വിദ്യാഭ്യാസത്തിലൂടെ മാനവികത
By: സി.പി. ചെറിയമുഹമ്മദ്

ഡോ. സർവ്വേപിള്ളി രാധാകൃഷ്ണന്റെ ജന്മദിനം സെപ്തംബർ 5 അധ്യാപക ദിനമായി ആചരിക്കുന്നു. അധ്യാപനത്തിലൂടെ ആത്മാവിഷ്ക്കാരം തേടിയ അത്യുജ്ജ്വല പ്രതിഭയായിരുന്നു ഡോ. രാധാകൃഷ്ണൻ. 1909-ൽ മദ്രാസ്സിലെ പ്രസിഡൻസി കോളേജിൽ തത്വശാസ്ത്ര അധ്യാപകനായാണ് ഡോ. രാധാകൃഷ്ണന്റെ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. വിദ്യാഭ്യാസത്തിന് ഒരു മാനവിക മുഖം നൽകാൻ പരിശ്രമിച്ച മഹാനായിരുന്നു രാധാകൃഷ്ണൻ. കേവല ഡിഗ്രിയും പ്രൊഫഷണലൈസേഷനും നേടുകയെന്നതിലുപരി സാമൂഹ്യ ജീവിതത്തിന് വിദ്യാഭ്യാസം അവനെ പ്രാപ്തമാക്കണമെന്നതായിരുന്നു രാധാകൃഷ്ണന്റെ നിരീക്ഷണം. അധ്യാപകൻ പഠിപ്പിക്കുന്നയാൾ എന്നതിലുപരി മാനുഷിക വീക്ഷണമുള്ള ആളായിരിക്കണമെന്നും അദ്ദേഹത്തിന് കണിശതയുണ്ടായിരുന്നു.
ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം അദ്ധ്യാപകരാണ് യതാർത്ഥ രാഷ്ട്രശിൽപികൾ. ഏതൊരു രാജ്യത്തെയും വിദ്യാഭ്യാസ നിലവാരം ആ നാട്ടിലെ അദ്ധ്യാപകരുടെ നിലവാരത്തേക്കാളും ഉയരില്ല, രാഷ്ട്രത്തിന്റെ വികസന നിലവാരമെന്നത് അവിടുത്തെ പൗരന്മാരുടെ നിലവാരത്തെയും പൗരന്മാരുടെ നിലവാരം അവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നിലവാരത്തെയും വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നിലവാരമെന്നത് അദ്ധ്യാപകരുടെ നിലവാരത്തെയും
ആശ്രയിച്ചാണിരിക്കുന്നത്.
പാരമ്പര്യാധിഷ്ഠിത (Conventional) വിദ്യാഭ്യാസ സമ്പ്രദായം ലോകമെങ്ങും ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. അധ്യാപകർ വിദ്യാർഥി (Banking) എന്ന മുൻകാല സങ്കൽപങ്ങളിൽ നിന്നുമാറി ക്ലാസ്സ് മുറികൾ വിജ്ഞാനം ഉൽപാദിപ്പിക്കുന്ന പ്രഭവ കേന്ദ്രമെന്ന പുതിയ കാഴ്ചപ്പാടിനു സാർവ്വാംഗീകാരം ലഭിച്ചു കൊണ്ടിരിക്കുന്നു. പഠന പ്രക്രിയ വിദ്യാർഥി കേന്ദ്രീകൃതം (Child Centered) എന്ന പ്രസക്തമായ ആശയത്തിന് വീണ്ടും പ്രാധാന്യം വർദ്ധിച്ചു.
സമൂഹത്തിൽ സംഭവിക്കുന്ന കാലാനുസാരിയായ മാറ്റങ്ങൾ വിദ്യാഭ്യാസ സമ്പ്രദായത്തിലും പ്രതിഫലിക്കും. വ്യത്യസ്ത തലത്തിലുള്ള മാറ്റങ്ങൾ ഉൾക്കൊണ്ട് സ്കൂൾ വിദ്യാഭ്യാസത്തിൽ ഗുണപരമായ പുരോഗതിക്കു വേണ്ടിയുള്ള ശ്രമങ്ങൾ നടക്കുന്നു. പാഠ്യപദ്ധതി നിരന്തരമായ വിലയിരുത്തലുകൾക്ക് വിധേയമാക്കുകയും കാലിക പ്രസക്തി ഉൾക്കൊള്ളുന്നവയാണെന്ന് ഉറപ്പ് വരുത്താനും കഴിയണം. ഐശര്യപുരിതമായ ഒരു നാടിനു രചനാത്മകവും കാലികവുമായ പാഠ്യപദ്ധതിയും പഠന സമ്പ്രദായവും അഭികാമ്യമാണ്.
