സി.എച്ച് റഷീദ്
By: ഫൈസൽ മാലിക്
ഗുരുവായൂർ കടപ്പുറം പഞ്ചായത്തിൽ പരേതരായ ചിന്നക്കൽ ഹമീദ്, ആയിഷ ദമ്പതികളുടെ മകൻ ബിരുദാനന്തര ബിരുദം. തൃശ്ശൂർ പി.ജി സെന്ററിൽ അധ്യാപകനായിരുന്നു. എംഎസ്എഫ് മണ്ഡലം ഭാരവാഹിയായും, ജില്ലാ പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി, സംസ്ഥാന ട്രഷറർ, വൈസ് പ്രസിഡൻ്റ്, സെക്രട്ടറി എന്നീ ഭാരവാഹിത്വത്തിലും പിന്നീട് യൂത്ത് ലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് ആയും പ്രവർത്തിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി, പ്രസിഡൻ്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റാണ്. 1995 മുതൽ 2005 വരെ രണ്ട് തവണകളിലായി ത്യശൂർ ജില്ലാപഞ്ചായത്തിൽ കടപ്പുറം ഡിവിഷനെ പ്രതിനിധീകരിച്ചു.
പൊന്നാനി എം.ഐ ഹയർ സെക്കണ്ടറി സ്‌കൂളിലെ ഇക്കണോമിക്സ് അധ്യാപിക ഫാത്തിമയാണ് ഭാര്യ. സ്വാലിഹ്, ഇഹ്സാനുൽ ഹഖ്, അയിഷ രിള മക്കളാണ്.
പൊന്നാനി എം.ഐ ഹയർ സെക്കണ്ടറി സ്‌കൂളിലെ ഇക്കണോമിക്സ് അധ്യാപിക ഫാത്തിമയാണ് ഭാര്യ. സ്വാലിഹ്, ഇഹ്സാനുൽ ഹഖ്, അയിഷ രിള മക്കളാണ്.