കാലം പോകെ കനിവേറുന്ന നിലാവ്
By: സി. രാധാകൃഷ്ണൻ
തങ്ങൾ എന്നത് രണ്ടേരണ്ടക്ഷരവും ഒരു ചില്ലും മാത്രം. പക്ഷേ, അതൊരു പ്രതീകമായി, പുരാവൃത്തമായി, കാലംപോകെ കനിവേറുന്ന നിലാവായി മാറിയിരിക്കുന്നു. വി ശുദ്ധി, സമൃദ്ധി, അനുതാപം, വിവേകം എന്നൊക്കെയാണ് ആ വാക്കിന് കാലംകൊണ്ട് കൈവന്ന അർത്ഥങ്ങൾ. വെറുമൊരു ചെറുവാക്കിന് ഇത്രയും മാനം ആർജ്ജിക്കാനായത് ഒരു അസാമാന്യ മനുഷ്യൻ കാരണമാണ്. അദ്ദേഹം നമ്മെ
പിരിഞ്ഞിട്ട് പതിനാറാണ്ടാവുന്നു.
ഈ പതിനാറാണ്ടിൽ അദ്ദേഹത്തിന്റെ അഭാവം എന്താണ് നമുക്ക് നഷ്ടമാക്കിയത്? അഥവാ, അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ എന്തെല്ലാമാണ് നമുക്കു നഷ്‌ടപ്പെടാതിരിക്കുമായിരുന്നത്? ആലോചിച്ചുനോക്കാനുള്ള അവസരമാണിത്. ഒരു വിശ്വാസത്തിന്റെ സുസ്ഥിതിക്കായാണ് അദ്ദേഹം ജീവിച്ചത് എന്നു നമുക്കറിയാം. ആ വിശ്വാസം മറ്റു വിശ്വാസങ്ങളിൽ നിന്ന് വ്യത്യസ്‌തമാണെന്ന് അറിഞ്ഞിരിക്കെത്ത ന്നെ ആ അന്യത സാമൂഹ്യമായ ഒരു കൂടിക്കഴിയലിനും ഒരുവിധ തടസ്സവും ആകാതിരിക്കാൻ ഏതു രീതി സ്വീകരിക്കണമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതൊരു അ റിവു മാത്രമായിരുന്നില്ല. ഒരു ശീലവും ജീവിതചര്യയും പാരമ്പര്യവും കൂടി ആയിരുന്നു.
ഒരു പൂന്തോപ്പിലെ അറ്റമറ്റ നിറഭേദങ്ങൾ ആ തോട്ടത്തിന് അഴകാണാകേണ്ടത് എന്ന് ദൈവഭാഷയിൽ അദ്ദേഹം തിരിച്ചറിഞ്ഞു. എത്ര ചന്തമുള്ള പൂവായാലും ഒരേ ഇനം മാത്രം വിരിയുന്ന തോപ്പ് അരോചകവും വിരസവുമായിത്തിരുമെന്നു നിശ്ചയം.
ആഴ് വാഞ്ചേരി തറവാട്ട് നിന്ന് ഏറെ ദൂരെയല്ല പാണക്കാട്. കുഴപ്പം പിടിച്ച ഒരു കാലഘട്ടത്തിൽ ആഴ് വാഞ്ചേരി തമ്പ്രാക്കൾ എങ്ങനെ യാണോ വെളിച്ചമായത്. അത്രതന്നെയാണ് പാണക്കാടുനിന്നും വെളിച്ചം പരന്നത്.
ഏതു സാഹചര്യത്തിലോ എന്തോ, രാഷ്ട്രശിൽപിയായ ജവഹർലാൽ നെഹ്റു ചത്ത കുതിര എന്നുവിളിച്ച ഒരു കക്ഷിയെ അഞ്ചാറു പതിറ്റാണ്ടുകൊണ്ട് ജീവൻ വെപ്പിച്ച് കേരളത്തിനെ ചലിപ്പിക്കുന്ന ശക്തികളിൽ ഒന്നായി മാറ്റുന്നത് ഒരു ഇന്ദ്രജാലമാണെങ്കിൽ അത് ആവിഷ്‌കരിച്ച കൈവിരുതുകാരൻ ഈ തങ്ങളായിരുന്നു. ഉവ്വ്, ഒരുപാടുപേർ സഹായിക്കാൻ ഉണ്ടായി. പക്ഷേ, അവരെയെല്ലാം രംഗത്തിറക്കുകയും നിലനിർത്തുകയും ചെയ്തത് ഇദ്ദേഹം തന്നെ.
