VOL 09 |
 Flip Pacha Online

അഡ്വ. അബ്‌ദുൽകരീം ചേലേരി

By: ഫൈസൽ മാലിക്

അഡ്വ. അബ്‌ദുൽകരീം ചേലേരി
ബി മൊയ്‌തീൻ പി.വി മറിയം ദമ്പതികളുടെ മകനായി 1963 ഒക്ടോബർ അഞ്ചിന് ജനനം. നിയമസഭയിലേക്ക് കന്നി അങ്കം. വിദ്യാഭ്യാസം: ബികോം, എൽഎൽബി, പിജിഡിബിഎ. ഡിപ്ലോമ ഇൻ ജേർണലിസം.

വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക്. ചേലേരി വില്ലേജ് എംഎസ്എഫ് ജനറൽ സെക്രട്ടറി, എം.എസ്.എ ഫ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ട്രഷറർ, യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി, മുസ്‌ലിംലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. യു.ഡി.എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി കൺവീനറും തളിപ്പറമ്പ സി.എച്ച് സെൻ്റർ ജനറൽ സെക്രട്ടറിയും സി.എച്ച്.എം.ആർ.ഐ ഡയറക്‌ടറുമായി പ്രവർത്തിക്കുന്നു.

കുടുംബം: ഭാര്യ: സാഹിറ. മക്കൾ: ശബാന ഷെറിൻ, ശർമിള ഷെറിൻ, മുഹമ്മദ് ശബീർ.