VOL 09 |
 Flip Pacha Online

മഞ്ഞളാംകുഴി അലി

By: ഫൈസൽ മാലിക്

മഞ്ഞളാംകുഴി അലി
മഞ്ഞളാംകുഴി മുഹമ്മദ് എന്ന മാനുവിന്റെയും പെരിഞ്ചീരി കുഞ്ഞായിഷയുടെയും മകൻ. 2001 മുതൽ നിയമസഭാംഗം. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ നഗരകാര്യ, ന്യൂനപക്ഷ ക്ഷേമ മന്ത്രിയായിരുന്നു. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം. ചലച്ചിത്ര നിർമ്മാതാവ്, വിതരണക്കാരൻ, നടൻ എന്നീ നിലകളിൽ ശ്രദ്ധേയൻ. 2001 ലും 2006 ലും നടന്ന തിരഞ്ഞെടുപ്പുകളിൽ എൽ ഡിഎഫ് സ്വതന്ത്രനായി മങ്കടയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 2011-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എൽഡിഎഫ് വിട്ട് ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗിൽ ചേർന്നു.

2011-ലും 2016-ലും പെരിന്തൽമണ്ണ എംഎൽഎയായി. 2021 മെയ് മുതൽ വീണ്ടും മങ്കട നിയോജകമണ്ഡലത്തിൽ നിന്നുള്ള കേരള നിയമസഭാംഗമായി. രാമപുരം ജെംസ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ ചെയർമാനാണ്.

ഭാര്യ: എ.പി.എം റസിയ. മക്കൾ: പരേതനായ അംജദ് അലി, ആയിഷ മിഷാൽ, അമീന അലി, മുഹമ്മദ് ആരിഫ്.