VOL 03 |

പുതുവിലാസം പുതിയ ഊർജ്ജം ഖാഇദെ മില്ലത്ത് സെന്റർ സമർപ്പിച്ചു.

By: News

പുതുവിലാസം പുതിയ ഊർജ്ജം ഖാഇദെ മില്ലത്ത് സെന്റർ സമർപ്പിച്ചു.
ദേശീയ രാഷ്ട്രീയത്തിൽ ഇന്ത്യൻ യൂ ണിയൻ മുസ്‌ലിം ലീഗിന് പുതുവിലാസവും പുതിയ ഊർജ്ജവും നൽകി ദേശീയ ആസ്ഥാന മന്ദിരമായ ഖാഇദെമില്ലത്ത് സെന്റർ തുറന്നു. ഹരിത രാഷ്ട്രീയത്തിന്റെ അഭിമാനം മാനംമുട്ടെ ഉയർന്നു പൊങ്ങിയ ആവേശഭരിതമായ ചടങ്ങിൽ ഇന്ത്യ ൻ യൂണിയൻ മുസ്‌ലിംലീഗ് പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് സാദി ഖലി ശിഹാബ് തങ്ങൾ ഖാഇദേ മില്ലത്ത് സെന്റർ സമർപ്പണം നിർവഹിച്ചു. ഖാഇദെമില്ലത്തിന്റെ ദർശനങ്ങളുടെ വെളിച്ചമായി ക്യൂ.എം. സി ഇനി രാജ്യതലസ്ഥാനത്ത് തലഉയർത്തി നിൽക്കും. മർദ്ദിത, പിന്നാക്ക ന്യൂനപക്ഷങ്ങളുടെ ആശയവും അ ത്താണിയുമായി മാറും. അഞ്ചു നിലകളിലായി ദേശീയ കമ്മിറ്റി ഓഫീസ്, കോൺ ഫറൻസ് ഹാൾ, ബോർഡ് റൂം, ലൈബ്രറി, മീഡിയ റൂം, വിശ്രമ മു റി, വിസിറ്റേഴ്സ് ലോഞ്ച് തുടങ്ങി രൂപ ഭംഗിയിലും സൗകര്യങ്ങളിലും മികവുറ്റ നിർമ്മിതിയായാണ് മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം ഒരുങ്ങിയിരിക്കുന്നത്.

ജനലക്ഷങ്ങളുടെ ചില്ലറ തുട്ടുകൾ കോടികളായി പരിണമിച്ച ആത്മാർപ്പണത്തിന്റെ സ്മാരകം കൂടിയാണ് ക്യൂ. എം.സി. കോർപ്പറേറ്റ് ദാസ്യവും വെറുപ്പുത്പാദനവും ഭരണകൂട അ ജണ്ടയായി മാറുന്ന കാലത്ത് മതേതര ഇ ന്ത്യക്ക് മുതൽകൂട്ടാവും ക്യു.എം.സി.

ലളിതവും പ്രൗഢോജ്വലവുമായ ചടങ്ങിൽ രാവിലെ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രാർത്ഥന നിർവഹിച്ച് ഉദ്ഘാടനം ചെയ്തതിന് പു റമെ, വൈകീട്ട് ജവഹർലാൽ നെ ഹ്റു സ്റ്റേഡിയത്തിൽ നടന്ന മഹാസമ്മേളനത്തിൽ ആർ.ആർ.സി സാങ്കേതിക വിദ്യയിലും സമർപ്പണം നട ന്നു.

ആയിരങ്ങൾ ഒഴുകിയെത്തിയ സമ്മേ ളനം പാണക്കാട് സയ്യിദ് സാദി ഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ അധ്യക്ഷത വഹി ച്ചു. ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സ്വാഗതം പറഞ്ഞു. കപിൽ സി ബൽ എം.പി വോട്ട് തട്ടിപ്പും ജനാധിപത്യം നേരിടുന്ന ഭീഷ ണിയും എന്ന വിഷയത്തിൽ പ്രഭാഷ ണം നടത്തി. എ.ഐ.സി.സി ജനറ ൽ സെക്രട്ടറി കെ.സി വേണുഗോപാ ൽ എം.പി, തമിഴ്‌നാട് മന്ത്രി ആവടി എസ്.എം നാസർ, ജെ. എം. എം രാജ്യസഭാ പാർട്ടി ലീഡർ സർഫ്രാസ് അഹമ്മദ് എം.പി, കർണാടക എം.എൽ.എ എൻ.എ ഹാ രിസ്, സമാജ് വാദി പാർട്ടി നേതാ വും പാർലമെന്റ് മസ്ജിദ് ഇമാമുമായ മൊഹിബ്ബുള്ള നദ്വി എം.പി, മുസ്ലിംലീഗ് ദേശീയ ഓ ർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, സീനിയർ വൈ സ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസമദ് സമദാനി എം.പി സംസാരിച്ചു. ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി നന്ദി പറഞ്ഞു. പ്രിയങ്കാ ഗാ ന്ധി എം.പിയുടെ ആശംസാ സ ന്ദേ ശം ചടങ്ങിൽ വായിച്ചു.

പാണക്കാട് സയ്യിദ് റാജിഅ് അലി ശിഹാബ് തങ്ങൾ ഖിറാഅത്ത് നിർ വഹിച്ചു. പാണക്കാട് സയ്യിദ് അ ബ്ബാസലി ശിഹാബ് തങ്ങൾ, ഡോ. ബഹാഉദ്ദീൻ നദ് വി ദേശീയ ഭാരവാഹികളായ കെ.പി.എ മജീദ് എം.എ ൽ. എ (കേരളം), മുൻ എം.പി എം അബ്ദുറഹ് മാൻ (തമിഴ്‌നാട്), ദസ്തഗീർ, ഇബ്രാഹിം ആഗ (കർണാടക), എ.സ് നഈം അക്തർ (ബിഹാർ), കൗസർ ഹയാത്ത് ഖാൻ (ഉത്തർ പ്രദേശ്),കെ. സൈനുൽ ആബിദീൻ(കേരളം), പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ(കേരളം), ഖു ർറം അനീസ് ഉമർ(ഡൽഹി), നവാസ് ഗനി എം.പി (തമിഴ്‌നാട്), അഡ്വ. ഹാ രിസ് ബീരാൻ എം.പി (കേരളം), അ ബ്ദുൽ ബാസിത് (തമിഴ്നാട്), ടി.എ അഹമ്മദ് കബീർ (കേരളം), സി.കെ സുബൈർ (കേരളം), ആസിഫ് അ ൻസാരി (ഡൽഹി), അഡ്വ. വി.കെ ഫൈസൽ ബാബു (കേരളം), ഡോ. നജ്മുൽ ഹസ്സൻ ഗനി (ഉത്തർ പ്ര ദേശ്), ഫാത്തിമ മുസഫർ (തമിഴ്‌നാട്), ജയന്തി രാജൻ (കേരളം), അഞ്ജനി കുമാർ സിൻഹ (ജാർഖണ്ഡ്), എം.പി മുഹമ്മദ് കോയ, കേരള സംസ്ഥാന ജ നറൽ സെക്രട്ടറി പി.എം.എ സലാം, നിയമസഭാ പാർട്ടി ഉപ നേതാവ് ഡോ. എം.കെ മുനീർ എം.എൽ.എ, ക്യു.എം. സി നിർമ്മാണകമ്മിറ്റി കൺവീനർ പി.എം.എ സമീർ, പോഷക ഘടകം ഭാരവാഹികൾ, വിവിധ സംസ്ഥാന ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.