റയാൻ വില്യംസ് ഇന്ത്യൻ ജേഴ്സിൽ കളിക്കുമ്പോൾ അത് രാജ്യത്തെ ഫുട്ബോളിന് സ്വപ്ന നിയോഗമാണ്
By: മിർഷാ മഞ്ഞപറ്റ
കാലങ്ങളായി രാജ്യത്തെ ഫുട്ബോൾ പ്രേമികൾ ഒന്നടങ്കം പറഞ്ഞ ഒരു നീണ്ട ആഗ്രഹ സഫലീകരണമാണ് റയാൻ വില്യംസിലൂടെ പൂർത്തിയാവുന്നത്.ഇന്ത്യൻ ഫുട്ബോളിന്റെ നിലവിലെ അത്രമേൽ ദയനീയമായ അവസ്ഥ നമ്മൾക്ക് എല്ലാവർക്കും അറിയാവുന്നതാണ്.ഫിഫ റാങ്കിൽ അടക്കം വീണ്ടും,വീണ്ടും പിന്നോട്ട് പോവുകയാണ്.കുറച്ച് വർഷങ്ങൾ മുമ്പ് ആദ്യ 100 ൽ ഇടം പിടിച്ചിരുന്ന ഇന്ത്യ ഇപ്പോൾ 140 നും അപ്പുറത്താണ് ആ അവസ്ഥ രാജ്യത്തിന്റെ ഫുട്ബോൾ അവസ്ഥയെ കണക്ക് കൊണ്ട് സൂചിപ്പിക്കുന്നതാണ്.ഇന്ത്യയുടെ മൂന്നിലും ഒന്നും പോലും ഇല്ലാത്ത കുഞ്ഞൻ രാജ്യങ്ങൾ വരെ 2026 ലെ ലോക ഫുട്ബോൾ മാമാങ്കത്തിന് വണ്ടി കയറുമ്പോൾ നമ്മൾ ബംഗ്ലാദേശിനോട് വരെ തോറ്റ് നിൽക്കുകയാണ് എന്ന കാര്യം ഓർക്കണം.
എങ്ങനെ ഇന്ത്യൻ ഫുട്ബോളിന്റെ ഈ അതീവ സങ്കീർണ അവസ്ഥക്ക് മാറ്റം ഉണ്ടാവുമെന്ന് നമ്മൾ പലരും പലയാവർത്തി പല കാരണങ്ങൾ നിരത്തിയതാണ് അതിന് ഒന്നിനാണ് ഇപ്പോൾ പരിഹാരമായി തുടങ്ങുന്നത്.എന്തന്നാൽ നിലവിൽ വിദേശ രാജ്യങ്ങളിലെ വൻകിട ഫുട്ബോൾ ലീഗിൽ കളിക്കുന്ന ഒരുപാട് ഇന്ത്യൻ വംശജരായ താരങ്ങളുണ്ട് അവരെ കൊണ്ട് വരിക.ഒസി പ്ലെയേഴ്സ് എന്ന് പറയും നിലവിൽ പല യൂറോപ്യൻ രാജ്യങ്ങൾ എല്ലാം ചെയുന്നത് അങ്ങനെയാണ് അവരുടെയെല്ലാം ദേശീയ ടീമിൽ കളിക്കുന്നത് മറ്റു രാജ്യകാരായ താരങ്ങളാണ് അച്ഛൻ വഴിയോ അമ്മ വഴിയോ മറ്റു എന്തെങ്കിലും ബന്ധം കാരണം അവർ അവർക്ക് വേണ്ടി കളിക്കുന്നു.
ഇന്ന് നിങ്ങൾ ബംഗ്ലേദേശിനെ തന്നെ എടുത്തു നോക്കൂ ഹംസ ചൗധരി ഇംഗ്ലീഷ് ക്ലബായ ലൈസ്റ്റർ സിറ്റിയുടെ പ്രതിഭാനിരനായ താരം 2025ൽ അദ്ദേഹം കളിക്കാൻ തുടങ്ങിയതോടെ ബംഗ്ലാദേശിന്റെ മാറ്റം ഒന്ന് നോക്കണം.7 കളിയിൽ നിന്ന് 4 ഗോളുകൾ.
ഇന്നിപ്പോൾ ഇന്ത്യൻ ഫുട്ബോളിനും ഒരു ഹംസ ചൗധരിയെ ലഭിച്ചിരിക്കുകയാണ് സുനിൽ ഛേത്രിക്ക് ഒരു പകരക്കാരനെ കണ്ടത്താൻ കാലങ്ങളായി ഒരു ഉത്തരം തേടുന്നവർക്ക് പറയാം റയാൻ വില്യംസ് ഉണ്ടെന്ന്.
ഇന്ത്യൻ പൗരത്വം നേടിയ ഓസ്ട്രേലിയക്കാരൻ റയാൻ വില്യംസിന് ഇനി ഇന്ത്യൻ ഫുട്ബോൾ ടീമിനായി കളിക്കും.റയാന്റെ വരവ് തകർന്ന് പോയ രാജ്യത്തെ ഫുട്ബോളിനെ കുറച്ചെങ്കിലും ഒരു ആശ്വസമാണ് എന്ന് പറയാം.
നേരത്തെ തന്നെ റയാൻ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് അറിയുന്ന മുഖമാണ് ഐ എസ് എൽ ക്ലബ് ബംഗളൂരു എഫ്സി താരം കൂടിയാണ് റയാൻ.ഫുൾഹാം,പോർട്സ് മൗത്ത് എന്നി ടീമുകൾക്ക് വേണ്ടി കളിച്ച അദ്ദേഹം,ഓസ്ട്രേലിയൻ അണ്ടർ-20 അണ്ടർ-23 ടീമുകൾക്കും സീനിയർ ടീമിന് വേണ്ടി ഒരു മത്സരവും കളിച്ചിട്ടുണ്ട്.
റയാൻ വില്യംസിന്റെ അമ്മ മുംബൈയിൽ ജനിച്ച ആംഗ്ലോ-ഇന്ത്യൻ കുടുംബത്തിൽ നിന്നുള്ളയാളാണ്. അദ്ദേഹത്തിന്റെ മുത്തച്ഛൻ 1950-കളിൽ ബോംബെക്ക് വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്.തന്റെ പൂർവിക്ക പാരമ്പര്യമുള്ള ഒരു രാജ്യത്തിന്റെ ദേശീയ ജേഴ്സിയിൽ കളിക്കുന്നത് റയാൻ ഒരു സ്വപ്ന സാഫല്യമാണ്.
അന്താരാഷ്ട്ര തലത്തിൽ പരിചയസമ്പത്തുള്ളതും ഇന്ത്യൻ വേരുകളുള്ളതുമായ കളിക്കാരെ ടീമിലെത്തിക്കുന്നതിനുള്ള ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണ് റയാന്റെ വരവ് കാണുന്നത്.