നിഷ്പക്ഷമല്ലാതാകുന്ന ഇന്ത്യൻ തെരഞ്ഞെടുപ്പ്
By: മുസ്തഫ മച്ചിനടുക്കം

ഇന്ത്യൻ ജനത ഇന്നും അതിന്റെ മതേതര പൈതൃകം പൂർണമായും കയ്യൊഴിഞ്ഞിട്ടില്ല എന്ന് പലപ്പോഴും നമുക്ക് തോന്നിയിട്ടുണ്ട് എന്നാൽ ഓരോ തെരഞ്ഞെടുപ്പുകളും കഴിയുംതോറും സംഘപരിവാർ ശക്തികൾ പൂർവാധികം ശക്തിയോടെ സംസ്ഥാനങ്ങളിലും രാജ്യത്തും ഭരണത്തുടർച്ച നേടിക്കൊണ്ടിരിക്കുന്നത് പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട് ഒപ്പം വോട്ടിംഗ് മെഷീനിലെ തട്ടിപ്പാണ് ബിജെപിയെ വിജയിപ്പിക്കുന്നതെന്ന് സംശയവും പലരും ഉന്നയിക്കുകയും ചെയ്തിരുന്നു കഴിഞ്ഞ ഓഗസ്റ്റ് ഏഴാം തീയതി ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ വാർത്താസമ്മേളനത്തിലൂടെ നടത്തിയ ആരോപണങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാൻ സാധിക്കാത്ത തെരഞ്ഞെടുപ്പ് കമ്മീഷൻ ആരോപണമുന്നയിച്ച രാഹുൽഗാന്ധി ക്കെതിരെ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്ന ഒരു രീതിയാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടർപ്പട്ടികയിലടക്കം കൃത്രിമം നടന്നുവെന്ന ആരോപണമാണ് ചിത്രങ്ങളും വീഡിയോകളുമടക്കം നിരത്തി രാഹുൽ വാർത്താസമ്മേളനത്തിലൂടെ പുറത്തുവിട്ടത്. തെരഞ്ഞെടുപ്പ് കമ്മീഷൻെറ കൂടി പിന്തുണയോടെ വോട്ടർപട്ടികയിൽ വൻക്രമക്കേടാണ് നടന്നത്. വ്യാപകമായി വോട്ട് മോഷണവും നടന്നു. ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമ്മീഷനും സഹകരിച്ച് മുന്നോട്ട് പോവുകയാണ്. വോട്ടർപട്ടികയിൽ വ്യാജ വോട്ടർമാരും വ്യാജ വിലാസങ്ങളും കടന്നുകൂടിയിട്ടുണ്ടെന്ന് അദ്ദേഹം തെളിവുകൾ നിരത്തി
വിശദീകരിച്ചു.
“2024-ൽ അധികാരം നിലനിർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടിയിരുന്നത് 25 സീറ്റുകളാണ്. 25 സീറ്റുകളിൽ 33,000ത്തിൽ കുറവ് വോട്ടിൻെറ ഭൂരിപക്ഷത്തിലാണ് ബി.ജെ.പി വിജയിച്ചത്. ഇവിടങ്ങളിലെല്ലാം വോട്ട് മോഷണമാണ് നടന്നത്,” രാഹുൽ ആരോപിച്ചു. 2023-ലെ ഛതീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായി കോൺഗ്രസിന് സംശയമുണ്ടായിരുന്നു. 2024-ലെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ഇതിന് സ്ഥിരീകരണം ലഭിച്ചു. രണ്ട് തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യം ബി.ജെ.പിയോട് പരാജയപ്പെടുകയാണ് ചെയ്തത്. കോൺഗ്രസ് പാർട്ടി നടത്തിയ അന്വേഷണത്തിൽ കർണാടകയിലെ ബാംഗ്ലൂർ സെൻട്രൽ ലോക്സഭാ സീറ്റിൽ മാത്രം നടന്ന വോട്ട് മോഷണം എങ്ങനെയെന്നും രാഹുൽ വിശദീകരിക്കുന്നുണ്ട്. മഹാദേവപുര നിയമസഭയിലെ വോട്ടർപട്ടികയിൽ ഒരു ലക്ഷത്തോളം വ്യാജവോട്ടർമാർ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് രാഹുൽ പറഞ്ഞു.
കർണാടകയിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ 1,00,250 വോട്ടുകളാണ് മോഷ്ടിക്കപ്പെട്ടത്. അഞ്ച് തരത്തിലാണ് വോട്ട് മോഷണം നടന്നത്. ഡ്യൂപ്ലിക്കേറ്റ് വോട്ടർമാർ: 11,965, വ്യാജ വിലാസങ്ങൾ: 40,009, ഒരേ വിലാസത്തിലുള്ള വ്യാജ വോട്ടർമാർ: 10,452, വ്യാജ ഫോട്ടോകൾ: 4,132, ഫോം 6 ന്റെ ദുരുപയോഗം: 33,692,” ഇത്തരത്തിൽ അക്കമിട്ട് നിരത്തിയാണ് രാഹുൽ ഗാന്ധി വോട്ടർപട്ടികയിൽ നടന്ന ക്രമക്കേടുകൾ വെളിപ്പെടുത്തിയിരിക്കുന്നത് എഴുപതും എൺപതും വയസ്സുള്ളവർ കന്നിവോട്ടർമാരായ സാഹചര്യം ഉണ്ടായെന്നും ചിലരുടെ രക്ഷിതാക്കളുടെ പേരിൻെറ സ്ഥാനത്ത് അക്ഷരങ്ങൾ മാത്രമാണുള്ളതെന്നും വീട്ടുമ്പറിൻെറ സ്ഥാനത്ത് പൂജ്യമെന്നാണ് എഴുതിയിരിക്കുന്നതെന്നും രാഹുൽ പറയുന്നു. മഹാരാഷ്ട്രയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ വിജയപ്രതീക്ഷ ഉണ്ടായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവിടെ ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടും നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബി.ജെ.പിയോട് പരാജയപ്പെടുകയാണ് ഉണ്ടായത്. മഹാരാഷ്ട്രയിൽ 40 ലക്ഷത്തോളം ദുരൂഹ വോട്ടർമാർ ഉണ്ടായിരുന്നുവെന്നും അഞ്ച് മണി കഴിഞ്ഞപ്പോൾ പോളിങ് കുത്തനെ ഉയർന്ന സാഹചര്യം ഉണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിനും ലോക്സഭാ തെരഞ്ഞെടുപ്പിനുമുള്ള വോട്ടർപട്ടികയിൽ വലിയ വ്യത്യാസമാണ് ഉണ്ടായത്. കോൺഗ്രസ് പാർട്ടി ആവശ്യപ്പെട്ടിട്ടും ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായില്ലെന്നും രാഹുൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന് രാജ്യത്തെ ജനാധിപത്യ വ്യവസ്ഥ സംരക്ഷിക്കേണ്ട ഉത്തരവാദിത്വമാണുള്ളത്. എന്നാൽ അതിനെ തകർക്കാനാണ് ശ്രമിക്കുന്നത്. രാജ്യത്തെ ഓരോ തെരഞ്ഞെടുപ്പുകളിലും ഓരോ സംസ്ഥാനങ്ങളിലും വ്യാജവോട്ടുകളിലൂടെയും വോട്ടർപട്ടികയിലെ ക്രമക്കേടിലൂടെയും അട്ടിമറികൾ നടക്കുകയാണ്. ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. എന്നാൽ വോട്ടർപട്ടിക തെളിവായി മുന്നിലുണ്ട്. ഭരണഘടനാ ലംഘനത്തിനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടുനിൽക്കുന്നതെന്നും രാഹുൽ പറഞ്ഞു.
വിമർശനമുന്നയിച്ച് തന്നെ പരിഹസിക്കുകയും വാദിയെ പ്രതിയാക്കുന്ന രൂപത്തിലുള്ള ഇലക്ഷൻ കമ്മീഷൻ നിലപാടുകൾക്കും എതിരെ ഒരു വാർത്താസമ്മേളനം കൊണ്ട് അവസാനിപ്പിക്കാതെ
ബീഹാറിലെ ഗ്രാമഗ്രാമാന്തരങ്ങളെ ഇളക്കിമറിച്ചുകൊണ്ട് തേജസ്വി യാദവിനൊപ്പം വോട്ടർ യാത്ര നടത്തിക്കൊണ്ടിരിക്കുകയാണ് രാഹുൽ ഗാന്ധി
അധികാരത്തിന്റെ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ട് നടത്തുന്ന ഭീഷണികൾക്ക് പുല്ലും വകവെക്കാതെ രാഹുൽ ഗാന്ധി നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടം രാജ്യത്ത് ഓരോ ജനാധിപത്യ വിശ്വാസിയും അംഗീകരിക്കുകയും പിന്തുണക്കുകയും ചെയ്യേണ്ടതാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇതിനകം ഇന്ത്യാസഖ്യത്തിലെ മുഴുവൻ കക്ഷികളും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ അടക്കമുള്ള നേതാക്കളും വോട്ടർ അധികാർ യാത്രയുടെ ഭാഗമായി കഴിഞ്ഞു.
ഭാരത് ജോഡോ യാത്രയിലൂടെ സംഘപരിവാർ ശക്തികളുടെ അസഹിഷ്ണുതയും വർഗീയതയും തുറന്നുകാട്ടി എങ്കിൽ ഇപ്പോൾ നടത്തുന്ന യാത്രയിലൂടെ വർഗീയതയുടെയും കപട ദേശീയതയുടെയും മറവിൽ ബിജെപി നടത്തുന്ന തട്ടിപ്പ് കൂടി തുറന്നുകാട്ടുകയാണ് രാഹുൽ ഗാന്ധി.