട്. എന്റെ സി.എച്ച് എന്ന് പറയാത്ത സീതി ഹാജി യുടെ പ്രസംഗങ്ങളും കുറവായി രിക്കും. ഈ ആത്മബന്ധം തന്നെയാണ് 1970-ൽ സി.എച്ച് കൊണ്ടോട്ടിയിൽ മൽസരിച്ച പ്പോൾ സീതി ഹാജി ഊണും ഉറക്കു മില്ലാതെ മുന്നിൽ നിന്നതും. സി.എച്ചിന് ചരിത്ര ഭൂരിപക്ഷം നേടി കൊടുത്തപ്പോഴും സീതി ഹാജിയുടെ മറുപടി അത് എന്റെ കടമയാണ് എന്നായിരുന്നു. ആ സ്നേഹം കൊണ്ടോട്ടി ക്കാരുടെ ഖൽബിലാണ് സീതി ഹാജിയെ കുടി ഇരുത്തിയത്.
1977 മുതൽ കൊണ്ടോട്ടിക്കാരുടെ പ്രിയ എം.എൽ. എ കൂടി ആയതോടെ കൊണ്ടോട്ടിക്ക് രാഷ്ട്രീയ പരമായും വികസന പരമാ യും പുതിയ മുഖം കൂടി കൈവരുകയായിരുന്നു.
മുസ്ലിം ലീഗ് ചരിത്രത്തിലെ ഏറനാടൻ ശബ്ദം
ബാല്യം തൊട്ട് ബാലലീഗിൽ തുടങ്ങി കേരള രാഷ്ട്രീയത്തിൽ നാല് പതിറ്റാണ്ടിലേറെകാലം ഇതിഹാസം സൃഷ്ടിച്ച പ്രതിഭയാണ് പി. സീതി ഹാജി. 1932 ആഗസ്റ്റ് 16 ന് മലപ്പുറം ജില്ലയിലെ എടവണ്ണയിലെ പത്തായക്കോടൻ കോയാ ഉമ്മറിന്റെയും പുളിക്കൽ പാത്തുമ്മയുടെയും മൂന്നാമത്തെ മകനായി ജനനം. സീതിക്കോയയാണ് യഥാർത്ഥ പേര്. സ്വതന്ത്ര സമര സേനാനിയായിരുന്ന പിതാവ് കോയ ഉമ്മറിന്റെ 1921-ലെ മലബാർ സമര കാലത്ത് ബ്രിട്ടീഷ് പട്ടാളം അറസ്റ്റു ചെയ്തു. ബെല്ലാരി ജയിലിൽ ആറ് വർഷം ജയിൽ ശിക്ഷ. നിലമ്പൂരിൽ നിന്ന് മരങ്ങൾ ചേർത്ത് കെട്ടി തെരപ്പമാക്കി ചാലിയാർ പുഴയിലൂടെ കല്ലായ്, ബേപ്പൂർ എന്നിവിടങ്ങളിൽ എത്തിക്കലായിരുന്നു കോയ ഉമ്മറിന്റെ തൊഴിൽ . സാഹസികമായിരുന്നു ഇത്. ജയിൽ ശിക്ഷ കഴിഞ് തിരിച്ചെത്തി ഈ തൊഴിൽ തുടർന്നു. കഷ്ടപ്പാടറിഞ ബാല്യമായിരുന്നു സീതിക്കോയയുടെത്. എടവണ്ണ അലവി മൗലവിയുടെ ശിക്ഷണത്തിൽ ഓത്തു പള്ളിയിൽ പ്രാഥമിക പഠനം. കൂടെ എടവണ്ണ മാപ്പിള സ്കൂളിൽ പഠിച്ചെങ്കിലും നാലാം ക്ലാസിൽ വെച്ച് പഠനം നിർത്തി. പിന്നീട് പിതാവിനനൊപ്പം തെരപ്പംകുത്തൽ തൊഴിലിൽ കൂടി. ബാല്യത്തിൽ തന്നെ ഇളം കൈകൾ കൂറ്റൻ മരത്തടികളോട് മല്ലിട്ട ജീവിതം. പതിനാറാമത്തെ വയസ്സിൽ ഈ മേഖലയിൽ കൂടുതൽ സജീവമായി. കൂരിരുട്ടിൽ ചാലിയാറിന്റെ ഓളത്തിന്റെ ഗതികൾ കണ്ടറിഞ് നിലമ്പൂരിൽ നിന്ന് മരങ്ങൾ കല്ലായിൽ എത്തിക്കാൻ സീതിക്കോയ സമർത്ഥനായി. 1960 കളുടെ തുടക്കത്തോടെ മരകച്ചവട രംഗത്ത് സീതിക്കോയ പേരെടുത്ത് തുടങ്ങി. മരം കണ്ട് മനസ്സ് കൊണ്ട് കുവീക്ക് അളന്ന സീതിക്കോയ 1965-ൽ നിലമ്പൂർ കോവിലകം വക വനം ലേലത്തിനെടുത്തതോടെ കിഴക്കൻ ഏറനാട്ടിലെ കേളികേട്ട മരവ്യാപാരിയായി മാറി. ഈ വർഷം തന്നെ ഹജ്ജ് കർമ്മം നിർവഹിച്ച സീതിക്കോയ മുപ്പത്തിമൂന്നാമത്തെ വയസ്സിൽ സീതി ഹാജിയായി. മുസ്ലിംലീഗായിരുന്നു എല്ലാം. പതിനാലാമത്തെവയസ്സിൽ മൗലാന മുഹമ്മദലി ജിന്നയുടെ നാഷണൽ ഗാർഡിൽ വളണ്ടിയർ ആയി. മുപ്പത്തിരണ്ടാമത്തെ വയസ്സിൽ ആദ്യ മൽസരം. എടവണ്ണ പഞ്ചായത്ത് ബോർഡിലേക്ക് കോൺഗ്രസിന്റെ കുത്തക വാർഡായ ഒതായി വാർഡിൽ കോൺഗ്രസ് നേതാവും ഒതായിലെ പ്രമാണിയുമായിരുന്ന പി.വി.ഷൗക്കത്തലിക്കെതിരെയായിരുന്നു നിന്നത്. ഈ വാർഡിൽ മൽസരിച്ചത് വഴി ഹോട്ടലിൽ നിന്ന് പോലും ഭക്ഷണം നൽകുവാൻ ഭയം കാണിച്ച കാലം. വീട്ടിൽ നിന്ന് വരെ എതിർപ്പുകൾ ഉണ്ടായിട്ടും സീതിക്കോയ പിൻമാറിയില്ല.തോൽക്കുമെന്നുറപ്പായിരുന്നു. ലക്ഷ്യം ഒതായിൽ മുസ്ലിം ലീഗിന് വേരോട്ടമുണ്ടാക്കുക മാത്രം. മൽസരത്തിൽ സീതിക്കോയ തോറ്റു. പക്ഷെ പത്ത് വോട്ടുകൾ പോലും ലഭിക്കാത്ത ഒതായി വാർഡിൽ 43 വോട്ടുകൾ നേടാനായി.
