VOL 06 |
 Flip Pacha Online

ശരീഫ് ഹാജി മണ്ണിശേരി

By: ഡോ. എം.കെ മുനീർ എം എൽ എ

ശരീഫ് ഹാജി മണ്ണിശേരി
മണ്ണിശ്ശേരി ഷെരീഫ് സാഹിബിനെ ഞാൻ കുട്ടിക്കാലം മുതൽ കാണാൻ തുടങ്ങിയതാണ്. എന്റെ പിതാവിന്റെ അരികിൽ സ്ഥിരമായി വന്ന് കൊണ്ടിരുന്ന ബാപ്പയുടെ വത്സര ശിഷ്യന്മാർ ആയിരുന്നു കുഞ്ഞാലി കുട്ടി സാഹിബിന്റെ ജേഷ്ട സഹോദരൻ ഹൈദർ ഹാജിക്കയും ഷെരീഫ് സാഹിബും. ഹൈദർ ഹാജിക്കയും ഷെരീഫ് സാഹിബും ഉറ്റമിത്രങ്ങളായിരുന്നു. അവർ സ്ഥിരം വാപ്പയുടെ അടുത്ത് വരാറുണ്ടായിരുന്നു.അന്ന് സജീവമായി രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നത് ഹൈദർ ഹാജിക്കയാണ്. അവർ രണ്ട് പേരുടെയും മുഖം എന്റെ ഉള്ളിൽ കുട്ടിക്കാലം മുതൽ ഉള്ളതാണ്. ആ പ്രദേശത്തെ ലീഗ് എന്നുപറഞ്ഞാൽ അത് സിരകളിൽ കൊണ്ടുനടക്കുന്ന വ്യക്തിയായിരുന്നു ഷെരീഫ്കാക്ക. ഷരീഫ്കാക്ക എന്റെ പിതാവ് എന്നു പറഞ്ഞാൽ വേറെ ഒന്നും ഇല്ല. ആ കാലഘട്ടത്തിൽ മലപ്പുറത്ത് വാപ്പ ഉണ്ടായിരുന്നത് പാണക്കാട് പിഎംഎസ്എ പൂക്കോയ തങ്ങളുടെ അടുത്തായിരുന്നല്ലൊ. പൂകോയ തങ്ങളുടെ സന്തത സഹജാരി ആയിരുന്ന ഷരീഫ്കക്ക് അന്ന് മുതൽ പിതാവുമായുള്ള ആത്മബന്ധം ശരിക്കും ഞങ്ങളുടെ കുടുംബത്തോട് വരെ ഉണ്ടായി. പ്രാദേശികമായി പാർട്ടിയെ വളർത്തുന്നതിൽ ഏറെ പങ്ക് വഹിച്ച ശരീഫ് സാഹിബ് ചന്ദ്രികയുടെ മലപ്പുറം ജില്ലാ ബ്യൂറോ ചീഫ് കൂടി ആയിരുന്നു എന്നതും പ്രത്യകം എടുത്ത് പറയേണ്ടതാണ്. പിന്നീട് അദ്ദേഹം പ്രവാസി ആകുകയും അവിടെയും ചന്ദ്രിക ലേഖകനായും കെഎംസിസി സംഘാടകനാകുകയും ചെയ്തു. മുൻസിപ്പൽ കൗൺസിലറായി ഭരണമികവ് തെളിയിക്കുകയും ചെയ്തു. 2001-ൽ ഈയുള്ളവൻ മലപ്പുത്ത് നിന്ന് ജനവിധി തേടി പൊതുമരാമത്ത് മന്ത്രി ആയപ്പോൾ ഹൈദർ ഹാജിക്ക തന്നെ ആണ് എന്നോട് പറയുന്നത് ഷരീഫ്കയെ നിങ്ങൾക്ക് കൂടെ നിർത്താം നിങ്ങളുടെ സ്വന്തം ഒരാളാണ് എന്ന്.