വികസനം വിട്ട് മതചർച്ചയിലേക്ക്: ദിശ മാറി ഒഴുകുന്ന കേരള രാഷ്ട്രീയം
By: ആർ.വി.കെ ഫൈസി

ക്രിയാത്മകവും നിർമ്മാണാത്മകവുമായ വികസന ചർച്ചകളെ കൊണ്ട് മുഖരിതമായിരുന്നു ഒരു കാലത്ത് ഇന്ത്യൻ തെരഞ്ഞെടുപ്പ് രംഗം. രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും മാത്സര്യബുദ്ധിയോടെയാണ് ഇതിൽ പങ്കെടുത്തിരുന്നത്. റോഡുകളുടെയും ഹോസ്പിറ്റലുകളുടെയും നിലവാരം, വിദ്യാഭ്യാസ റഫോമുകൾ, ഭാവി ഇന്ത്യയെ രൂപപ്പെടുത്താനുതകുന്ന വികസന പദ്ധതികൾ എന്നിങ്ങനെയായിരുന്നു ചർച്ചകളുടെ ഉള്ളടക്കം.
എന്നാലിന്ന് ദേശീയ തലത്തിൽ മാത്രമല്ല കേരളം പോലെ ഉയർന്ന ചിന്താശേഷിയുള്ളവർ എന്നഹങ്കരിക്കുന്ന സംസ്ഥാനത്ത് പോലും തെരഞ്ഞെടുപ്പുകൾ അടുത്തെത്തുമ്പോൾ മതാടിസ്ഥാനത്തിലാണ് ചർച്ചകൾ നടക്കുന്നത്.
കമ്മ്യൂണിസ്റ്റ് സർക്കാരിന് കീഴിൽ നാം അടുത്തകാലത്തായി നിരന്തരം അനുഭവിച്ചുവരുന്ന ഒരു ചിന്താവ്യവസ്ഥയാണിത്. ഭരണകക്ഷിയും മാധ്യമങ്ങളും ചേർന്ന് കൃത്യമായി നിർമ്മിച്ച ഒരു ഡിസ്കോഴ‌് അതാണ് ഇക്കാലത്തെ തെരഞ്ഞെടുപ്പ് രംഗങ്ങൾ നൽകുന്ന പാഠം.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ മൂർദ്ധന്യാവസ്ഥയിൽ പോലും അതിന്റെ രൗദ്രഭാവം നമ്മൾ കണ്ടു. വരാനിരിക്കുന്ന പഞ്ചായത്ത്-നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാതലത്തിൽ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കം കുറിക്കേണ്ട ഈ ഘട്ടത്തിൽ പോലും കേരള രാഷ്ട്രീയ പരിസരത്തിൽ മതം തന്നെയാണ് മുഖ്യവിഷയമായി ഉയരുന്നത് എന്നത് സംസ്ഥാനത്തിന്റെ പുരോഗതിക്കും സാമൂഹിക ഐക്യത്തിനും ഭീഷണിയായ വലിയൊരു ദുരന്തമാണ്. വികസന ചർച്ചകൾക്കൊപ്പം സർക്കാർ സംവിധാനങ്ങളിലെ ആർ.എസ്.എസ് കൈകടത്തലുകൾ, പോലീസ് സംവിധാനത്തിലെ അപ്രത്യക്ഷ രാഷ്ട്രീയ സ്വാധീനങ്ങൾ, ജനാധിപത്യത്തിന്റെ ഭദ്രത, ഭരണത്തിന്റെ ഉത്തരവാദിത്തബോധം എന്നിങ്ങനെയുള്ള രാഷ്ട്രീയ ചർച്ചകളാണ് നടക്കേണ്ടത്. പകരം ചർച്ചകൾ മുഴുവൻ മതകീയ വിഷയങ്ങളിലേക്ക് വഴുതി വീണിരിക്കുന്നു.