പിന്നീട് എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ് ആയി. തുടർന്ന് പടിപടിയായി പാർട്ടി നേതൃത്വത്തിലേക്ക്. പേരൂൽ അഹമ്മദ് സാഹിബ് പി.ടി ബീരാൻക്കുട്ടി മൗലവി, ബാപ്പു കുരിക്കൾ തുടങ്ങിയവരിൽ നിന്ന് പകർന്ന് കിട്ടിയ പാർട്ടി ആവേശം പാർട്ടിയുടെ കടുത്ത ആരാധകനാക്കി.ഏറനാട് താലൂക്ക് മുസ്ലീം ലീഗ് സെക്രട്ടറിയിൽ നിന്ന് ആരംഭിച്ച രാഷ്ട്രീയ യാത്ര സംസ്ഥാന ഉന്നതാധികാര സമിതി അംഗം വരെയായി. സി.എച്ച് ആയിരുന്നു രാഷ്ട്രീയ ഗുരു. ഈ ആത്മ ബന്ധം സീതി ഹാജിയുടെ വളർച്ചക്കും ആക്കം കൂട്ടി. 1977-ൽ ആദ്യമായി കൊണ്ടോട്ടി മണ്ഡലത്തിൽ നിന്നും നിയമസഭ സാമാജികനായി. 1980 ലും 1982, 1987-ലും നടന്ന നിയമസഭ തെരഞെടുപ്പിൽ കൊണ്ടോട്ടിയിൽ നിന്ന് തന്നെ നിയമസഭയിൽ എത്തി. 1991 ൽ താനൂരിൽ നിന്നാണ് അഞ്ചാം തവണ എം.എൽ.എ ആയത്. സംഘാടകൻ, പ്രഭാഷകൻ എന്നതിന് പുറമെ വെട്ടി തുറന്നുള്ള ഏറനാടൻ നർമ്മ ശൈലി കൊണ്ട് നിയമസഭക്കകത്തും പുറത്തും സീതി ഹാജി ഖ്യാതി നേടി. നർമ്മ ലോകത്തും തിളങ്ങിയ അദ്ദേഹത്തിന്റെ പല നിയമസഭ പ്രസംഗ ത്തിലെ പരാമർശങ്ങൾ വിവാദത്തിന് കാരണമായി. ഒട്ടേറെ നിയമസഭ സമിതികളിൽ ചെയർമാനായിരുന്നു. സി.എച്ച്, കെ. കരുണാകരൻ, ഇ.കെ.നായനാർ, എം.വി. രാഘവൻ, ബേബി ജോൺ, പി.എം. അബൂബക്കർ തുടങ്ങിയവർ സീതി ഹാജി യുടെ രാഷ്ട്രീയ ജീവിതത്തിലെ ഭാഗമായവ രാണ്. 1991-ൽ ചീഫ് വിപ്പായിരിക്കെ അർബുദ രോഗത്തെ തുടർന്ന് ഡിസംബർ 5 ന് പുലർച്ചെ മരണം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരണപ്പെടുമ്പോൾ പ്രായം 59.
ഒരു നേതാവിനെ സൃഷ്ടിക്കുന്ന ഒരു പശ്ചാത്തലമുണ്ട്. സീതി ഹാജി എന്ന രാഷ്ട്രീയ നേതാവിനെ വ്യക്തിത്വം കൂടുന്ന പശ്ചാത്തലമായത് പരുക്കൻ ജീവിതത്തിലെ പച്ചയായ യഥാർത്ഥ്യങ്ങളാണത്. ചാലിയാർ പുഴ പോലെ ഒഴുകി ഒഴുകി അത്. ചിലപ്പോഴത് സംഗീതാത്മകമായി. ചിലപ്പോൾ കലുശിതവും. ഒരു പാട് സ്വപ്നങ്ങളെയും പേറി ഒരു പാട് യാഥാർത്ഥ്യങ്ങളെയും വഹിച്ച് കടന്ന് പോവുന്ന ചാലിയാറിനെ പോലെ തന്നെയായിരുന്നു ചാലിയാറിന്റെ തീരത്ത് ജീവിച്ച ആ നാടൻ മനുഷ്യന്റെ പ്രകൃതവും പ്രവർത്തന മേഖലയുമെല്ലാം.
നേതാവെന്ന നാട്യം ഒട്ടും തീണ്ടാതെ പച്ചയായ ഒരു മനുഷ്യനായി അവസാനം വരെ ജീവിച്ചു എന്നത് കൊണ്ട് തന്നെയാണ് ഓർമ്മയായിട്ട് 34 വർഷമായിട്ടും സീതി ഹാജി ഇന്നും ജന മനസ്സുകളിൽ മരിക്കാതിരിക്കുന്നതും..