ഏതൊരു സമ്പ്രദായത്തിന്റെയും ഗുണനിലവാരത്തിലെന്ന പോലെ പരീക്ഷണത്തിന്റേയും വിജയം അദ്ധ്യാപകരുടെ മികവിനെയും കഴിവിനെയും ആശ്രയിച്ചിരിക്കുന്നു. അധ്യാപകരുടെ വ്യക്തിപ്രഭാവവും കഴിവും ശക്തിയുമാണ് ക്ലാസ്സുമുറികളെ പ്രകാശിതമാക്കുന്നത്. ആശയ സമ്പുഷ്ഠതയും വ്യക്തിത്വവിശേഷ ഗുണങ്ങളുമുള്ള ഒരധ്യാപകനേ ഇത് സാധിക്കുകയുള്ളൂ. മറിച്ചു സംഭവിച്ചാൽ ക്ലാസ്സ്മുറി ഇരുട്ട് പരന്നതും വിദ്യാർഥി മനസ്സ് വെളിച്ചം കടക്കാത്ത ഇരുട്ടറകളായും മാറും.
വിദ്യാർഥികളിൽ ചിന്താപരമായ കഴിവ് (Thinking Skill) വളർത്തിയെടുക്കാനും കുട്ടികളിൽ സ്വപ്നവും ഭാവനയും ആശയവും ജിജ്ഞാസയും പുതുമയുമെല്ലാം ജനിപ്പിക്കാനും അവരിൽ ക്രിയാത്മക ചിന്ത (Creative Thinking) അങ്കുരിപ്പിക്കാനും അധ്യാപകർക്കേ കഴിയൂ.
വിശേഷിച്ചും സ്കൂൾ അധ്യാപകർക്ക്.
സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഇപ്പോൾ നടന്നു വരുന്ന പാഠ്യപദ്ധതി പരിഷ്ക്കാരങ്ങളും മാറ്റങ്ങളും മേൽപ്പറഞ്ഞ രീതിയിൽ - ശിശുകേന്ദ്രീകൃതവും ക്രിയാത്മക ചിന്തകൾക്ക് വേദിയൊരുക്കുന്നതുമാണ്. ഇന്റലിജന്റ് ക്വാഷ്യന് (ഐ.ക്യു.) മാത്രം മുൻഗണന കൊടുത്ത് പാരമ്പര്യശീലത്തിൽ നിന്നും നാം മാറുകയാണ്. ഐ.ക്യു. വിന്റെ സ്ഥാനത്ത് ഇമോഷനൽ ക്വാഷന്റ് (ഇ.ക്യു.) വന്നു. ഉന്നത ബിരുദവും യോഗ്യതകളുമുണ്ടായിട്ടും ഐ.ക്യു. ഉയർന്നതായിട്ടും ജീവിത യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെട്ടു പോകാൻ മലയാളി മനസ്സിനാവുന്നില്ല. ജീവിതത്തിന്റെ കല്ലും മുള്ളും നിറഞ്ഞ പാതയിൽ അടിപതറാതിരിക്കാൻ ബുദ്ധിവികാസത്തൊടൊപ്പം മാനസിക വികാസവും അനിവാര്യമത്രെ. ഈ കാഴ്ചപ്പാടിലാണ് സംസ്ഥാനത്തെ പുതിയ ഗ്രേഡിംഗ് സമ്പ്രദായത്തിൽ വൈജ്ഞാനിക മേഖലയോടൊപ്പം സഹവൈജ്ഞാനിക മേഖലയ്ക്ക് കൂടി വൈറ്റേജ് കൊടുക്കുന്ന സമ്പ്രദായം വന്നിരിക്കുന്നത്. വിവിധ നൈപുണികൾ പരിശോധിച്ച് അവയ്ക്ക് സ്കോറിംഗ് നൽകുന്നത് മൂലം ‘പുസ്തകപ്പുഴുക്കളെന്നതിലുപരി വർത്തമാനകാല ജീവിത യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടാൻ കൂടി കുട്ടിയെ പ്രാപ്തമാക്കുന്നു. സേവന മനഃസ്ഥിതിയും നേതൃത്വപാടവവും തെളിയിക്കുന്നവർക്കും ദീനാനുകമ്പയും സഹജീവി സ്നേഹവും പ്രകടിതമാക്കുന്നവർക്കും അർഹമായ സ്കോറിംഗ് ലഭിക്കുന്ന ഒരു പരീക്ഷാ സമ്പ്രദായം പുതുമയുള്ളതാണ്.
