VOL 09 |
 Flip Pacha Online

ടി.വി. ഇബ്രാഹീം

By: ഫൈസൽ മാലിക്

 ടി.വി. ഇബ്രാഹീം

പൂക്കോട്ടൂർ അത്താണിക്കലിൽ ടി.വി മുഹമ്മദ് ഹാജി, ഇത്തിക്കുട്ടി ദമ്പതികളുടെ മകൻ, കൊണ്ടോട്ടി നിയോജകമണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സാമാജികൻ. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്നു.

എം.എ (പൊളിറ്റിക്കൽ സയൻസ്), എം.ഫിൽ, ബി.എഡ്. ബിരുദാനന്തര ബിരുദം. കൊണ്ടോട്ടി ഇ.എം.ഇ.എ ഹയർസെ ക്കൻററി സ്‌കൂളിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപകനായിരുന്നു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി, സംഘടനാ സെക്രട്ടറി, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്, മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം, മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി, സംസ്ഥാന-ദേശീയ നിർവാഹക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. 2016-ലും 2021-ലും കൊണ്ടോട്ടിയിൽ നിന്ന് നിയമസഭയിലെത്തി ഭാര്യ: സറീന പി. മക്കൾ: മുഹമ്മദ് ജസിം അൻഷിദ് നുഅ്‌മാൻ, ആദിലാബാനു.