അങ്ങനെ എന്റെ സ്റ്റാഫിൽ ഒരു അംഗമായി ഷരീഫ്ക മാറി. അതിന് മുമ്പ് തന്നെ ഞാൻ ഷരീഫ്ക ആയിട്ട് അടുത്ത് കഴിഞ്ഞിരുന്നു. 1991 മുതൽ 1996 വരെ ഞാൻ കോഴിക്കോട് നിയോജക മണ്ഡലത്തിൽ നിന്നും മത്സരിച്ച ശേഷം പാണക്കാട് ഷിഹാബ് തങ്ങൾ അന്ന് പറഞ്ഞത് ഇനി നീ മലപ്പുറത്തേക്ക് വാ എന്റെ മണ്ഡലത്തിലേക്ക് എന്ന്. മലപ്പുറം മണ്ഡലത്തിൽ പാണക്കാട് ബൂത്തിൽ എപ്പോഴും ആദ്യത്തെ വോട്ട് ചെയ്യുന്നത് ഷിഹാബ് തങ്ങൾ ആണ്. അത്കൊണ്ടാണ് അദ്ദേഹം എന്റെ മണ്ഡലത്തിലേക്ക് വരാൻ പറഞ്ഞത്. അത് എന്റെ ഒരു മഹാ ഭാഗ്യമാണ്. കാരണം പാണക്കാട് കുടുംബം മുഴുവൻ അതിരാവിലെ അവിടത്തെ സ്ഥാനാർഥി ആയ എനിക്കുവേണ്ടി വോട്ട് ചെയ്യാൻ പോകുന്നു എന്ന് പറയുന്നതിനെക്കാൾ ഒരു അംഗീകാരവും ഒരു അഭിമാനവും തോന്നാൻ വേറെ എന്താ വേണ്ടേ. അങ്ങനെ രണ്ട് തവണ മലപ്പുറത്ത് തന്നെ നിൽക്കാൻ എന്നെ ശിഹാബ് തങ്ങൾ നിർബന്ധിച്ചു.അന്ന് ആ പ്രദേശത്തിൽ വോട്ട് രേഗപ്പെടുത്താൻ എല്ലാ വീടുകളിലും കയറി ഇറങ്ങാൻ കൂടെ ഒരു നിഴൽ പോലെ വാപ്പയുടെ സ്വന്തം ഷെരീഫ് മണ്ണിശ്ശേരി ഉണ്ടാവുമായിരുന്നു. മണ്ണിശ്ശേരി കുടുംബം തന്നെ അതിൽ ഉണ്ടാവുമായിരുന്നു. അദ്ദേഹത്തിന്റെ പുത്രൻ നൗഷാദ് മണ്ണിശ്ശേരി ചെറുപ്പത്തിലെ ഉജ്ജ്വല പ്രാസംഗികനാണ് എനിക്ക് വേണ്ടി കൊച്ചു കുട്ടിയായിരിക്കുമ്പോ തന്നെ അവിടെ ഒക്കെ ഓടിനടന്ന് പ്രസംഗിക്കുകയായിരുന്നു നൗഷാദ് മണ്ണിശ്ശേരി. അങ്ങനെ ആ മണിശ്ശേരി കുടുംബവുമായി അഭേദ്യ ബന്ധം ഉള്ള കുടുംബമായി മാറി. പിന്നെ ആ വീട്ടിൽ ചെല്ലും ചായകുടിക്കും ഇടക് ഷരീഫ്കയെ പോയി കാണും.നൗഷാദ് മണ്ണിശ്ശേരിയെ വാത്സല്യത്തോടെ കൊണ്ട് നടന്നതും ഒക്കെ ഇന്നും ഓർമയിൽ മാറിമറിയുന്നു. ഉബൈദ് എംൽഎ ആയിരുന്നു അവിടെ മണ്ഡലം ജനറൽ സെക്രട്ടറിയും തിരഞ്ഞെടുപ്പ് കൺവീനറും.