ഇവിടെ കുട്ടി വിദ്യാഭ്യാസത്തിലെ യഥാർത്ഥ (focal point) ആയി മാറുന്നു. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമായ കുട്ടിയുടെ സർവതോമുഖ പുരോഗതിയെന്ന പ്രഖ്യാപിത ലക്ഷ്യം നേടുന്നു. പാർട്ട് തിരിച്ചുള്ള ഗ്രേഡിംഗ് സമ്പ്രദായത്തിലൂടെ അഭിലഷണീയവും മെച്ചപ്പെട്ട സ്വഭാവ സിദ്ധികൾ കുട്ടികൾ കരഗതമാക്കിയോയെന്ന പരിശോധന സാധ്യമാക്കുന്നു. വിദ്യാഭ്യാസ തത്വചിന്തകന്മാരുടെ ഈ സ്വപ്നങ്ങളെ യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവരുമ്പോൾ സമുഹം അതേറ്റെടുക്കാൻ പാകമാണോ എന്ന സംശയം പ്രസക്തമാണ്. കുട്ടിയെ നിരന്തര മൂല്യനിർണ്ണയത്തിനും (Continous Evaluation) പാദവർഷ മൂല്യനിർണ്ണയത്തിനും (Term Evaluation) വിധേയമാക്കാനുള്ള കപാസിറ്റി അധ്യാപക സമൂഹം നേടിയിട്ടുണ്ടോ ? സ്വയം വിലയിരുത്തലാണ് (Self Evaluation) അധ്യാപന കാര്യക്ഷമതയുടെ ആത്മാവ്. അധ്യാപകന്റെ ശേഷി വർദ്ധിപ്പിക്കാതെ വിദ്യാഭ്യാസ സമ്പ്രദായം പുരോഗതി പ്രാപിക്കുകയില്ല. വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ശക്തിയു ചൈതന്യവും
തുടിക്കുന്നത് അധ്യാപകരിലാണ്. സ്വത്വബോധവും സ്വകീയാഭിമാ നവുമുള്ള ഒരു അധ്യാപകനേ തന്റെ കുട്ടിയുടെ ഭാവിശോഭനമാക്കാനാവുകയുള്ളു.
കപാസിറ്റിയുടെ പ്രകടിതഭാവമായിരിക്കും ഒരധ്യാപകന്റെ പെർഫോമൻസ്. പലപ്പോഴും പേഴ്സണാലിറ്റിയുടെ അഭാവം ഈ പ്രഫഷനെയും സാരമായി ബാധിച്ചിരിക്കുന്നു. പ്രാഗത്ഭ്യമുള്ളവരുടെ മതിയായ എണ്ണം ടീച്ചിംഗ് പ്രഫഷനിലേക്ക് വരാത്തത് വളരെ ആകർഷകമാക്കാനുള്ള ബാധ്യത ഗൗരവപരമായ വിഷയമാണ്. ലോകത്ത് പഴയ
ബന്ധപ്പെട്ടവർക്കുണ്ട്. വിട്ടുവീഴ്ചയില്ലാത്ത, മാത്സര്യത്തിന്റേതായ ഈ
അധ്യാപകന്റെ സ്ഥാനത്ത് സ്വന്തം സേവന വേതന വ്യവസ്ഥകളിലും അവകാശങ്ങളിലും മാത്രം കണ്ണും നട്ടിരിക്കുന്നത് അദ്ധ്യാപകരെക്കൊണ്ട് ആർക്കെന്തുകാര്യം കുട്ടികളോ രക്ഷിതാക്കളോ സമൂഹമോ ആദരം നൽകുന്നില്ലെങ്കിൽ പിന്നെ
സ്വയം വിലയിരുത്തലിനും
നാം തയ്യാറാവുക.
മനുഷ്യന്റെ മനസ്സിലെ നന്മയുടേയും ശുദ്ധിയുടെയും ഉറവിടം വറ്റിക്കൊണ്ടിരിക്കുമ്പോൾ നന്മയുടെ കാണികകളുമായി ആദർശ പരതയോടെ പിടിച്ചു നിൽക്കാനാവുമോ എന്നതാണ് അധ്യാപക ദിനത്തിലെ പ്രധാന ചിന്താ വിഷയം. അറ്റുപോകുന്ന സ്നേഹത്തിന്റെ കണ്ണികൾ കുരുന്നുമനസ്സുകളിൽ വിളക്കി ചേർക്കാനും നമുക്ക്, അധ്യാപകർക്കേ സാധിക്കൂ. ഡോ രാധാകൃഷ്ണന്റെ ദർശനമായ വിദ്യാഭ്യാസത്തിലുടെ മാനവികത നമുക്ക് വീണ്ടെടുക്കാം.