പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ
By: ഫൈസൽ മാലിക്
മലപ്പുറം മങ്കടയിലെ മക്കരപ്പറമ്പ് പഞ്ചായത്തിൽ വടക്കാങ്ങരയിൽ ജനനം. പിതാവ് മുൻ എം.എൽ.എയും മുസ്‌ലിംലീഗ് നേതാവുമായ കെ.കെ.എസ് തങ്ങൾ. 2016 മുതൽ കോട്ടക്കൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. അലിഗഡിൽ നിന്നും സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം, വിനായക യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.ഫിൽ. മങ്കട മണ്ഡലം മുസ്‌ലിംലീഗ് വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. കെ.കെ.എസ് തങ്ങൾ മെമ്മോറിയൽ യതീംഖാന ചെയർമാൻ, ജാമിയ നൂരിയ അറബിക് കോളേജ് വൈസ് പ്രസിഡൻ്റ്, എം.ഇ.എ എഞ്ചിനീയറിംഗ് കോളജ് ജനറൽ സെക്രട്ടറി എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു. 2019 മുതൽ സംസ്ഥാന മുസ്‌ലിം ലീഗ് സെക്രട്ടറി. ഫാറൂഖ് കോളേജ് സോഷ്യോളജി വിഭാഗം അധ്യാപകനായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി അക്കാഡമിക് കൗൺസിൽ അംഗം, സിൻഡിക്കേറ്റ് മെമ്പർ, സെനറ്റ് മെമ്പർ തുടങ്ങിയ പദവികൾ വഹിച്ചു.