അദ്ദേഹവും ഷെരീഫ് സാഹിബിന്റെ കുടുംബത്തിന്റെ കാര്യങ്ങളും പറഞ്ഞുതരുമായിരുന്നു. ആ ഷെരീഫ് സാഹിബ് പിന്നീട് എന്റെ സ്റ്റാഫിലെ ഒരു അംഗമായി, ഞാൻ ഒരിക്കലും ഒരു സ്റ്റാഫ് ആയിട്ടല്ല അദ്ധേഹത്തെ കണ്ടത് എന്റെ പിതൃതുല്യനായിട്ടുള്ള ഒരാളായിട്ടാണ്. അദ്ദേഹം വഴിയാണ് എപ്പോഴും ഹൈദർ ഹാജിക്കയുടെ അടുത്ത് പോവലും സംസാരിക്കലും ഒക്കെ. കുഞ്ഞാലിക്കുട്ടി സാഹിബ് സജീവ രാഷ്ട്രീയത്തിൽ വരികയും എന്റെ നേതാവ് ആയി വരികയും ഒക്കെ ചെയ്യുന്നതിന് മുമ്പ് തന്നെ ഹൈദർ ഹാജിക്കയും എന്റെ വാപ്പയും തമ്മിലുള്ള ബന്ധത്തിലാണ് ഹൈദർ ഹാജിക്കയെ എനിക്ക് നന്നായിട്ട് അറിയാവുന്നത്. അവസാന നാളുകളിലും രോഗാവസ്ഥനായിരുന്ന സമയത്തും ഞാൻ ഷെരീഫ്കയെ ഇടക്ക് പോയി കാണാറുള്ളതാണ്. മുസ്ലിം ലീഗ് എന്ന് പറയുന്നത് അദ്ദേഹത്തിന്റെ നാടി ഞരമ്പുകളിൽ ഒഴുകുന്ന ഒരു വ്യക്തിയായിരുന്നു. മുസ്ലിം ലീഗ് പാർട്ടിയുടെ സ്ഥാപിതം കാലം മുതൽക്കേ പാർട്ടിക്ക് കാവൽ ഭടന്മാരായിട്ടുള്ള അദ്ദേഹത്തിന്റെ പ്രപിതാക്കളുടെ ഓർമകൾ എന്നും ആവേശം കൊള്ളിക്കുന്നതാണ്. ആ മഹിത പാരമ്പര്യം കാത്ത് സൂക്ഷിക്കാൻ അദ്ദേഹത്തിന്റെ കാലശേഷത്തിന് ഇപ്പുറവും എം.എസ്. എഫ്‌, യൂത്ത് ലീഗ് നേതാവും ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റായി പ്രശംസനീയമായ പ്രവർത്തന മികവുകൾ കാഴ്ചവച്ച് നൗഷാദ് ഇപ്പോൾ മലപ്പുറം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കൂടി ആണന്നത് ഏറെ സന്തോഷം നൽകുന്ന ഒരു കാര്യം കൂടിയാണ്. മലപ്പുറത്ത് എല്ലാ സൗകര്യങ്ങളോട് കൂടി ഭാഷ സ്മാരകം യാഥാർത്യമാക്കാൻ സാധിച്ചു എന്നത് തന്നെ നൗഷാദിന്റെ പ്രവർത്തന മികവ് അറിയിക്കുന്നതാണ്.നൗഷാദിനെ കാണുമ്പോയൊക്കെ അദ്ദേഹത്തിലൂടെ ഷെരീഫ് സാഹിബിനെ ആണ് ഞാൻ കാണുന്നത്. പ്രസംഗത്തിലും സംഘാടനത്തിലും നല്ല കഴിവുള്ള നൗഷാദ് നമ്മുടെ പ്രതീക്ഷ കൂടിയാണ്. ശരീഫ് ഹാജിയുടെ വേർപാട് പാർട്ടിക്ക് എന്നത് പോലെ ഞങ്ങളുടെ കുടുംബത്തിനും വലിയ നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്.