“ഇത് മതത്തെ ചർച്ചയാക്കുന്ന രാഷ്ട്രീയവാദമാണ്, മതം നടത്തി വരുന്ന രാഷ്ട്രീയവാദമല്ല”
ബോധപൂർവ്വം നിർമ്മിച്ചെടുക്കുന്ന ഈ അജണ്ടയിൽ മുസ്‌ലിം സമൂഹവും പെട്ടുപോയിരിക്കുന്നു എന്ന് പറയാതെ വയ്യ. നമ്മുടെ പല സംഘടനകളെയും വിഭാഗങ്ങളെയും ഇത്തരത്തിലുള്ള ചർച്ചയിലേക്ക് വലിച്ചിഴച്ച് പരസ്പരം തല്ലിച്ച് ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അറിഞ്ഞോ അറിയാതെയോ മതനേതാക്കളെ വളഞ്ഞും തിരിഞ്ഞും തല്ലിച്ചെടുക്കുന്ന ഈ പ്രവണതകൊണ്ട് അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങളുടെയും സംഘടനാ നിലപാടുകളുടെയും മൂല്യങ്ങളാണ് ഇല്ലാതാക്കുന്നത്.
മാധ്യമങ്ങൾക്കും ഭരണകക്ഷിക്കും ഇത് വലിയ രാഷ്ട്രീയ ലാഭം നൽകുന്നു. പൊതുജനശ്രദ്ധയെ മൂലപ്രശ്നങ്ങളിൽ നിന്ന് വഴിതിരിക്കാൻ ഈ മതാധിഷ്ഠിത ചർച്ചകൾ മികച്ച ആയുധമാണ്. അതിനായി അവർ “സുന്നിയാണോ മുജാഹിദാണോ ജമാഅത്തെ ഇസ്‌ലാമിയാണോ” എന്ന ചോദ്യങ്ങളുമായി ജനങ്ങളെ കുഴച്ചുപിടിക്കുന്നു. രാഷ്ട്രീയ പോരാട്ടം ഒരു മതസമൂഹത്തിന്റെ ആഭ്യന്തര ചർച്ചയല്ല...!
ഇന്ത്യൻ ന്യൂനപക്ഷ സമൂഹം പ്രത്യേകിച്ച് കേരളത്തിലെ മുസ്‌ലിം സമുദായം, രാഷ്ട്രീയമായി ഉണർന്ന സമൂഹമാണ്. അവരെ തർക്കത്തിലാക്കാൻ ശ്രമിക്കുന്ന ഈ കൃത്രിമ തർക്കങ്ങൾക്കെതിരെ വിവേകപൂർവമായ രാഷ്ട്രീയ ശബ്ദം ഉയരണമെന്നതാണ് കാലഘട്ടത്തിന്റെ ആവശ്യകത.
ഇത് രാഷ്ട്രീയ പോരാട്ടമാണ്. ജനാധിപത്യ സംരക്ഷണത്തിനായുള്ള ജീവൻമരണ പോരാട്ടം. നാം മൗനം പാലിക്കുകയോ ഇരുണ്ട ഇടങ്ങളിൽ തലവെച്ചുകൊടുക്കുകയോ ചെയ്യുമ്പോൾ അതിന്റെ അപകടം മതങ്ങൾക്കും സമൂഹങ്ങൾക്കും മാത്രമല്ല നമ്മുടെ ഭാവി തലമുറക്കുമാണ്.
പോലീസ് വകുപ്പിലെ ആർ.എസ്.എസിന്റെ കൈകടത്തലിൽ ഭരണകക്ഷികളുടെയും മതേതര സംഘടനകളുടെയും മൗനവും മാധ്യമങ്ങളുടെ കൃത്യമായ അജണ്ടയും നമ്മെ ഭയപ്പെടുത്തുകയാണ്. ഇതിനിടയിലാണ് മതസംഘടനകൾ വിശ്വാസം നഷ്ടപ്പെടുന്ന വിധത്തിൽ വിവാദങ്ങളിൽ തലവെച്ച് കൊടുക്കുന്നത്. ഇതിന്റെ പ്രത്യാഘാതം സാമൂഹ്യമായി വേദനിപ്പിക്കുന്നതായിരിക്കും.
ഇത് തിരിച്ചറിയാൻ സംഘടനകൾ തയ്യാറാവണം. മത സംരക്ഷണത്തിൽ മാത്രമല്ല ജനാധിപത്യ സംരക്ഷണത്തിലും ഇടപെടാനുള്ള ധൈര്യം അവർ ആർജിക്കേണ്ടിയിരിക്കുന്നു.