യാ ഹബീബി - പുസ്തക പരിചയം
By: ഇസ്മായിൽ പുള്ളാട്ട്

സൗദി അറേബ്യ കെഎംസിസി സ്ഥാപക നേതാക്കാളിലൊരാളും, നാഷണൽ കമ്മിറ്റി ഖജാഞ്ചി സ്ഥാനം അലങ്കരിക്കവേ കിഴക്കൻ പ്രവിശ്യയിലെ തന്റെ കർമ്മ തട്ടകട്ടിൽ 2018 ജനുവരി രണ്ടിന് കെഎംസിസി പ്രവർത്തകർക്ക് ആ വർഷത്തുടക്കത്തിന്റെ മഹാനഷ്ടമായി ഈലോകത്തോട് വിടപറഞ്ഞ മഹാമനുഷിയായിരുന്നു കണ്ണൂർ എടക്കാട് സ്വദേശി എഞ്ചിനീയർ
സി ഹാശിം സാഹിബ്.
അദ്ദേഹത്തിന്റെ ജീവിത സന്ദേശം ആഴത്തിൽ പരിചയപ്പെടുത്തുന്ന സ്മരണികയാണ് ‘യാ ഹബീബി’ എന്ന അഞ്ഞൂറുപേജുകൾ വരുന്ന പുസ്തകം. കെഎംസിസി കിഴക്കൻ പ്രവിശ്യകമ്മിറ്റിക്ക് കീഴിൽ മുഴുവൻ കെഎംസിസി ഘടകങ്ങളുടെയും പങ്കാളിത്വത്തോടെയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. പുസ്തകം തൊടുമ്പോൾ തന്നെ ഗുണനിലവാരം നമുക്ക് ബോധ്യപ്പെടും, മനോഹരമായ ഹാശിം സാഹിബിന്റെ മുഖചിത്രമാണ് കവർപേജിൽ, മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഹാശിം സാഹിബിനോടൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെക്കുന്നതാണ് മൊത്തത്തിലുള്ള ഉള്ളടക്കം, എന്നാൽ നാലുപതിറ്റാണ്ടിന്റെ അനുഭവക്കുറിപ്പുകളാണെന്നതാണ് അതിന്റെ പ്രത്വേകതയും. അത്രയും പിറകോട്ടുള്ള പ്രവാസ പ്രയാസ അനുഭവങ്ങൾ വായനക്കാർക്ക് മുന്നിൽ ഒരു സിനിമ പോലെ തെളിഞ്ഞുനിൽക്കും എന്നത് തീർച്ച, അന്നത്തെ കാലത്തെ പ്രവാസികളുടെ ജീവിതത്തെ കുറിച്ച് വ്യക്തമായ രേഖയോട് കൂടി എഴുതപ്പെട്ടിട്ടുള്ള മറ്റൊരു പുസ്തകമുണ്ടോ എന്ന് സംശയമാണ്. ഓരോ വ്യത്യസ്ഥ കാലഘട്ടത്തിലും അദ്ദേഹത്തിനൊപ്പം കൂട്ടുകൂടിയവരുടെ വിവിധ അനുഭവങ്ങൾ വായനയിൽ നമുക്ക് പ്രത്വേക അനുഭൂതി നൽകുന്നു . പ്രവാസ ഭൂമികയിലെ ഏറ്റവും മഹാസംഘടന കെഎംസിസിക്കും അതിന്റെ വിവിധങ്ങളായ ഘടകങ്ങൾക്കും രൂപം നൽകിയതും, ബഹുഭാഷാ തലങ്ങളിലുള്ള കഴിവും, കക്ഷി രാഷ്ട്രീയതാല്പര്യങ്ങൾക്കപ്പുറം പ്രവാസി സമൂഹത്തിന്റെ പൊതു ധാരയിൽ പഹിച്ച പങ്കും, പുസ്തകത്തിൽ കൃത്യമായി രേഖപ്പെടുത്തുന്നു. അനുഭവകുറിപ്പുകളോടൊപ്പം ഹാശിം സാഹിബിന്റെ ചിത്രങ്ങൾ, കർമ്മ മണ്ഡലങ്ങൾ കോർത്തിണക്കിയത് പുസ്തകത്തിന് മാറ്റുകൂട്ടുന്നുണ്ട്.
സ്മരണികയുടെ പ്രസാധക സമിതി
ഖാദർ ചെങ്കള (രക്ഷാധികാരി)
മുഹമ്മദ് കുട്ടി കോഡൂർ (ചെയർമാൻ)
ആലിക്കുട്ടി ഒളവട്ടൂർ (കൺവീനർ)
മാമു നിസാർ (ഫിനാൻസ് കൺവീനർ)
ശരീഫ് സി പി (പബ്ലിസിറ്റി കൺവീനർ).
മാലിക് മഖ്ബൂൽ അലുങ്ങൽ (ചീഫ് എഡിറ്റർ)
കാദർ മാസ്റ്റർ വാണിയമ്പലം (മാനേജിങ് എഡിറ്റർ)
അഷ്‌റഫ് ആളത്ത് (അസ്സോസിയേറ്റ് എഡിറ്റർ) ഹമീദ് വടകര, അമീർ അലി കൊയിലാണ്ടി,
സിറാജ് ആലുവ (എഡിറ്റേഴ്സ്).