VOL 10 |
 Flip Pacha Online

നജീബ് കാന്തപുരം

By: ഫൈസൽ മാലിക്

നജീബ് കാന്തപുരം
കോഴിക്കോട് ജില്ലയിലെ കാന്തപുരത്ത് പരേതനായ മുഹമ്മദ് മാസ്റ്ററുടെയും ഖദീജയുടെയും മകൻ. ഫാറൂഖ് കോളജിൽ നിന്ന് ബിരുദവും തുടർന്ന് കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ബി.എഡ് ബിരുദവും നേടി. എം.എസ്.എഫ് യൂണിറ്റ് പ്രസിഡന്റായാണ് രാഷ്ട്രീയ തുടക്കം. മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ്, കൊടുവള്ളി നിയോജക മണ്ഡലം പ്രസിഡന്റ്, യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ ട്രഷറർ, ജില്ലാ പ്രസിഡന്റ്, സംസ്ഥാന സീനിയർ വൈസ് പ്രസിഡൻ്റ് പദവികൾ വഹിച്ചു. പെരിന്തൽമണ്ണ എംഎൽഎ. ചന്ദ്രിക ദിനപ്പത്രത്തിൽ പത്രപ്രവർത്തകനാണ്. മുദ്ര എജ്യൂക്കേഷണൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ ചെയർമാനും പെരിന്തൽമണ്ണ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അക്കാദമി ഫോർ സിവിൽ സർവീസസ് ചെയർമാനുമാണ്. നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഭാര്യ അധ്യാപികയായ താഹിറ കെ. മക്കൾ: ആജു മുഹമ്മദ്, റിസു മുഹമ്മദ്, ഇഷാൻ മുഹമ്മദ്.