തനിക്കുള്ള അദൃശ്യമെങ്കിലും സർവ്വസമ്മതമായ അധികാരം ഒരൽപവും തനിക്കായി ഉപയോഗിക്കാതിരിക്കാൻ കഴിയുന്ന ആളെ എങ്ങനെ വണങ്ങാതിരിക്കും? ലളിതമായ ജീവിതംകൊണ്ടും സ്നേഹപൂർണ്ണമായ പെരുമാറ്റം കൊണ്ടും അടി കാണാത്ത ദയ കൊണ്ടും മാത്രം തന്റെ സാന്നിദ്ധ്യം അടയാളപ്പെടുത്താൻ ഈ ഭൂമിയിൽ എത്രപേർക്ക് കഴിയും?
അതും, എന്തു പ്രകോപനമുണ്ടായാലും സുചിന്തിതമായ തന്റെ നിലപാടിൽനിന്ന് ഒരിഞ്ചും ഇളകാതെ.
ജനവികാരത്തെ ഒരു നേതാവിന് രണ്ടുതരത്തിൽ ഉപയോഗിക്കാം. ആളിക്കത്തിച്ച് നല്ലതെല്ലാം ഭസ്‌മമാക്കി തന്റെ സ്വാധീനം വർദ്ധിപ്പിക്കാൻ ശ്രമിക്കാം. ഒരു തീയും പുരക്കു നന്നല്ല എന്ന തിരിച്ചറിവോടെ അഗ്നിശമനമെന്ന പൊള്ളുന്ന പണിക്കിറങ്ങാം. തന്റെ ഉദ്ദേശ്യശുദ്ധിയിൽ തീർത്തും വിശ്വാസവും തന്റെ കഴിവിൽ പൂർണ്ണ ഉറപ്പുമുണ്ടെങ്കിലേ ഇതു സാധിക്കൂ. ക്ഷമിക്കാനും പൊറുക്കാനും പറയുന്ന ഒരു വിശ്വാസത്തിന്റെ കാതൽ ആളുകൾക്ക് അനുഭവമാക്കാൻ ഇതുകൊണ്ടു കഴിയും പക്ഷേ ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ സംജാതമായത് ഇത്തരമൊരു അന്തരാളഘട്ടമാണ്. സന്തോഷകരമായ കൂട്ടായ്മയായിരുന്ന സമൂഹത്തെ ദുഷിപ്പിക്കാൻ കറുത്ത ശക്തികൾ കരുതിക്കൂട്ടി ആസൂത്രണം ചെയ്തതായിരുന്നു അത്. ആളുകളെയും ചീത്തയാക്കി തങ്ങൾക്കാക്കാം എന്ന് ആരെല്ലാമോ കണക്കുകൂട്ടി.
നാട്ടിൽ എത്രത്തോളം മതസ്‌പർദ്ധയും കലാപവും ജീവനാശവും ഉണ്ടാവുന്നുവൊ അത്രത്തോളമായിരുന്നു ആ ശക്തികൾ കണക്കുകൂട്ടിയ വിജയത്തിന്റെ അളവ്. അതു നടപ്പിൽ വന്നുകൂടാ എന്ന് തീർത്തും തിരിച്ചറിയുകയും അതിനെ എന്തു വില കൊടുത്തും തടയണം എന്നു നിശ്ചയിക്കുകയും ചെയ്യാൻ കുറച്ചൊന്നും പോരാ ആത്മധൈര്യം.
പലരും ചെയ്തത് പരസ്യമായി സന്മാർഗോപദേശം നൽകുകയും രഹസ്യമായി അക്രമത്തിന് അരുനിൽക്കുകയുമായിരുന്നു. ജനകീയാവേശത്തിന് എതിരു നിന്നാൽ കാൽക്കീഴിലെ മണ്ണ് ഒഴുകിപ്പോകുമെന്ന് നിനച്ച സ്വാർത്ഥമതികളായ പേടിത്തൊണ്ടന്മാർ മറ്റെന്തു ചെയ്യാൻ!
വിവേകമുള്ള ഒരാൾ ആചരിക്കേണ്ട ധർമ്മം ആത്മാർഥമായി സമാധാനത്തിന്റെ ദൂതും ശാഠ്യവുമാണെന്ന് തിരിച്ചറിയാൻ വിശ്വാസത്തിന്റെ വിശുദ്ധിതന്നെ കണ്ണടയായി വേണം. തന്റെ വാക്കുകളിൽ ജീവിതമർപ്പിച്ചവരും അല്ലാത്തവരും സൗഹൃദത്തോടെ കഴിയണമെന്നാണ് പ്രവാചകൻ ഉദ്ദേശിച്ചതെന്ന് അകമെ അറിയാൻ സാധിച്ചതാണ് ഈ നിലപാടിന് കാരണമെന്ന് തീർച്ച. ആ ഒരൊറ്റ നിലപാടു മതി ഇദ്ദേഹത്തെ കേരളത്തിന്റെയല്ല, ഇന്ത്യയുടെയല്ല, ലോകത്തിന്റെ തന്നെ നാൾവഴിയിൽ സ്ഥിരമായ ഒരു വിളമരമായി നിർത്താൻ.
അല്ലാതെയും ഒരുപാടുണ്ടല്ലോ. ഏതു സങ്കടവും ഏതൊരാൾ ചെന്നു പറഞ്ഞാലും അതിന് തന്നാലാവുന്ന പരിഹാരം കാണാൻ എപ്പോഴും ഉണർന്നിരിക്കുന്ന ഒരു മനസ്സിനെ അസ്തമിക്കാത്ത നിലാവിന്റെ കുളിരെന്നല്ലാതെ എന്തു വിളിക്കാൻ? പെറ്റ തള്ളയും നിലാവുമുള്ള കാലത്തെ സുഖമുള്ളൂ എന്നൊരു പറച്ചിൽ പണ്ടേ നാട്ടിലുള്ളത് ഓർക്കുക.
അക്ഷോഭ്യത, ശാന്തത, ധൈര്യം, ക്ഷമ, ദയ എന്നിവയൊക്കെയാണ് ഏതു മതത്തിലും ഒരു അനുഗ്രഹീത ജന്മത്തിന്റെ മുദ്രകൾ. ഈ ഗുണങ്ങൾ കൈമുതലായി ഉണ്ടായ കുറെ ആളുകൾ - ലോകശരാശരിയിൽ വളരെ കൂടുതൽ - ഇവിടെ ജനിച്ചു ജീവിച്ചതാണ് ഇന്നും ശേഷിക്കുന്ന കേരളീയ സംസ്കൃതിയുടെ അടിത്തറ. അങ്ങനെയാണ് നാം ദൈവത്തിന്റെ സ്വന്തം നാടായത്. ആ ദൈവം ഒരു മതത്തിന്റെ മാത്രമല്ല. എല്ലാ മതങ്ങളിലുമുള്ള എല്ലാ ദൈവങ്ങളും ഒന്നായാൽ സിദ്ധിക്കുന്ന ശരിയായ ദൈവമാണത്. ആ ദൈവത്തിലേക്കു നയിക്കാൻ വഴിവെച്ച മഹാന്മാരാരും സ്വന്തമാക്കാൻ തിരികെ ഒന്നും ആവശ്യപ്പെട്ടില്ല.
അവരെ അറിയാതെയും ഓർക്കാതെയും പിന്തുടരാൻ ശ്രമിക്കാതെയും നമ്മുടെ നാളുകൾ കടന്നുപോയാൽ ഈ സംസ്കൃതി തേഞ്ഞുമാഞ്ഞ് ഇല്ലാതെയായിപ്പോവും. ഒരിക്കൽ കൈവിട്ടുപോയാൽ ഒരിക്കലും തിരിച്ചെടുക്കാൻ ക ഴിയാത്തതരം നിധിയാണല്ലോ അത്.
ഈ കഥാപുരുഷനെക്കുറിച്ചോർക്കുമ്പോൾ എന്റെ മനസ്സിൽ സ്ഥായിയായി ഉളവാകുന്നത് പരമകാരുണ്യത്തിന്റെ ദയാമയമായ പുഞ്ചിരിയാണ്. അത് കാലത്തെ അതി ജീവിക്കുന്നു. ഒരിക്കലും വാടാത്ത ഒരു അപൂർവ്വ പുഷ്‌പം പോലെയും ഒരിക്കലും അസ്‌തമിക്കാത്ത നിലാവുപോലെയും.