കല്ലട്ര മാഹിൻ ഹാജി
By: ഫൈസൽ മാലിക്
ചെമ്മനാട് പഞ്ചായത്ത് മേൽപറമ്പ് സ്വദേശി. മുസ്‌ലിംലീഗ് അവിഭക്ത കണ്ണൂർ ജില്ലാ ട്രഷററും ചന്ദ്രിക ഡയറക്ടറും ദേളി ജാമിഅ സഅദിയ അറബിക് കോളജ് സ്ഥാപകനുമായ കല്ലട്ര അബ്ദുൽ ഖാദർ ഹാജി-ബീഫാത്തിമ ദമ്പതികളുടെ മകൻ. നിയമസഭയിലേക്ക് മത്സരിക്കുന്നത് ആദ്യ തവണ. ബിരുദദാരി. മുസ്‌ലിംലീഗ് കാസർകോട് ജില്ലാ പ്രസിഡൻ്റ്. യു.ഡി.എഫ് ജില്ലാ ചെയർമാൻ. കീഴൂർ സംയുക്ത ജമാഅത്ത് ജനറൽ സെക്രട്ടറി, ജാമിഅ സഅദിയ്യ ട്രഷറർ, എസ്എംഎഫ് മസ്‌ലഹത്ത് കമ്മിറ്റി ചെയർമാൻ, മേൽപറമ്പ് മുഹ്‌യുദ്ദീൻ ജുമാ മസ്‌ജിദ് പ്രസിഡന്റ്. ഭാര്യ: നഫീസത്ത് ബീവി, മക്കൾ: ഫാത്തിമ മിജാസ്, മസിജ കല്ലട്ര, അബ്ദുൽ കാദർ സഹീർ മരുമക്കൾ: ഫൈസൽ ഖാൻ (നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ, നൂറുൽ ഇസ്ലാം യൂണിവേഴ്‌സിറ്റി പ്രോ ചാൻസലർ), താരിഖ് നജീബ് (കിംസ് ഹെൽത്ത് സിറ്റി ബഹ്റൈൻ) ഡോ. തസ്‌മിയ മംഗളൂരു.